2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച
ചോദ്യപേപ്പര്‍ വിവാദമാക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം
2011, ഏപ്രിൽ 27, ബുധനാഴ്‌ച
ചരമം
നെയ്യശ്ശേരി ആയത്തുപാടത്ത് ജോസഫ് വര്‍ക്കി (കുഞ്ഞപ്പന്‍ -71) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ചിന്നമ്മ കൊടുവേലി കളപ്പുരയ്‌ക്കല്‍ കുടുബാംഗമാണ്. മക്കള്‍: നിര്‍മ്മല, ജോര്‍ജ്ജ്, ജീസ്. മരുമക്കള്‍: ബേബി കണിയാംപാലയ്‌ക്കല്‍ (ചക്കാമ്പുഴ), ആന്‍സി തെക്കേക്കര (കോതമംഗലം), ബീന ആത്രശ്ശേരില്‍ (ബെസ്‌ലഹേം).
2011, ഏപ്രിൽ 24, ഞായറാഴ്‌ച
പീഡനുഭവവാരം യഥാര്‍ത്ഥത്തില്‍ ചേര്‍ത്തലയിലെ ഗര്‍ഭിണികള്‍ക്ക്
ആലപ്പുഴ:ലോകമെങ്കും ക്രൈസ്തവര്‍ പീഡാനുഭവ വാരത്തിന്റെ ഓര്‍മപുതുക്കുന്ന വേളയില്‍ കേരളത്തിലെ ചേര്‍ത്തലയില്‍ ജാതിമതഭേധമന്യേ ഒരുവിഭാഗം ഗര്‍ഭിണികള്‍ അനുഭവിച്ചത് ഡോക്ടര്‍മാരുടെ പീഡനം. പെസഹാവ്യാഴവും ദു:ഖവെള്ളിയും ഈസ്റ്ററും ഉള്‍പ്പെടെ ഒന്നിടവിട്ട ദിവങ്ങളിലെ അവധിയെല്ലാം ഒറ്റയടിക്ക് എടുത്തുതീര്‍ക്കാന്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കാണിച്ച അതിബുദ്ധിയാണ് ഗര്‍ഭിണികളെ കുഴക്കിയത്. ഡോക്ടര്‍മാര്‍ക്ക് തുടര്‍ച്ചയായ അവധിക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി ഗര്‍ഭിണികളെ കൂട്ടത്തോടെ പ്രസവ ശസ്ത്രക്രിയ നടത്തുകയായിരുന്നു ഇവിടെ. ആശുപത്രിയില്‍ രണ്ടു ദിവസങ്ങളിലായി 29 ഗര്‍ഭിണികള്‍ക്കു ശസ്ത്രക്രിയ നടത്തുകയായിരുന്നു. മാരത്തണ്‍ ശസ്ത്രക്രിയ നടത്തി ക്ഷീണിച്ച ഡോക്ടര്‍മാര്‍ ഇന്നലെ മുതല്‍ അവധിയിലും പ്രവേശിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ കൂടിയായ ആശുപത്രി സൂപ്രണ്ട് മാത്രമേ ഇനി അടുത്ത ദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടാകൂ. സംഭവം ശ്രദ്ധയില്‍പ്പെട്ട സൂപ്രണ്ട് പ്രസവ ശസ്ത്രക്രിയ നടത്തുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്നലെ അടിയന്തര സര്‍ക്കുലറുമിറക്കി. പ്രസവ ശസ്ത്രക്രിയകളുടെ എണ്ണം പെരുകി വാര്‍ഡിലെ കിടക്കകളെല്ലാം നിറഞ്ഞു കവിഞ്ഞതോടെ അമ്മമാരും നവജാത ശിശുക്കളും തറയിലാണ് കിടക്കുന്നത്. അടുത്ത ഞായറാഴ്ച വരെ പ്രസവത്തിന് സാധ്യതയുള്ള ഗര്‍ഭിണികളെയാണ് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയരാക്കിയതെന്നാണ് ആക്ഷേപം.
ഞായറാഴ്ച വരെയുള്ള തുടര്‍ച്ചയായ അവധിക്കിടെ 'ഗര്‍ഭിണികളുടെ ശല്യം ഉണ്ടാവാതിരിക്കുവാനുള്ള മുന്‍കരുതലാണിതെന്നും പറയുന്നു. പ്രസവ ശസ്ത്രക്രിയ്ക്കിടെ ഓപ്പറേഷന്‍ തിയറ്ററില്‍ വനിതാ ഡോക്ടര്‍മാര്‍ ഏറ്റുമുട്ടിയ സംഭവം നടന്നത് ഒരു മാസം മുന്‍പ് ഇതേ ആശുപത്രിയില്‍ ആയിരുന്നു. കഴിഞ്ഞ മാസം പത്തിനാണ് ഡ്യൂട്ടിയിലില്ലാത്ത ദിവസം പ്രസവ ശസ്ത്രക്രിയ നടത്താന്‍ എത്തിയ ലേഡി ഡോക്ടറും ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടറും ഏറ്റുമുട്ടിയത്. താന്‍ ചികില്‍സിക്കുന്ന ഗര്‍ഭിണിയുടെ പ്രസവ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ ലേഡി ഡോക്ടര്‍ ഇവരെ ആദ്യം ശസ്ത്രക്രിയ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായിരുന്നു അടിയുണ്ടാകാന്‍ കാരണം. അതേസമയം അന്ന് ഡ്യൂട്ടിയിലുള്ള ലേഡി ഡോക്ടറുടെ നിര്‍ദേശ പ്രകാരം നാല് സ്ത്രീകളെ പ്രസവ ശസ്ത്രക്രിയയ്ക്കായി തിയറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാര്‍ തമ്മില്‍ തിയറ്ററില്‍ പൊരിഞ്ഞ തല്ലായതോടെ രോഗികളുടെ ബന്ധുക്കളും പ്രകോപിതരായി. ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാര്‍ ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്.ആരോഗ്യ വിഭാഗം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് അച്ചടക്ക ലംഘനമുണ്ടായി കണ്ടെത്തിയെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല. ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയകളുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് രണ്ടു തവണ ആരോഗ്യവകുപ്പ് ആശുപത്രിയില്‍ അന്വേഷണം നടത്തിയിരുന്നു.പ്രസവ ശസ്ത്രക്രിയയുടെ തലേന്ന് രോഗിയുടെ ബന്ധുക്കള്‍ 2000 രൂപ വരെ ചില ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിതരാവുന്നതായും പരാതിയുണ്ട്. മൂന്ന് ഗൈനക്കോളജി ഡോക്ടര്‍മാരുടെ തസ്തികയുള്ള ഇവിടെ അഞ്ച് പേരാണ് ജോലി ചെയ്യുന്നത്.
കൈരളി ചാനല്‍ വിട്ട ജോണ്‍ബ്രിട്ടാസിന്റെ പുതിയനീക്കം
തിരുവനന്തപുരം: കൈരളി ചാനല്‍ വിട്ട ജോണ്‍ബ്രിട്ടാസിന്റെ പുതിയനീക്കം സംബന്ധിച്ച ഊഹാപോഹാം തുടരുന്നു. കേരളത്തില്‍ നിന്നും അടുത്തതവണ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ ബ്രിട്ടാസിനെ മത്സരിപ്പിക്കാനുള്ള ധാരണയിലായിരുന്നു കേരളത്തിലെ സി.പി.എമ്മും പിണറായി വിജയനും. എന്നാല്‍ കേരളത്തിനു പുറത്തുള്ളയാളും പി.ബി അംഗവുമായ സീതാറാം യെച്ചൂരി കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാന്‍ കരുക്കള്‍ നീക്കിയതോടെ ബ്രിട്ടാസിന്റെ സാധ്യത അടഞ്ഞു. സ്വന്തം സംസ്ഥാനമായ ആന്ധ്രയില്‍ സി.പി.എം പോലും ഇല്ലാത്തതിനാല്‍ പശ്ചിമബംഗാളില്‍ നിന്നാണ് യെച്ചൂരി ഇപ്പോള്‍ രാജ്യസഭയിലെത്തുന്നത്. മറ്റൊരു പി.ബി അംഗമായ വൃന്ദാകാരാട്ടും പശ്ചിമബംഗാളില്‍ നിന്നുള്ള അംഗമാണ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം മൂലം ഇരുവര്‍ക്കും ബംഗാളില്‍ നിന്നും രാജ്യസഭയിലെത്താനാവില്ല. ഇതോടെ യെച്ചൂരി കേരളത്തില്‍ കണ്ണുവയ്ക്കുകയായിരുന്നു. വൃന്ദയുടെ സീറ്റ് ഉറപ്പാകും എന്നതിനാല്‍ കാരാട്ടിന് ഇക്കാര്യത്തില്‍ എതിര്‍പ്പുമില്ല. ഇതോടെ കൈരളി വിടാന്‍ ബ്രിട്ടാസ് നിര്‍ബന്ധിതനാവുകയായിരുന്നു. ഇതേസമയം പാര്‍ട്ടിയുടെ തന്നെ സഹകരണത്തോടെ തയ്യാറാകുന്ന മറ്റൊരു പടുകൂറ്റന്‍ മാധ്യമസ്ഥാപനമാണ് ബ്രിട്ടാസിന്റെ മനസില്‍.
ഇതിനായി സ്റ്റാര്‍ ടിവിയില്‍ നിന്നുള്ള ഓഫര്‍ വരെ ബ്രിട്ടാസ് ഉപേക്ഷിക്കുകയായിരുന്നു. സൂപ്പര്‍താരം മമ്മൂട്ടിയും മറ്റൊരു പ്രമുഖ ചാനലിന്റെ ഉടമയും ബ്രിട്ടാസും ചേര്‍ന്നാണ് പുതിയ കമ്പനിക്ക് രൂപം നല്‍കുന്നത്. ആയിരം കോടി രൂപ മുതല്‍മുടക്കാനാണ് ലക്ഷ്യമിടുന്നത്. മലയാളത്തില്‍ പുതിയ ചാനലാണ് കമ്പനിയുടെ ആദ്യസംരംഭം. കമ്പനി നിലവില്‍വന്നാല്‍ ഈ നടന്റെ പിന്നീടുള്ള എല്ലാ സിനിമകളുടെയും സംപ്രേഷണാവകാശം ചാനലിനായിരിക്കും. കമ്പനിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറായിക്കഴിഞ്ഞു. 100 നിക്ഷേപകരില്‍ നിന്ന് 10 കോടി രൂപ വീതമാണ് സമാഹരിക്കുന്നത്. സൂപ്പര്‍താരത്തിന്റെ ലണ്ടന്‍യാത്ര സംരംഭകരെ കണ്ടെത്താനായിരുന്നുവെന്ന് അറിയിന്നു. ഇദ്ദേഹം ഇപ്പോള്‍ അമേരിക്കയില്‍ പോയിരിക്കുന്നതും ഇതേ ആവശ്യത്തിനുതന്നെയാണ്. പ്രമുഖചാനലിന്റെ മാനേജിങ് ഡയറക്ടറും നടനും ഇതില്‍ മുതല്‍മുടക്കും. ജോണ്‍ ബ്രിട്ടാസിന്റേത് വിയര്‍പ്പ് ഓഹരി ആയിരിക്കുമെന്നാണ് വിവരം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നിക്ഷേപകരായി ഉണ്ടാകും. ഗുജറാത്തികളാണ് നിക്ഷേപകരില്‍ ഏറെയും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും നിക്ഷേപകരുണ്ട്. രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ പൂര്‍ത്തിയാക്കിയശേഷം ഒരു വര്‍ഷത്തിനകം ചാനലിന്റെ പ്രവര്‍ത്തനം തുടങ്ങാനാണ് പരിപാടി. അതുവരെ ബി.ബി.സി.യിലോ മറ്റേതെങ്കിലും അന്താരാഷ്ട്ര മാധ്യമ ഗ്രൂപ്പിനോടൊപ്പമോ ബ്രിട്ടാസ് സഹകരിച്ചേക്കും.
മാധ്യമരംഗത്തെ വമ്പന്‍ സാന്നിധ്യമായി കേബിള്‍ ശൃംഖലകളുടെ വിപണികൂടി പിടിച്ചെടുക്കാനാണ് പുതിയ കമ്പനിയുടെ നീക്കമെന്നറിയുന്നു. പാശ്ചാത്യനാടുകളിലെപ്പോലെ സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം തന്നെ ചാനല്‍വഴി പ്രക്ഷേപണം ചെയ്ത് സൂപ്പര്‍താരത്തിന്റെ താരമൂല്യം പ്രയോജനപ്പെടുത്താനാണ് നീക്കം. ഭാവിയില്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുകൂടി കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇതില്‍ സി.പി.എമ്മിന് ഇരുപത് ശതമാനം ഓഹരിയുള്ളതായും സൂചനയുണ്ട്. അന്താരാഷ്ട്രതലത്തില്‍ പാര്‍ട്ടിക്ക് വാര്‍ത്താ ഏജന്‍സികളോ ചാനലുകളോ ഇല്ലാത്തത് കഴിഞ്ഞ കുറേ കാലങ്ങളായി പോളിറ്റ് ബ്യൂറോയിലും വിവിധ സംസ്ഥാനങ്ങളിലെ സെക്രട്ടേറിയറ്റുകളിലും നിരന്തരം ചര്‍ച്ചയായിരുന്നു. ഈസാഹചര്യത്തിലാണ് സംസ്ഥാനത്തെ മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗവും മമ്മൂട്ടിയും ബ്രിട്ടാസും ചേര്‍ന്ന് ഇത്തരത്തില്‍ ഒരു ആശയത്തിന് രൂപം നല്‍കിയത്. കഴിഞ്ഞ 19ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ജോണ്‍ബ്രിട്ടാസിന്റെ ഒഴിവില്‍ കൈരളിയുടെ എഡിറ്ററായി എന്‍.പി ചന്ദ്രശേഖരന്‍ ചുമതലയേറ്റേക്കും. ഇപ്പോള്‍ കൈരളി, പീപ്പിള്‍ ചാനലകളുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാണദ്ദേഹം. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്ന നിലയില്‍ കാഴ്ചവച്ച മികച്ച പ്രവര്‍ത്തനമാണത്രെ എന്‍. പി ചന്ദ്രശേഖരനെ എഡിറ്റര്‍ തസ്തികയിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതിന് പിന്നില്‍. ഇതുസംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച നടന്നു.അതേസമയം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണനെ ചാനലുകളുടെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചേക്കും. കണ്ണൂര്‍ സ്വദേശിയും നേരത്തെ ദേശാഭിമാനിയില്‍ ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായിരുന്ന വെങ്കിടേഷ് രാമകൃഷ്ണന്‍ ഇപ്പോള്‍ ഹിന്ദു ദിനപത്രത്തിന്റെ പ്രസിദ്ധീകരണമായ ഫ്രണ്ട്‌ലൈന്‍ മാഗസിന്റെ ഡെപ്യൂട്ടി എഡിറ്ററായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഇരുവരുടെയും നിയമനം സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അന്തിമ തീരുമാനം എടുക്കും.
നേരത്തെ ഡോ. സെബാസ്റ്റ്യന്‍പോളിനെ മാനേജിംഗ് ഡയറക്ടര്‍ തസ്തികയിലേക്ക് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും തുടര്‍ചര്‍ച്ചകള്‍ മരവിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളായി പാര്‍ട്ടി വിലയിരുത്തിയതില്‍ എറണാകുളം ഉണ്ടായിരുന്നില്ല. ഈസാഹചര്യത്തിലാണ് കൈരളിയുടെ നേതൃത്വത്തിലേക്ക് അദ്ദേഹത്തെ നിയമിക്കും എന്ന് അഭ്യൂഹങ്ങള്‍ പരന്നത്.
2011, ഏപ്രിൽ 19, ചൊവ്വാഴ്ച
കല കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമോ?
കലാകാരന്മാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി തെരഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങിയത് കുറ്റമോ? കൊല്ലത്ത് വ്യാപാരസ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ കാവ്യാമാധവനെ കരിങ്കൊടി കാട്ടിയ ഡിവൈഎഫ്‌ഐക്കാരുടെ ഉള്ളിലിരിപ്പ് ഇതായിരിക്കാം, നാട്ടിലുള്ള പാവങ്ങളുടെയെല്ലാം ആശ്രയം കമ്യൂണിസമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇത്രയും നാള്‍കടന്നു പോയി. ഇപ്പോള്‍ സുഖഭോഗങ്ങളുടെയും ആഡംബരത്തിന്റെയും ആള്‍രൂപങ്ങളായി മാറിയ കമ്യൂണിസ്റ്റുകാരുടെ പിന്നാലെ അന്ധമായി പായാന്‍ ആളെ കിട്ടാതെ വന്നതല്ലേ ഇവരുടെ വിഷമം ? കട്ടന്‍ചായയും പരിപ്പുവടയും ഉപേക്ഷിച്ച് ഷാര്‍ജ ഷെയ്‌ക്കും ചിക്കന്‍ഫ്രൈയും മെനുവില്‍ ഉള്‍പ്പെടുത്തിയവരല്ലേ അഭിനവകമ്യൂണിസ്റ്റുകാര്‍? തങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ലായെന്നാണല്ലോ ഇവരുടെ നിലപാട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുഴുവനും ബൂര്‍ഷ്വകളാണെന്ന് പറഞ്ഞ് ജനത്തെ ഇത്രയും നാളും പറ്റിച്ച് കൂടെ കൊണ്ടുനടന്നു. സത്യം മനസിലായതോടെ ജനം അകലുന്നതല്ലേ ഡിവൈഎഫ്‌ഐക്കാരെ പ്രകോപിപ്പിച്ചത്.? കമ്പ്യൂട്ടര്‍ അടിച്ചുപൊളിക്കാന്‍ ആഹ്വാനം ചെയ്‌തവര്‍ ഇപ്പോള്‍ ലാപ്‌ടോപ്പുമായല്ലേ സഞ്ചാരം? കേരളത്തില്‍ നഴ്‌സിംഗ്, മെഡിസിന്‍, എന്‍ജിനീയറിംഗ് വിദ്യാഭ്യാസം സ്വകാര്യമേഖലയില്‍ അനുവദിക്കില്ലായെന്നു പറഞ്ഞ് എത്രയോ സമരങ്ങള്‍ എസ്‌എഫ്‌ഐ നടത്തി.എത്രയോ ബസുകള്‍ കത്തിച്ചു, എത്രയോ കോളേജുകള്‍ അടിച്ചു തകര്‍ത്തു. എന്നാല് ആന്ധ്രയിലും കര്‍ണാടകത്തിലും കന്നുകാലി തൊഴുത്തിനേക്കാള്‍ കഷ്‌ടമായ കോളേജുകളില്‍ മലയാളികളായ വിദ്യാര്‍ത്ഥികളെ കെട്ടുവാന്‍ ഒത്താശ ചെയ്യുകയല്ലായിരുന്നോ കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍.? സിപിഎം നേതാക്കളുടെ മക്കള്‍ വിദേശ സര്‍വകലാശാലകളില്‍ കോടികള്‍ മുടക്കി പഠിക്കുമ്പോള്‍ കേരളത്തിലെ പാവങ്ങളെ അയല്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മാഫിയാകള്‍ക്ക് പണയം വച്ചവരല്ലെ നിങ്ങള്‍? അന്യനാടുകളില്‍ പഠിക്കുവാന്‍ പോയി, ചൂഷണത്തിനിരയായ എത്രയോ പെണ്‍കുട്ടികളുണ്ട്? കാണാതായ വിദ്യാര്‍ത്ഥിനികളും ഏറെ. അന്യസംസ്ഥാന മാഫിയകള്‍ക്ക് കേരളത്തിലെ വിദ്യാര്‍ത്ഥിനികളുടെ മാനം വിറ്റവരല്ലേ നിങ്ങള്‍? ഇതാ, ബാംഗ്ലൂരില്‍ നഴ്‌സിംഗ് പഠനത്തിനു പോയി കാണാതായ ഒരു പെണ്‍കുട്ടിയുടെ കഥ.
കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിലെ മുഴുവന്‍ സ്‌ത്രീകളുടെയും മാനം സംരക്ഷിക്കാന്‍ മെനക്കെട്ടിറങ്ങിയ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മാതാവ് നല്‍കിയ പരാതിയാണ് ചുവടെ ചേര്‍ക്കുന്നത്. ഇനിയും ഒരു അഞ്ചുവര്‍ഷം കൂടി തന്നാല്‍ അന്വേഷണത്തിന് ഉത്തരവിടാമെന്നായിരിക്കാം മുഖ്യമന്ത്രിയുടെ നിലപാട്.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുമ്പാകെ, ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ കരിമണ്ണൂര്‍ വില്ലേജില്‍ പന്നൂര്‍ കരയില്‍ കരിമ്പനച്ചാലില്‍ ഇന്ദിരാ മോഹനന്‍ സമര്‍പ്പിക്കുന്ന സങ്കടഹര്‍ജി. (2006 മെയ് 23 ന് നല്‍കിയത്) സര്‍, എന്റെ മകള്‍ 21 വയസുള്ള ദിവ്യ മോഹനന്‍, വെളുത്ത നിറം, അഞ്ചരയടി പൊക്കവുമുള്ള കുട്ടി, ബാംഗ്ലൂരിലുള്ള ശ്രീനഗര്‍ ഓഫ് നഴ്‌സിംഗ് എന്ന സ്ഥാപനത്തില്‍ ജനറല്‍ നഴ്‌സിംഗിന് രണ്ടാം വര്‍ഷം പഠിച്ചുകൊണ്ടിരിക്കേ 2006 ഫെബ്രുവരി 21 മുതല്‍ കാണാതെ പോകുകയും ഈ വിവരം ബാംഗ്ലൂരിലുള്ള ത്യാഗരാജനഗര്‍ പൊലിസ് സ്റ്റേഷനില്‍ 27/2006 നമ്പര്‍ ആയി ഫെബ്രുവരി 21 ന് മിസ്സിംഗിന് കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. അന്നത്തെ കേരള മുഖ്യമന്ത്രിക്ക് ഡിജിപിക്കും പരാതി കൊടുത്തിട്ടും നാളിതുവരെയും ഒരു തീരുമാനം ഉണ്ടായിട്ടില്ല. തൊടുപുഴ കരിമണ്ണൂര്‍, കൊടുവേലി കവമാരുകുഴിയില്‍ ബിനു മകള്‍ നീതു എന്ന കുട്ടി ഇവള്‍ പഠിച്ചിരുന്ന കോളേജിലാണ് പഠിക്കുന്നത്. ആ വീട്ടില്‍ നിന്നു പോലും ആരും എന്റെ മകളെ കാണാതായതിനെപ്പറ്റി ഒന്നും പറയുന്നില്ല. കോളേജ് അധികാരികളും മൗനം പാലിക്കുന്നു. എന്റെ മകളെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്നു സംശയിക്കുന്നു. കുട്ടിയെ കാണാതായതിനു ശേഷം രവി, സാജു എന്നിങ്ങനെ രണ്ടാളുകള്‍ എന്റെ വീട്ടില്‍ വന്ന് നിങ്ങളുടെ മകളെ ഉടനെ കിട്ടും എന്നു പറഞ്ഞിട്ട് ഉടനെ പോവുകയും ചെയ്‌തു. ഇതിനു ശേഷം പി.ടി തോമസ് എംഎല്‍എക്കു കിട്ടിയ ഒരു ഊമക്കത്തിന്റെ വെളിച്ചത്തില്‍ തൊടുപുഴ സ്റ്റേഷനിലെ തോമസ് എന്ന പോലീസുകാരനുമൊന്നിച്ച് കബീര്‍ദാസ്, സ്‌നേഹനഗര്‍, പാര്‍വ്വതീ ഭവന്‍, പി.ഒ കൊല്ലം എന്ന അഡ്രസില്‍ പോയി അന്വേഷിച്ചതില്‍ നിങ്ങളുടെ കുട്ടിയെപറ്റി തങ്ങള്‍ക്ക് അറിയില്ലെന്നും പറഞ്ഞു. അയല്‍പക്കത്ത് അന്വേഷിച്ചപ്പോള്‍ ഇവരെപറ്റി ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. പലരും വന്നു പോകുന്നതു കാണാം എന്നും പറഞ്ഞു. എന്റെ മകളെ കാണാതായിട്ട് ഇപ്പോള്‍ നാല് മാസം കഴിയാറായി. അവള്‍ ജീവനോടെ ഉണ്ടോ എന്നെങ്കിലും അറിഞ്ഞാല്‍ മതിയായിരുന്നു. സമക്ഷത്തിലെ ദയവുണ്ടായി എന്റെ മകളെ കണ്ടു പിടിച്ചു തരുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നപേക്ഷിക്കുന്നു. എന്ന് ഇന്ദിരാ മോഹനന്‍ പന്നൂര്‍ 23.05.2006
2011, ഏപ്രിൽ 17, ഞായറാഴ്‌ച
ഉത്തേജകമരുന്നുകള്‍ക്ക് പിന്നാലെ എന്തിന് പായണം; കിടപ്പറയിലെ ജീവിതം സംതൃപ്തമാക്കാന്‍
പ്രായവ്യത്യാസമില്ലാതെ ബ്രിട്ടനിലെ രണ്ടു മില്യനോളം പുരുഷന്മാരും അതിലിരട്ടി സ്ത്രീകളും അനുഭവിക്കുന്ന പ്രശ്‌നമാണ് ലൈംഗിക ബന്ധത്തോടു താത്പര്യമില്ലായ്മ. അതുകൊണ്ടു തന്നെ ലൈംഗിക ഉത്തേജക മരുന്നുകള്‍ക്കു ചാകരയാണിപ്പോള്‍. ലോകത്താകമാനം വയാഗ്രയുടെ വില്‍പ്പന വര്‍ഷത്തില്‍ 316 മില്യന്‍ പൗണ്ടാണെന്നു പറയുന്നതു തന്നെ ഇതിനുദാഹരണം. മരുന്നു കമ്പനികള്‍ വിവിധതരത്തിലുള്ള ഉത്തേജകഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള തിരക്കിലുമാണ്.
എന്നാല്‍ മരുന്നുകള്‍ക്കു പിന്നാലെ പോകുന്നതിനു മുമ്പ് കാമചോദനയ്ക്കു വിലങ്ങുതടിയാവാന്‍ കാരണമെന്തെന്ന് അറിയുകയാണ് ആദ്യം വേണ്ടത്. ഭക്ഷണം മുതല്‍ കഴിക്കുന്ന മരുന്നുകള്‍ വരെയുണ്ട് വില്ലന്മാരായി.
1. വൈറ്റ് ബ്രെഡ് റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ്‌സ അടങ്ങിയിട്ടുള്ള വൈറ്റ് ബ്രെഡ് പോലുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നത് സെക്‌സ് ഡ്രൈവിനെ പ്രതികൂലമായി ബാധിക്കുമെന്ന് ബ്രിട്ടിഷ് ഡയറ്റിക് അസോസിയേഷനിലെ ഹെലന്‍ ബോണ്ട് പറയുന്നു. ഇത്തരം ഫുഡില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് പെട്ടെന്ന് ശരീരത്തിലേക്കു കലരുകയും അത് സെക്‌സിനുള്ള എനര്‍ജി കുറയ്ക്കുകയും ചെയ്യുന്നു. കൂടുതല്‍ പഞ്ചസാര ശരീരത്തിലെത്തുന്നത് തടിവയ്പ്പിക്കും, ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കൂടുന്നു, അതോടെ പുരുഷന്മാരിലെ ടെസ്റ്റോസ്റ്റീറോണിന്റെ ലെവല്‍ കുറയുകയാണെന്ന് ഗൈനക്കോളജിസ്റ്റ് പീറ്റര്‍ ബോവന്‍ സിംപ്കിന്‍സ് പറയുന്നു. വണ്ണം കൂടുതലുള്ളവര്‍ക്ക് കാഴ്ചയില്‍ ഭംഗിക്കുറവാണെന്ന തോന്നലുണ്ടാവും. ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയും. പുരുഷന്മാര്‍ക്കു മാത്രമല്ല സ്ത്രീകള്‍ക്കും ലൈംഗിക ഉത്തേജനത്തിനു ടെസ്റ്റോസ്റ്റീറോണിന്റെ അളവ് അത്യാവശ്യമാണ്.
2. കോള്‍ഡ് - ഫ്ലൂ റെമെഡീസ് പനിക്കും ജലദോഷത്തിനുമുള്ള മരുന്നുകള്‍ ഉത്തേജനത്തെ തടയുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള ഡൈഫെന്‍ഹൈഡ്രാമിന്‍ അല്ലെങ്കില്‍ സ്യൂഡോഫിഡ്രൈന്‍ എന്നിവയാണ് പ്രശ്‌നക്കാര്‍. ഇതു രോഗികളില്‍ കണ്ടു തെളിഞ്ഞിട്ടുണ്ടെന്ന് ഡോ. ജോണ്‍ ടോംലിന്‍സണ്‍ പറയുന്നു. ഇജാക്കുലേഷനില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ആന്റിഹിസ്റ്റമിന്‍സ് പുരുഷന്മാരിലേയും സ്ത്രീകളിലേയും ഉത്തേജനത്തെ കുറയ്ക്കുന്നു. സെക്ഷ്വല്‍ എറൗസലിനും ഓര്‍ഗാസത്തിനും കാരണമാകുന്ന നെര്‍വസ് സിസ്റ്റത്തേയും ഇതു ബാധിക്കുന്നു.
3. അയണ്‍ ഡെഫിഷ്യന്‍സി ബ്രിട്ടനിലെ സ്ത്രീകളില്‍ നാലിലൊരാള്‍ ഭക്ഷണത്തില്‍ ഇരുമ്പിന്റെ അംശം കുറവ് അനുഭവപ്പെടുന്ന പ്രശ്‌നം കാരണം ലൈംഗികഉത്തേജനത്തില്‍ കുറവ് അനുഭവപ്പെടുന്നവരാണ്. ഇരുമ്പിന്റെ അളവ് കുറയുമ്പോള്‍ രക്തയോട്ടത്തില്‍ കുറവ് വരുന്നു. ക്ഷീണിച്ചിരിക്കുമ്പോള്‍ സെക്‌സിനെക്കുറിച്ചു ചിന്തിക്കാന്‍ പോലുമാവില്ല. പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്ന ഇരുമ്പ് ജ്യൂസി സ്റ്റീക്കില്‍ അടങ്ങിയിരിക്കുന്നു. റെഡ് മീറ്റ് കഴിക്കുമ്പോള്‍ അത് തലച്ചോറിലെ അമിനോ ആസിഡുകളെ റിലീസ് ചെയ്യുകയും സെക്‌സ് ഡ്രൈവുണ്ടാക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ബിയും റെഡ് മീറ്റില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നു. ടെസ്‌റ്റോസ്റ്റിറോണ്‍ ലഭിക്കാന്‍ സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കണം. ബീന്‍സ്, നട്‌സ്, ഓയ്‌സ്റ്റര്‍ എന്നിവയാണ് ഇതിനു സഹായിക്കുന്ന ഭക്ഷണം.
4. ബിപി പില്‍സ് ഇവയും ഉത്തേജനത്തെ ചെറുക്കുന്നവയാണ്. ഹൃദയമിടിപ്പില്‍ കുറവ് വരുത്തുകയും അതോടെ രക്തയോട്ടം കുറയുകയും ചെയ്യുന്നതുകൊണ്ടാണിതെന്ന് കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റായ ഡോ. ഗ്രാഹാം ജാക്‌സണ്‍. പ്രൊപ്രനോലോള്‍, അറ്റെനോലോള്‍ എന്നിവയാണ് ഇവയില്‍ പ്രധാനം. അതുകൊണ്ടു തന്നെയാണ് പുതിയൊരു ബീറ്റ ബ്ലോക്കറായ നെബിവൊലോള്‍ അവതരിപ്പിച്ചത്. ഉത്തേജനത്തിന് സഹായിക്കുന്നതാണ് ഈ മെഡിസിന്‍. 5
. ആപ്പിള്‍ ഷെയ്പ്ഡ് ഫിഗര്‍ അരവണ്ണം കൂടി, ആപ്പിള്‍ ഷെയ്പ്പാവുന്നത് കരളില്‍ നിര്‍മിക്കപ്പെടുന്ന പ്രോട്ടിനായ സെക്‌സ് ഹോര്‍മോണ്‍ ബൈന്‍ഡിങ് ഗ്ലോബുലിന്റെ അളവ് കുറയ്ക്കുന്നു. ടെസ്‌റ്റോസ്റ്റീറോണുമായി നേരിട്ടു ബന്ധമുള്ള പ്രോട്ടീനാണത്.
6. കഷണ്ടി മുടി കൊഴിച്ചിലിനുള്ള മരുന്നായ പ്രോപീസിയ കഴിക്കുന്ന പുരുഷന്മാരില്‍ ഉത്തേജനമില്ലായ്മ തുടരുമെന്ന് കഴിഞ്ഞയാഴ്ചയാണ് ഒരു റിപ്പോര്‍ട്ടില്‍ വന്നത്.
7. ടോണിക് വാട്ടര്‍ അമിതമദ്യപാനത്തിന് സെക്‌സിനോടുള്ള താത്പര്യം കുറയ്ക്കാനുള്ള പ്രേരണയുണ്ടെന്നു തെളിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ടോണിക് വാട്ടറില്‍ അടങ്ങിയിരിക്കുന്ന ക്വിനൈന്‍ എന്ന ചേരുവയും ഉത്തേജനത്തെ കുറയ്ക്കുന്നു. ലാഗോസ് യൂണിവേഴ്‌സിറ്റിയിലാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. ആരോഗ്യമുള്ള പുരുഷന്മാരില്‍പ്പോലും ഉത്തേജനക്കുറവുണ്ടാക്കാന്‍ ഇതിനു കഴിയുന്നു.
8. എളുപ്പത്തില്‍ മെലിയുന്നത് കൂടുതല്‍ സുന്ദരിയാവാന്‍ പെട്ടെന്നു തന്നെ മെലിയാന്‍ ശ്രമിക്കുന്നവരാണ് സ്ത്രീകള്‍. ഇത് ലൈംഗിക ജീവിതത്തെത്തന്നെ ഇല്ലാതാക്കുമെന്ന് തിരിച്ചറിയേണ്ടതാണ്. ഹോര്‍മോണ്‍ ലെവലിനെ വ്യത്യാസപ്പെടുത്തുന്നതിനൊപ്പം വന്ധ്യതയ്ക്കു പോലും ഇതു വഴിവയ്ക്കും. ശരീരഭാരത്തിന്റെ പത്തു ശതമാനത്തോളം പെട്ടെന്നു കുറഞ്ഞാല്‍, പട്ടിണിയിലാണെന്നു ശരീരം സ്വയം കരുതും. സെക്ഷ്വല്‍ ഇന്‍ട്രസ്റ്റ് കുറയുന്നതിനൊപ്പം കുഞ്ഞുണ്ടാവാനുള്ള ചുറ്റുപാട് ശരീരത്തിനില്ലെന്ന നിലയിലേക്ക് അതു മാറുകയും ചെയ്യുന്നു.
9. പെയ്ന്‍കില്ലര്‍ തലച്ചോറിലെ ഹൈപ്പോതലാമസിന്റെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ ഒപ്പിയേറ്റ് ബേസ്ഡ് പെയ്ന്‍ കില്ലറുകളായ കോഡീന്‍, മോര്‍ഫിന്‍ എന്നിവ കാരണമാകും. ഹോര്‍മോണ്‍ ലെവല്‍ കണ്‍ട്രോള്‍ ചെയ്യുന്നത് ഹൈപ്പോതലാമസാണ്. ഇത് പിറ്റ്‌റ്യൂട്ടറി ഗ്ലാന്‍ഡില്‍ നിന്ന് ഹോര്‍മോണ്‍ പുറത്തുവിടുന്നത് തടയുകയും ഉത്തേജനത്തിനു കുറവു വരുത്തുകയും ചെയ്യുന്നു. മരുന്നുകളുടെ ഡോസും അതുപയോഗിക്കുന്ന കാലഘട്ടവും അനുസരിച്ചാണ് ഉത്തേജനത്തില്‍ വ്യത്യാസം വരുന്നത്. പാരസെറ്റമോളോ ഇബുപ്രോഫിനോ കഴിക്കുന്നതാവും നല്ലത്. 1
0. ഹെര്‍ബല്‍ ഉത്തേജകമരുന്നുകള്‍ ഉത്തേജകമരുന്നുകളെന്ന പേരില്‍ നിരവധി ഹെര്‍ബല്‍ മെഡിസിനുകളാണ് ദിവസേന മാര്‍ക്കറ്റിലെത്തുന്നത്. ഇവയില്‍ പലതും ദോഷകരമായാണ് ഭവിക്കുന്നത്. പ്രകൃതിദത്തമെന്നു കരുതി എല്ലാം സുരക്ഷിതമെന്ന് ഉറപ്പിക്കരുത്. ഇന്റര്‍നെറ്റിലും മറ്റു പരസ്യം കണ്ട് വാങ്ങുന്നവയാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുക. ഏഷ്യയില്‍ നിര്‍മിക്കുന്നവ ചിലപ്പോള്‍ വിഷാംശമുള്ളവ പോലുമായിരിക്കും. ചിലതില്‍ ലോഹത്തിന്റെ അളവ് വളരെക്കൂടുതലായിരിക്കും.
11. ഡയബെറ്റിസ് സെക്‌സിന് കൃത്യമായ രക്തയോട്ടമാണ് പ്രധാനം. ഡയബെറ്റിസ് ഉള്ളവരുടെ നെര്‍വില്‍ പ്രശ്‌നങ്ങളുണ്ടാകും. ഇത് സ്പര്‍ശനത്തോട് പ്രതികരണശേഷി കുറയ്ക്കുന്നു. ക്രമേണ ഉത്തേജനവും സെക്‌സും ഇവരില്‍ നിന്നകലുന്നു.
12. റൊമാന്റിക് മീല്‍സ് ത്രീ കോഴ്‌സ് റൊമാന്റിക് മീല്‍ കഴിച്ചെന്നു കരുതി അതു ബെഡ്‌റൂമില്‍ പ്രതിഫലിക്കണമെന്നില്ല. റിച്ച്, ഹെവി കാര്‍ബോഹൈഡ്രേറ്റഡ് മീല്‍ കഴിച്ചു കഴിഞ്ഞാല്‍ പിന്നീട് രണ്ടു മണിക്കൂര്‍ നേരത്തേക്കു സെക്‌സിന്റെ കാര്യം നോക്കുകയേ വേണ്ട. ഭക്ഷണം ദഹിപ്പിക്കുന്ന കാര്യത്തിലേക്കു ശരീരം ശ്രദ്ധിക്കുമ്പോള്‍, ഉറക്കം വരാന്‍ കാരണമാകും. 13. ദ പില്‍ കോണ്‍ട്രാസെപ്റ്റിവ് പില്‍സും പാഷന്‍ കില്ലേഴ്‌സായി മാറും. പില്‍സിലുള്ള ഹോര്‍മോണുകള്‍ നിങ്ങള്‍ പ്രെഗ്നന്റാണെന്നു ശരീരത്തെ ബോധ്യപ്പെടുത്തുകയും ഇനി റീപ്രൊഡ്യൂസ് ചെയ്യേണ്ട ആവശ്യമില്ലെന്നുമുള്ള അവസ്ഥയുണ്ടാക്കുന്നു. ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുകയാണവിടെ.
14. പ്രായം പ്രായം കൂടുന്നതനുസരിച്ച് ശരീരത്തിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറഞ്ഞു വരും. ഇരുപതു വയസിലുണ്ടായിരുന്നതിന്റെ മൂന്നിലൊരു ഭാഗം ഹോര്‍മോണ്‍ മാത്രമേ എഴുപതുകാരനുണ്ടാവൂ. ഇതോടെ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുകയും വയാഗ്ര കഴിച്ചാല്‍പ്പോലും പ്രയോജനമില്ലാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്നു. ഡയബെറ്റിസ്, തൈറോയ്ഡ് രോഗം, പിറ്റിയൂട്ടറി രോഗങ്ങള്‍ എന്നിവയൊക്കെ ബെഡ്‌റൂമില്‍ വില്ലന്‍വേഷത്തിലെത്തും.
15. കുഞ്ഞിനു വേണ്ടിയുള്ള ശ്രമം കുഞ്ഞിനു വേണ്ടി ശ്രമിക്കുമ്പോള്‍ ലൈംഗിക ജീവിതത്തിലുണ്ടാവുന്ന നെഗറ്റിവ് ഇഫക്റ്റിനെക്കുറിച്ച് ആളുകള്‍ ചിന്തിക്കാറില്ല. അങ്ങേയറ്റം ഉത്കണ്ഠയോടെ ഇതു ചെയ്യുമ്പോള്‍ പലപ്പോഴും സെക്‌സ് മെക്കാനിക്കലും പ്രെഷേഡും ആയി മാറുന്നു.
16. ആന്റിഡിപ്രസന്റ്‌സ് പ്രോസാക്, സെറോക്‌സാറ്റ്, സെര്‍ട്രാലൈന്‍ തുടങ്ങിയ ആന്റിഡിപ്രസന്റുകള്‍ കഴിക്കുന്നവര്‍ക്ക് ഉത്തേജനം കുറയുന്നു. പ്രിമെച്വര്‍ ഇജാക്കുലേഷന്‍ സംഭവിക്കുന്നവര്‍ക്ക് ഈ മരുന്നുകള്‍ പലപ്പോഴും കുറിച്ചു നല്‍കാറുണ്ട്. തലച്ചോറില്‍ മൂഡ് ഇംപ്രൂവ് ചെയ്യാന്‍ ഈ മരുന്നുകള്‍ ഹായിക്കുന്നു. ആന്റിസൈക്കോട്ടിക് മരുന്നുകളായ ഹാലോപെരിഡോള്‍, ക്ലോറോപ്രോമസൈന്‍, റിസ്‌പെരിഡോണ്‍ എന്നിവ കഴിക്കുന്നവര്‍ക്കും സെക്ഷ്വല്‍ ഡിസൈറുകളില്‍
2011, ഏപ്രിൽ 16, ശനിയാഴ്‌ച
പ്രീയപ്പെട്ട ഗായിക ചിത്രയുടെയും ഭര്ത്താവ് വിജയ് ശങ്കറിന്റേയും ജീവതാളത്തെ വിധി കൊണ്ടുപോയി
ചെന്നൈ: മലയാളികളെ മുഴുവന് താരാട്ടുപാട്ടിയുറക്കിയിരുന്ന ഒരു അമ്മയുടെ മകളായി പിറന്ന സൗഭാഗ്യവതിയായിരുന്നു നന്ദന. പക്ഷെ ആ ഭാഗ്യം മതിയാവോളം ആസ്വദിക്കാന് അവളെ വിധി അനുവദിച്ചില്ല. പാതിവഴിയില് നിന്നുപോയ ഒരു വിഷാദസുന്ദരഗാനം പോലെ മലയാളികളുടെ പ്രീയപ്പെട്ട ഗായിക ചിത്രയുടെയും ഭര്ത്താവ് വിജയ് ശങ്കറിന്റേയും ജീവതാളത്തെ വിധി കൊണ്ടുപോയി. വിഷുത്തലേന്ന് രാത്രി വൈകി ചെന്നൈ വിമാനത്താവളത്തില് നന്ദനയുടെ മൃതദേഹവുമായി വിമാനമെത്തുമ്പോള് കണ്ടുനിന്നവര് പോലും കരിച്ചിലടക്കാന് ബുദ്ധിമുട്ടി.
ചലചിത്രപിന്നണി ഗായികയെന്ന നിലയില് ഇന്ത്യയിലും വിദേശത്തും ഏറെ ആരാധകരുള്ള ചിത്ര വിവാഹശേഷം വര്ഷങ്ങളോളം ഒരു സന്തതിക്കുവേണ്ടി ഏറെ പ്രാര്ത്ഥനകളും വഴിപാടുകളും നടത്തി. ഒടുവില് ഏറെ കാത്തിരിപ്പിനുശേഷം 2003 ഡിസംബറിലാണ് ചിത്രയ്ക്ക് നന്ദന ജനിച്ചത്. രോഹിണി നക്ഷത്രത്തിലായിരുന്നു ജനനം. നന്ദനം എന്ന സിനിമ പുറത്തിറങ്ങിയ സമയമായിരുന്നു അന്ന്. ഗുരുവായൂരപ്പനെ ഭജിച്ചുകൊണ്ട് 'നന്ദന'ത്തില് ചിത്ര പാടിയ പാട്ട് ഒരു കുഞ്ഞിക്കുരുന്നിന് വഴിയൊരുക്കി എന്നുവരെ അക്കാലത്ത് സംസാരമുണ്ടായിരുന്നു. കുട്ടി ജനിച്ചശേഷം നന്ദനയുടെ കാര്യത്തില് ചിത്ര അതീവശ്രദ്ധ പുലര്ത്തി. പാടാനായി പുറത്തു പോകുമ്പോഴെല്ലാം മകളെ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ടെന്ന് ബന്ധുക്കള് പറയുന്നു.
എവിടെപ്പോയാലും മകള്ക്ക് ചിത്ര പുത്തന്വസ്ത്രങ്ങള് വാങ്ങിക്കൊണ്ടുവരും. നന്ദനയ്ക്ക് ഏതാണ്ട് 15 വയസ്സുവരെ ധരിക്കേണ്ട വസ്ത്രങ്ങളൊക്കെ ചിത്ര ഇതിനകംതന്നെ വാങ്ങിവെച്ചിട്ടുണ്ടെന്ന് ഇവരുമായി അടുത്ത ബന്ധമുള്ളവര് പറയുന്നു. പാട്ടൊഴിഞ്ഞു കിട്ടുന്ന സമയത്തൊക്കെ നന്ദനയെയും കൂട്ടി ചിത്ര ഇന്ത്യയിലും വിദേശത്തും യാത്രകള് നടത്താറുണ്ടായിരുന്നു. കൂടാതെ കൊല്ലൂര് മൂകാംബിക ക്ഷേത്രം, ഗുരുവായൂര് ക്ഷേത്രം, പുട്ടപര്ത്തി എന്നിവിടങ്ങളിലും മകളെയും കൂട്ടി പോവാറുണ്ടായിരുന്നു. ചെന്നൈ കോട്ടൂര്പുരത്തെ കിഡ്സ് സെന്ട്രല് എന്ന സ്കൂളിലാണ് എട്ടു വയസ്സുകാരിയായ നന്ദന പഠിച്ചിരുന്നത്. വീട്ടില് നന്ദനയെ നോക്കാന് ചിത്ര മൂന്നു ജോലിക്കാരികളെ പ്രത്യേകം വെച്ചിരുന്നു. ഇതില് ഒരാള് നന്ദനയെ സ്കൂളിലും അനുഗമിക്കും. രാത്രിയായാല് ചിത്രയോ അല്ലെങ്കില് അച്ഛന് വിജയ്ശങ്കറോ എന്നും ഒപ്പം വേണമെന്ന് നന്ദനയ്ക്ക് നിര്ബന്ധമായിരുന്നത്രെ. അതുകൊണ്ടുതന്നെ ചിത്രയ്ക്കൊപ്പമുള്ള പല യാത്രകളും ഭര്ത്താവും ഒഴിവാക്കാറാണ് പതിവെന്നും ഈ കുടുംബവുമായി അടുപ്പമുള്ളവര് പറയുന്നു.
ഏപ്രില് 12 നാണ് വിദേശപാരിപാടി അവതരിപ്പിക്കാനായി ചിത്രയും ഭര്ത്താവും നന്ദനയുമൊത്ത് യാത്രയായത്. നന്ദനയ്ക്ക് സ്കൂള് അടച്ചതിനാല് അവളെ സന്തോഷിപ്പിക്കാനായി ഇവര് ഒപ്പം കൂട്ടുകയായിരുന്നു. ചിത്ര തന്റെ വീട്ടില് എന്നും വിഷു ഗംഭീരമായി ആഘോഷിക്കാറുണ്ടായിരുന്നു. ദുബായിയില് എ.ആര്. റഹ്മാന്റെ ട്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഗാനമേളയായതിനാല് ഇത്തവണത്തെ വിഷു ദുബായിയില്ത്തന്നെ ആഘോഷിക്കാനായിരുന്നത്രെ ഇവരുടെ തീരുമാനം. എന്നാല് ഈ വിഷുദിനത്തില് ജീവനറ്റ നന്ദനയുടെ ശരീരവുമായി ചിത്രയും വിജയ്ശങ്കറും ചെന്നൈയിലെ വിട്ടിലേക്കുതന്നെ ഒരു വിധി വൈപരീത്യം പോലെ മടങ്ങിയെത്തുകയാണ്. ചെന്നൈ വടപളനിക്കടുത്ത് ദശരഥപുരം അനന്തരാമകൃഷ്ണ സ്ട്രീറ്റിലുള്ള ശ്രുതി എന്ന വീട് വാര്ത്ത വന്നതോടെ ശോകമൂകമായി.
ചൊവ്വാഴ്ച ചിത്രയ്ക്കും ഭര്ത്താവ് വിജയ് ശങ്കറിനുമൊപ്പം ദുബായിക്ക് യാത്ര തിരിക്കുമ്പോള് വീട്ടിലെ ജോലിക്കാരോട് പൊട്ടിച്ചിരിച്ചാണ് നന്ദന കാറില് കയറിയത്. ഈ യാത്ര നന്ദനയുടെ അവസാന യാത്രയാണെന്ന് ആരം കരുതിയില്ല. വ്യാഴാഴ്ച രാവിലെ ദുബായിയില് ഈ കുട്ടി മരിച്ചു എന്ന വിവരം കേട്ടപ്പോള് ചിത്രയുടെ വീട് നടുങ്ങി. ആര്ക്കും അത് വിശ്വസിക്കാനായില്ല. ഉച്ചയോടെ ചിത്രയെ, നന്ദനയെ സ്നേഹിക്കുന്ന നിരവധി പേര് 'ശ്രുതി'യില് ഓടിയെത്തി. അകത്ത് ബന്ധുക്കളുടെയും മറ്റും നിലയ്ക്കാത്ത രോദനം ഇപ്പോഴും നിലച്ചിട്ടില്ല. അപ്രതീക്ഷിത മരണവാര്ത്ത ചെന്നൈയില് ചിത്രയുമായി അടുപ്പമുള്ള എല്ലാവരെയും അക്ഷരാര്ഥത്തില് ഞെട്ടിച്ചു. ചിത്രച്ചേച്ചിയുടെ വീട്ടില്പോകാറുള്ളപ്പോഴൊക്കെ നന്ദന എന്നോടൊപ്പം മണിക്കൂറുകളോളം കളിക്കാറുണ്ടെന്നു സംഗീതസംവിധായകന് ശരത് പറയുന്നു. ചേച്ചിക്കാണെങ്കില് എന്നും നന്ദനയെക്കുറിച്ച് പറയാന് ആയിരം നാവാണ്. സ്റ്റാര്സിങ്ങറിന്റെ ഷൂട്ടിങ് വേളകളില് സമയം കിട്ടുമ്പോഴൊക്കെ മോളെക്കുറിച്ചാണ് അവര് കൂടുതലായും സംസാരിക്കുക. ലോകത്തിലെ ഏറ്റവും സ്നേഹവതിയായ അമ്മ ആരാണെന്ന് എന്നോടു ചോദിച്ചാല് ഞാന് പറയും അത് ചിത്രച്ചേച്ചിയാണെന്ന്.'' പറയുമ്പോള് ശരത് ആകെ പതറുന്നു. നന്ദനമോള് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുതന്നെ ഞാന് വിശ്വസിക്കുന്നു. ''മകളുടെ വിയോഗത്തില് മനം പൊട്ടുന്ന ചിത്രച്ചേച്ചിയെ എങ്ങനെ നേരില്ച്ചെന്ന് കാണുമെന്നോര്ക്കുമ്പോള് അതിനെക്കാളേറെ സങ്കടം...'' ശരത് പറഞ്ഞുനിര്ത്തുന്നു.
തിരുവനന്തപുരം കരമനയിലെ ചിത്രയുടെ ബന്ധുവീടുകള്ക്കും നന്ദനയെ ഹൃദയത്തില്നിന്നും പറിച്ചുമാറ്റാന് കഴിയുന്നില്ല. തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ ചിത്ര തന്റെ അച്ഛന്റെ സഹോദരിയായ തങ്കിമാമിയുടെ വീട്ടിലാണ് താമസിക്കാറ്. സ്കൂളില്ലാത്തപ്പോള് നന്ദനയും വരുമായിരുന്നുവെന്ന് തങ്കിമാമി ഓര്മിക്കുന്നു. രണ്ടാഴ്ചമുമ്പ് ഇവിടെ വന്നുപോയതാണ്. 'ഇവിടെ എല്ലാവരും പൊന്നുമോളെ കാത്തിരിക്കുകയായിരുന്നു. മിടുക്കിയായിരുന്നു അവള്. ചിത്ര പുതിയതായി പണികഴിപ്പിച്ച വീട് ഇവരുടെ വീടിന് നേരെ മുമ്പിലാണ്. പാലുകാച്ചല് ഒരുമാസം മുമ്പ് കഴിഞ്ഞിരുന്നെങ്കിലും താമസം തുടങ്ങിയിരുന്നില്ല. 23ന് ഇവിടെ വന്ന് കുറച്ചുദിവസം താമസിക്കണമെന്നായിരുന്നു പ്ളാന്. 5 ദിവസം ഐഡിയ സ്റ്റാര് സിംഗര് പരിപാടി. അതിനുശേഷം കുറച്ചുദിവസം കൂടി ഇവിടെ ഉണ്ടാകും എന്നാണ് പറഞ്ഞിരുന്നത്.
ഈ വീട്ടില് താമസിക്കുന്നതിനെക്കുറിച്ച് ഒരുപാട് മോഹങ്ങളുണ്ടായിരുന്നു. വീട് അലങ്കരിക്കുന്നതിനെക്കുറിച്ചൊക്കെ ഒരുപാട് പറഞ്ഞിരുന്നതാണ്. മോള് വന്നാല് ഭയങ്കര ബഹളമായിരിക്കും. അവളുടെ തുള്ളിച്ചാടല് കാണാന് കൊതിച്ചിരിക്കുകയായിരുന്നു ഞങ്ങള്. തങ്കിമാമിയുടെ മകള് രോഷ്നിയോടായിരുന്നു നന്ദനമോള്ക്ക് കൂടുതല് അടുപ്പം. ഗുരുവായൂരില് അവളുടെ ചോറൂണ് രോഷ്നിയുടെ മടിയിലിരുന്നായിരുന്നു.''മറ്റൊരമ്മയ്ക്കും മക്കളോട് ഇല്ലാത്തത്ര വാത്സല്യവും സ്നേഹവുമായിരുന്നു ചിത്രയ്ക്ക് നന്ദനയോടെന്ന് രോഷ്നി പറഞ്ഞു. 15 വര്ഷത്തെ പ്രാര്ത്ഥനയ്ക്കും ചികിത്സയ്ക്കും ശേഷം ദൈവം നല്കിയ കുട്ടിയാണ്. മകളെ ചെന്നൈയിലാക്കി ഇവിടെ എന്തെങ്കിലും പരിപാടിക്ക് ചിത്ര വന്നാല് വീട്ടിലേക്ക് വിളിയോട് വിളിയായിരിക്കും. സ്കൂളില് നിന്നെത്തിയോ, ഓരോ സമയത്തും എന്ത് ചെയ്യുകയാണെന്ന് മോളെ നോക്കുന്ന ചോലയോടും കുമാരിയോടും നിരന്തരം അന്വേഷിച്ചുകൊണ്ടേയിരിക്കും.
മോളുടെ കൂടെ എപ്പോഴും ഉണ്ടാകാന് ചിന്നു എന്ന ഒരു പെണ്കുട്ടിയെയും ചിത്ര നിറുത്തിയിരുന്നു. തിരുവനന്തപുരം തമലത്തുകാരിയായ അവള് ചിത്രയും കുടുംബവും ചെന്നൈയില് നിന്ന് ദുബായിലേക്ക് പരിപാടിക്ക് പോയപ്പോള് നാട്ടിലേക്ക് വന്നതായിരുന്നു. മോള് നാട്ടില് വന്നാല് രോഷ്നിയുടെ കൂടെ സ്കൂട്ടറിന് പിറകിലിരിക്കലും കാറില് പുറത്ത് പോകലുമൊക്കെ പതിവായിരുന്നു. വെള്ളം കണ്ടാല് മോള്ക്ക് വലിയ ആവേശമായിരുന്നു. അവസാനം അതുതന്നെ നന്ദനയുടെ ജീവിതം അവസാനിപ്പിക്കുന്നതിനും കാരണമായെന്ന് റോഷ്നി കണ്ണീരോടെ പറയുന്നു.
മറ്റ് അനുസ്മരണ വാര്‍ത്തകള്‍
- എളിമയുടെ പ്രഭുവിന് സൗത്തെന്‍ഡ് കാത്തലിക് സൊസൈറ്റിയുടെ ആദരാഞ്ജലികള്‍
- ഇടയശ്രേഷ്ഠന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ആദരാഞ്ജലി
- അഭിവന്ദ്യ വര്‍ക്കി വിതയത്തില്‍ പിതാവിന് ഫസാര്‍ക്കലി കേരള കാത്തലിക് കമ്മ്യൂണിറ്റിയുടെ ആദരാഞ്ജലികള്‍
- മഹാ ഇടയന് സീറോ മലബാര്‍ സഭ ലണ്ടന്റെ ആദരാഞ്ജലികള്‍.
- മാര്‍ വര്‍ക്കി വിതയത്തിലിന്റെ വേര്‍പാട്, റോമില്‍ സഭാപിതാക്കന്മാരുടെ അടിയന്തര സമ്മേളനം ചേര്‍ന്നു.
- പിതാവിന് ലെയ്റ്റി കമ്മിഷന്റെ അനുശോചനം
- കര്‍ദിനാള്‍ മര്‍ക്കി വിതയത്തിന് പ്രെസ്റ്റണ് സീറോ മലബാര്‍ സമൂഹത്തിന്റെ ആദാരാഞ്ജലികള്‍; ഇന്ന് വിശുദ്ധ കുര്‍ബാനയും ശിശ്രൂഷകളും
- മാര്‍ വിതയത്തില്‍ സഭൈക്യത്തിനായി നിലകൊണ്ട കര്‍മ്മശ്രേഷ്ഠന്‍- കെസിഎഎം
- എലിസബത്ത് ടെയ്ലര്; യാത്രയായത് ലോകത്തെ അമ്പരപ്പിച്ച സൗന്ദര്യധാമം
- അലീന മോള്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
- മറക്കില്ല മണിക്കുട്ടീ നിന്നെ ഞങ്ങള്
- നടി ശ്രീവിദ്യയുടെ സ്വത്ത് സര്‍ക്കാരിന് കൈമാറും: ഗണേഷ്കുമാര്
- ഇലഞ്ഞിപ്പൂമണമേറ്റ് മതമില്ലാത്തൊരു ജീവന്...
- തൊണ്ടാംകുഴിയച്ചന് അന്തിമോപചാരമര്‍പ്പിച്ച് പതിനായിരങ്ങള്‍
- അക്ഷരനക്ഷത്രമേ പ്രണാമം; ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ബ്രിട്ടണില്‍ നിന്നും സഹപ്രവര്‍ത്തകന്റെ അനുസ്മരണം
2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച
സേതുലക്ഷ്മിയെ മൂത്രാഭിഷേകം നടത്തിയ സി.പി.എം നടപടി
ആലപ്പുഴ: തെരഞ്ഞെടുപ്പുദിനത്തില്‍ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ ദേഹത്ത് മൂത്രം ഒഴിച്ചെന്ന പരാതിയില്‍ ഹരിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ പി.എം. ചന്ദ്രനുള്പ്പെടെ 21 പേര്ക്കെതിരെ പൊലീസ് കേസെടുത്തു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ജനവിധി തേടുന്ന ഹരിപ്പാട് മണ്ഡലത്തിലാണ് സാംസ്കാരികകേരളത്തിനു നാണക്കേടുണ്ടാക്കുന്ന പരിപാടി സിപിഎം നേതൃത്വത്തില് അരങ്ങേറിയത്. ചന്ദ്രനും ഭാര്യ അംബിക, മക്കളായ ബിനു, ബിപിന് എന്നിവര്ക്കും പുറമെ കണ്ടാലറിയാവുന്ന 17 പേര്ക്കുമെതിരെയാണ് കേസ്.
എന്നാല്‍ സ്ത്രീ സംരക്ഷകന്‍ എന്നു സ്വയം വിശേഷിപ്പിച്ച് നടക്കുന്ന മുഖ്യമന്ത്രിയോ, കഴിഞ്ഞ ദിവസം അന്വേഷി നേതാവ് അജിതയ്ക്ക് പ്രസംഗിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടത് സ്ത്രീ സ്വാതന്ത്രത്തിന് നേരേയുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ് പ്രസ്താവനയുമായി ഇറങ്ങിയ രണ്ട് ഡസന്‍ സാംസ്ക്കാരിക നായകരില്‍ ഒരാളോ ഇതുവരെ പ്രതികരിച്ചു കണ്ടില്ല.
വോട്ടിംഗിനുശേഷം മണ്ണാറശാല യു.പി സ്കൂള് പരിസരത്തുവച്ച് മണ്ണാറശാല തുലാംപറമ്പ് വടക്ക് ജി.എസ് ഭവനില് അശോക്കുമാറിന്റെ ഭാര്യ സേതുലക്ഷ്മി (43)യുടെ ശരീരത്തില് കുപ്പിയില് കൊണ്ടുവന്ന മൂത്രം ചന്ദ്രനും മറ്റുചിലരും ചേര്ന്ന് തളിച്ചെന്നാണ് ആരോപണം. സേതുലക്ഷ്മിക്ക് മര്ദ്ദനവുമേറ്റു. അവരോടൊപ്പം ഉണ്ടായിരുന്ന യു.ഡി.എഫ് പ്രവര്ത്തകരായ മണ്ണാറശാല തുലാംപറമ്പ് വടക്ക് വൈരമനയില് ഓമനക്കുട്ടന് (44) അയാളുടെ ഭാര്യയും മഹിളാ കോണ്ഗ്രസ് നേതാവുമായ ശ്രീദേവി (40), ഗോപിനാഥന് നായര് (48) എന്നിവര്ക്കും മര്ദ്ദനമേറ്റു. ഇവര് ഹരിപ്പാട് താലൂക്ക് ആശുപത്രിയില് ചികിത്സയിലാണ്.
ഐ.ജി ശ്രീലേഖ മണ്ണാറശാലയിലെ വീട്ടില് എത്തി വിവരങ്ങള് ആരാഞ്ഞപ്പോള് സേതുലക്ഷ്മി ഐ.ജിക്ക് തന്നെ പരാതി നല്കുകയായിരുന്നു. തുടര്ന്ന് കായംകുളം ഡിവൈ.എസ്.പി സുനീഷ്കുമാര് സേതുലക്ഷ്മിയില്നിന്ന് മൊഴി രേഖപ്പെടുത്തി കേസെടുത്തു.സംഭവസമയം സേതുലക്ഷ്മി ധരിച്ചിരുന്ന വസ്ത്രം പൊലീസ് രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 13ന് രാത്രി സേതുലക്ഷ്മിയുടെ സമീപവാസിയായ മഹിളാകോണ്ഗ്രസ് പ്രവര്ത്തകയുടെ വീട് ഒരുസംഘം യുവാക്കള് അടിച്ചുതകര്ക്കുകയുമുണ്ടായി. മണ്ണാറശാല തുലാംപറമ്പ് വടക്ക് ചിഞ്ചുഭവനത്തില് പ്രഭാകരന് നായരുടെ വീടാണ് തകര്ത്തത്. പ്രഭാകരന് നായര് വിദേശത്താണ്. ഭാര്യ സുജാതയും മകള് ചിത്തിരയും മാത്രമാണ് വീട്ടില് താമസം.
പോളിംഗ് ദിനത്തില് മണ്ണാറശാല യു.പി സ്കൂളില് ക്യൂവില് നില്ക്കാതെ സി.പി.എം അനുഭാവികള് വോട്ട് രേഖപ്പെടുത്തുന്നത് വോട്ട് ചെയ്യാനെത്തിയ സുജാത ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമായിരുന്നു മൂത്രാഭിഷേകമെന്നു പറയപ്പെടുന്നു. അതേസമയം സംഭവത്തില് വ്യാപകപ്രതിഷേധം ഉയര്ന്നുകഴിഞ്ഞു. സേതുലക്ഷ്മിയെ മൂത്രാഭിഷേകം നടത്തിയ സി.പി.എം നടപടി തനി കാടത്തമായിപ്പോയെന്നു പ്രതിപക്ഷനേതാവു ഉമ്മന്ചാണ്ടി പറഞ്ഞു ഏതറ്റംവരെയും പോകാന് മടിയില്ലാത്ത പാര്ട്ടിയാണ് സി.പി.എമ്മെന്ന് ഒരിക്കല്ക്കൂടി തെളിയിച്ചിരിക്കുകയാണ്. സ്ത്രീകളുടെ മാനം രക്ഷിക്കുമെന്നു പ്രസംഗിച്ചു നടന്ന മുഖ്യമന്ത്രി ഈ വിഷയത്തില് കുറ്റവാളികള്ക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം ആക്ഷേപകരവും ജനാധിപത്യ കേരളത്തിന് അപമാനവുമാണെന്ന് യു.ഡി.എഫ്. കണ്വീനര് പി.പി തങ്കച്ചനും പറഞ്ഞു. മാര്ക്സിസ്റ്റ് നേതാക്കളുടെ ഭാഗത്തുനിന്ന് സ്ത്രീകള്ക്കുനേരെ ഇത്തരം ഹീനമായ പ്രവൃത്തികള് ഉണ്ടാകുന്നത് അപലപനീയമാണ്. കുറ്റക്കാര്ക്കെതിരെ കേസെടുക്കാത്തത് പ്രതിഷേധാര്ഹമാണെന്നും നടപടി ഉണ്ടായില്ലെങ്കില് ഉദ്യോഗസ്ഥര് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുഭരണകൂടം വികലമായ ഭാഷാപ്രയോഗത്തിലൂടെയും കാടത്തം നിറഞ്ഞ വിക്രിയകളിലൂടെയും കേരളത്തെ ശിലായുഗത്തിലേക്ക് നയിച്ചിരിക്കുകയാണെന്ന് കെ. എല് മോഹനവര്മ, എം.ജി.എസ് നാരായണന്, ഡോ.വി. രാജാകൃഷ്ണന്, ഡോ. എം.ആര്. തമ്പാന് , പ്രൊഫ. തുമ്പമണ് തോമസ് തുടങ്ങിയ സാംസ്കാരിക പ്രവര്ത്തകര് ആരോപിച്ചു. സംഭവത്തില് ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന് ലോയേഴ്സ് കോണ്ഗ്രസ് സെക്രട്ടറി അഡ്വ. പി.റഹീം മനുഷ്യാവകാശ കമ്മീഷന് ഹര്ജി നല്കിയിട്ടുണ്ട്. 'നാളെ ഒരു സ്ത്രീക്കും എന്റെ അനുഭവം ഉണ്ടാകരുതെന്നു കരഞ്ഞുകൊണ്ടുപറഞ്ഞുകൊണ്ടാണ് സേതുലക്ഷ്മി സംഭവത്തെക്കുറിച്ചു വിശദീകരിക്കുന്നത്. ഓടിച്ചിട്ടു പിടിച്ചുനിര്ത്തി കുപ്പിയില് നിറച്ച മൂത്രം അവര് എന്റെ തലവഴി ഒഴിക്കുകയായിരുന്നു. ഒരു സ്ത്രീക്ക് വെളിയിലിറങ്ങി നടക്കാന് പറ്റില്ലെന്നു പറഞ്ഞാല് എന്തൊരവസ്ഥയാണ്. പൊന്നുപോലെ വളര്ത്തിക്കൊണ്ടുവന്ന രണ്ടു കുഞ്ഞുങ്ങളെ എന്തെങ്കിലും ചെയ്യുമെന്ന ഭയംകൊണ്ടാണ്, സംഭവമുണ്ടായപ്പോള് പരാതി കൊടുക്കാതെയിരുന്നതെന്നും അവര് പറഞ്ഞു.
ബുധനാഴ്ച വോട്ടെടുപ്പ് അവസാനിച്ചപ്പോള് മണ്ണാറശാല എല്.പി. സ്കൂളിലെ 49ാം നമ്പര് ബൂത്തിനു സമീപമായിരുന്നു സംഭവം. കോണ്ഗ്രസ് ബൂത്ത് ഏജന്റായ മുരളി അവസാന ശതമാനക്കണക്കുമായി പുറത്തിറങ്ങുമ്പോള് ഒരുസംഘം സി.പി.എം. പ്രവര്ത്തകര് ചേര്ന്ന് മര്ദിച്ചു. ഇതുകണ്ട് ഓടിയെത്തിയ കോണ്ഗ്രസ് പ്രവര്ത്തകനായ കൃഷ്ണന്കുട്ടിക്കും മര്ദനമേറ്റു. മര്ദനം തടയാന് ശ്രമിക്കുന്നതിനിടെ മഹിളാ കോണ്ഗ്രസ് മണ്ഡലം സെക്രട്ടറി ശ്രീദേവി, മണ്ണാറശാല കൊച്ചുനെല്ലിപ്പറമ്പില് ഗോപിനാഥന് നായര്, എന്നിവര്ക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റിനോട് ചോദിക്കാന് ചെന്നപ്പോള് മര്ദിക്കുകയായിരുന്നുവെന്ന് സേതുലക്ഷ്മി പറഞ്ഞു.
മര്ദനത്തെത്തുടര്ന്ന് ഓടി രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ പിന്നാലെയെത്തി പിടിച്ചുനിര്ത്തിയശേഷം മുതുകത്ത് ഇടിച്ചു. കൈവശമുണ്ടായിരുന്ന കുപ്പിയില് നിറച്ച മൂത്രം തലവഴി ദേഹത്ത് ഒഴിക്കുകയും ചെയ്തു. ഭയന്നുവിറച്ച ഇവര് പിന്നീട് ഓട്ടോറിക്ഷ പിടിച്ച് വീട്ടിലെത്തുകയായിരുന്നു. സേതുലക്ഷ്മിയുടെ ഭര്ത്താവ് അശോക് കുമാര് വികലാംഗനാണ്. തൊടുപുഴയിലെ ഒരു സിനിമാ തിയേറ്ററില് ഓപ്പറേറ്ററായി ജോലിനോക്കുന്നു.
2011, ഏപ്രിൽ 14, വ്യാഴാഴ്‌ച
നേതാക്കള് തിരഞ്ഞെടുപ്പുതിരക്കില് നിന്നും മോചനം നേടി
കോട്ടയം:സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു ചുക്കാന് പിടിച്ച കോട്ടയത്തെ ഒരു സംഘം നേതാക്കള് തിരഞ്ഞെടുപ്പുതിരക്കില് നിന്നും മോചനം നേടിയതിന്റെ ആശ്വാസത്തിലാണ്. രണ്ടുമാസത്തോളമായി ഊണും ഉറക്കവും ഉപേക്ഷിച്ച് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ഉത്സവത്തിനു കൊടിയറിങ്ങിയതോടെ നേതാക്കള് പലരും വരുംദിനങ്ങള് കൃത്യമായി ആസുത്രണം ചെയ്തുകഴിഞ്ഞു. വോട്ടെണ്ണിത്തീരാന് ഇനിയും ഒരുമാസം കാത്തിരിക്കേണ്ടിവരുമെന്നത് അണികളെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും നേതാക്കളെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്. ദിവസങ്ങള്നീണ്ട പ്രചാരണപരിപാടികള്ക്കും പര്യടനങ്ങള്ക്കും അറുതിയായതിന്റെ ആവേശമാണവരുടെ മുഖത്ത്. അടുത്ത ഒരുമാസത്തേക്ക് വിവിധപരിപാടികളാണ് നേതാക്കള് മനസില് കുറിച്ചിട്ടിരിക്കുന്നത്. പുണ്യസ്ഥലങ്ങളിലേക്ക് തീര്ഥാടനം നടത്തുന്നതുമുല് ധ്യാനം, വായന, സൗഹൃദം പുതുക്കല്, ഗവേഷണപ്രബന്ധം പൂര്ത്തിയാക്കല് തുടങ്ങി നിരവധി മേഖലകളിലേക്കാണ് സ്ഥാനാര്ഥികള് ഇനി കടന്നുചെല്ലുന്നത്.
യു.ഡി.എഫ്. നേതാവായ ഉമ്മന്ചാണ്ടി ഭാവിമുഖ്യമന്ത്രിയാണെന്ന തരത്തിലുള്ള പ്രചാരണമാണ് കേരളമാകെ പുരോഗമിക്കുന്നത്. എല്ലായിപ്പോഴും ജനങ്ങള്ക്കിടയില് നിന്നു ജീവിതം കഴിച്ചുകൂട്ടുന്ന ഉമ്മന്ചാണ്ടിക്കു തെരഞ്ഞെടുപ്പിനുശേഷവും അതില് നിന്നും മോചനമില്ല. പുതുപ്പള്ളിയിലെ സ്ഥാനാര്ഥിയായ അദ്ദേഹം ഇനിയുള്ള ദിവസങ്ങളില് സംഘടനാ പ്രവര്ത്തനങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുക. അതേസമയെ എതിര്സ്ഥാനാര്ഥി എല്.ഡി.എഫിലെ പ്രൊഫ. സുജസൂസന് ജോര്ജ് ഗവേഷണപ്രവര്ത്തനങ്ങള് പൂര്ത്തിയാക്കാനാണ് ഇനിയുള്ള ദിവസങ്ങള് വിനിയോഗിക്കുക. ബി.ജെ.പി. സ്ഥാനാര്ഥി പി. സുനില്കുമാറാകട്ടെ സംഘടനാ പ്രവര്ത്തനങ്ങളില് ശ്രദ്ധിക്കും.
ഉമ്മന്ചാണ്ടിയെപ്പോലെ തന്നെയാണ് കെ.എം മാണിയും. കേരള രാഷ്ട്രീയത്തിലെ ഈ അതികായകനും ജനങ്ങളെ ഉപേക്ഷിച്ച് ഊണും ഉറക്കവുമില്ല. മാണിയുടെ ഇനിയുള്ള ദിവസങ്ങള് സാധാരണപോലെയായിരിക്കുമെന്നാണ് അദ്ദേഹം നല്കുന്ന സൂചന.. ദുഃഖവെള്ളിയാഴ്ചയ്ക്കുശേഷമുള്ള വലിയ ആഴ്ചയില് ധ്യാനത്തിനുപോകാനും പദ്ധതിയുണ്ട്. അതേസമയം എതിര്സ്ഥാനാര്ഥി മാണി സി. കാപ്പന് അടുത്ത ഒരുമാസത്തേക്കുള്ള പരിപാടി മുന്കൂട്ടി തീരുമാനിച്ചിട്ടില്ല. സിനിമയും കച്ചവടവും കായികവുമായ നിരവധി തിരക്കുകള് മാണി സി.കാപ്പനുണ്ട്. എല്ലാം ഒരു ചെറിയ വിശ്രമത്തിനുശേഷം ആലോചിക്കുമെന്നാണ് കാപ്പന് വ്യക്തമാക്കുന്നത്. ചങ്ങനാശ്ശേരിയിലെ എല്.ഡി.എഫ്. സ്ഥാനാര്ഥി ഡോ. ബി. ഇക്ബാലിന്റെ മനസ്സില് നിറയുന്നത് വായനയുടെ മധുരമാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഈ ന്യൂറോസര്ജന് തല്ക്കാലം ചികിത്സാരംഗത്തേക്ക് മടങ്ങുന്നില്ല. മത്സരച്ചൂടിനിടയില് വായിക്കാതെ മാറ്റിവച്ച പുസ്തകങ്ങള് വായിക്കണം. നിര്ത്തിവച്ച ഓര്ഗന്പഠനം പുനരാരംഭിക്കണം തുടങ്ങിയവയാണ് ഇക്്ബാലിന്റെ മനസില്. കേരള കോണ്ഗ്രസ് ഡെപ്യൂട്ടി ചെയര്മാന്കൂടിയായ എതിര്സ്ഥാനാര്ഥി സി.എഫ്. തോമസിന് ഫലമറിയുംവരെ സംഘടനാ പ്രവര്ത്തനങ്ങള് നിറഞ്ഞ ദിനങ്ങളായിരിക്കും. വായനയും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്.
വൈക്കത്തെ എല്.ഡി.എഫ്. സ്ഥാനാര്ഥി ഇനിവരുന്ന ഒരുമാസം മുഴുവനും പഴയതുപോലെതന്നെ പാര്ട്ടിപ്രവര്ത്തനവും പൊതുപരിപാടികളുമായി മണ്ഡലത്തിലുണ്ടാകും. പാര്ട്ടിപ്രവര്ത്തനവുമായി ബന്ധപ്പെട്ട ദൂരയാത്രകളുമുണ്ട്. കഴിഞ്ഞ ഒരുമാസമായി വീട്ടില്പ്പോകാനേ കഴിഞ്ഞിട്ടില്ല. ഫലപ്രഖ്യാപനംവരെ പൊതുപ്രവര്ത്തനത്തിനൊപ്പം അമ്മയോടൊപ്പം വീട്ടില് ചെലവഴിക്കാനും സമയം കണ്ടെത്തണം വൈക്കത്തെ യു.ഡി.എഫ്. സ്ഥാനാര്ഥി സനീഷ് മനസ്സുതുറന്നു.
ബി.ജെ.പി. സ്ഥാനാര്ഥി രമേശ്കാവിമറ്റം മണ്ഡലപര്യടനത്തിനിടയില് ശ്രദ്ധയില്പ്പെട്ട, ജനങ്ങളുടെ പ്രശ്നങ്ങള് പരിഹരിക്കുന്നതിനുവേണ്ടിയായിരിക്കും ഇനിയുള്ള ഒരുമാസം മാറ്റിവയ്ക്കുക. ഇടയ്ക്ക് കുടുംബസമേതം തീര്ഥാടനത്തിന് പോകാനും പദ്ധതിയുണ്ട്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്ഥി ഡോ. എന്. ജയരാജ് മൂകാംബിക ക്ഷേത്രദര്ശനത്തിനായി ഇനിയുള്ള രണ്ടുദിവസം മാറ്റിവയ്ക്കും. ഇതിനൊപ്പം ഗുരുവായൂര് ക്ഷേത്രത്തിലും ദര്ശനം നടത്തും. പ്രചാരണത്തിനിടെ വീണുപരിക്കേറ്റ കാല് തിരുമ്മിക്കുന്നതിനും ഇതിനിടെ സമയം കണ്ടെത്തും. എല്.ഡി.എഫ്. സ്ഥാനാര്ഥി സുരേഷ് ടി. നായര്ക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് പദവിയിലിരിക്കെ പലതും ചെയ്തുതീര്ക്കേണ്ടതുണ്ട്. ജില്ലാ ആസൂത്രണക്കമ്മീഷന്റെ അംഗീകാരം ലഭിച്ച പദ്ധതികള്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുകയും വേണം. സ്ഥാനാര്ഥിയാകുന്നതിന് മുന്പ് എങ്ങനെയാണോ ജീവിച്ചത് അതേപോലെയായിരിക്കും ഇനിയുള്ള ദിവസങ്ങളെന്നു ബി.ജെ.പി. സ്ഥാനാര്ഥി കെ.ജി.രാജ്മോഹന് പറഞ്ഞു.
കടുത്തുരുത്തിയിലെ യു .ഡി.എഫ്. സ്ഥാനാര്ഥി അഡ്വ. മോന്സ് ജോസഫ് വ്യാഴാഴ്ച വാഗമണ് കുരിശുമല ആശ്രമത്തിലെ പള്ളിയിലെത്തി നേര്ച്ചകള് അര്പ്പിക്കും. മറ്റു തീര്ഥാടനകേന്ദ്രങ്ങളിലും സന്ദര്ശനം നടത്തും . ജനങ്ങളുടെ ക്ഷേമപ്രവര്ത്തനങ്ങള്ക്കും ഇതിനിടെ സമയം കണ്ടെത്തും. സ്റ്റീഫന് ജോര്ജ് ഇടതുമുന്നണിനേതാക്കളെയും പ്രവര്ത്തകരെയും കണ്ട് നന്ദിപറയാനാണ് ഇനിയുള്ള ദിവസങ്ങള് വിനിയോഗിക്കുക. വേളാങ്കണ്ണി തീര്ഥാടനകേന്ദ്രത്തിലും ചിറ്റൂര് ധ്യാനകേന്ദ്രത്തിലും പോകുന്നതിനും പദ്ധതിയുണ്ട്. ബി.ജെ.പി. സ്ഥാനാര്ഥി പി.ജി. ബിജുകുമാര് അടുത്തദിവസം പാര്ട്ടിപ്രവര്ത്തകരെക്കണ്ട് നന്ദിപറയും.
പൂഞ്ഞാറിലെ യു.ഡി.എഫ്. സ്ഥാനാര്ഥി പി.സി. ജോര്ജിന് ഇനിവരുന്ന ദിവസങ്ങളും തിരക്കുകളുടെതന്നെ. എം.എല്.എ. എന്ന നിലയില് പല ജോലികളും ചെയ്തുതീര്ക്കാനുണ്ട്. അഡ്വ. മോഹന്തോമസ് വീണ്ടും അഭിഭാഷക ജോലിയില് മുഴുകാനാണ് തീരുമാനിച്ചിരിക്കുന്നത്. ബി.ജെ.പി. സ്ഥാനാര്ഥി കെ.എം. സന്തോഷ്കുമാറിന് സംഘടനാപ്രവര്ത്തനംതന്നെയാണ് മുഖ്യം. കോട്ടയത്തെ എല്.ഡി.എഫ്. സ്ഥാനാര്ഥി വി.എന്. വാസവന് ഇനിവരുന്ന ദിവസങ്ങളിലും ജനങ്ങളോടൊപ്പംഅവരുടെ ഇടയില് കഴിയാനാണ് ആഗ്രഹം. യു.ഡി.എഫ്. സ്ഥാനാര്ഥി തിരുവഞ്ചൂര് രാധാകൃഷ്ണന് ഒരുദിവസത്തെ വിശ്രമത്തിനുശേഷം അടൂരിലെത്തി സുഹൃത്തുക്കളെ കാണുന്നതിനാണ് സമയം മാറ്റിവയ്ക്കുക. ബി.ജെ.പി. സ്ഥാനാര്ഥി നാരായണന് നമ്പൂതിരി അഭിഭാഷകവൃത്തിയില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം പൊതുജനങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാനും ശ്രമിക്കും.
ഏറ്റുമാനൂരിലെ എല്.ഡി.എഫ്. സ്ഥാനാര്ഥി സുരേഷ്കുറുപ്പിന് വിശ്രമിക്കാന് സമയമില്ല. മണ്ഡലത്തിലെ ഏതാനും ചടങ്ങുകളില് അദ്ദേഹം വ്യാഴാഴ്ചയും പങ്കെടുക്കും. വരുംദിവസങ്ങളില് പാര്ട്ടിഓഫീസുമായി ബന്ധപ്പെട്ടുള്ള കമ്മിറ്റികളിലും തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.യു.ഡി.എഫ്. സ്ഥാനാര്ഥി തോമസ്ചാഴികാടന് തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങളിലും പാര്ട്ടിപരിപാടികളിലും തുടര്ദിവസങ്ങളിലും സജീവമാകും. പാര്ട്ടിപ്രവര്ത്തകരുമായി ബന്ധപ്പെട്ട് ബൂത്തുതല ചര്ച്ചകളിലും പങ്കെടുക്കും. ബി.ജെ .പി. സ്ഥാനാര്ഥി വി.ജി. ഗോപകുമാര് വ്യാഴാഴ്ച പൂര്ണസമയവും വിശ്രമത്തിനായി ചെലവഴിക്കും. തുടര്ന്നുള്ള ദിവസങ്ങളില് പഞ്ചായത്തുകള്തോറുമുള്ള തിരഞ്ഞെടുപ്പ് വിശകലനയോഗങ്ങളിലും സംഘടനാരംഗത്തും സജീവമാകും.
ജില്ലയിലെ ഭൂരിഭാഗം സീറ്റുകളും പിടിച്ചെടുക്കുമെന്നാണ് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഇരുമുന്നണിയുടേയും നേതാക്കള് പറയുന്നത്. ജില്ലയിലെ ഒന്പത് നിയോജകമണ്ഡലത്തിലും യു.ഡി.എഫ്. വിജയിക്കുമെന്ന് ഡി.സി.സി.പ്രസിഡന്റും ജില്ലാ ചെയര്മാനുമായ കുര്യന് ജോയി പറഞ്ഞു. യു.ഡി.എഫിന് അനുകൂലമായ രീതിയില് ശക്തമായ പോളിങാണ് കണ്ടത്. മുഴുവന് ബൂത്തുകളിലും യു.ഡി.എഫ്. സാന്നിധ്യമുണ്ടായിയെന്നതും മുന്നണി വിജയിക്കുമെന്നതിന്റെ തെളിവാണെന്നും യു.ഡി.എഫ്. ചെയര്മാന് വ്യക്തമാക്കി. പോളിങ് ശതമാനം വച്ച് കണക്കുകൂട്ടുമ്പോള് ജില്ലയില് ഭൂരിപക്ഷം സീറ്റുകളിലും എല്.ഡി.എഫ്. വിജയം നേടുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.ജെ. തോമസും പറഞ്ഞു. എന്നാല് ഏതൊക്കെ മണ്ഡലങ്ങളിലാണ് ഇടതു മുന്നണി വിജയിക്കുകയെന്ന് പറയാന് തോമസ് തയ്യാറായില്ല.
തുടര്ച്ചയായി യു.ഡി.എഫ്. വിജയം നേടുന്ന ഏറ്റുമാനൂരില് ഇടതുമുന്നണി സ്ഥാനാര്ത്ഥി അട്ടിമറി വിജയം നേടുമെന്ന് എല്.ഡി.എഫ്. കണ്വീനര് വൈക്കം വിശ്വന് പറഞ്ഞു. ജില്ലയിലൊട്ടാകെ സഞ്ചരിച്ച സി.പി.എം. ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് എല്.ഡി.എഫ്. പ്രവര്ത്തകരുടെ ആവേശം യു.ഡി.എഫ്. പ്രവര്ത്തകര്ക്കില്ലായിരുന്നുവെന്നും പറഞ്ഞു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് കിട്ടിയതിനേക്കാള് 50ശതമാനം വോട്ട് വര്ദ്ധനയാണ് ബി.ജെ.പി. അവകാശപ്പെടുന്നത്. ബൂത്ത്തലങ്ങളില് നടന്ന പ്രവര്ത്തനങ്ങള് പാര്ട്ടിക്ക് ആത്മവിശ്വാസം വര്ദ്ധിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഒരു മണ്ഡലത്തില് മാത്രമാണ് തിരഞ്ഞെടുപ്പ് പ്രവര്ത്തനം മോശമായത്. ബാക്കി എട്ടു മണ്ഡലത്തിലും ബി.ജെ.പി. വന് നേട്ടമുണ്ടാക്കുമെന്
ഗായിക ചിത്രയുടെ മകള്‍ മുങ്ങിമരിച്ചു
പഞ്ചനക്ഷത്ര പെണ്‍വാണിഭം
കൊച്ചി:വിദേശരാജ്യങ്ങളില്‍ സാധാരണമായ എസ്‌കോര്‍ട്ട് സര്‍വീസ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പഞ്ചനക്ഷത്ര പെണ്‍വാണിഭം കേരളത്തിന്റെ മഹാനഗരമായ കൊച്ചിയിലേക്കും. കൊച്ചിയിലെ ആകാശത്തെ നീലവര്‍ണത്തിലാക്കുന്ന സംഘം ഓണ്‍ലൈന്‍ വഴിയാണ് ഇരകളെ കണ്ടെത്തുന്നത്. വിദേശികളും പ്രവാസികളും ഉള്‍പ്പെടെ ആയിരങ്ങളാണ് കൊച്ചിയിലെ ഈ പുതിയ സൗകര്യത്തില്‍ മതിമറന്നാറാടാന്‍ എത്തുന്നത്. കേരളത്തിലെ കോളജ് കുമാരിമാര്‍ മുതല്‍ സാമ്പത്തികമായ തകര്‍ന്ന പഴയ സോവ്യറ്റ് റഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വരെ പണം മുടക്കിയാല്‍ കൂടെപ്പോരാന്‍ തയ്യാറായി കൊച്ചിയിലെ വിവിധസ്ഥലങ്ങളില്‍ താമസിക്കുന്നുണ്ട്.
സൈബര്‍ ലോകത്ത് പൊലീസിംഗ് നടത്തുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ സ്വന്തമായുള്ള കൊച്ചി പൊലീസിനാകട്ടെ ഇത്തരം സംഘങ്ങളെ പിന്തുടരാന്‍ താല്പര്യമെടുക്കുന്നില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാര്‍ മുതല്‍ സാദാ കോണ്‍സ്റ്റബിള്‍ വരെ പെണ്‍വാണിഭ സംഘങ്ങളില്‍ നിന്ന് പങ്ക് പറ്റുകയും ചെയ്യുന്നതിനാലാണിത്. പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് പണം വാങ്ങുകയും ഇടപാടുകാരിയുമായി അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തതിന് കൊച്ചിയിലെ ഏഴ് പൊലീസുകാര്‍ ഒരാഴ്ചയായി സസ്പെന്ഷനിലാണ്.
കടവന്ത്രയിലെ ഒരു ഫ്ലാറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ച ഷാഡോ പൊലീസിലെ ഏഴ് പേര് അവിടെയെത്തി പണം വാങ്ങി കേസ് ഒതുക്കുകയും തുടര്‍ന്ന് ഇവരുടെ പങ്കുകാരായി മാറുകയുമായിരുന്നു. പിന്നീട് പോലീസുകാര്‍ പലവട്ടം ഇവിടെയെത്തി യുവതികളുമായി കിടപ്പറ പങ്കിട്ടു. ദിവസത്തിന് പതിനായിരം രൂപ റേറ്റില്‍ പെണ്‍വാണിഭം നടക്കുന്ന ഇവിടെ പൊലീസുകാരുടെ സംരക്ഷണയിലാണ് പിന്നീട് അനാശാസ്യ പ്രവര്‍ത്തനം തുടര്‍ന്നത്. ഇതിനിടെ ഫ്ലാറ്റില്‍ പൊലീസുകാര്‍ വന്നുപോകുന്ന വിവരമറിഞ്ഞ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ പോലീസുകാരുടെ പങ്ക് വ്യക്തമായി. ഇതിനെ തുടര്‍ന്നാണ് അനില്‍കുമാര്‍, സുഭാഷ്, ജെയ്, രാജേഷ്, ഷാജി, ഷിനോദ്, ലോഹിതാക്ഷന്‍ എന്നീ പോലീസുകാരെ സസ്പെന്ഡ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍, ചേരാനല്ലൂര്‍, കണ്‍ട്രോള്‍ റൂം, പള്ളുരുത്തി, ഫോര്‍ട്ട് കൊച്ചി സ്റ്റേഷനുകളിലെ പൊലീസുകാരാണിവര്‍.
ചെറിയ ഇരകളായ സാദാ പൊലീസുകാര്‍ ഒരിക്കലെങ്കിലും കുടുങ്ങിയപ്പോള്‍ പെണ്‍വാണിഭ കേന്ദ്രങ്ങളുമായി ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പലവട്ടം ആരോപണമുയര്‍ന്നിട്ടും സ്വതന്ത്രരായി വിഹരിക്കുകയാണ്. സിറ്റി പൊലീസിലെ ഡി.വൈ.എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അനാശാസ്യ കേന്ദ്രത്തില്‍ നടന്ന ഒരു കൊലപാതക കേസില്‍ വരെ ആരോപണ വിധേയനായെങ്കിലും മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ സംരക്ഷണത്തോടെ ഇദ്ദേഹം കേസില്‍ നിന്നും വിദഗ്‌ധമായി ഊരിപ്പോന്നു.
ജില്ലയുടെ കിഴക്കന്‍ വനമേഖലയിലെ ഒരു റിസോര്‍ട്ടില്‍ അനാശാസ്യ പ്രവര്‍ത്തനത്തിനെത്തിച്ച റഷ്യന്‍ കാള്‍ഗേള്‍സിനു വേണ്ടി നടന്ന തര്‍ക്കത്തിലാണ് എറണാകുളത്തെ ഹോട്ടല്‍ ജീവനക്കാരനായ ആലുവ സ്വദേശി കൊല്ലപ്പെട്ടതെന്നാണ് വിവരം. എന്നാല്‍ റഷ്യന്‍ യുവതികളോടൊപ്പം ബോട്ട് സവാരിക്കിടെ തടാകത്തില്‍ ബോട്ട് മുങ്ങി യുവാവ് മരിച്ചെന്നും യുവതികള്‍ നീന്തി രക്ഷപ്പെട്ടെന്നുമുള്ള വിചിത്രമായ കഥയാണ് റിസോര്‍ട്ട് അധികൃതരും പൊലീസും ചേര്‍ന്ന് ചമച്ചത്. തെളിവിന്റെ പൊടി പോലും അവശേഷിപ്പിക്കാതെയാണ് പൊലീസ് ഇതൊരു അപകടമരണമാക്കിയത്. റഷ്യന്‍ സുന്ദരിമാരെ വിശദമായ വൈദ്യ പരിശോധനക്കു പോലും വിധേയരാക്കാതെ രാത്രിക്കു രാത്രി സിറ്റി പോലീസ് വണ്ടി കയറ്റിവിടുകയും ചെയ്തു. ഈ റിസോര്‍ട്ടിന്റെ പാര്‍ട്ട്‌ണര്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന ആക്ഷേപം പല കോണുകളില്‍ നിന്നും ഉയര്‍ന്നെങ്കിലും കാര്യമായ ഒരന്വേഷണം പോലും ഈ കേസിലുണ്ടായില്ല.
കൊച്ചിയിലെ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിന്റെ തലവനെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴക്കുളം സ്വദേശി ഉദയചന്ദ്രന് 2009ല്‍ ഒരു ടി.വി ചാനലില്‍ പ്രത്യക്ഷപ്പെട്ട് സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. പൊലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുമായുള്ള ബന്ധം തുറന്നു പറയാനും ഇയാള്‍ മടികാണിച്ചില്ല. വാര്‍ത്ത കണ്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തതിനെ തുടര്‍ന്ന് ഉദയചന്ദ്രനെ ദിവസങ്ങള്‍ക്കകം പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി റിമാന്ഡ് ചെയ്ത ഇയാള്‍ പിറ്റേന്ന് തന്നെ ജാമ്യത്തിലിറങ്ങി. പെണ്‍വാണിഭം തൊഴിലായി സ്വീകരിച്ചിട്ടുള്ള ഉദയചന്ദ്രന് പൊലീസിന്റെ മൂക്കിന്റെ തുമ്പത്ത് ഇപ്പോഴും പഞ്ചനക്ഷത്ര പകിട്ടോടെ പെണ്‍വാണിഭ രാജകുമാരനായി വിലസുകയാണ്.
എസ്കോര്‍ട്ട് സര്‍വീസിനു പുറമേ ഹോംസ്റ്റേയുടെ മറവിലും കൊച്ചിയില്‍ അനാശാസ്യ കേന്ദ്രങ്ങള്‍ പൂത്തുലയുകയാണ്. ഫോര്‍ട്ടുകൊച്ചി മുതല്‍ ആലുവ വരെ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഹോംസ്റ്റേയുടെ മറവിലുള്ള പെണ്‍വാണിഭ സംഘങ്ങള്‍ ക്യാമ്പുചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഇത്തരമൊരു കേന്ദ്രം ഫോര്‍ട്ടുകൊച്ചി പോലീസ് റെയ്ഡു ചെയ്തു. നടത്തിപ്പുകാരായ ദമ്പതികളെയും രണ്ട് സ്ത്രീകളെയും പിടികൂടുകയും ചെയ്തു. ഫോര്‍ട്ടു കൊച്ചി കുന്നുംപുറത്ത് ഹൗസ് ഓഫ് ഫെസ്റ്റിവല്‍സ് എന്ന വീട് കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം നടന്നിരുന്നത്. കേന്ദ്രം നടത്തിപ്പുകാരനായ മട്ടാഞ്ചേരി സ്വദേശി സലാഹുദ്ദീന്‍, ഭാര്യ ലൈല, ആലപ്പുഴ സ്വദേശി ജെസ്സി(25), കാസര്‍കോഡ് സ്വദേശി സോണി (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 16,000 രൂപയ്ക്ക് വീട് വാടകക്കെടുത്താണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. തൊട്ടുപിന്നാലെ കാക്കനാട് ചെമ്പുമുക്കില്‍ കെന്നഡി മുക്കിലേക്കുള്ള റോഡില്‍ നിന്നും മറ്റൊരു സംഘവും പിടിയിലായി.
ഓണ്‍ലൈന്‍ പെണ്‍വാണിഭം എസ്‌കോര്‍ട്ട് സര്‍വീസ് എന്ന പേരില്‍ നടത്തുന്നതിനെതിരേ ശക്തമായ നടപടി എടുക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി കേരളാപോലീസിന് നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ കോടതി ഉത്തരവിന് പോലും യാതൊരു വിലയുമില്ലെന്ന രീതിയിലാണ് ഇപ്പോഴും ഇത്തരം സംഘങ്ങള്‍ അഴിഞ്ഞാടുന്നത്.
ഇടുക്കിയിലെ പോളിംഗ് നിലവാരം
ആകെ വോട്ടര്‍മാര്‍:
പോള്‍ ചെയ്‌തത്: 127032.
പുരുഷന്‍മാര്‍ : 66328
സ്‌ത്രീകള്‍: 60704
ശതമാനം: 71.63
ഇടുക്കി നിയോജകമണ്‌ഡലം
ആകെ വോട്ടര്‍മാര്‍ : 169711
പോള്‍ ചെയ്‌തത്: 119271
പുരുഷന്‍മാര്‍ : 62270
സ്‌ത്രീകള്‍: 57001
ശതമാനം: 70.28
പീരുമേട് നിയോജകമണ്‌ഡലം
ആകെ വോട്ടര്‍മാര്‍ : 165179
പോള്‍ ചെയ്‌തത്: 115038
പുരുഷന്‍മാര്‍ : 58852
സ്‌ത്രീകള്‍: 56186
ശതമാനം: 69.64
ഉടുമ്പന്‍ചോല നിയോജകമണ്‌ഡലം
ആകെ വോട്ടര്‍മാര്‍ : 153386
പോള്‍ ചെയ്‌തത്: 110332
പുരുഷന്‍മാര്‍ : 56450
സ്‌ത്രീകള്‍: 53882
ശതമാനം: 71.93
ദേവികുളം നിയോജകമണ്‌ഡലം
ആകെ വോട്ടര്‍മാര്‍ : 147765
പോള്‍ ചെയ്‌തത്: 106870
പുരുഷന്‍മാര്‍ : 55425
സ്‌ത്രീകള്‍: 51445
ശതമാനം: 72.32
ജേക്കബ് ജോര്‍ജ്ജ് നിര്യാതനായി
തൊടുപുഴ: ഇടവെട്ടി ഗ്രാമപഞ്ചായത്ത്, തെക്കുംഭാഗം സഹകരണബാങ്ക് എന്നിവിടങ്ങളിലെ മുന്‍ പ്രസിഡന്റ് തെക്കുംഭാഗം പറമ്പില്‍ ജേക്കബ് ജോര്‍ജ്ജ് (ചാക്കോച്ചന്‍ -64) നിര്യാതനായി. സംസ്‌കാരം ഇന്ന് (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് മ്രാല സെന്റ് ആന്‍ഡ്രൂസ് സിഎസ്‌ഐ പള്ളിയില്‍. ഭാര്യ സാറാമ്മ ആറന്‍മുള മാതോളില്‍ കുടുംബാംഗം. മക്കള്‍: സ്‌നേഹ, സൗമ്യ. മരുമക്കള്‍: ജൂബില്‍, കലൂര്‍ (ചേലക്കര), ജോസഫ് കലൂര്‍ (ചേലക്കര). സഹോദരങ്ങള്‍ : റേയ്‌ച്ചല്‍, മാത്യു ജോര്‍ജ്ജ്, ജോണ്‍ ജോര്‍ജ്ജ്
2011, ഏപ്രിൽ 13, ബുധനാഴ്‌ച
105-ാം വയസില്‍
ഉടുമ്പന്നൂര്‍: കണ്ണംകുഴിയില്‍ കെ.പി വര്‍ഗീസ് (പാപ്പച്ചന്‍ -105) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ പരേതയായ സാറാമ്മ പെരുവ ചെമ്മനം കുടുംബാംഗം. മക്കള്‍: ജോയി വര്‍ഗീസ് (കാനഡ), മോളി ബേബി (യുഎസ്‌എ), ബേബി വര്‍ഗീസ്, ഏലിക്കുട്ടി ചാക്കോ (കാനഡ), റവ. സാജു വര്‍ഗീസ്. മരുമക്കള്‍: സാറാമ്മ തുരുത്തിയില്‍ ചോറ്റാനിക്കര(കാനഡ), ബേബി കുര്യാക്കോസ് പേനാട്ടുകളപ്പുരയില്‍ (യുഎസ്‌എ), ഫിലിപ്പ് ചാക്കോ കീത്തോട്ടത്തില്‍ കോഴഞ്ചേരി (കാനഡ), മോളി ബേബി, പേനാട്ടുകളപ്പുരയില്‍ (ഉടുമ്പന്നൂര്‍), തങ്കമ്മ സാജു കുന്നുകടുക്കയില്‍ (ആരക്കുന്നം).
2011, ഏപ്രിൽ 10, ഞായറാഴ്‌ച
തൊടുപുഴയില്‍ ഒരു വിഷുക്കാലത്ത്
അന്നു ഞങ്ങള്‍ അസിസ്‌റ്റന്റ് ഡയറക്‌ടര്‍മാരാണ്. ഞാനും രാജസേനനും. ഗാനരചയിതാവായ ഭരണിക്കാവ് ശിവകുമാര്‍ ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുമ്പോള്‍ ഞങ്ങളേയും ഒപ്പംകൂട്ടി. യമുന എന്നു പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയ്‌ക്കടുത്ത വാഴക്കുളത്തായിരുന്നു. ഏപ്രില്‍ ആദ്യവാരം തന്നെ ചിത്രീകരണം ആരംഭിച്ചു. ഭരണിക്കാവിന്റെ ബന്ധുവായിരുന്നു നിര്‍മാതാവ്. ചെറിയ സെറ്റപ്പിലുള്ള പടമായതിനാല്‍ തന്നെ താമസം വീടുകളിലും പീടികമുറികളിലുമായിരുന്നു. ഞങ്ങള്‍ അസിസ്‌റ്റന്റുമാരെല്ലാവരും ഒരു പീടികയുടെ മുകളിലത്തെ മുറിയില്‍. അവിടെ പായ വിരിച്ച് എല്ലാവരും ഒന്നിച്ചു കിടന്നുറങ്ങും.
ഷൂട്ടിംഗ് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും ഫിലിം തീര്‍ന്നു. വാങ്ങാന്‍ നിര്‍മാതാവിന്റെ കൈയില്‍ പണമില്ല. അദ്ദേഹം പണം ഒപ്പിക്കാന്‍ വേണ്ടി നാട്ടിലേക്കു പോയി. പിന്നീടുള്ള ദിവസങ്ങളില്‍ ഷൂട്ടിംഗുണ്ടായില്ല. ഞങ്ങള്‍ പരസ്‌പരം സംസാരിച്ചും വാഴക്കുളത്തു കൂടെ നടന്നും സമയം ചെലവഴിച്ചു. രണ്ടു ദിവസം കുഴപ്പമൊന്നുമുണ്ടായില്ല. മൂന്നാം ദിവസം ഉച്ചയ്‌ക്ക് ഭക്ഷണവുമായി എത്തിയ പ്രൊഡക്‌്ഷനിലെ ചെറുപ്പക്കാരന്‍ പറഞ്ഞു.
'ഇന്ന് ഇതു മാത്രമേയുള്ളൂ. സാമ്പാറും ചോറും. പ്രൊഡ്യൂസര്‍ തന്ന പണമെല്ലാം തീര്‍ന്നു. വൈകിട്ട് ഒന്നും പ്രതീക്ഷിക്കേണ്ട'
അയാള്‍ പറഞ്ഞതു ശരിയായിരുന്നു. വൈകുന്നേരം പട്ടിണി.
അന്നായിരുന്നു ഭരണിക്കാവ് ശിവകുമാറിന്റെ അച്‌ഛന്‍ മരിച്ചത്. അതോടെ അദ്ദേഹവും നാട്ടിലേക്കു തിരിച്ചു. പണത്തിനു പോയ നിര്‍മാതാവിന്റെ പൊടിപോലുമില്ല.
പിറ്റേന്നു മുതല്‍ ഉച്ചഭക്ഷണവും നിലച്ചു. ഞങ്ങള്‍ പന്ത്രണ്ടുപേരുണ്ടായിരുന്നു. എല്ലാവരും ചേര്‍ന്ന് കൈയിലുള്ള പണമെടുത്ത് ഹോട്ടലില്‍ നിന്നു ഭക്ഷണം വാങ്ങിച്ചു കഴിച്ചു. പട്ടിണി കിടക്കാന്‍ വയ്യെന്നു പറഞ്ഞ് പിറ്റേ ദിവസം മുതല്‍ ഒരോരുത്തര്‍ മുറിയൊഴിഞ്ഞു വീട്ടിലേക്കു പോകാന്‍ തുടങ്ങി. പടം തുടങ്ങുമായിരിക്കുമെന്ന പ്രതീക്ഷയില്‍ ഞാനും രാജസേനനും മറ്റു മൂന്നുപേരും അവിടെത്തന്നെ നിന്നു. കൈയില്‍ നയാപൈസയില്ല. എന്തുചെയ്യുമെന്ന് ആലോചിക്കുന്നതിനിടെയാണ് ഞങ്ങളെ അന്വേഷിച്ച് അടുത്തുള്ള കള്ളുഷാപ്പ് നടത്തിപ്പുകാരന്‍ വന്നത്. രണ്ടു ദിവസം അയാളുടെ കള്ളുഷാപ്പിലായിരുന്നു ഷൂട്ടിംഗ്. അതുകൊണ്ടുതന്നെ അയാള്‍ക്ക് സിനിമാക്കാരോടു നല്ല ബഹുമാനവുമുണ്ടായിരുന്നു. ആ പരിചയത്തിന്റെ ബലത്തില്‍ അയാള്‍ കള്ളുഷാപ്പില്‍ നിന്നും ഭക്ഷണം കൊടുത്തയച്ചു. രണ്ടു ദിവസം ഞങ്ങള്‍ക്കു ഭക്ഷണമെത്തിച്ചുതന്നു. ഷാപ്പില്ലാത്ത ദിവസം വീട്ടില്‍ നിന്നായിരുന്നു ഭക്ഷണം.
പിറ്റേ ദിവസം വിഷുവാണ്. പട്ടിണിയാണെങ്കില്‍ പട്ടിണി. അല്ലാതെ വീട്ടിലേക്കില്ലെന്നു തീരുമാനിച്ചു.
വിഷുദിവസം രാവിലെ മുതല്‍ ഒന്നു കഴിക്കാതെ ഞങ്ങള്‍ മുറിയിലിരുന്നു. ഉച്ചയ്‌ക്ക് പന്ത്രണ്ടു മണിയായിക്കാണും. പീടികമുറിയുടെ മുമ്പില്‍ ഒരു ടാക്‌സി വന്നുനിന്നു. സുമുഖനായ ചെറുപ്പക്കാരന്‍ അതില്‍ നിന്നിറങ്ങി.
'സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരല്ലേ'
അതെ എന്ന അര്‍ഥത്തില്‍ ഞങ്ങള്‍ തലയാട്ടി.
'ഞാന്‍ ചന്ദ്രന്‍. തൊടുപുഴയിലെ ശാന്താദേവിയുടെ ബന്ധുവാണ്. അവര്‍ പറഞ്ഞയച്ചിട്ടു വരികയാണ്.'
ശാന്താദേവിയെ ഞങ്ങള്‍ക്കറിയാം. അവര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റാണ്. ചെറിയ ചെറിയ റോളുകളില്‍ അഭിനയിച്ചിട്ടുമുണ്ട്. ഈ സിനിമയിലും അവരുണ്ടായിരുന്നു.
'ഇന്നു വിഷുവല്ലേ. നല്ല ദിവസം തന്നെ പട്ടിണി കിടക്കുന്നതു ശരിയല്ല. എന്റെ കൂടെ വരണം.'
ഞങ്ങള്‍ക്കാണെങ്കില്‍ സന്തോഷം. പെട്ടെന്നു തന്നെ റെഡിയായി. ഞങ്ങള്‍ അഞ്ചുപേരും അയാള്‍ക്കൊപ്പം കാറില്‍ക്കയറി. നേരെ പോയത് തൊടുപുഴയിലെ ഒരു ബാര്‍ അറ്റാച്ച്‌ഡ് ഹോട്ടലിലേക്കായിരുന്നു. എല്ലാവര്‍ക്കും സദ്യയ്‌ക്ക് ഓര്‍ഡര്‍ നല്‍കി.
'ക്ഷമിക്കണം. മറ്റൊന്നും വിചാരിക്കരുത്. എനിക്കൊരു പെഗ് കഴിക്കണം. വിഷുവൊക്കെയല്ലേ..'
ചന്ദ്രേട്ടന്‍ അങ്ങിനെ പറഞ്ഞപ്പോള്‍ കുഴപ്പമില്ലെന്ന അര്‍ഥത്തില്‍ ഞങ്ങള്‍ തലയാട്ടി. അയാള്‍ ബാറിനകത്തേക്കു പോയി. സദ്യയെത്തുമ്പോഴേക്കും ചന്ദ്രേട്ടനെത്തി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെത്തന്നെ നാലഞ്ചു പ്രാവശ്യം അയാള്‍ ബാറിനകത്തേക്കു പോയി കഴിച്ചുവന്നു. ഓരോ തവണയും സോറി പറയുന്നുണ്ടായിരുന്നു. അഞ്ചാമത്തെ തവണ ബാറിനകത്തേക്കു പോയ അയാള്‍ സമയമേറെയായിട്ടും പുറത്തേക്കു വന്നില്ല. ഞങ്ങള്‍ കൈകഴുകി. ബില്‍ വന്നു. എന്നിട്ടും കാത്തിരുന്നു. സമയം രണ്ടായി. മൂന്നായി. മൂന്നരയായി. എന്നിട്ടും കാണാനില്ല. ബാറിനകത്തേക്കു കയറിനോക്കി. അവിടെയും അയാളില്ല. അവിടെ അന്വേഷിച്ചപ്പോള്‍ കുറച്ചു മുമ്പേ പുറത്തുപോയെന്നായിരുന്നു മറുപടി.
ഞങ്ങള്‍ക്കാകെ പേടി തോന്നി. കൈയില്‍ ഒരു പൈസപോലുമില്ല. ഞങ്ങള്‍ വന്ന ടാക്‌സി പുറത്തു നിര്‍ത്തിയിട്ടതു കണ്ടപ്പോള്‍ ചെറിയൊരാശ്വാസം. ഡ്രൈവര്‍ ബീഡിയും വലിച്ചിരിക്കയാണ്.
'ചന്ദ്രേട്ടന്‍ വന്നിരുന്നോ'
'കുറച്ചു മുമ്പേ ദാ അവിടെ നില്‍പ്പുണ്ടായിരുന്നു. സിഗരറ്റും വലിച്ച്'
ടാക്‌സി ഡ്രൈവര്‍ ദൂരെയുള്ള പീടിക ചൂണ്ടിക്കാട്ടി പറഞ്ഞു. ഞാനും രാജസേനനും അയാളെ അവിടെയൊക്കെ അന്വേഷിച്ചുനടന്നു. കണ്ടില്ല. തിരിച്ച് ഹോട്ടലിലെത്തുമ്പോള്‍ ഭക്ഷണ ബില്ലിനു പുറമെ ബാറിലെ ബില്ലും റെഡിയായിരിക്കുന്നു. ചന്ദ്രേട്ടന്‍ പറ്റിച്ചതാണെന്നു ബോധ്യമായി. ബില്ലുമായി ഞങ്ങള്‍ ഹോട്ടല്‍ മാനേജരെ സമീപിച്ചു. സംഭവിച്ചതെല്ലാം പറഞ്ഞു.
'ഇതുപോലുള്ള തട്ടിപ്പ് പലതും കണ്ടതാണ്. വിഷുവിനു തന്നെ വേലയിറക്കല്ലേ. പണമെടുക്ക്'
'ഞങ്ങളുടെ കൈയില്‍ ഒരു പൈസപോലുമില്ല'
വേദനയും ദേഷ്യവും സങ്കടവും നിറഞ്ഞ നിസഹായവസ്‌ഥ ഹോട്ടല്‍ മാനേജര്‍ക്ക് തീരെ ബോധ്യപ്പെട്ടില്ല. അയാള്‍ ഞങ്ങളെ സൂക്ഷിച്ചുനോക്കി.
'പണമില്ലെങ്കില്‍ ആ വാച്ച് ഇവിടെ വച്ചോളു. പണം തന്ന ശേഷം കൊണ്ടുപോകാം'
എന്റെ കൈയിലെ വാച്ച് ഞാന്‍ ഊരിക്കൊടുത്തു. മേശവലിപ്പില്‍ നിന്നും കണ്ണടയെടുത്ത് അദ്ദേഹം അതു വിശദമായി പരിശോധിച്ചു. പിന്നീട് കണ്ണടച്ചില്ലിനു മുകളിലൂടെ എന്നെ നോക്കി പറഞ്ഞു.
'ഇതു കൊണ്ടൊന്നും തികയില്ല. ഇനിയെന്തുണ്ട്'
രാജസേനനും വാച്ച് ഊരി നല്‍കിയപ്പോഴാണ് അയാള്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചത്. പുറത്ത് ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു ടാക്‌സി ഡ്രൈവര്‍.
'രാവിലെ മുതല്‍ ഓടിയതാണ്. പണം തന്നാല്‍ എനിക്കു പോകാമായിരുന്നു.'
ഇയാള്‍ക്കു കൊടുക്കാന്‍ കൂടെയുള്ളവരുടെ കൈയില്‍ വാച്ച് പോലുമില്ല. എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതിയപ്പോഴാണ് ഡ്രൈവര്‍ മറ്റൊരു കാര്യം പറയുന്നത്. അയാള്‍ക്കും ചന്ദ്രേട്ടനെ അറിയില്ല.
'അതി രാവിലെ മുതല്‍ അയാള്‍ക്കു വേണ്ടി ഓടുകയാണ്. ഇന്ന് വേറൊരു പണിക്കും പോയിട്ടില്ല.'
പണം തരാമെന്ന ഉറപ്പില്‍ ഞങ്ങള്‍ വീണ്ടും ടാക്‌സിയില്‍ക്കയറി. നേരെ പോയത് തൊടുപുഴയിലെ ശാന്താദേവിയുടെ വീട്ടിലേക്ക്. ഒരു കൊച്ചുകുടിലിലായിരുന്നു അവരുടെ താമസം. ഞങ്ങളെ കണ്ടയുടന്‍ തന്നെ തിരിച്ചറിഞ്ഞു. ഉണ്ടായ സംഭവം മുഴുവനും പറഞ്ഞു.
'ചന്ദ്രന്‍ എന്നു പേരുള്ള ഒരു ബന്ധുപോലും എനിക്കില്ല. നിങ്ങളെ ആരോ മനഃപൂര്‍വം പറ്റിച്ചതാണ്.'
നിരാശരായി മടങ്ങി. ടാക്‌സിക്കാരനു നല്‍കാനുള്ള പണത്തിന് എന്തുചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് കള്ളുഷാപ്പുനടത്തിപ്പുകാരനെ ഓര്‍മ വന്നത്. ഞങ്ങള്‍ക്കു വാഴക്കുളത്തു പരിചയമുള്ള ഏക വ്യക്‌തി. നേരെ അയാളുടെ വീട്ടിലേക്കു പോയി. ചന്ദ്രന്‍ പറ്റിച്ച കഥ പറഞ്ഞപ്പോള്‍ അദ്ദേഹം വല്ലാതെ അസ്വസ്‌ഥനായി. ഞങ്ങളെ സമാധാനിപ്പിച്ചു. ടാക്‌സിക്കാരന്റെ പണം കൊടുത്ത ശേഷം അതേ ടാക്‌സിയില്‍ത്തന്നെ തൊടുപുഴയിലെ ഹോട്ടലിലേക്കു പോയി. അവിടത്തെ ബില്‍ മുഴുവനും അടച്ചു. വാച്ചുകള്‍ തിരിച്ചുവാങ്ങിച്ചുതന്നു.
ഇനിയും പറ്റിക്കപ്പെടരുതെന്നും പട്ടിണി കിടക്കരുതെന്നുമുള്ള തീരുമാനത്തില്‍ ആ വിഷുവിനു വൈകുന്നേരം തന്നെ ഞങ്ങള്‍ നാട്ടിലേക്കു തിരിച്ചു. ഭരണിക്കാവിന്റെ സിനിമ പിന്നീട് ഷൂട്ടിംഗ് പുനരാരംഭിച്ചില്ല. അതിനാല്‍ പിന്നീട് വാഴക്കുളത്തേക്കു പോകാനും കഴിഞ്ഞില്ല. അന്ന് വീട്ടിലെത്തുന്നതു വരെ മനസില്‍ ആ മനുഷ്യനായിരുന്നു. ചെറിയൊരു പരിചയത്തിന്റെ പേരില്‍ ഞങ്ങളെ രക്ഷപ്പെടുത്തിയ കള്ളുഷാപ്പ് നടത്തിപ്പുകാരന്‍. ഓരോ വിഷുക്കാലം വരുമ്പോഴും പേരുപോലും അറിയാത്ത അയാള്‍ ഓര്‍മപ്പെടുത്തുകയാണ്, മലയാളി മറന്നുപോയ നന്മയെക്കുറിച്ച്.
കമല്‍
2011, ഏപ്രിൽ 9, ശനിയാഴ്‌ച
വിതയത്തില്‍ പിതാവിന് അനുശോചനം
ഇവന്റ്സ് കേരള .കോം
2011, ഏപ്രിൽ 6, ബുധനാഴ്ച
2011, ഏപ്രിൽ 5, ചൊവ്വാഴ്ച
''കഠിനാധ്വാനം'': പത്താംക്ലാസില്‍ 210 വാങ്ങിയ വി.എസ് പുത്രന്‍, പ്രോ-വൈസ് ചാന്‍സലര്‍ക്ക് തുല്യന്‍
തിരുവനന്തപുരം: പത്താംക്ലാസില്‍ 210 മാര്‍ക്കുവാങ്ങി കഷ്ടിച്ചുകഠന്നുകൂടിയയാള്‍ വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍കൊണ്ട് സര്‍വകലാശാല പ്രോവൈസ് ചാന്‍സലറുടെ പദവിയിലെത്തി. കഠിനാധ്വാനം ഒന്നുമാത്രമായിരുന്നു അതിനുപിന്നില്‍. ഉദ്യോഗാര്‍ഥിയായ വി.എ അരുണ്‍കുമാര്‍ എന്നയാളുടെ കഠിനാധ്വാനമാണ് ഇതിനുപിന്നലെന്നു കരുതിയെങ്കില്‍ തെറ്റി. അദ്ദേഹത്തിന്റെ പിതാവും കേരളത്തിലെ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ കഠിനാധ്വാനം എന്നു പറയുമ്പോള്‍ കാര്യങ്ങള്‍ ശരിയാവുകയും ചെയ്യുന്നു. അതെ അക്കാദമിക് മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ചാണ് മുഖ്യമന്ത്രിയുടെ മകന്‍ വി.എ അരുണ്‍കുമാര്‍ ഐച്ച്ആര്‍ഡിയില്‍ ഉന്നതപദവിയിലേക്ക് എത്തപ്പെട്ടതെന്ന് വ്യക്തമായിക്കഴിഞ്ഞു. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകള്‍ ഇതുശരിവയ്ക്കുകയും ചെയ്യുന്നു.
യോഗ്യരായ ഒട്ടേറെപ്പേരെ മറികടന്നാണെന്നു അരുണ്‍കുമാര്‍ ഐച്ച്ആര്‍ഡിയുടെ തലപ്പത്ത് എത്തിയതെന്നാണ് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി കണ്ടെത്തിയിരിക്കുന്നത്. അരുണ്‍കുമാറിനെ നിയമിക്കാനായി ഐഎച്ച്ആര്‍ഡിയില്‍ ഒന്നിനു പിറകെ ഒന്നായി നാലു തസ്തികകളാണു സൃഷ്ടിച്ചതെന്നും, നാലിലും ഒന്നാം റാങ്ക് നല്‍കി ആദ്യം നിയമിച്ചത് അരുണ്‍ കുമാറിനെത്തന്നെയാണെന്നും സമിതി വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ച രേഖകളിലൂടെ സമര്‍ത്ഥിക്കുന്നു. ഐഎച്ച്ആര്‍ഡിയില്‍ അസി. ഡയറക്ടറായി നിയമിക്കപ്പെട്ട അരുണ്‍, 12 വര്‍ഷം കൊണ്ട് സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലറുടെ തസ്തികയ്ക്കു തുല്യമായ അഡീഷനല്‍ ഡയറക്ടര്‍ പദവിയിലെത്തിക്കഴിഞ്ഞു. ഒടുവില്‍, മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിന്റെ സഹകരണ ത്തോടെ ആരംഭിച്ച ഫിനിഷിങ് സ്‌കൂളിന്റെ ഡയറക്ടര്‍ ആയും നിയമിതനായി. നിയമനത്തിനുള്ള വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചത് അരുണ്‍ കുമാറിന്റെ യോഗ്യതകള്‍ക്ക് അനുസൃതമായിട്ടായിരുന്നു വെന്നും ഐഎച്ച്ആര്‍ഡിയില്‍നിന്നും, കേരള സര്‍വകലാശാലയില്‍ നിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി കണ്‍വീനര്‍ ആര്‍.എസ്. ശശികുമാര്‍ ആരോപിക്കുന്നു. മൂന്നാം ക്ലാസില്‍ പ്രീഡിഗ്രി ജയിച്ച അരുണ്‍ കുമാര്‍ ബിഎസ്‌സി പരീക്ഷ രണ്ടാം ചാന്‍സിലാണു പാസായത്.
തുടര്‍ന്ന് സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ മാനേജ്‌മെന്റ് ക്വോട്ടയില്‍ എംസിഎ പ്രവേശനം നേടി. സ്വകാര്യ എയര്‍ലൈന്‍സിലെ കംപ്യൂട്ടര്‍ വിഭാഗത്തില്‍ രണ്ടുകൊല്ലം ജോലി ചെയ്തു. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഐഎച്ച്ആര്‍ഡിയില്‍ അസിസ്റ്റന്റ് ഡയറക്ടറായത്. 18പേര്‍ അപേക്ഷിച്ചുവെങ്കിലും ഉയര്‍ന്ന യോഗ്യതയും അധ്യാപന പരിചയവുമുള്ള പലരെയും തഴഞ്ഞാണ് അരുണ്‍ കുമാറിന് ഒന്നാം റാങ്ക് നല്‍കി സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറിക്കു തുല്യമായ തസ്തികയില്‍ നിയമിച്ചത്. ഒരു വര്‍ഷത്തെ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കും മുന്‍പേ കയര്‍ഫെഡ് മാനേജിങ് ഡയറക്ടറാക്കി. രണ്ടു വര്‍ഷത്തിനു ശേഷം ഐഎച്ച്ആര്‍ഡിയുടെ കട്ടപ്പനയിലുള്ള കോളജിന്റെ പ്രിന്‍സിപ്പലാക്കി. ഉയര്‍ന്ന അക്കാദമിക് യോഗ്യതയും അധ്യാപന പരിചയവുമുള്ള അപേക്ഷകരെയെല്ലാം ഒഴിവാക്കിയാണ് ഒരു ദിവസത്തെ അധ്യാപന പരിചയം പോലുമില്ലാത്ത അരുണിനെ ഏഴു കൊല്ലം ഭരണപരിചയമുണ്ടെന്നു കാണിച്ച് ഒന്നാം റാങ്ക് നല്‍കി പ്രിന്‍സിപ്പലായി നിയമിച്ചതെന്നും സമിതി ചൂണ്ടിക്കാട്ടി. ഇതിനാവശ്യമായ രേഖകളും അപേക്ഷയ്‌ക്കൊപ്പം നല്‍കിയിരുന്നു. പ്രിന്‍സിപ്പലായി നിയമിതനായ ദിവസം തന്നെ ഐഎച്ച്ആര്‍ഡി ആസ്ഥാനത്ത് ഒഴിഞ്ഞുകിടന്ന ജോയിന്റ് ഡയറക്ടറുടെ തസ്തികയില്‍ ഇന്‍-ചാര്‍ജ് ആക്കി. പ്രിന്‍സിപ്പല്‍ തസ്തികയുടെ പ്രമോഷന്‍ തസ്തികയാണു യൂണിവേഴ്‌സിറ്റി പ്രഫസറുടെ റാങ്കിലുള്ള ജോയിന്റ് ഡയറക്ടര്‍ തസ്തിക.
ജോയിന്റ് ഡയറക്ടറാക്കണമെങ്കില്‍ പ്രിന്‍സിപ്പല്‍ ആയിരിക്കണമെന്ന വ്യവസ്ഥ പാലിക്കാനാണു പ്രിന്‍സിപ്പലായി നിയമിച്ചത്. എന്നാല്‍, പ്രിന്‍സിപ്പലായി ജോലി ചെയ്യാതെ നേരേ ജോയിന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുകയായിരുന്നു. മൂന്നു വര്‍ഷം ജോയിന്റ് ഡയറക്ടറുടെ ചുമതല വഹിച്ച ശേഷം ഐഎച്ച്ആര്‍ഡിയില്‍ നിന്നു തന്നെ അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തി ഒന്നാം റാങ്കോടെ അരുണ്‍ കുമാറിന് എഐസിടിഇ സ്‌കെയിലില്‍ പ്രഫസറുടെ ശമ്പളത്തോടെ ജോയിന്റ് ഡയറക്ടറായി സ്ഥിരം നിയമനം നല്‍കി. ഉയര്‍ന്ന യോഗ്യതയും അധ്യാപന പരിചയവും ഡോക്ടറേറ്റുമുള്ള പ്രിന്‍സിപ്പല്‍മാരെ ഒഴിവാക്കിയായിരുന്നു ഈ നിയമനവും. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഐടി വകുപ്പും ഐഎച്ച്ആര്‍ഡിയും ചേര്‍ന്നു തുടങ്ങിയ ഫിനിഷിങ് സ്‌കൂളില്‍ ഡയറക്ടറാക്കി. ഈ ചുമതല വഹിക്കുമ്പോള്‍ത്തന്നെ ഐഎച്ച്ആര്‍ഡിയില്‍ അഡീഷനല്‍ ഡയറക്ടറുടെ തസ്തിക സൃഷ്ടിച്ച് അതില്‍ നിയമിച്ചു. അരുണ്‍കുമാറിനെ നിയമിക്കാനും, സ്ഥാനക്കയറ്റം നല്‍കാനും നടത്തിയ ഇന്റര്‍വ്യൂകളുടെ മിനിറ്റ്‌സും മാര്‍ക്ക് സംബന്ധിച്ച വിവരങ്ങളും നിയമപ്രകാരം ആവശ്യപ്പെട്ടുവെങ്കിലും അവ ഫയലില്‍നിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി കണ്‍വീനര്‍ ആര്‍.എസ്. ശശികുമാര്‍ അറിയിച്ചു. എസ്എസ്എല്‍സിയും പ്രീഡിഗ്രിയും തേര്‍ഡ് ക്ലാസിലും ബിഎസ്സി സെക്കന്‍ഡ് ചാന്‍സില്‍ സെക്കന്‍ഡ് ക്ലാസിലുമാണ് അരുണ്‍കുമാര്‍ ജയിച്ചത്. ബിഎസ്സിക്കു പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ക്കു 90% മാര്‍ക്കു നല്‍കിയതു കൊണ്ടാണു കഷ്ടിച്ചു സെക്കന്‍ഡ് ക്ലാസ് ലഭിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിലും ക്രമക്കേടുണ്ടെന്നാണ് ആരോപണം. എം.സി.എ പരീക്ഷ പാസായ ശേഷം മലയാളികള്‍ ആരംഭിച്ചതും പിന്നീട് പൂട്ടിപ്പോയതുമായ ഒരു സ്വകാര്യ എയര്‍ലൈന്‍സില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ രണ്ടുവര്‍ഷം അരുണ്‍കുമാര്‍ ജോലി ചെയ്തിരുന്നതായും സമിതി കണ്ടെത്തിയിട്ടുണ്ട്.
കൊല്ലത്തും ഇടതു എം.എല്‍.എയുടെ നേതൃത്വത്തില്‍ അടി: വികലാംഗനു പരിക്ക്
കൊല്ലം:ചാനല്‍ റിപ്പോര്‍ട്ടറെ തല്ലിയ സി.പി.എം നേതാവ് പി.ജയരാജനും വോട്ടറെ തല്ലിയ ദിവാകരന്‍ മന്ത്രിക്കും പിന്നാലെ മറ്റൊരു ഇടതു എം.എല്.എ കൂടി അടിവിവാദത്തില്‍. പ്രചാരണ വാഹനം തടഞ്ഞുനിര്‍ത്തി വികലാംഗനും പട്ടികജാതിക്കാരനുമായ പിഡിപി നേതാവിനെയും അനൗണ്‍സറെയും എ.എ. അസീസ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. വാഹനത്തിനു കേടുപാടുണ്ടായി. അസീസ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയിലായിരുന്നു സംഭവം. എംഎല്‍എയുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സംഘം മര്‍ദിച്ചതായും ജാതിപ്പേരുപറഞ്ഞ് ആക്ഷേപിച്ചതായും കാണിച്ചു പൊലീസിലും വരണാധികാരിക്കും പിഡിപി തിരഞ്ഞെടുപ്പ് കമ്മിറ്റി ചീഫ് ഏജന്റും ജനറല്‍ കണ്‍വീനറുമായ സുനില്‍ ഷാ പരാതി നല്‍കി. കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തതായി ഇരവിപുരം പൊലീസ് പറഞ്ഞു. പിഡിപി ഇരവിപുരം മണ്ഡലം ജോയിന്റ് സെക്രട്ടറി കൊട്ടിയം പറക്കുളം വിളയില്‍ താഴതില്‍ അനില്‍കുമാര്‍ (36), അനൗണ്‍സര്‍ കൂടിയായ പാര്‍ട്ടി പ്രവര്‍ത്തകന്‍ നെടുമ്പന മുട്ടയ്ക്കാവ് നിസാര്‍ മന്‍സിലില്‍ സുബൈര്‍ (35) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വികലംഗനായ അനില്‍കുമാര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മയ്യനാട് പഞ്ചായത്തില്‍ പറക്കുളത്ത് ആര്‍എസ്പിക്കെതിരെ പിഡിപി സ്ഥാനാര്‍ഥിയായിരുന്നു. മയ്യനാട് കൂട്ടിക്കട അമ്മാച്ചന്‍മുക്കില്‍ ഇന്നലെ വൈകിട്ട് 4.30ന് ആയിരുന്നു സംഭവം. മുപ്പതോളം പ്രവര്‍ത്തകരോടൊപ്പം അസീസ് കടകമ്പോളങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. ഇതിനിടയിലാണു പിഡിപി സ്ഥാനാര്‍ഥി മൈലക്കാട് ഷായുടെ പ്രചാരണ വാഹനമെത്തിയത് അനൗണ്‍സ്‌മെന്റിനെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. ഇടതുമുന്നണി പ്രവര്‍ത്തകര്‍ സുബൈറിന്റെ കരണത്തടിക്കുകയും അനില്‍കുമാറിനെ ജാതിപ്പേരുപറഞ്ഞ് ആക്ഷേപിക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നു പിഡിപി ആരോപിച്ചു. പ്രവര്‍ത്തകരോടൊപ്പം കടകമ്പോളങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ മുന്നിലും പിന്നിലുമെത്തി അനൗണ്‍സ്‌മെന്റ് വാഹനം തുടരെ ശല്യം ചെയ്തപ്പോള്‍ അവരെ മടക്കി അയയ്ക്കുകയാണുണ്ടായതെന്നും മര്‍ദിക്കുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നും എ.എ. അസീസ് പറഞ്ഞു. മര്‍ദിച്ചെന്ന ആരോപണം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീപീഡനക്കേസില്‍ ആരോപണവിധേയനായ സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയെക്കുറിച്ച് ചര്‍ച്ചചെയ്തുവെന്ന കുറ്റത്തിനാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഷാജഹാനെ പി.ജയരാജന്‍ എം.എല്‍എ മര്‍ദ്ദിച്ചത്. ഏഷ്യാനെറ്റ് കണ്ണൂരില്‍ സംഘടിപ്പിച്ച പോര്‍ക്കളം പരിപാടിയാണ് അക്ഷരാര്‍ത്ഥത്തില്‍ എം.എല്‍.എയുടെ അഴിഞ്ഞാട്ടത്തോടെ പോര്‍ക്കളമായത്. ഇതേതുടര്‍ന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എം.എല്.എ.യ്ക്കും മുപ്പതോളം എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കുമെതിരെ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് എം.എല്.എ സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്തു. ജയരാജന്‍ ഒരു ഗുണ്ടാനേതാവിന്റെ ശൗര്യത്തോടെ ഷാജഹാന് നേരെ അസഭ്യവര്‍ഷം ചൊരിയുകയും കോളറിന് പിടിച്ച് തള്ളുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇതിനുതൊട്ടടുത്ത ദിവസമാണ് മന്ത്രി ദിവാകരന്‍ റെയില്‍വേ സ്‌റ്റേഷനില്‍ വോട്ടറെ തല്ലിയ സംഭവം അരങ്ങേറിയത്. രണ്ടുസംഭവത്തിലേയും ക്ഷീണം മാറുന്നതിനുമുമ്പ് അസീസും കൊടുത്തു അടുത്ത അടി.
യു ഡി എഫ് ഹാ കഷ്ടം
ഇതാര് സൂപ്പര്‍ മാന്‍ മുഖ്യമന്ത്രിയോ
തൊടുപുഴ ; തെരഞ്ഞെടുപ്പു സമയത്ത് ആഭ്യന്തര മന്ത്രിയോടും ഡി ജി പി യോടും ഇപ്പോള്‍ തന്നെ കുഞ്ഞാലിക്കുട്ടിയെ പിടിച്ചു അകത്തിടനുള്ള ഉത്തരവ് നല്‍കുന്നത് നിയമ വിരുത്തമല്ലേ. അഞ്ചു കൊല്ലം ഉണ്ടായിട്ടും തെരഞ്ഞെടുപ്പു അടുത്തപ്പോള്‍ ഇത്തരം ഉത്തരവ് നല്‍കുന്നത് ജനതിപത്യതോടുള്ള വെല്ലു വിളിയല്ലേ .യു ഡി എഫ് നേതാക്കളാകട്ടെ ഈ മുഖ്യമന്ത്രിയെ നേരിടെനദത്തിനു പകരം തമ്മിലടി തുടരുന്നതാണ് ഈ മുഖ്യമന്ത്രി ഇങ്ങനെ കയറും പൊട്ടിച്ചു പോകാന്‍ കാരണം .വി ഐയ് പി യെ പിടികൂടാന്‍ ഒന്ന് കൂടി ഭരണം തരാനല്ലേ ഇദേഹം പറയുന്നത് .തൊലിക്കട്ടി അപാരം തന്നെ .ഞങ്ങള്‍ക്ക് ആരെയും കയറി പിടിക്കാം അത് പാര്‍ട്ടി ലൈനനുപോലും .അതാണല്ലോ ശശി സംഭവം നല്‍കുന്ന പാഠം .തെരഞ്ഞെടുപ്പു കഷിഞ്ഞിട്ടു പോരെ മുഖ്യ ഇനി ഭരണം .ഭരണം കിട്ടുമോന്നു സംസയമുല്ലതയിരിക്കും ഇപ്പോശത്തെ ചാട്ടത്തിനു കാരണം .
2011, ഏപ്രിൽ 2, ശനിയാഴ്‌ച
2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച
ഇതാണ് കേരള പോലീസ
പോലീസ് കാറ്റഴിച്ചുവിട്ടു
അധ്യാപിക നടുറോഡില്‍ പൊട്ടിക്കരഞ്ഞു
ചെങ്ങന്നൂര്‍: പോലീസ് സ്‌റ്റേഷനുസമീപം റോഡരികില്‍ പാര്‍ക്കു ചെയ്‌തിരുന്ന കാറിന്റെ ചില്ലുപൊട്ടിച്ച് സ്റ്റിയറിങ് ഒടിച്ച് മുന്‍ ചക്രത്തിലെ കാറ്റും അഴിച്ചുവിട്ടു. അതിക്രമം കാട്ടിയതാവട്ടെ, ചെങ്ങന്നൂര്‍ ട്രാഫിക് പോലീസും.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് പോലീസ്‌തന്നെ കാറു നന്നാക്കിച്ച് ഉടമയ്‌ക്കു കൈമാറി. അടൂര്‍ ഇളമണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മണക്കാല സ്വദേശിനി എം.എച്ച്. ഗീതയുടെ കാറിനു നേര്‍ക്കായിരുന്നു പോലീസ് അതിക്രമം.
വ്യാഴാഴ്‌ച പകല്‍ 11.30ഓടെ അധ്യാപിക കാറുമായി പോലീസ് സ്‌റ്റേഷനു സമീപം സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ എത്തിയപ്പോള്‍ കാര്‍ പാര്‍ക്കു ചെയ്യുന്നതു ഫ്‌ളൈയിങ് സ്‌ക്വാഡ് തടഞ്ഞു. അവര്‍ നിര്‍ദ്ദേശിച്ച പ്രകാരം വഴിയോരത്തു വണ്ടി പാര്‍ക്കു ചെയ്യുകയും ചെയ്‌തു.
ശമ്പള ബില്‍ കാര്യവുമായി ബന്ധപ്പെട്ട് മകളുമൊത്ത് വൊക്കേഷണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ പോയി ഒരുമണിക്ക് മടങ്ങിവന്ന അധ്യാപിക കാര്‍ തകര്‍ത്തിട്ടിരിക്കുന്നതാണു കണ്ടത്. കാറിന്റെ ഗ്ലാസിലും സ്റ്റിയറിങ്ങിലും എട്ടാം തീയതിക്കു മുമ്പ് ട്രാഫിക് പോലീസില്‍ നേരിട്ട് ഹാജരാകണമെന്ന അറിയിപ്പും പതിച്ചിരുന്നു.
നടുറോഡില്‍ അധ്യാപിക പൊട്ടിക്കരയുന്നതുകണ്ട് തടിച്ചുകൂടിയ നാട്ടുകാര്‍ സംഭവം പ്രശ്‌നമാക്കിയപ്പോഴാണ് പോലീസ് വിശദീകരണവുമായെത്തിയത്.
റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കി കിടക്കുകയായിരുന്നു കാറെന്നും കാറിന്റെ ഗ്ലാസ്സ് ഇളക്കി ഉരുട്ടി മാറ്റുക മാത്രമാണ് ചെയ്‌തതെന്നുമായിരുന്നു പോലീസ് വിശദീകരണം. മോഷ്ടിച്ച കാറായിരിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞതുകൊണ്ടാണ് കാറ്റഴിച്ചു വിട്ടതത്രേ.
സംഭവത്തെപ്പറ്റി സി.ഐ.ക്കും എസ്.ഐ.ക്കും പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കാര്‍ നന്നാക്കിക്കൊടുത്ത് പോലീസ് തലയൂരിയത്. നന്നാക്കിയ കാര്‍ രാത്രി എട്ടരയോടെ അധ്യാപികയ്‌ക്കു നല്‍കി.