2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

സേതുലക്ഷ്മിയെ മൂത്രാഭിഷേകം നടത്തിയ സി.പി.എം നടപടി

ആലപ്പുഴ: തെരഞ്ഞെടുപ്പുദിനത്തില്‍ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ ദേഹത്ത് മൂത്രം ഒഴിച്ചെന്ന പരാതിയില്‍ ഹരിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ പി.എം. ചന്ദ്രനുള്പ്പെടെ 21 പേര്ക്കെതിരെ പൊലീസ് കേസെടുത്തു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ജനവിധി തേടുന്ന ഹരിപ്പാട് മണ്ഡലത്തിലാണ് സാംസ്കാരികകേരളത്തിനു നാണക്കേടുണ്ടാക്കുന്ന പരിപാടി സിപിഎം നേതൃത്വത്തില് അരങ്ങേറിയത്. ചന്ദ്രനും ഭാര്യ അംബിക, മക്കളായ ബിനു, ബിപിന് എന്നിവര്ക്കും പുറമെ കണ്ടാലറിയാവുന്ന 17 പേര്ക്കുമെതിരെയാണ് കേസ്.


എന്നാല്‍ സ്ത്രീ സംരക്ഷകന്‍ എന്നു സ്വയം വിശേഷിപ്പിച്ച് നടക്കുന്ന മുഖ്യമന്ത്രിയോ, കഴിഞ്ഞ ദിവസം അന്വേഷി നേതാവ്‌ അജിതയ്ക്ക് പ്രസംഗിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടത് സ്ത്രീ സ്വാതന്ത്രത്തിന് നേരേയുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ് പ്രസ്താവനയുമായി ഇറങ്ങിയ രണ്ട് ഡസന്‍ സാംസ്ക്കാരിക നായകരില്‍ ഒരാളോ ഇതുവരെ പ്രതികരിച്ചു കണ്ടില്ല.


വോട്ടിംഗിനുശേഷം മണ്ണാറശാല യു.പി സ്കൂള് പരിസരത്തുവച്ച് മണ്ണാറശാല തുലാംപറമ്പ് വടക്ക് ജി.എസ് ഭവനില് അശോക്കുമാറിന്റെ ഭാര്യ സേതുലക്ഷ്മി (43)യുടെ ശരീരത്തില് കുപ്പിയില് കൊണ്ടുവന്ന മൂത്രം ചന്ദ്രനും മറ്റുചിലരും ചേര്ന്ന് തളിച്ചെന്നാണ് ആരോപണം. സേതുലക്ഷ്മിക്ക് മര്ദ്ദനവുമേറ്റു. അവരോടൊപ്പം ഉണ്ടായിരുന്ന യു.ഡി.എഫ് പ്രവര്ത്തകരായ മണ്ണാറശാല തുലാംപറമ്പ് വടക്ക് വൈരമനയില് ഓമനക്കുട്ടന് (44) അയാളുടെ ഭാര്യയും മഹിളാ കോണ്ഗ്രസ് നേതാവുമായ ശ്രീദേവി (40), ഗോപിനാഥന് നായര് (48) എന്നിവര്ക്കും മര്ദ്ദനമേറ്റു. ഇവര് ഹരിപ്പാട് താലൂക്ക് ആശുപത്രിയില് ചികിത്സയിലാണ്.


ഐ.ജി ശ്രീലേഖ മണ്ണാറശാലയിലെ വീട്ടില് എത്തി വിവരങ്ങള് ആരാഞ്ഞപ്പോള് സേതുലക്ഷ്മി ഐ.ജിക്ക് തന്നെ പരാതി നല്കുകയായിരുന്നു. തുടര്ന്ന് കായംകുളം ഡിവൈ.എസ്.പി സുനീഷ്കുമാര് സേതുലക്ഷ്മിയില്നിന്ന് മൊഴി രേഖപ്പെടുത്തി കേസെടുത്തു.സംഭവസമയം സേതുലക്ഷ്മി ധരിച്ചിരുന്ന വസ്ത്രം പൊലീസ് രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 13ന് രാത്രി സേതുലക്ഷ്മിയുടെ സമീപവാസിയായ മഹിളാകോണ്ഗ്രസ് പ്രവര്ത്തകയുടെ വീട് ഒരുസംഘം യുവാക്കള് അടിച്ചുതകര്ക്കുകയുമുണ്ടായി. മണ്ണാറശാല തുലാംപറമ്പ് വടക്ക് ചിഞ്ചുഭവനത്തില് പ്രഭാകരന് നായരുടെ വീടാണ് തകര്ത്തത്. പ്രഭാകരന് നായര് വിദേശത്താണ്. ഭാര്യ സുജാതയും മകള് ചിത്തിരയും മാത്രമാണ് വീട്ടില് താമസം.


പോളിംഗ് ദിനത്തില് മണ്ണാറശാല യു.പി സ്കൂളില് ക്യൂവില് നില്ക്കാതെ സി.പി.എം അനുഭാവികള് വോട്ട് രേഖപ്പെടുത്തുന്നത് വോട്ട് ചെയ്യാനെത്തിയ സുജാത ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമായിരുന്നു മൂത്രാഭിഷേകമെന്നു പറയപ്പെടുന്നു. അതേസമയം സംഭവത്തില് വ്യാപകപ്രതിഷേധം ഉയര്ന്നുകഴിഞ്ഞു. സേതുലക്ഷ്മിയെ മൂത്രാഭിഷേകം നടത്തിയ സി.പി.എം നടപടി തനി കാടത്തമായിപ്പോയെന്നു പ്രതിപക്ഷനേതാവു ഉമ്മന്ചാണ്ടി പറഞ്ഞു ഏതറ്റംവരെയും പോകാന് മടിയില്ലാത്ത പാര്ട്ടിയാണ് സി.പി.എമ്മെന്ന് ഒരിക്കല്ക്കൂടി തെളിയിച്ചിരിക്കുകയാണ്. സ്ത്രീകളുടെ മാനം രക്ഷിക്കുമെന്നു പ്രസംഗിച്ചു നടന്ന മുഖ്യമന്ത്രി ഈ വിഷയത്തില് കുറ്റവാളികള്ക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം ആക്ഷേപകരവും ജനാധിപത്യ കേരളത്തിന് അപമാനവുമാണെന്ന് യു.ഡി.എഫ്. കണ്വീനര് പി.പി തങ്കച്ചനും പറഞ്ഞു. മാര്ക്സിസ്റ്റ് നേതാക്കളുടെ ഭാഗത്തുനിന്ന് സ്ത്രീകള്ക്കുനേരെ ഇത്തരം ഹീനമായ പ്രവൃത്തികള് ഉണ്ടാകുന്നത് അപലപനീയമാണ്. കുറ്റക്കാര്ക്കെതിരെ കേസെടുക്കാത്തത് പ്രതിഷേധാര്ഹമാണെന്നും നടപടി ഉണ്ടായില്ലെങ്കില് ഉദ്യോഗസ്ഥര് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


ഇടതുഭരണകൂടം വികലമായ ഭാഷാപ്രയോഗത്തിലൂടെയും കാടത്തം നിറഞ്ഞ വിക്രിയകളിലൂടെയും കേരളത്തെ ശിലായുഗത്തിലേക്ക് നയിച്ചിരിക്കുകയാണെന്ന് കെ. എല് മോഹനവര്മ, എം.ജി.എസ് നാരായണന്, ഡോ.വി. രാജാകൃഷ്ണന്, ഡോ. എം.ആര്. തമ്പാന് , പ്രൊഫ. തുമ്പമണ് തോമസ് തുടങ്ങിയ സാംസ്കാരിക പ്രവര്ത്തകര് ആരോപിച്ചു. സംഭവത്തില് ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന് ലോയേഴ്സ് കോണ്ഗ്രസ് സെക്രട്ടറി അഡ്വ. പി.റഹീം മനുഷ്യാവകാശ കമ്മീഷന് ഹര്ജി നല്കിയിട്ടുണ്ട്. 'നാളെ ഒരു സ്ത്രീക്കും എന്റെ അനുഭവം ഉണ്ടാകരുതെന്നു കരഞ്ഞുകൊണ്ടുപറഞ്ഞുകൊണ്ടാണ് സേതുലക്ഷ്മി സംഭവത്തെക്കുറിച്ചു വിശദീകരിക്കുന്നത്. ഓടിച്ചിട്ടു പിടിച്ചുനിര്ത്തി കുപ്പിയില് നിറച്ച മൂത്രം അവര് എന്റെ തലവഴി ഒഴിക്കുകയായിരുന്നു. ഒരു സ്ത്രീക്ക് വെളിയിലിറങ്ങി നടക്കാന് പറ്റില്ലെന്നു പറഞ്ഞാല് എന്തൊരവസ്ഥയാണ്. പൊന്നുപോലെ വളര്ത്തിക്കൊണ്ടുവന്ന രണ്ടു കുഞ്ഞുങ്ങളെ എന്തെങ്കിലും ചെയ്യുമെന്ന ഭയംകൊണ്ടാണ്, സംഭവമുണ്ടായപ്പോള് പരാതി കൊടുക്കാതെയിരുന്നതെന്നും അവര് പറഞ്ഞു.


ബുധനാഴ്ച വോട്ടെടുപ്പ് അവസാനിച്ചപ്പോള് മണ്ണാറശാല എല്.പി. സ്കൂളിലെ 49ാം നമ്പര് ബൂത്തിനു സമീപമായിരുന്നു സംഭവം. കോണ്ഗ്രസ് ബൂത്ത് ഏജന്റായ മുരളി അവസാന ശതമാനക്കണക്കുമായി പുറത്തിറങ്ങുമ്പോള് ഒരുസംഘം സി.പി.എം. പ്രവര്ത്തകര് ചേര്ന്ന് മര്ദിച്ചു. ഇതുകണ്ട് ഓടിയെത്തിയ കോണ്ഗ്രസ് പ്രവര്ത്തകനായ കൃഷ്ണന്കുട്ടിക്കും മര്ദനമേറ്റു. മര്ദനം തടയാന് ശ്രമിക്കുന്നതിനിടെ മഹിളാ കോണ്ഗ്രസ് മണ്ഡലം സെക്രട്ടറി ശ്രീദേവി, മണ്ണാറശാല കൊച്ചുനെല്ലിപ്പറമ്പില് ഗോപിനാഥന് നായര്, എന്നിവര്ക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റിനോട് ചോദിക്കാന് ചെന്നപ്പോള് മര്ദിക്കുകയായിരുന്നുവെന്ന് സേതുലക്ഷ്മി പറഞ്ഞു.


മര്ദനത്തെത്തുടര്ന്ന് ഓടി രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ പിന്നാലെയെത്തി പിടിച്ചുനിര്ത്തിയശേഷം മുതുകത്ത് ഇടിച്ചു. കൈവശമുണ്ടായിരുന്ന കുപ്പിയില് നിറച്ച മൂത്രം തലവഴി ദേഹത്ത് ഒഴിക്കുകയും ചെയ്തു. ഭയന്നുവിറച്ച ഇവര് പിന്നീട് ഓട്ടോറിക്ഷ പിടിച്ച് വീട്ടിലെത്തുകയായിരുന്നു. സേതുലക്ഷ്മിയുടെ ഭര്ത്താവ് അശോക് കുമാര് വികലാംഗനാണ്. തൊടുപുഴയിലെ ഒരു സിനിമാ തിയേറ്ററില് ഓപ്പറേറ്ററായി ജോലിനോക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ