2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

നേതാക്കള് തിരഞ്ഞെടുപ്പുതിരക്കില് നിന്നും മോചനം നേടി

കോട്ടയം:സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു ചുക്കാന് പിടിച്ച കോട്ടയത്തെ ഒരു സംഘം നേതാക്കള് തിരഞ്ഞെടുപ്പുതിരക്കില് നിന്നും മോചനം നേടിയതിന്റെ ആശ്വാസത്തിലാണ്. രണ്ടുമാസത്തോളമായി ഊണും ഉറക്കവും ഉപേക്ഷിച്ച് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ഉത്സവത്തിനു കൊടിയറിങ്ങിയതോടെ നേതാക്കള് പലരും വരുംദിനങ്ങള് കൃത്യമായി ആസുത്രണം ചെയ്തുകഴിഞ്ഞു. വോട്ടെണ്ണിത്തീരാന് ഇനിയും ഒരുമാസം കാത്തിരിക്കേണ്ടിവരുമെന്നത് അണികളെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും നേതാക്കളെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്. ദിവസങ്ങള്നീണ്ട പ്രചാരണപരിപാടികള്ക്കും പര്യടനങ്ങള്ക്കും അറുതിയായതിന്റെ ആവേശമാണവരുടെ മുഖത്ത്. അടുത്ത ഒരുമാസത്തേക്ക് വിവിധപരിപാടികളാണ് നേതാക്കള് മനസില് കുറിച്ചിട്ടിരിക്കുന്നത്. പുണ്യസ്ഥലങ്ങളിലേക്ക് തീര്ഥാടനം നടത്തുന്നതുമുല് ധ്യാനം, വായന, സൗഹൃദം പുതുക്കല്, ഗവേഷണപ്രബന്ധം പൂര്ത്തിയാക്കല് തുടങ്ങി നിരവധി മേഖലകളിലേക്കാണ് സ്ഥാനാര്ഥികള് ഇനി കടന്നുചെല്ലുന്നത്.


യു.ഡി.എഫ്. നേതാവായ ഉമ്മന്ചാണ്ടി ഭാവിമുഖ്യമന്ത്രിയാണെന്ന തരത്തിലുള്ള പ്രചാരണമാണ് കേരളമാകെ പുരോഗമിക്കുന്നത്. എല്ലായിപ്പോഴും ജനങ്ങള്ക്കിടയില് നിന്നു ജീവിതം കഴിച്ചുകൂട്ടുന്ന ഉമ്മന്ചാണ്ടിക്കു തെരഞ്ഞെടുപ്പിനുശേഷവും അതില് നിന്നും മോചനമില്ല. പുതുപ്പള്ളിയിലെ സ്ഥാനാര്ഥിയായ അദ്ദേഹം ഇനിയുള്ള ദിവസങ്ങളില് സംഘടനാ പ്രവര്ത്തനങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുക. അതേസമയെ എതിര്സ്ഥാനാര്ഥി എല്.ഡി.എഫിലെ പ്രൊഫ. സുജസൂസന് ജോര്ജ് ഗവേഷണപ്രവര്ത്തനങ്ങള് പൂര്ത്തിയാക്കാനാണ് ഇനിയുള്ള ദിവസങ്ങള് വിനിയോഗിക്കുക. ബി.ജെ.പി. സ്ഥാനാര്ഥി പി. സുനില്കുമാറാകട്ടെ സംഘടനാ പ്രവര്ത്തനങ്ങളില് ശ്രദ്ധിക്കും.


ഉമ്മന്ചാണ്ടിയെപ്പോലെ തന്നെയാണ് കെ.എം മാണിയും. കേരള രാഷ്ട്രീയത്തിലെ ഈ അതികായകനും ജനങ്ങളെ ഉപേക്ഷിച്ച് ഊണും ഉറക്കവുമില്ല. മാണിയുടെ ഇനിയുള്ള ദിവസങ്ങള് സാധാരണപോലെയായിരിക്കുമെന്നാണ് അദ്ദേഹം നല്കുന്ന സൂചന.. ദുഃഖവെള്ളിയാഴ്ചയ്ക്കുശേഷമുള്ള വലിയ ആഴ്ചയില് ധ്യാനത്തിനുപോകാനും പദ്ധതിയുണ്ട്. അതേസമയം എതിര്സ്ഥാനാര്ഥി മാണി സി. കാപ്പന് അടുത്ത ഒരുമാസത്തേക്കുള്ള പരിപാടി മുന്കൂട്ടി തീരുമാനിച്ചിട്ടില്ല. സിനിമയും കച്ചവടവും കായികവുമായ നിരവധി തിരക്കുകള് മാണി സി.കാപ്പനുണ്ട്. എല്ലാം ഒരു ചെറിയ വിശ്രമത്തിനുശേഷം ആലോചിക്കുമെന്നാണ് കാപ്പന് വ്യക്തമാക്കുന്നത്. ചങ്ങനാശ്ശേരിയിലെ എല്.ഡി.എഫ്. സ്ഥാനാര്ഥി ഡോ. ബി. ഇക്ബാലിന്റെ മനസ്സില് നിറയുന്നത് വായനയുടെ മധുരമാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഈ ന്യൂറോസര്ജന് തല്ക്കാലം ചികിത്സാരംഗത്തേക്ക് മടങ്ങുന്നില്ല. മത്സരച്ചൂടിനിടയില് വായിക്കാതെ മാറ്റിവച്ച പുസ്തകങ്ങള് വായിക്കണം. നിര്ത്തിവച്ച ഓര്ഗന്പഠനം പുനരാരംഭിക്കണം തുടങ്ങിയവയാണ് ഇക്്ബാലിന്റെ മനസില്. കേരള കോണ്ഗ്രസ് ഡെപ്യൂട്ടി ചെയര്മാന്കൂടിയായ എതിര്സ്ഥാനാര്ഥി സി.എഫ്. തോമസിന് ഫലമറിയുംവരെ സംഘടനാ പ്രവര്ത്തനങ്ങള് നിറഞ്ഞ ദിനങ്ങളായിരിക്കും. വായനയും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്.


വൈക്കത്തെ എല്.ഡി.എഫ്. സ്ഥാനാര്ഥി ഇനിവരുന്ന ഒരുമാസം മുഴുവനും പഴയതുപോലെതന്നെ പാര്ട്ടിപ്രവര്ത്തനവും പൊതുപരിപാടികളുമായി മണ്ഡലത്തിലുണ്ടാകും. പാര്ട്ടിപ്രവര്ത്തനവുമായി ബന്ധപ്പെട്ട ദൂരയാത്രകളുമുണ്ട്. കഴിഞ്ഞ ഒരുമാസമായി വീട്ടില്പ്പോകാനേ കഴിഞ്ഞിട്ടില്ല. ഫലപ്രഖ്യാപനംവരെ പൊതുപ്രവര്ത്തനത്തിനൊപ്പം അമ്മയോടൊപ്പം വീട്ടില് ചെലവഴിക്കാനും സമയം കണ്ടെത്തണം വൈക്കത്തെ യു.ഡി.എഫ്. സ്ഥാനാര്ഥി സനീഷ് മനസ്സുതുറന്നു.


ബി.ജെ.പി. സ്ഥാനാര്ഥി രമേശ്കാവിമറ്റം മണ്ഡലപര്യടനത്തിനിടയില് ശ്രദ്ധയില്പ്പെട്ട, ജനങ്ങളുടെ പ്രശ്നങ്ങള് പരിഹരിക്കുന്നതിനുവേണ്ടിയായിരിക്കും ഇനിയുള്ള ഒരുമാസം മാറ്റിവയ്ക്കുക. ഇടയ്ക്ക് കുടുംബസമേതം തീര്ഥാടനത്തിന് പോകാനും പദ്ധതിയുണ്ട്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്ഥി ഡോ. എന്. ജയരാജ് മൂകാംബിക ക്ഷേത്രദര്ശനത്തിനായി ഇനിയുള്ള രണ്ടുദിവസം മാറ്റിവയ്ക്കും. ഇതിനൊപ്പം ഗുരുവായൂര് ക്ഷേത്രത്തിലും ദര്ശനം നടത്തും. പ്രചാരണത്തിനിടെ വീണുപരിക്കേറ്റ കാല് തിരുമ്മിക്കുന്നതിനും ഇതിനിടെ സമയം കണ്ടെത്തും. എല്.ഡി.എഫ്. സ്ഥാനാര്ഥി സുരേഷ് ടി. നായര്ക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് പദവിയിലിരിക്കെ പലതും ചെയ്തുതീര്ക്കേണ്ടതുണ്ട്. ജില്ലാ ആസൂത്രണക്കമ്മീഷന്റെ അംഗീകാരം ലഭിച്ച പദ്ധതികള്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുകയും വേണം. സ്ഥാനാര്ഥിയാകുന്നതിന് മുന്പ് എങ്ങനെയാണോ ജീവിച്ചത് അതേപോലെയായിരിക്കും ഇനിയുള്ള ദിവസങ്ങളെന്നു ബി.ജെ.പി. സ്ഥാനാര്ഥി കെ.ജി.രാജ്മോഹന് പറഞ്ഞു.


കടുത്തുരുത്തിയിലെ യു .ഡി.എഫ്. സ്ഥാനാര്ഥി അഡ്വ. മോന്സ് ജോസഫ് വ്യാഴാഴ്ച വാഗമണ് കുരിശുമല ആശ്രമത്തിലെ പള്ളിയിലെത്തി നേര്ച്ചകള് അര്പ്പിക്കും. മറ്റു തീര്ഥാടനകേന്ദ്രങ്ങളിലും സന്ദര്ശനം നടത്തും . ജനങ്ങളുടെ ക്ഷേമപ്രവര്ത്തനങ്ങള്ക്കും ഇതിനിടെ സമയം കണ്ടെത്തും. സ്റ്റീഫന് ജോര്ജ് ഇടതുമുന്നണിനേതാക്കളെയും പ്രവര്ത്തകരെയും കണ്ട് നന്ദിപറയാനാണ് ഇനിയുള്ള ദിവസങ്ങള് വിനിയോഗിക്കുക. വേളാങ്കണ്ണി തീര്ഥാടനകേന്ദ്രത്തിലും ചിറ്റൂര് ധ്യാനകേന്ദ്രത്തിലും പോകുന്നതിനും പദ്ധതിയുണ്ട്. ബി.ജെ.പി. സ്ഥാനാര്ഥി പി.ജി. ബിജുകുമാര് അടുത്തദിവസം പാര്ട്ടിപ്രവര്ത്തകരെക്കണ്ട് നന്ദിപറയും.


പൂഞ്ഞാറിലെ യു.ഡി.എഫ്. സ്ഥാനാര്ഥി പി.സി. ജോര്ജിന് ഇനിവരുന്ന ദിവസങ്ങളും തിരക്കുകളുടെതന്നെ. എം.എല്.എ. എന്ന നിലയില് പല ജോലികളും ചെയ്തുതീര്ക്കാനുണ്ട്. അഡ്വ. മോഹന്തോമസ് വീണ്ടും അഭിഭാഷക ജോലിയില് മുഴുകാനാണ് തീരുമാനിച്ചിരിക്കുന്നത്. ബി.ജെ.പി. സ്ഥാനാര്ഥി കെ.എം. സന്തോഷ്കുമാറിന് സംഘടനാപ്രവര്ത്തനംതന്നെയാണ് മുഖ്യം. കോട്ടയത്തെ എല്.ഡി.എഫ്. സ്ഥാനാര്ഥി വി.എന്. വാസവന് ഇനിവരുന്ന ദിവസങ്ങളിലും ജനങ്ങളോടൊപ്പംഅവരുടെ ഇടയില് കഴിയാനാണ് ആഗ്രഹം. യു.ഡി.എഫ്. സ്ഥാനാര്ഥി തിരുവഞ്ചൂര് രാധാകൃഷ്ണന് ഒരുദിവസത്തെ വിശ്രമത്തിനുശേഷം അടൂരിലെത്തി സുഹൃത്തുക്കളെ കാണുന്നതിനാണ് സമയം മാറ്റിവയ്ക്കുക. ബി.ജെ.പി. സ്ഥാനാര്ഥി നാരായണന് നമ്പൂതിരി അഭിഭാഷകവൃത്തിയില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം പൊതുജനങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാനും ശ്രമിക്കും.


ഏറ്റുമാനൂരിലെ എല്.ഡി.എഫ്. സ്ഥാനാര്ഥി സുരേഷ്കുറുപ്പിന് വിശ്രമിക്കാന് സമയമില്ല. മണ്ഡലത്തിലെ ഏതാനും ചടങ്ങുകളില് അദ്ദേഹം വ്യാഴാഴ്ചയും പങ്കെടുക്കും. വരുംദിവസങ്ങളില് പാര്ട്ടിഓഫീസുമായി ബന്ധപ്പെട്ടുള്ള കമ്മിറ്റികളിലും തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.യു.ഡി.എഫ്. സ്ഥാനാര്ഥി തോമസ്ചാഴികാടന് തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങളിലും പാര്ട്ടിപരിപാടികളിലും തുടര്ദിവസങ്ങളിലും സജീവമാകും. പാര്ട്ടിപ്രവര്ത്തകരുമായി ബന്ധപ്പെട്ട് ബൂത്തുതല ചര്ച്ചകളിലും പങ്കെടുക്കും. ബി.ജെ .പി. സ്ഥാനാര്ഥി വി.ജി. ഗോപകുമാര് വ്യാഴാഴ്ച പൂര്ണസമയവും വിശ്രമത്തിനായി ചെലവഴിക്കും. തുടര്ന്നുള്ള ദിവസങ്ങളില് പഞ്ചായത്തുകള്തോറുമുള്ള തിരഞ്ഞെടുപ്പ് വിശകലനയോഗങ്ങളിലും സംഘടനാരംഗത്തും സജീവമാകും.


ജില്ലയിലെ ഭൂരിഭാഗം സീറ്റുകളും പിടിച്ചെടുക്കുമെന്നാണ് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഇരുമുന്നണിയുടേയും നേതാക്കള് പറയുന്നത്. ജില്ലയിലെ ഒന്പത് നിയോജകമണ്ഡലത്തിലും യു.ഡി.എഫ്. വിജയിക്കുമെന്ന് ഡി.സി.സി.പ്രസിഡന്റും ജില്ലാ ചെയര്മാനുമായ കുര്യന് ജോയി പറഞ്ഞു. യു.ഡി.എഫിന് അനുകൂലമായ രീതിയില് ശക്തമായ പോളിങാണ് കണ്ടത്. മുഴുവന് ബൂത്തുകളിലും യു.ഡി.എഫ്. സാന്നിധ്യമുണ്ടായിയെന്നതും മുന്നണി വിജയിക്കുമെന്നതിന്റെ തെളിവാണെന്നും യു.ഡി.എഫ്. ചെയര്മാന് വ്യക്തമാക്കി. പോളിങ് ശതമാനം വച്ച് കണക്കുകൂട്ടുമ്പോള് ജില്ലയില് ഭൂരിപക്ഷം സീറ്റുകളിലും എല്.ഡി.എഫ്. വിജയം നേടുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.ജെ. തോമസും പറഞ്ഞു. എന്നാല് ഏതൊക്കെ മണ്ഡലങ്ങളിലാണ് ഇടതു മുന്നണി വിജയിക്കുകയെന്ന് പറയാന് തോമസ് തയ്യാറായില്ല.


തുടര്ച്ചയായി യു.ഡി.എഫ്. വിജയം നേടുന്ന ഏറ്റുമാനൂരില് ഇടതുമുന്നണി സ്ഥാനാര്ത്ഥി അട്ടിമറി വിജയം നേടുമെന്ന് എല്.ഡി.എഫ്. കണ്വീനര് വൈക്കം വിശ്വന് പറഞ്ഞു. ജില്ലയിലൊട്ടാകെ സഞ്ചരിച്ച സി.പി.എം. ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് എല്.ഡി.എഫ്. പ്രവര്ത്തകരുടെ ആവേശം യു.ഡി.എഫ്. പ്രവര്ത്തകര്ക്കില്ലായിരുന്നുവെന്നും പറഞ്ഞു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് കിട്ടിയതിനേക്കാള് 50ശതമാനം വോട്ട് വര്ദ്ധനയാണ് ബി.ജെ.പി. അവകാശപ്പെടുന്നത്. ബൂത്ത്തലങ്ങളില് നടന്ന പ്രവര്ത്തനങ്ങള് പാര്ട്ടിക്ക് ആത്മവിശ്വാസം വര്ദ്ധിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഒരു മണ്ഡലത്തില് മാത്രമാണ് തിരഞ്ഞെടുപ്പ് പ്രവര്ത്തനം മോശമായത്. ബാക്കി എട്ടു മണ്ഡലത്തിലും ബി.ജെ.പി. വന് നേട്ടമുണ്ടാക്കുമെന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ