തിരുവനന്തപുരം: പത്താംക്ലാസില്‍ 210 മാര്‍ക്കുവാങ്ങി കഷ്ടിച്ചുകഠന്നുകൂടിയയാള്‍ വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍കൊണ്ട് സര്‍വകലാശാല പ്രോവൈസ് ചാന്‍സലറുടെ പദവിയിലെത്തി. കഠിനാധ്വാനം ഒന്നുമാത്രമായിരുന്നു അതിനുപിന്നില്‍. ഉദ്യോഗാര്‍ഥിയായ വി.എ അരുണ്‍കുമാര്‍ എന്നയാളുടെ കഠിനാധ്വാനമാണ് ഇതിനുപിന്നലെന്നു കരുതിയെങ്കില്‍ തെറ്റി. അദ്ദേഹത്തിന്റെ പിതാവും കേരളത്തിലെ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ കഠിനാധ്വാനം എന്നു പറയുമ്പോള്‍ കാര്യങ്ങള്‍ ശരിയാവുകയും ചെയ്യുന്നു. അതെ അക്കാദമിക് മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ചാണ് മുഖ്യമന്ത്രിയുടെ മകന്‍ വി.എ അരുണ്‍കുമാര്‍ ഐച്ച്ആര്‍ഡിയില്‍ ഉന്നതപദവിയിലേക്ക് എത്തപ്പെട്ടതെന്ന് വ്യക്തമായിക്കഴിഞ്ഞു. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകള്‍ ഇതുശരിവയ്ക്കുകയും ചെയ്യുന്നു.
യോഗ്യരായ ഒട്ടേറെപ്പേരെ മറികടന്നാണെന്നു അരുണ്‍കുമാര്‍ ഐച്ച്ആര്‍ഡിയുടെ തലപ്പത്ത് എത്തിയതെന്നാണ് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി കണ്ടെത്തിയിരിക്കുന്നത്. അരുണ്‍കുമാറിനെ നിയമിക്കാനായി ഐഎച്ച്ആര്‍ഡിയില്‍ ഒന്നിനു പിറകെ ഒന്നായി നാലു തസ്തികകളാണു സൃഷ്ടിച്ചതെന്നും, നാലിലും ഒന്നാം റാങ്ക് നല്‍കി ആദ്യം നിയമിച്ചത് അരുണ്‍ കുമാറിനെത്തന്നെയാണെന്നും സമിതി വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ച രേഖകളിലൂടെ സമര്‍ത്ഥിക്കുന്നു. ഐഎച്ച്ആര്‍ഡിയില്‍ അസി. ഡയറക്ടറായി നിയമിക്കപ്പെട്ട അരുണ്‍, 12 വര്‍ഷം കൊണ്ട് സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലറുടെ തസ്തികയ്ക്കു തുല്യമായ അഡീഷനല്‍ ഡയറക്ടര്‍ പദവിയിലെത്തിക്കഴിഞ്ഞു. ഒടുവില്‍, മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിന്റെ സഹകരണ ത്തോടെ ആരംഭിച്ച ഫിനിഷിങ് സ്‌കൂളിന്റെ ഡയറക്ടര്‍ ആയും നിയമിതനായി. നിയമനത്തിനുള്ള വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചത് അരുണ്‍ കുമാറിന്റെ യോഗ്യതകള്‍ക്ക് അനുസൃതമായിട്ടായിരുന്നു വെന്നും ഐഎച്ച്ആര്‍ഡിയില്‍നിന്നും, കേരള സര്‍വകലാശാലയില്‍ നിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി കണ്‍വീനര്‍ ആര്‍.എസ്. ശശികുമാര്‍ ആരോപിക്കുന്നു. മൂന്നാം ക്ലാസില്‍ പ്രീഡിഗ്രി ജയിച്ച അരുണ്‍ കുമാര്‍ ബിഎസ്‌സി പരീക്ഷ രണ്ടാം ചാന്‍സിലാണു പാസായത്.
തുടര്‍ന്ന് സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ മാനേജ്‌മെന്റ് ക്വോട്ടയില്‍ എംസിഎ പ്രവേശനം നേടി. സ്വകാര്യ എയര്‍ലൈന്‍സിലെ കംപ്യൂട്ടര്‍ വിഭാഗത്തില്‍ രണ്ടുകൊല്ലം ജോലി ചെയ്തു. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഐഎച്ച്ആര്‍ഡിയില്‍ അസിസ്റ്റന്റ് ഡയറക്ടറായത്. 18പേര്‍ അപേക്ഷിച്ചുവെങ്കിലും ഉയര്‍ന്ന യോഗ്യതയും അധ്യാപന പരിചയവുമുള്ള പലരെയും തഴഞ്ഞാണ് അരുണ്‍ കുമാറിന് ഒന്നാം റാങ്ക് നല്‍കി സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറിക്കു തുല്യമായ തസ്തികയില്‍ നിയമിച്ചത്. ഒരു വര്‍ഷത്തെ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കും മുന്‍പേ കയര്‍ഫെഡ് മാനേജിങ് ഡയറക്ടറാക്കി. രണ്ടു വര്‍ഷത്തിനു ശേഷം ഐഎച്ച്ആര്‍ഡിയുടെ കട്ടപ്പനയിലുള്ള കോളജിന്റെ പ്രിന്‍സിപ്പലാക്കി. ഉയര്‍ന്ന അക്കാദമിക് യോഗ്യതയും അധ്യാപന പരിചയവുമുള്ള അപേക്ഷകരെയെല്ലാം ഒഴിവാക്കിയാണ് ഒരു ദിവസത്തെ അധ്യാപന പരിചയം പോലുമില്ലാത്ത അരുണിനെ ഏഴു കൊല്ലം ഭരണപരിചയമുണ്ടെന്നു കാണിച്ച് ഒന്നാം റാങ്ക് നല്‍കി പ്രിന്‍സിപ്പലായി നിയമിച്ചതെന്നും സമിതി ചൂണ്ടിക്കാട്ടി. ഇതിനാവശ്യമായ രേഖകളും അപേക്ഷയ്‌ക്കൊപ്പം നല്‍കിയിരുന്നു. പ്രിന്‍സിപ്പലായി നിയമിതനായ ദിവസം തന്നെ ഐഎച്ച്ആര്‍ഡി ആസ്ഥാനത്ത് ഒഴിഞ്ഞുകിടന്ന ജോയിന്റ് ഡയറക്ടറുടെ തസ്തികയില്‍ ഇന്‍-ചാര്‍ജ് ആക്കി. പ്രിന്‍സിപ്പല്‍ തസ്തികയുടെ പ്രമോഷന്‍ തസ്തികയാണു യൂണിവേഴ്‌സിറ്റി പ്രഫസറുടെ റാങ്കിലുള്ള ജോയിന്റ് ഡയറക്ടര്‍ തസ്തിക.
ജോയിന്റ് ഡയറക്ടറാക്കണമെങ്കില്‍ പ്രിന്‍സിപ്പല്‍ ആയിരിക്കണമെന്ന വ്യവസ്ഥ പാലിക്കാനാണു പ്രിന്‍സിപ്പലായി നിയമിച്ചത്. എന്നാല്‍, പ്രിന്‍സിപ്പലായി ജോലി ചെയ്യാതെ നേരേ ജോയിന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുകയായിരുന്നു. മൂന്നു വര്‍ഷം ജോയിന്റ് ഡയറക്ടറുടെ ചുമതല വഹിച്ച ശേഷം ഐഎച്ച്ആര്‍ഡിയില്‍ നിന്നു തന്നെ അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തി ഒന്നാം റാങ്കോടെ അരുണ്‍ കുമാറിന് എഐസിടിഇ സ്‌കെയിലില്‍ പ്രഫസറുടെ ശമ്പളത്തോടെ ജോയിന്റ് ഡയറക്ടറായി സ്ഥിരം നിയമനം നല്‍കി. ഉയര്‍ന്ന യോഗ്യതയും അധ്യാപന പരിചയവും ഡോക്ടറേറ്റുമുള്ള പ്രിന്‍സിപ്പല്‍മാരെ ഒഴിവാക്കിയായിരുന്നു ഈ നിയമനവും. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഐടി വകുപ്പും ഐഎച്ച്ആര്‍ഡിയും ചേര്‍ന്നു തുടങ്ങിയ ഫിനിഷിങ് സ്‌കൂളില്‍ ഡയറക്ടറാക്കി. ഈ ചുമതല വഹിക്കുമ്പോള്‍ത്തന്നെ ഐഎച്ച്ആര്‍ഡിയില്‍ അഡീഷനല്‍ ഡയറക്ടറുടെ തസ്തിക സൃഷ്ടിച്ച് അതില്‍ നിയമിച്ചു. അരുണ്‍കുമാറിനെ നിയമിക്കാനും, സ്ഥാനക്കയറ്റം നല്‍കാനും നടത്തിയ ഇന്റര്‍വ്യൂകളുടെ മിനിറ്റ്‌സും മാര്‍ക്ക് സംബന്ധിച്ച വിവരങ്ങളും നിയമപ്രകാരം ആവശ്യപ്പെട്ടുവെങ്കിലും അവ ഫയലില്‍നിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി കണ്‍വീനര്‍ ആര്‍.എസ്. ശശികുമാര്‍ അറിയിച്ചു. എസ്എസ്എല്‍സിയും പ്രീഡിഗ്രിയും തേര്‍ഡ് ക്ലാസിലും ബിഎസ്സി സെക്കന്‍ഡ് ചാന്‍സില്‍ സെക്കന്‍ഡ് ക്ലാസിലുമാണ് അരുണ്‍കുമാര്‍ ജയിച്ചത്. ബിഎസ്സിക്കു പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ക്കു 90% മാര്‍ക്കു നല്‍കിയതു കൊണ്ടാണു കഷ്ടിച്ചു സെക്കന്‍ഡ് ക്ലാസ് ലഭിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിലും ക്രമക്കേടുണ്ടെന്നാണ് ആരോപണം. എം.സി.എ പരീക്ഷ പാസായ ശേഷം മലയാളികള്‍ ആരംഭിച്ചതും പിന്നീട് പൂട്ടിപ്പോയതുമായ ഒരു സ്വകാര്യ എയര്‍ലൈന്‍സില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ രണ്ടുവര്‍ഷം അരുണ്‍കുമാര്‍ ജോലി ചെയ്തിരുന്നതായും സമിതി കണ്ടെത്തിയിട്ടുണ്ട്.
ഏതായാലും ജനം ചിന്തിക്കാന്‍ തുടങ്ങി..... വലിയ കാര്യം.... പക്ഷെ എന്താ ഗുണം? പാവപ്പെട്ട ഒരു കഴുതയുടെ മകനായിരുന്നെങ്കില്‍ എല്ലാ കക്ഷി-രാഷ്ട്രീയക്കുതിരകളും കൂടെ ഒന്നിച്ചു ചാടി വീണേനെ... അവന്റെ ശവം ചത്തോ കൊന്നോ കാണാതെ അടങ്ങാത്ത ഈ പു... പു... പു ... പുളുന്താന്മാര്‍ക്കൊന്നും അനക്കമേയില്ല..... എങ്ങനെ അനങ്ങും? എല്ലാം ഒരേ ആറില്‍ പോയ പൂളാന്റെ സന്തതികള്‍ തന്നെ..... ജനത്തെ ഊ.... ഊഞ്ഞാലാട്ടാന്‍ കച്ചകെട്ടിയിരിക്കുന്ന സാമദ്രോഹികള്‍.
മറുപടിഇല്ലാതാക്കൂകാര്യങ്ങളുടെ പോക്ക് ഇങ്ങനെയൊക്കെയാണെങ്കില്‍ ആ അച്ഛന്‍ ഈ മകനെയോ ഈ മകന്‍ ആ അച്ഛനെയോ "അഭിസാരികയാക്കുന്ന" ദിവസം അധികം വൈകില്ല!
ഇല്ലാതാക്കൂകാര്യങ്ങളുടെ പോക്ക് ഇങ്ങനെയൊക്കെയാണെങ്കില്‍ ആ അച്ഛന്‍ ഈ മകനെയോ ഈ മകന്‍ ആ അച്ഛനെയോ "അഭിസാരികയാക്കുന്ന" ദിവസം അധികം വൈകില്ല!
മറുപടിഇല്ലാതാക്കൂ