2011, ഏപ്രിൽ 17, ഞായറാഴ്‌ച

ഉത്തേജകമരുന്നുകള്‍ക്ക് പിന്നാലെ എന്തിന് പായണം; കിടപ്പറയിലെ ജീവിതം സംതൃപ്തമാക്കാന്‍

പ്രായവ്യത്യാസമില്ലാതെ ബ്രിട്ടനിലെ രണ്ടു മില്യനോളം പുരുഷന്മാരും അതിലിരട്ടി സ്ത്രീകളും അനുഭവിക്കുന്ന പ്രശ്‌നമാണ് ലൈംഗിക ബന്ധത്തോടു താത്പര്യമില്ലായ്മ. അതുകൊണ്ടു തന്നെ ലൈംഗിക ഉത്തേജക മരുന്നുകള്‍ക്കു ചാകരയാണിപ്പോള്‍. ലോകത്താകമാനം വയാഗ്രയുടെ വില്‍പ്പന വര്‍ഷത്തില്‍ 316 മില്യന്‍ പൗണ്ടാണെന്നു പറയുന്നതു തന്നെ ഇതിനുദാഹരണം. മരുന്നു കമ്പനികള്‍ വിവിധതരത്തിലുള്ള ഉത്തേജകഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള തിരക്കിലുമാണ്.


എന്നാല്‍ മരുന്നുകള്‍ക്കു പിന്നാലെ പോകുന്നതിനു മുമ്പ് കാമചോദനയ്ക്കു വിലങ്ങുതടിയാവാന്‍ കാരണമെന്തെന്ന് അറിയുകയാണ് ആദ്യം വേണ്ടത്. ഭക്ഷണം മുതല്‍ കഴിക്കുന്ന മരുന്നുകള്‍ വരെയുണ്ട് വില്ലന്മാരായി.


1. വൈറ്റ് ബ്രെഡ് റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ്‌സ അടങ്ങിയിട്ടുള്ള വൈറ്റ് ബ്രെഡ് പോലുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നത് സെക്‌സ് ഡ്രൈവിനെ പ്രതികൂലമായി ബാധിക്കുമെന്ന് ബ്രിട്ടിഷ് ഡയറ്റിക് അസോസിയേഷനിലെ ഹെലന്‍ ബോണ്ട് പറയുന്നു. ഇത്തരം ഫുഡില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് പെട്ടെന്ന് ശരീരത്തിലേക്കു കലരുകയും അത് സെക്‌സിനുള്ള എനര്‍ജി കുറയ്ക്കുകയും ചെയ്യുന്നു. കൂടുതല്‍ പഞ്ചസാര ശരീരത്തിലെത്തുന്നത് തടിവയ്പ്പിക്കും, ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കൂടുന്നു, അതോടെ പുരുഷന്മാരിലെ ടെസ്റ്റോസ്റ്റീറോണിന്റെ ലെവല്‍ കുറയുകയാണെന്ന് ഗൈനക്കോളജിസ്റ്റ് പീറ്റര്‍ ബോവന്‍ സിംപ്കിന്‍സ് പറയുന്നു. വണ്ണം കൂടുതലുള്ളവര്‍ക്ക് കാഴ്ചയില്‍ ഭംഗിക്കുറവാണെന്ന തോന്നലുണ്ടാവും. ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയും. പുരുഷന്മാര്‍ക്കു മാത്രമല്ല സ്ത്രീകള്‍ക്കും ലൈംഗിക ഉത്തേജനത്തിനു ടെസ്റ്റോസ്റ്റീറോണിന്റെ അളവ് അത്യാവശ്യമാണ്.


2. കോള്‍ഡ് - ഫ്ലൂ റെമെഡീസ് പനിക്കും ജലദോഷത്തിനുമുള്ള മരുന്നുകള്‍ ഉത്തേജനത്തെ തടയുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള ഡൈഫെന്‍ഹൈഡ്രാമിന്‍ അല്ലെങ്കില്‍ സ്യൂഡോഫിഡ്രൈന്‍ എന്നിവയാണ് പ്രശ്‌നക്കാര്‍. ഇതു രോഗികളില്‍ കണ്ടു തെളിഞ്ഞിട്ടുണ്ടെന്ന് ഡോ. ജോണ്‍ ടോംലിന്‍സണ്‍ പറയുന്നു. ഇജാക്കുലേഷനില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ആന്റിഹിസ്റ്റമിന്‍സ് പുരുഷന്മാരിലേയും സ്ത്രീകളിലേയും ഉത്തേജനത്തെ കുറയ്ക്കുന്നു. സെക്ഷ്വല്‍ എറൗസലിനും ഓര്‍ഗാസത്തിനും കാരണമാകുന്ന നെര്‍വസ് സിസ്റ്റത്തേയും ഇതു ബാധിക്കുന്നു.


3. അയണ്‍ ഡെഫിഷ്യന്‍സി ബ്രിട്ടനിലെ സ്ത്രീകളില്‍ നാലിലൊരാള്‍ ഭക്ഷണത്തില്‍ ഇരുമ്പിന്റെ അംശം കുറവ് അനുഭവപ്പെടുന്ന പ്രശ്‌നം കാരണം ലൈംഗികഉത്തേജനത്തില്‍ കുറവ് അനുഭവപ്പെടുന്നവരാണ്. ഇരുമ്പിന്റെ അളവ് കുറയുമ്പോള്‍ രക്തയോട്ടത്തില്‍ കുറവ് വരുന്നു. ക്ഷീണിച്ചിരിക്കുമ്പോള്‍ സെക്‌സിനെക്കുറിച്ചു ചിന്തിക്കാന്‍ പോലുമാവില്ല. പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്ന ഇരുമ്പ് ജ്യൂസി സ്റ്റീക്കില്‍ അടങ്ങിയിരിക്കുന്നു. റെഡ് മീറ്റ് കഴിക്കുമ്പോള്‍ അത് തലച്ചോറിലെ അമിനോ ആസിഡുകളെ റിലീസ് ചെയ്യുകയും സെക്‌സ് ഡ്രൈവുണ്ടാക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ബിയും റെഡ് മീറ്റില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നു. ടെസ്‌റ്റോസ്റ്റിറോണ്‍ ലഭിക്കാന്‍ സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കണം. ബീന്‍സ്, നട്‌സ്, ഓയ്‌സ്റ്റര്‍ എന്നിവയാണ് ഇതിനു സഹായിക്കുന്ന ഭക്ഷണം.


4. ബിപി പില്‍സ് ഇവയും ഉത്തേജനത്തെ ചെറുക്കുന്നവയാണ്. ഹൃദയമിടിപ്പില്‍ കുറവ് വരുത്തുകയും അതോടെ രക്തയോട്ടം കുറയുകയും ചെയ്യുന്നതുകൊണ്ടാണിതെന്ന് കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റായ ഡോ. ഗ്രാഹാം ജാക്‌സണ്‍. പ്രൊപ്രനോലോള്‍, അറ്റെനോലോള്‍ എന്നിവയാണ് ഇവയില്‍ പ്രധാനം. അതുകൊണ്ടു തന്നെയാണ് പുതിയൊരു ബീറ്റ ബ്ലോക്കറായ നെബിവൊലോള്‍ അവതരിപ്പിച്ചത്. ഉത്തേജനത്തിന് സഹായിക്കുന്നതാണ് ഈ മെഡിസിന്‍. 5


. ആപ്പിള്‍ ഷെയ്പ്ഡ് ഫിഗര്‍ അരവണ്ണം കൂടി, ആപ്പിള്‍ ഷെയ്പ്പാവുന്നത് കരളില്‍ നിര്‍മിക്കപ്പെടുന്ന പ്രോട്ടിനായ സെക്‌സ് ഹോര്‍മോണ്‍ ബൈന്‍ഡിങ് ഗ്ലോബുലിന്റെ അളവ് കുറയ്ക്കുന്നു. ടെസ്‌റ്റോസ്റ്റീറോണുമായി നേരിട്ടു ബന്ധമുള്ള പ്രോട്ടീനാണത്.


6. കഷണ്ടി മുടി കൊഴിച്ചിലിനുള്ള മരുന്നായ പ്രോപീസിയ കഴിക്കുന്ന പുരുഷന്മാരില്‍ ഉത്തേജനമില്ലായ്മ തുടരുമെന്ന് കഴിഞ്ഞയാഴ്ചയാണ് ഒരു റിപ്പോര്‍ട്ടില്‍ വന്നത്.


7. ടോണിക് വാട്ടര്‍ അമിതമദ്യപാനത്തിന് സെക്‌സിനോടുള്ള താത്പര്യം കുറയ്ക്കാനുള്ള പ്രേരണയുണ്ടെന്നു തെളിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ടോണിക് വാട്ടറില്‍ അടങ്ങിയിരിക്കുന്ന ക്വിനൈന്‍ എന്ന ചേരുവയും ഉത്തേജനത്തെ കുറയ്ക്കുന്നു. ലാഗോസ് യൂണിവേഴ്‌സിറ്റിയിലാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. ആരോഗ്യമുള്ള പുരുഷന്മാരില്‍പ്പോലും ഉത്തേജനക്കുറവുണ്ടാക്കാന്‍ ഇതിനു കഴിയുന്നു.


8. എളുപ്പത്തില്‍ മെലിയുന്നത് കൂടുതല്‍ സുന്ദരിയാവാന്‍ പെട്ടെന്നു തന്നെ മെലിയാന്‍ ശ്രമിക്കുന്നവരാണ് സ്ത്രീകള്‍. ഇത് ലൈംഗിക ജീവിതത്തെത്തന്നെ ഇല്ലാതാക്കുമെന്ന് തിരിച്ചറിയേണ്ടതാണ്. ഹോര്‍മോണ്‍ ലെവലിനെ വ്യത്യാസപ്പെടുത്തുന്നതിനൊപ്പം വന്ധ്യതയ്ക്കു പോലും ഇതു വഴിവയ്ക്കും. ശരീരഭാരത്തിന്റെ പത്തു ശതമാനത്തോളം പെട്ടെന്നു കുറഞ്ഞാല്‍, പട്ടിണിയിലാണെന്നു ശരീരം സ്വയം കരുതും. സെക്ഷ്വല്‍ ഇന്‍ട്രസ്റ്റ് കുറയുന്നതിനൊപ്പം കുഞ്ഞുണ്ടാവാനുള്ള ചുറ്റുപാട് ശരീരത്തിനില്ലെന്ന നിലയിലേക്ക് അതു മാറുകയും ചെയ്യുന്നു.


9. പെയ്ന്‍കില്ലര്‍ തലച്ചോറിലെ ഹൈപ്പോതലാമസിന്റെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ ഒപ്പിയേറ്റ് ബേസ്ഡ് പെയ്ന്‍ കില്ലറുകളായ കോഡീന്‍, മോര്‍ഫിന്‍ എന്നിവ കാരണമാകും. ഹോര്‍മോണ്‍ ലെവല്‍ കണ്‍ട്രോള്‍ ചെയ്യുന്നത് ഹൈപ്പോതലാമസാണ്. ഇത് പിറ്റ്‌റ്യൂട്ടറി ഗ്ലാന്‍ഡില്‍ നിന്ന് ഹോര്‍മോണ്‍ പുറത്തുവിടുന്നത് തടയുകയും ഉത്തേജനത്തിനു കുറവു വരുത്തുകയും ചെയ്യുന്നു. മരുന്നുകളുടെ ഡോസും അതുപയോഗിക്കുന്ന കാലഘട്ടവും അനുസരിച്ചാണ് ഉത്തേജനത്തില്‍ വ്യത്യാസം വരുന്നത്. പാരസെറ്റമോളോ ഇബുപ്രോഫിനോ കഴിക്കുന്നതാവും നല്ലത്. 1


0. ഹെര്‍ബല്‍ ഉത്തേജകമരുന്നുകള്‍ ഉത്തേജകമരുന്നുകളെന്ന പേരില്‍ നിരവധി ഹെര്‍ബല്‍ മെഡിസിനുകളാണ് ദിവസേന മാര്‍ക്കറ്റിലെത്തുന്നത്. ഇവയില്‍ പലതും ദോഷകരമായാണ് ഭവിക്കുന്നത്. പ്രകൃതിദത്തമെന്നു കരുതി എല്ലാം സുരക്ഷിതമെന്ന് ഉറപ്പിക്കരുത്. ഇന്റര്‍നെറ്റിലും മറ്റു പരസ്യം കണ്ട് വാങ്ങുന്നവയാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുക. ഏഷ്യയില്‍ നിര്‍മിക്കുന്നവ ചിലപ്പോള്‍ വിഷാംശമുള്ളവ പോലുമായിരിക്കും. ചിലതില്‍ ലോഹത്തിന്റെ അളവ് വളരെക്കൂടുതലായിരിക്കും.


11. ഡയബെറ്റിസ് സെക്‌സിന് കൃത്യമായ രക്തയോട്ടമാണ് പ്രധാനം. ഡയബെറ്റിസ് ഉള്ളവരുടെ നെര്‍വില്‍ പ്രശ്‌നങ്ങളുണ്ടാകും. ഇത് സ്പര്‍ശനത്തോട് പ്രതികരണശേഷി കുറയ്ക്കുന്നു. ക്രമേണ ഉത്തേജനവും സെക്‌സും ഇവരില്‍ നിന്നകലുന്നു.


12. റൊമാന്റിക് മീല്‍സ് ത്രീ കോഴ്‌സ് റൊമാന്റിക് മീല്‍ കഴിച്ചെന്നു കരുതി അതു ബെഡ്‌റൂമില്‍ പ്രതിഫലിക്കണമെന്നില്ല. റിച്ച്, ഹെവി കാര്‍ബോഹൈഡ്രേറ്റഡ് മീല്‍ കഴിച്ചു കഴിഞ്ഞാല്‍ പിന്നീട് രണ്ടു മണിക്കൂര്‍ നേരത്തേക്കു സെക്‌സിന്റെ കാര്യം നോക്കുകയേ വേണ്ട. ഭക്ഷണം ദഹിപ്പിക്കുന്ന കാര്യത്തിലേക്കു ശരീരം ശ്രദ്ധിക്കുമ്പോള്‍, ഉറക്കം വരാന്‍ കാരണമാകും. 13. ദ പില്‍ കോണ്‍ട്രാസെപ്റ്റിവ് പില്‍സും പാഷന്‍ കില്ലേഴ്‌സായി മാറും. പില്‍സിലുള്ള ഹോര്‍മോണുകള്‍ നിങ്ങള്‍ പ്രെഗ്നന്റാണെന്നു ശരീരത്തെ ബോധ്യപ്പെടുത്തുകയും ഇനി റീപ്രൊഡ്യൂസ് ചെയ്യേണ്ട ആവശ്യമില്ലെന്നുമുള്ള അവസ്ഥയുണ്ടാക്കുന്നു. ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുകയാണവിടെ.


14. പ്രായം പ്രായം കൂടുന്നതനുസരിച്ച് ശരീരത്തിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറഞ്ഞു വരും. ഇരുപതു വയസിലുണ്ടായിരുന്നതിന്റെ മൂന്നിലൊരു ഭാഗം ഹോര്‍മോണ്‍ മാത്രമേ എഴുപതുകാരനുണ്ടാവൂ. ഇതോടെ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുകയും വയാഗ്ര കഴിച്ചാല്‍പ്പോലും പ്രയോജനമില്ലാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്നു. ഡയബെറ്റിസ്, തൈറോയ്ഡ് രോഗം, പിറ്റിയൂട്ടറി രോഗങ്ങള്‍ എന്നിവയൊക്കെ ബെഡ്‌റൂമില്‍ വില്ലന്‍വേഷത്തിലെത്തും.


15. കുഞ്ഞിനു വേണ്ടിയുള്ള ശ്രമം കുഞ്ഞിനു വേണ്ടി ശ്രമിക്കുമ്പോള്‍ ലൈംഗിക ജീവിതത്തിലുണ്ടാവുന്ന നെഗറ്റിവ് ഇഫക്റ്റിനെക്കുറിച്ച് ആളുകള്‍ ചിന്തിക്കാറില്ല. അങ്ങേയറ്റം ഉത്കണ്ഠയോടെ ഇതു ചെയ്യുമ്പോള്‍ പലപ്പോഴും സെക്‌സ് മെക്കാനിക്കലും പ്രെഷേഡും ആയി മാറുന്നു.


16. ആന്റിഡിപ്രസന്റ്‌സ് പ്രോസാക്, സെറോക്‌സാറ്റ്, സെര്‍ട്രാലൈന്‍ തുടങ്ങിയ ആന്റിഡിപ്രസന്റുകള്‍ കഴിക്കുന്നവര്‍ക്ക് ഉത്തേജനം കുറയുന്നു. പ്രിമെച്വര്‍ ഇജാക്കുലേഷന്‍ സംഭവിക്കുന്നവര്‍ക്ക് ഈ മരുന്നുകള്‍ പലപ്പോഴും കുറിച്ചു നല്‍കാറുണ്ട്. തലച്ചോറില്‍ മൂഡ് ഇംപ്രൂവ് ചെയ്യാന്‍ ഈ മരുന്നുകള്‍ ഹായിക്കുന്നു. ആന്റിസൈക്കോട്ടിക് മരുന്നുകളായ ഹാലോപെരിഡോള്‍, ക്ലോറോപ്രോമസൈന്‍, റിസ്‌പെരിഡോണ്‍ എന്നിവ കഴിക്കുന്നവര്‍ക്കും സെക്ഷ്വല്‍ ഡിസൈറുകളില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ