2011, മേയ് 19, വ്യാഴാഴ്‌ച
കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല തിരികെ നല്‍കി ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ മാതൃകയായി
തൊടുപുഴ: റോഡില്‍ കിടന്നു കളഞ്ഞു കിട്ടിയ അഞ്ചുപവന്റെ സ്വര്‍ണ്ണമാല തിരികെ നല്‍കിയ ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ എല്ലാവരുടെയും അഭിനന്ദനം പിടിച്ചു പറ്റി. ബിഎസ്‌എന്‍എല്‍ പീരുമേട് ഓഫീസിലെ ജെ.ടി.ഒ കോടിക്കുളം തോട്ടുപാട്ട് ബെന്നി മാത്യുവാണ് തൊടുപുഴ ടൗണില്‍ നിന്നു കിട്ടിയ സ്വര്‍ണമാല ഉടമയെ തേടിപ്പിടിച്ച് തിരിച്ചു നല്‍കിയത്. യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി തൊടുപുഴ ശാഖയിലെ ഉദ്യോഗസ്ഥനായ ചെങ്ങാംതടത്തില്‍ ടോമി ജോസഫിന്റെ സ്വര്‍ണമാലയാണ് യാത്രയ്‌ക്കിടെ ഒരുമാസം മുന്‍പ് നഷ്‌ടപ്പെട്ടത്. അമ്പലം ബൈപാസ് റോഡിലെ വ്യാപാരസ്ഥാപനത്തിന് മുന്നില്‍ നിന്ന് ബെന്നിക്ക് മാല കിട്ടിയെങ്കിലും ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞതാണെന്നാണ് കരുതിയത്. വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ കോള്‍ വന്നതിനെതുടര്‍ന്ന് ബൈക്ക് റോഡരികില്‍ നിര്‍ത്തി സംസാരിക്കുന്നതിനിടെയാണ് മാല കണ്ടെത്തിയത്. സ്വര്‍ണ്ണാഭരണശാലയിലെത്തി പരിശോധിച്ചപ്പോള്‍ അഞ്ചുപവനും 700 മില്ലി തൂക്കവും ഉണ്ടെന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരാളുടെ സ്വര്‍ണമാല നഷ്‌ടപ്പെട്ടതായി തൊടുപുഴയിലെ പ്രാദേശിക കേബിള്‍ ചാനലില്‍ അറിയിപ്പ് വന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാലയുടെ ഉടമസ്ഥനായ ടോമിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തൊടുപുഴ പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ ഒരുലക്ഷത്തിലേറെ വില മതിക്കുന്ന സ്വര്‍ണ്ണമാല ബെന്നി തിരിച്ചു നല്‍കുകയായിരുന്നു. മാല നഷ്‌ടപ്പെട്ട അന്നുമുതല്‍ പല സ്ഥലത്തും അന്വേഷിച്ച് നിരാശനായി കഴിയുമ്പോഴാണ് ടോമിയെ തേടി ബെന്നിയുടെ ഫോണ്‍ സന്ദേശം എത്തുന്നത്. ബെന്നിയുടെ സത്യസന്ധത എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ