2011, മേയ് 1, ഞായറാഴ്‌ച

പെണ്ണുകാണാന്‍ എസ്പിയയെത്തി പിടിയിലായപ്പോള്‍ പോരാട്ട മേക്കറായി

തൊടുപുഴ ;എന്‍ ഐ എ ഉദ്യോഗസ്ഥന്‍ ചമഞ്ഞു വിവാഹ തട്ടിപ്പിനെത്തിയ പൊറോട്ട മേക്കര്‍ അരെസ്റ്റില്‍.തൊടുപുഴയ്ക്ക് സമീപം പെണ്ണുകാണല്‍ ചടങ്ങ് കഷിഞ്ഞു മടങ്ങിയ യുവാവാണ് അറസ്റ്റിലായത് .പത്തനംതിട്ട മല്ലപ്പിള്ളീ പെരുമ്പെട്ടി തിനയംപ്ലാക്കള്‍ രാമചന്ദ്രന്‍റെമകന്‍ സജി (40) യാണ് കുടുങ്ങിയത് .സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ് .പ്രമുഖ മലയാള ദിനപത്രത്തില്‍ തൊടുപുഴയ്ക്ക് സമീപമുള്ള ഒരു യുവതിയുടെ വീട്ടുകാര്‍ വിവാഹ പരസ്യം നല്‍കി .പരസ്യം വന്നതിനെ തുടര്‍ന്നു ഐ പി എസ് കാരനാണെന്ന് അവകാസപ്പെട്ടു സജി ടെലിഫോണില്‍ യുവതിയുടെ വീട്ടുകരുമായി ബന്തപ്പെട്ടു .ഐ പി എസ് കാരനായ ഇയാള്‍ ഇപ്പോള്‍ എന്‍ ഐയി എ യിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വിശദീകരിചു .ചോദ്യ പെപ്പെര്‍ വിവാദവും കൈവെട്ടു സംഭവവും ഉണ്ടായതിനെ തുടര്‍ന്നു തോടുപുഴക്കാര്‍ക്ക് എന്‍ ഐ എ ക്കാരെ വലിയ ബഹുമാനവുമാണ് .അങ്ങിനെയാണ് പെണ്ണുകാണല്‍ ചടങ്ങിനു എന്‍ ഐ എ ക്കാരനെ ക്ഷേനിച്ചതത്രേ.ഇന്നലെ ഉച്ചയോടെ കസ്ഷി പെണ്ണുകാണല്‍ ചടങ്ങ് നടത്തി .കാക്കി പാന്റും ഷൂസും ഷര്‍ട്ട്‌ ഇന്‍ ചെയ്തു ഐ പി എസ് എന്ന് രേഗപ്പെടുതിയ ബെല്‍ട്ടും ധരിച്ചായിരുന്നു ചെറുക്കന്റെ വരവ് .പെണ്ണുകാണല്‍ ചടങ്ങ് കഷിഞ്ഞു മടങ്ങിയ യുവാവിന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പെന്‍ വീട്ടുകാര് കാഞ്ഞാര്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു .തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തൊടുപുഴ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും സജിയെ കസ്ടടിയിലെടുക്കുകയായിരുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ