2011, മേയ് 28, ശനിയാഴ്‌ച

വികസനകാര്യത്തില്‍ രാഷ്ട്രീയം പാടില്ല:എ.കെ ആന്റണി

കണ്ണൂര്‍: വികസനകാര്യത്തില്‍ രാഷ്ട്രീയം പാടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി വ്യക്തമാക്കി. കണ്ണൂരിലെ ഇരിണാവില്‍ രാജ്യത്തെ ആദ്യത്തെ തീരദേശ അക്കാദമിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ ഭീഷണി നേരിടാന്‍ കോസ്റ്റ് ഗാര്‍ഡിനെ ശക്തിപ്പെടുത്തും. തീരദേശ സേനയുടെ സഹായം മത്സ്യതൊഴിലാളികള്‍ക്കും ലഭിക്കും. കഴിഞ്ഞ നാലര വര്‍ഷക്കാലം ഇടത് സര്‍ക്കാരില്‍ നിന്നും പൂര്‍ണ്ണ സഹകരണം പ്രതിരോധ വകുപ്പിന് ലഭിച്ചു. ഇതിന് അക്കാലത്തെ വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെ പ്രത്യേകം പ്രശംസിക്കുന്നുവെന്നും ആന്റണി പറഞ്ഞു.
വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി എളമരം കരീം, മന്ത്രി കെ.സി ജോസഫ്, എം.പിമാര്‍, എംഎല്‍എമാര്‍ തുടങ്ങീ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 500-ഓളം കോസ്റ്റ് ഗാര്‍ഡ് കേഡറ്റുകള്‍ക്ക് ഒരേ സമയം പരീശീലനം നല്‍കാനാവുന്ന അക്കാദമിയാണ് കണ്ണൂരിലെ ഇരിണാവിലേത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഈ അക്കാദമിയിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മികവ് നല്‍കാനാവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ