2012, ജനുവരി 18, ബുധനാഴ്‌ച

ഇരുകാല്‍പ്പത്തികളും മുറിച്ച്‌മാറ്റിയ 43 കാരന്‍ സുമനസ്സുകളുടെ കാരുണ്യം തേടുന്നു.

ഇരുകാല്‍പ്പത്തികളും മുറിച്ച്‌മാറ്റിയ 43 കാരന്‍ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. തെക്കുംഭാഗം അയ്യംപാറ ഭാഗത്ത്‌ പാലംകുന്നേല്‍ ജോണിയാണ്‌ അരയ്‌ക്ക്‌ താഴ്‌ഭാഗത്തേക്ക്‌ രക്തചക്രമണം നിലച്ചതിനെ തുടന്ന്‌ ഇരുകാല്‍പ്പത്തികളും മുറിച്ച്‌ മാറ്റേണ്ടിവന്നത്‌. ഭാര്യയും രണ്ട്‌ കൊച്ചുകുട്ടികളും സ്വന്തം പിതാവും ഉള്‍പ്പെടുന്ന ഈ അഞ്ചംഗ കുടുംബത്തിന്‌ സ്വന്തമായി ആറ്‌ സെന്റ്‌ സ്ഥലവും പഞ്ചായത്ത്‌ പണിത്‌ നല്‍കിയ കൊച്ചുവീടുമാണുള്ളത്‌. ഭാര്യ കൂലിപ്പണി ചെയ്‌ത്‌ കിട്ടുന്ന ചെറിയ തുകമാത്രമാണ്‌ ഇവരുടെ ഏക വരുമാന മാര്‍ഗം. ജോണിയെ സഹായിക്കുവാന്‍ സന്‍മനസ്സുള്ളവര്‍ വിബിസി ഓഫീസുമായി ബന്ധപ്പെടുകയോ (ഫോണ്‍:9847141115), സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ തെക്കുംഭാഗം ശാഖയിലെ ജോണി ജോസഫിന്റെ അക്കൗണ്ട്‌ നമ്പര്‍ 67051826776 സഹായം നല്‍കാവുന്നതാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ