2012 ജനുവരി 19, വ്യാഴാഴ്‌ച

ഫുട്‌ബോള്‍ മത്സരത്തിനിടെ പോളിടെക്‌നിക്ക്‌ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു.


ഫുട്‌ബോള്‍ മത്സരത്തിനിടെ പോളിടെക്‌നിക്ക്‌ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. പൈനാവ്‌ പോളിടെക്‌നിക്കിലെ അവസാന വര്‍ഷടെലികമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥി 20 വയസുള്ള നിതിന്‍ മോഹനനാണ്‌ മരണമടഞ്ഞത്‌. കളമശ്ശേരിയില്‍ നടക്കുന്ന ഇന്റര്‍കോളേജിയറ്റ്‌ ഫുട്‌ബോള്‍ മത്സരത്തിനിടെ വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ നിതിന്‍ കുഴഞ്ഞുവീണു മരിച്ചത്‌. കാളിയാര്‍ മുള്ളന്‍കുത്തി പനന്താനത്ത്‌ മോഹനന്റെ മകനാണ്‌. നിര്‍മ്മലയാണ്‌ മാതാവ്‌. ഡല്‍ഹിയില്‍ നഴ്‌സായ നീതു സഹോദരിയാണ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ