2012, ജനുവരി 9, തിങ്കളാഴ്‌ച

സംസ്ഥാന സൈക്കിളിംഗ്‌: കുര്യന്‍ ജി. കുന്നത്തുശ്ശേരിക്ക്‌ ഒന്നാം സ്ഥാനം


തൊടുപുഴ : തിരുവനന്തപുരത്തു നടന്ന സംസ്ഥാന സൈക്കിളിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ സബ്‌ജൂനിയര്‍ അണ്ടര്‍13 വിഭാഗത്തില്‍ കുര്യന്‍ ജി. കുന്നത്തുശ്ശേരി ഒന്നാം സ്ഥാനം നേടി. തൊടുപുഴ വില്ലേജ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ കുര്യന്‍ ജി. കുന്നത്തുശ്ശേരിയെ പഞ്ചാബിലെ അമൃത്‌സറില്‍ നടക്കുന്ന ദേശീയ സൈക്ലിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക്‌ തെരഞ്ഞെടുത്തു. തൊടുപുഴയില്‍ അഭിഭാഷകനായ അഡ്വ. ജോര്‍ളി കുര്യന്റെയും വഴിത്തല സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക സുജ ജോര്‍ജ്ജിന്റെയും മകനാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ