2012, ജനുവരി 2, തിങ്കളാഴ്‌ച

അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ്‌ നീന്തല്‍: ബേബി വര്‍ഗീസിന്‌ സ്വര്‍ണം

വണ്ടമറ്റം : അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ്‌ നീന്തല്‍ മത്സരത്തില്‍ ബേബി വര്‍ഗീസ്‌ സ്വര്‍ണം നേടി. 50 മീറ്റര്‍ ബ്രസ്റ്റ്‌ സ്‌ട്രോക്കിലാണ്‌ ബേബി കേരളത്തിന്‌ വേണ്ടി സ്വര്‍ണം നേടിയത്‌. നാനൂറ്‌ മീറ്റര്‍ റിലേയില്‍ വെള്ളിയും ലഭിച്ചു. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്‌ ഹെഡ്‌ക്ലാര്‍ക്കാണ്‌ ബേബി വര്‍ഗീസ്‌. ഇടുക്കി ജില്ലാ അക്വാട്ടിക്‌ അസോസിയേഷന്‍ സെക്രട്ടറിയായ ബേബി വണ്ടമറ്റത്ത്‌ വീട്ടുമുറ്റത്ത്‌ നീന്തല്‍കുളം നിര്‍മ്മിച്ച്‌ പരിശീലനം നടത്തി വരുന്നു. ഒപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നീന്തല്‍പരിശീലനവും നല്‍കി വരുന്നുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ