2012, ജനുവരി 26, വ്യാഴാഴ്‌ച

വൃക്കകള്‍ പ്രവര്‍ത്തനരഹിതമായ യുവാവ് ചികിത്സാസഹായം തേടുന്നു


തഴുവംകുന്ന്: രണ്ട് വൃക്കയും പ്രവര്‍ത്തനരഹിതമായ യുവാവ് ചികിത്സാസഹായം തേടുന്നു. മൂവാറ്റുപുഴ കല്ലൂര്‍ക്കാട് തഴുവംകുന്ന് ആല്‍പ്പാറനിവാസി കാനത്തില്‍ ഫ്രാന്‍സിസ് വര്‍ഗീസാണ് (28) സഹായം തേടുന്നത്. ഡിഗ്രി വരെ പഠിച്ചതിനുശേഷം കല്ലൂര്‍ക്കാട്ട് സ്വകാര്യ കടയില്‍ സെയില്‍സ്മാനായി ജോലി നോക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് രോഗം പിടിപെട്ടത്. വിദഗ്ദ്ധ പരിശോധനയില്‍ വൃക്കമാറ്റിവയ്ക്കല്‍ മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൂലിപ്പണിക്കാരായ മാതാപിതാക്കളും ടാപ്പിങ് തൊഴിലാളികളായ നാല് സഹോദരന്മാരും അടങ്ങുന്നതാണ് അവിവാഹിതനായ ഫ്രാന്‍സിസിന്റെ കുടുംബം.

ഫിബ്രവരി 7ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുകയാണ്. ജ്യേഷ്ഠന്റെ വൃക്കയാണ് ഫ്രാന്‍സിസിന് നല്‍കുന്നത്. എന്നാല്‍, ചികിത്സച്ചെലവ് എവിടെനിന്ന് കണ്ടെത്തും എന്ന ചിന്തയിലാണ് കുടുംബം. പത്തുലക്ഷം രൂപയാണ് ചികിത്സച്ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി തഴുവംകുന്ന് പള്ളി വികാരി ഫാ.ജോസ് മത്തായിയുടെയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കരയുടെയും നേതൃത്വത്തില്‍ ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. കലൂര്‍ സൗത്ത് ഇന്ത്യന്‍ബാങ്കില്‍ 0585053000003081 എന്ന അക്കൗണ്ട് നമ്പരില്‍ ചികിത്സാസഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. ഫോണ്‍: 9447292536.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ