2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച
ലോറി ബസിടിലിടിച്ച് 23 പേര്‍ക്ക് പരിക്ക് ; ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ നില ഗുരുതരം
ലോറി ബസിടിലിടിച്ച് 23 പേര്‍ക്ക് പരിക്ക് ;
ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ നില ഗുരുതരം
തൊടുപുഴ : അമിത വേഗത്തില്‍ റോംഗ് സൈഡ് കയറി വന്ന ലോറി കെഎസ്‌ആര്‍ടിസി ബസിലിടിച്ച് 23 പേര്‍ക്ക് പരുക്കേറ്റു. തൊടുപുഴ -മുവാറ്റുപുഴ റൂട്ടില്‍ മടക്കത്താനത്ത് വച്ച് വൈകിട്ട് 6.45 നാണ് അപകടം.
അമിത വേഗത്തില്‍ പാഞ്ഞ് വന്ന ലോറി റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്‌തിരുന്ന പെട്ടിയോട്ടോയില്‍ തട്ടിയശേഷമാണ് ശേഷമാണ് ബസിലിടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മുവാറ്റുപുഴ ഡിപ്പോയിലെ ബസ് ഡ്രൈവര്‍ കാലടി മറ്റൂര്‍ കോയിശ്ശേരി വീട്ടില്‍ കെ റ്റി ജോയി, ലോറി ഡ്രൈവര്‍ ചിറ്റൂര്‍ സ്വദേശി സി സി ബെന്നി എന്ന് അറിയപ്പെടുന്ന ബെന്നി (47), ലോറിയിലുണ്ടായിരുന്ന ബെന്നിയുടെ ഭാര്യ ലില്ലി എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോഡ് ഇല്ലാത്ത എസ് ഇ ലോറിയില്‍ ഭാര്യയോടൊപ്പം കൂട്ടുകാരിയെന്ന് പറയുന്ന മറ്റൊരു സ്‌ത്രീയുമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. കെ എല്‍ -07 വൈ- 1771-ാം നമ്പര്‍ ലോറിയാണ് അപകടം വിതച്ചത്. മുവാറ്റുപുഴ സ്വദേശി ചിത്രാ മോഹനന്‍ തൃശൂര്‍കാര്‍ക്ക് വിറ്റ ലോറിയാണിത്. തൊടുപുഴയില്‍ ലോഡ് ഇറക്കിയതിന് ശേഷം തിരിച്ചുപോകും വഴിയാണ് അപകടം സംഭവിച്ചത്. ലോറി ഡ്രൈവര്‍ ബെന്നി മദ്യലഹരിയിലായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ മുന്‍വശം തകര്‍ന്നുപോയ ബസില്‍ കുടുങ്ങി കിടന്ന ഡ്രൈവര്‍ ജോയിയെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ചെപ്പുകുളം സ്വദേശികളായ ജോബിന്‍ ജോണ്‍, സാംസണ്‍, ബസ് കണ്ടക്‌ടര്‍ വളയന്‍ചിറങ്ങര സ്വദേശി സന്തോഷ്‌കുമാര്‍, ജെയിംസ്‌കുട്ടി മൂന്നിലവ്, വര്‍ക്കി തട്ടക്കുഴ, റാണി കോലാനി, രമണി ഇടവെട്ടി, റോയി പാലാ, നാരായണന്‍ കോലാനി, ദീപേഷ് തൃശ്ശൂര്‍, അനില്‍ പാലക്കാട്, മധുസൂദനന്‍ പാലാ, ബിജു കല്ലൂര്‍ക്കാട്, സുകുമാരന്‍ നെല്ലാപ്പാറ, മേരിക്കുട്ടി പെരിങ്ങളം, പൂഞ്ഞാര്‍, സുരേന്ദ്രന്‍ കാഞ്ഞിരമറ്റം, ബെന്നി മടക്കത്താനം, ബാബു ഇളംദേശം, ഗണേഷ്, മുട്ടം, മുവാറ്റുപുഴ എസ്‌ബിറ്റിയിലെ അസി. മാനേജര്‍ പാലാ സ്വദേശി ജ്യോതിര്‍മയി എന്നിവരെയാണ് തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
തൃശ്ശൂരില്‍ നിന്ന് തൊടുപുഴയ്‌ക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസിന് നേര്‍ക്ക് ലോറി പാഞ്ഞ് വരുന്നത് കണ്ട് ബസ് അരികിലേക്ക് നിര്‍ത്തികൊടുത്തതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ