2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച
ന്യൂ ഇന്ത്യ അഷ്യുറന്‍സ് കമ്പനിയുടെ മൈക്രോ ഓഫീസ് തൊടുപുഴയില്‍
തൊടുപുഴ : ന്യൂ ഇന്ത്യ അഷ്യുറന്‍സ് കമ്പനിയുടെ മൈക്രോ ഓഫീസ് തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി. മൂവാറ്റുപുഴ റോഡില്‍ ഇടശ്ശേരി ഹോട്ടലിന് എതിര്‍വശം അക്ഷയ ബില്‍ഡിംഗ്‌സില്‍ ഓഫീസിന്റെ ഉദ്‌ഘാടനം ചീഫ് റീജിയണല്‍ മാനേജര്‍ ഗിരീഷ് രാജ് നിര്‍വഹിച്ചു. റീജിയണല്‍ മാനേജര്‍ പി.ഡി ശിവനന്ദദാസ് അദ്യപോളിസി കൈമാറ്റവും മുഖ്യപ്രഭാഷണവും നടത്തി. മൂവാറ്റുപുഴ ബ്രാഞ്ച് മാനേജര്‍ ജയിംസ് പോള്‍, സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കെ പി സെബാസ്റ്റ്യന്‍, ലൂണാര്‍ റബ്ബേഴ്‌സ് മാനേജിംഗ് ഡയറക്‌ടര്‍ ഐസക് ജോസഫ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷീജ ജയന്‍, ബസ്‌ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ കെ തോമസ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. രമേശ്, ഓഫീസ് ഇന്‍ചാര്‍ജ്ജ് ജെയ്‌മി പി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ