2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച
മറയൂര്‍ ചന്ദനഫാക്‌ടറി ഉദ്‌ഘാടനം വെള്ളിയാഴ്ച
തൊടുപുഴ: കേരള വനംവികസന കോര്‍പറേഷന്റെ കീഴില്‍ സര്‍ക്കാര്‍ ഉടമയില്‍ മറയൂരില്‍ സ്ഥാപിക്കുന്ന ചന്ദനഫാക്‌ടറിയുടെ ഉദ്‌ഘാടനം വെള്ളിയാഴ്ച വനംവകുപ്പ് മന്ത്രി കെ.ബി ഗണേശ്‌കുമാര്‍ നിര്‍വഹിക്കും. ഉച്ചയ്‌ക്ക് 12 ന് മറയൂര്‍ ചന്ദനഫാക്‌ടറി അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. മുന്‍ വനംവകുപ്പ് മന്ത്രി ബിനോയി വിശ്വം മുഖ്യപ്രഭാഷണം നടത്തും. വനംവന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍, കെ എഫ് ഡി സി മാനേജിംഗ് ഡയറക്‌ടര്‍ അമര്‍നാഥ ഷെഡ്ഡി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അലക്‌സ് കോഴിമല, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി എം മനോഹരന്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ എന്‍ വി ത്രിവേദി ബാബു, ആര്‍.ആര്‍ ശുക്ല, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കറുപ്പുസ്വാമി, മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെന്‍റി ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡി. കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.പി രാജന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പാപ്പ കാളിയപ്പന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജസ്റ്റിന്‍ സ്റ്റാന്‍ലി, ഡിവിഷണല്‍ മാനേജര്‍ പി വി ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ