2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച
നയനിക വിമന്‍സ് ബ്യൂട്ടീക്ക്
തൊടുപുഴ: അഭിരുചികള്‍ക്കനുസരിച്ചു പുളിമൂട്ടില്‍ സില്‍ക്ക്‌സിന്റെ തൊടുപുഴ ഷോറൂമില്‍ ആരംഭിച്ച നയനിക വിമന്‍സ് ബ്യൂട്ടീക്കിന് ഉപയോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണുള്ളതെന്നു മാനേജ്‌മെന്റ് . പലവിഭാഗങ്ങളിലായി ഷോപ്പിംഗ് ചെയ്യുവാനുള്ള അസൗകര്യം ഒഴിവാക്കി ഒരുസ്ഥലത്തുനിന്നും സ്‌ത്രീകള്‍ക്ക് ഷോപ്പിംഗ് നടത്താമെന്നതാണ് ഏറ്റവും വലിയ സൗകര്യം. ബ്രൈഡല്‍ കളക്ഷന്‍ ഈ വിഭാഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. പരമ്പരാഗത പട്ടുകള്‍ക്ക് പുറമെ മംഗല്യപ്പട്ടുകളിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളും, ഫാഷനുകളും അണിനിരക്കുന്ന നയനികയില്‍ പട്ടുസാരികളും വെഡിംഗ് ഗൗണുകളും ഒരുക്കിയിട്ടുണ്‌ട്.
സാരികള്‍ക്ക് പുറമെ യൗവനത്തിനു യോജിച്ച പുത്തന്‍ ഫാഷല്‍ വൈവിധ്യങ്ങളും നയനിക അണിനിരത്തുന്നു. ജീന്‍സ്-ടോപ്പുകള്‍, മിഡികള്‍, ഫ്രോക്കുകള്‍, മിക്‌സ് ആന്‍ഡ് മാച്ച് തുണിത്തരങ്ങള്‍ തുടങ്ങി ഓരോ വസ്‌ത്രശേഖരങ്ങള്‍ക്കും പ്രത്യേക വിഭാഗങ്ങളാണ് നയനികയിലുള്ളത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ