2011, നവംബർ 30, ബുധനാഴ്‌ച
നാലുകാശ് കൂടുതല്‍ ഓഫര്‍ ചെയ്‌തപ്പോള്‍ മാധ്യമം ഒഴികെയുള്ള മാധ്യമങ്ങള്‍ മുല്ലപ്പെരിയാറിനെ മുക്കിക്കൊന്നു
നാല് കാശ് കിട്ടാമെന്നു വച്ചപ്പോള്‍ മലയാളമാധ്യമങ്ങള്‍ മുല്ലപ്പെരിയാറിനെ ഒന്നാം പേജില്‍ നിന്നും മൂന്നാം പേജിലേക്ക് മാറ്റി മുക്കിക്കൊന്നു. കേരളത്തിലെ ജനങ്ങളുടെ ആധി മനസ്സിലാക്കുന്നവരെന്ന് ധാര്‍ഷ്‌ട്യം പ്രകടിപ്പിച്ചിരുന്നവരുടെ ഉള്ളിലിരുപ്പാണ് 2011 ഡിസംബര്‍ ഒന്നാം തീയതിയിലെ പത്രങ്ങള്‍ പ്രകടിപ്പിച്ചത്. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുഴുനീള പരസ്യം ഒന്നാം പേജില്‍ ലഭിച്ചപ്പോള്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ മാധ്യമങ്ങള്‍ മറന്നു. ഒന്നാം പേജില്‍ പരസ്യവും മൂന്നാം പേജില്‍ ഒന്നാം പേജ് സൃഷ്‌ടിക്കുകയുമായിരുന്നു. മാധ്യമം ദിനപ്പത്രം മാത്രം എന്തായാലും ഒന്നാം പേജ് നിലനിര്‍ത്തി മുല്ലപ്പെരിയാര്‍ വാര്‍ത്ത നന്നായി നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍! യഥാര്‍ത്ഥത്തില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെയാണ് മലയാളമാധ്യമഉടമകള്‍ മുല്ലപ്പെരിയാറിനു വേണ്ടി അച്ചുനിരത്തുന്നത്. തമിഴ്‌നാട്ടിലെ പത്രമുതലാളിമാരെ ഇവര്‍ കണ്ടുപഠിക്കട്ടെ. കേരളത്തില്‍ ഉയരുന്ന മുല്ലപ്പെരിയാര്‍ സമരത്തിന്റെ ഒരു വാര്‍ത്ത പോലും നല്‍കാതെ തങ്ങളുടെ സംസ്ഥാനത്തോടുള്ള കൂറ് ഇവര്‍ പ്രഖ്യാപിക്കുന്നു. അക്കാര്യത്തില്‍ ജയലളിതയെന്നോ കരുണാനിധിയെന്നോ വ്യത്യാസമില്ല. കേരളത്തിലാകട്ടെ യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഞെളിയാന്‍ ഭരണ - പ്രതിപക്ഷ നേതാക്കള്‍ തിരക്കുകൂട്ടുന്ന കാഴ്‌ചയാണ്. അഞ്ച് വര്‍ഷം ഭരിച്ചിട്ടും ഒന്നും ചെയ്യാതെ ഇപ്പോള്‍ പ്രതിപക്ഷനേതാവായപ്പോള്‍ ഡാം കെട്ടാമെന്ന് പറയുന്ന വി എസ് അച്യുതാനന്ദന്‍ കേരളത്തിലെ ജനങ്ങളെ പരിഹസിക്കുകയും ക്ഷമ പരീക്ഷിക്കുകയുമാണ്. അച്യുതാനന്ദനും ചെന്നിത്തലയും സുധീരനും കാര്‍ത്തികേയനും പി ജെ ജോസഫും കെ എം മാണിയും മുല്ലപ്പെരിയാറിനു മുകളിലൂടെ നടന്നാല്‍ പ്രശ്‌നപരിഹാരമാവില്ല. ആത്മാര്‍ത്ഥതയോടെ പ്രശ്‌നത്തില്‍ ഇടപെടണം. ഏതെങ്കിലും കാരണവശാല്‍ പുതിയ ഡാം നിര്‍മ്മിക്കാനായാല്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാനാണല്ലോ ഇവിടുത്തെ രാഷ്‌ട്രീയക്കാര്‍ മത്സരിക്കുന്നത്. അരനൂറ്റാണ്ടായി, കോട്ടയത്തു നിന്നും തിരുവനന്തപുരത്തിന് എം സി റോഡിലൂടെ എത്തിച്ചേരുവാന്‍ നാല് മണിക്കൂറോളം വേണ്ടി വരും. ഇത്രയും നേതാക്കള്‍ നമ്മെ ഭരിച്ചിട്ടും തലസ്ഥാനനഗരിയിലേക്കുള്ള റോഡ് പോലും വീതി കൂട്ടി നിര്‍മ്മിക്കാന്‍ സാധിക്കാത്ത ഇവര്‍ നമ്മെ എങ്ങനെ പുരോഗതിയിലേക്കു നയിക്കും. ?
യുവതിയുടെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിച്ചു
തൊടുപുഴ : തട്ടാരത്തട്ട് സ്വദേശിനി 24 വയസ്സുള്ള ഭര്‍ത്തൃമതിയും ഒരു കുട്ടിയുടെ അമ്മയുമായ സിജിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിച്ചു. കോട്ടയം ആര്‍പ്പൂക്കര പാറപ്പുറം ഭാഗത്ത് താമസിച്ചിരുന്ന സലിം എന്നു വിളിക്കുന്ന മുഹമ്മദാലി (30), പെരുമ്പായിക്കാട്ട്, നട്ടാശ്ശേരി, കണിയാപറമ്പില്‍ ഷെമീര്‍ (18), മുടിയൂര്‍ക്കര ഷാലിമാര്‍മന്‍സിലില്‍ ഫൈസര്‍ (30), പനമ്പാലംപാറപ്പുറം ഭാഗത്ത് ഏരിയായില്‍ വീട്ടില്‍ റിയാസ് (21) എന്നിവരാണ് യഥാക്രമം ഒന്നുമുതല്‍ നാലുവരെ പ്രതികള്‍. 2004 ജൂലൈ 20- ന് പുലര്‍ച്ചെ 2.45 ന് കൊച്ചി മധുര ദേശീയപാതയില്‍ വാളറക്കു സമീപം വിജനമായ ഭാഗത്ത് വച്ചാണ് സിജി മൃഗീയമായി കൊലചെയ്യപ്പെട്ടത്.
സംഭവകാലത്ത് സിജിയുടെ ഭര്‍ത്താവിന് വിദേശത്തായിരുന്നു ജോലി. അസുഖബാധിതയായിരുന്ന ഭര്‍തൃമാതാവിനെ ശുശ്രൂഷിക്കുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സിജി നിന്നിരുന്ന കാലത്താണ് സലിമും ഫൈസലുമായി പരിചയപ്പെടുന്തന്. തുടര്‍ന്ന് ആശുപത്രി ഭാഗത്ത് ടാക്‌സികാര്‍ ഡ്രൈവറായിരുന്ന ഫൈസലുമായി സിജി പ്രണയത്തിലാവുകയും ഈ വിവരം ഭര്‍ത്താവിന്റെ വീട്ടില്‍ അറിയാന്‍ ഇടവരികയും ഫൈസലിന്റെ ഫോട്ടോ സിജിയുടെ ബാഗില്‍ കണ്ടതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ സിജിയെ ചോദ്യം ചെയ്‌തു. തുടര്‍ന്ന് പോലീസില്‍ സിജി നല്‍കിയ പരാതിയെതുടര്‍ന്ന് ഭര്‍ത്താവ് വിദേശത്തു നിന്നു വരുന്നതു വരെ സിജിയുടെ മാതാപിതാക്കളുടെ കൂടെ താമസിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് മങ്ങാട്ടുകവലയിലുള്ള ഒരു ബേക്കറിയില്‍ ജോലി ചെയ്‌തിരുന്ന സമയത്തും ഫൈസലുമായുള്ള ബന്ധം തുടരുകയും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഫൈസലിന്റെ കൂടെ താമസിക്കുന്നതിന് വീട്ടില്‍നിന്നും ഇറങ്ങിപോരുമെന്ന് സിജി ഭീഷണിപ്പെടുത്തിയെന്നാണ് പോലീസിന് ലഭിച്ചവിവരം. തുടര്‍ന്ന് സുഹൃത്തുക്കളായ പ്രതികള്‍ സിജിയെ ഒഴിവാക്കുന്നതിന് ഗൂഢാലോചന നടത്തുകയും സിജി ആദ്യം പരിചയപ്പെട്ട മെഡിക്കല്‍കോളേജ് ആശുപത്രിക്കു മുന്നില്‍ പഴക്കട നടത്തിയിരുന്ന സലിം സിജിയെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ സമ്മതമാണെന്ന് പറയുകയും ആവശ്യമായ പണവും സ്വര്‍ണ്ണവുമായി വരുവാന്‍ പ്രതികള്‍ ഫൈസല്‍ സിജിയോട് നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതു വിശ്വസിച്ച് സിജി വീട്ടില്‍ നിന്നു പന്തീരായിരം രൂപയും പതിമൂന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായി വീട്ടില്‍ നിന്നും ഒളിച്ചു പോകുകയും രണ്ടു ദിവസം സലിമിനൊപ്പം തിരുവനന്തപുരത്ത് ലോഡ്‌ജില്‍ താമസിക്കുകയും ചെയ്‌തു. ഈ സമയത്ത് ഫോണില്‍ പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്യുകയും പ്രതികള്‍ ഫൈസലിന്റെ കാറില്‍ സിജിയുമായി ചങ്ങനാശ്ശേരിയില്‍ നിന്നു യാത്ര പുറപ്പെടുകയും ചെയ്‌തു. അടിമാലിയില്‍ ഉള്ള ബന്ധുവിന്റെ വീട്ടില്‍ താമസിക്കാമെന്ന് സിജിയെ വിശ്വസിപ്പിച്ച പ്രതികള്‍ സിജിയോടൊപ്പം യാത്ര തുടരുകയും വാളറ വനമേഖലയിലെ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ സലിം സ്‌നേഹരൂപേണ സിജിയുടെ കഴുത്തില്‍ തോര്‍ത്ത് ചുറ്റുകയും പിന്‍സീറ്റില്‍ സിജിയുടെ ഇരുവശവുമിരുന്ന സലീമും ഷെമീറും തോര്‍ത്തുമുണ്ടിന്റെ ഇരുവശങ്ങളിലും വലിച്ച് ശ്വാസം മുട്ടിച്ച് കീഴ്‌പ്പെടുത്തുകയും ചെയ്‌തു. സിജി ധരിച്ചിരുന്നതും കൈവശം കരുതിയിരുന്നതുമായ സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികള്‍ കവര്‍ച്ച ചെയ്‌ത ശേഷം ചാക്കിലാക്കി കൊക്കയില്‍ തള്ളുന്നതിനായി കാറില്‍ നിന്നും പുറത്തെടുത്ത സമയം സിജിക്ക് അനക്കമുള്ളതായി കണ്ട് ഫൈസലിന്റെ കൈയ്യില്‍ കരുതിയിരുന്ന കഠാരകത്തി സലിം വാങ്ങി ഷെമീറും ഫൈസലും റിയാസും സിജിയുടെ ശരീരം ബലമായി പിടിച്ചു കിടത്തി സലിം കഠാരകൊണ്ട് സിജിയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. സിജിയുടെ മൃതദേഹം പ്രതികളെല്ലാം ചേര്‍ന്ന് കൊക്കയിലേക്ക് തള്ളിയെങ്കിലും മൃതദേഹം കല്‍ക്കെട്ടില്‍ തടഞ്ഞ് നില്‍ക്കുകയായിരുന്നു.
അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറായിരുന്ന എം എ ജോര്‍ജ്ജ്, കെ എന്‍ സാബു മാത്യു, പി ടി കൃഷ്‌ണന്‍കുട്ടി തുടങ്ങിയവര്‍ കേസിന്റെ അന്വേഷണം നടത്തിയിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്ക് പിന്നീട് കോടതിയില്‍ നിന്നുംജാമ്യം ലഭിക്കുകയും ഒന്നാം പ്രതിയായ സലിം പിന്നീട് ഒളിവില്‍ പോകുകയും ചെയ്‌തു. മറ്റു മൂന്നു പ്രതികള്‍ക്കെതിരെയുള്ള വിചാരണയാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കുന്നത്. കേസിലെ നൂറ്റിയറുപത്തിമൂന്നു സാക്ഷികള്‍ക്കും അഡീഷണല്‍ ജഡ്‌ജ് മുഹമ്മദ് വിസിം സമന്‍സ് അയച്ചു.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ പി എസ് ബിജു പൂമാലില്‍ ഹാജരായി.
സംഭവകാലത്ത് സിജിയുടെ ഭര്‍ത്താവിന് വിദേശത്തായിരുന്നു ജോലി. അസുഖബാധിതയായിരുന്ന ഭര്‍തൃമാതാവിനെ ശുശ്രൂഷിക്കുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സിജി നിന്നിരുന്ന കാലത്താണ് സലിമും ഫൈസലുമായി പരിചയപ്പെടുന്തന്. തുടര്‍ന്ന് ആശുപത്രി ഭാഗത്ത് ടാക്‌സികാര്‍ ഡ്രൈവറായിരുന്ന ഫൈസലുമായി സിജി പ്രണയത്തിലാവുകയും ഈ വിവരം ഭര്‍ത്താവിന്റെ വീട്ടില്‍ അറിയാന്‍ ഇടവരികയും ഫൈസലിന്റെ ഫോട്ടോ സിജിയുടെ ബാഗില്‍ കണ്ടതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ സിജിയെ ചോദ്യം ചെയ്‌തു. തുടര്‍ന്ന് പോലീസില്‍ സിജി നല്‍കിയ പരാതിയെതുടര്‍ന്ന് ഭര്‍ത്താവ് വിദേശത്തു നിന്നു വരുന്നതു വരെ സിജിയുടെ മാതാപിതാക്കളുടെ കൂടെ താമസിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് മങ്ങാട്ടുകവലയിലുള്ള ഒരു ബേക്കറിയില്‍ ജോലി ചെയ്‌തിരുന്ന സമയത്തും ഫൈസലുമായുള്ള ബന്ധം തുടരുകയും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഫൈസലിന്റെ കൂടെ താമസിക്കുന്നതിന് വീട്ടില്‍നിന്നും ഇറങ്ങിപോരുമെന്ന് സിജി ഭീഷണിപ്പെടുത്തിയെന്നാണ് പോലീസിന് ലഭിച്ചവിവരം. തുടര്‍ന്ന് സുഹൃത്തുക്കളായ പ്രതികള്‍ സിജിയെ ഒഴിവാക്കുന്നതിന് ഗൂഢാലോചന നടത്തുകയും സിജി ആദ്യം പരിചയപ്പെട്ട മെഡിക്കല്‍കോളേജ് ആശുപത്രിക്കു മുന്നില്‍ പഴക്കട നടത്തിയിരുന്ന സലിം സിജിയെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ സമ്മതമാണെന്ന് പറയുകയും ആവശ്യമായ പണവും സ്വര്‍ണ്ണവുമായി വരുവാന്‍ പ്രതികള്‍ ഫൈസല്‍ സിജിയോട് നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതു വിശ്വസിച്ച് സിജി വീട്ടില്‍ നിന്നു പന്തീരായിരം രൂപയും പതിമൂന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായി വീട്ടില്‍ നിന്നും ഒളിച്ചു പോകുകയും രണ്ടു ദിവസം സലിമിനൊപ്പം തിരുവനന്തപുരത്ത് ലോഡ്‌ജില്‍ താമസിക്കുകയും ചെയ്‌തു. ഈ സമയത്ത് ഫോണില്‍ പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്യുകയും പ്രതികള്‍ ഫൈസലിന്റെ കാറില്‍ സിജിയുമായി ചങ്ങനാശ്ശേരിയില്‍ നിന്നു യാത്ര പുറപ്പെടുകയും ചെയ്‌തു. അടിമാലിയില്‍ ഉള്ള ബന്ധുവിന്റെ വീട്ടില്‍ താമസിക്കാമെന്ന് സിജിയെ വിശ്വസിപ്പിച്ച പ്രതികള്‍ സിജിയോടൊപ്പം യാത്ര തുടരുകയും വാളറ വനമേഖലയിലെ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ സലിം സ്‌നേഹരൂപേണ സിജിയുടെ കഴുത്തില്‍ തോര്‍ത്ത് ചുറ്റുകയും പിന്‍സീറ്റില്‍ സിജിയുടെ ഇരുവശവുമിരുന്ന സലീമും ഷെമീറും തോര്‍ത്തുമുണ്ടിന്റെ ഇരുവശങ്ങളിലും വലിച്ച് ശ്വാസം മുട്ടിച്ച് കീഴ്‌പ്പെടുത്തുകയും ചെയ്‌തു. സിജി ധരിച്ചിരുന്നതും കൈവശം കരുതിയിരുന്നതുമായ സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികള്‍ കവര്‍ച്ച ചെയ്‌ത ശേഷം ചാക്കിലാക്കി കൊക്കയില്‍ തള്ളുന്നതിനായി കാറില്‍ നിന്നും പുറത്തെടുത്ത സമയം സിജിക്ക് അനക്കമുള്ളതായി കണ്ട് ഫൈസലിന്റെ കൈയ്യില്‍ കരുതിയിരുന്ന കഠാരകത്തി സലിം വാങ്ങി ഷെമീറും ഫൈസലും റിയാസും സിജിയുടെ ശരീരം ബലമായി പിടിച്ചു കിടത്തി സലിം കഠാരകൊണ്ട് സിജിയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. സിജിയുടെ മൃതദേഹം പ്രതികളെല്ലാം ചേര്‍ന്ന് കൊക്കയിലേക്ക് തള്ളിയെങ്കിലും മൃതദേഹം കല്‍ക്കെട്ടില്‍ തടഞ്ഞ് നില്‍ക്കുകയായിരുന്നു.
അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറായിരുന്ന എം എ ജോര്‍ജ്ജ്, കെ എന്‍ സാബു മാത്യു, പി ടി കൃഷ്‌ണന്‍കുട്ടി തുടങ്ങിയവര്‍ കേസിന്റെ അന്വേഷണം നടത്തിയിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്ക് പിന്നീട് കോടതിയില്‍ നിന്നുംജാമ്യം ലഭിക്കുകയും ഒന്നാം പ്രതിയായ സലിം പിന്നീട് ഒളിവില്‍ പോകുകയും ചെയ്‌തു. മറ്റു മൂന്നു പ്രതികള്‍ക്കെതിരെയുള്ള വിചാരണയാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കുന്നത്. കേസിലെ നൂറ്റിയറുപത്തിമൂന്നു സാക്ഷികള്‍ക്കും അഡീഷണല്‍ ജഡ്‌ജ് മുഹമ്മദ് വിസിം സമന്‍സ് അയച്ചു.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ പി എസ് ബിജു പൂമാലില്‍ ഹാജരായി.
2011, നവംബർ 29, ചൊവ്വാഴ്ച
2011, നവംബർ 27, ഞായറാഴ്‌ച
പി.ടി. തോമസ് എംപി നാളെ മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സത്യഗ്രഹം ആരംഭിക്കും.
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.ടി. തോമസ് എംപി നാളെ മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സത്യഗ്രഹം ആരംഭിക്കും. കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പുതിയ ഡാം നിര്‍മിക്കാന്‍ അനുകൂലമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം.
വിഷയത്തില്‍ നാളെ ജോസ്.കെ. മാണി എംപി പാര്‍ലമെന്റിന് മുന്നില്‍ ഉപവാസമിരിക്കുമെന്ന് കെ.എം. മാണി വ്യക്തമാക്കി. 140 ലക്ഷം ജീവനുകളുടെ പ്രശ്‌നമാണിതെന്നും അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ്‌ഉപവാസമെന്ന് കെ.എം. മാണി പറഞ്ഞു.
വിഷയത്തില്‍ നാളെ ജോസ്.കെ. മാണി എംപി പാര്‍ലമെന്റിന് മുന്നില്‍ ഉപവാസമിരിക്കുമെന്ന് കെ.എം. മാണി വ്യക്തമാക്കി. 140 ലക്ഷം ജീവനുകളുടെ പ്രശ്‌നമാണിതെന്നും അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ്‌ഉപവാസമെന്ന് കെ.എം. മാണി പറഞ്ഞു.
2011, നവംബർ 26, ശനിയാഴ്‌ച
2011, നവംബർ 22, ചൊവ്വാഴ്ച
ജോആന്‍സ് റീജന്‍സി പ്രവര്‍ത്തനം തുടങ്ങി
തൊടുപുഴ : കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപം ജോആന്‍സ് റീജന്‍സി പ്രവര്‍ത്തനം തുടങ്ങി. മന്ത്രി പി ജെ ജോസഫ് ഉദ്‌ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ് മേന്മ റസ്റ്റോറന്റിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ തുറകളിലുള്ളവര്‍ ഉദ്‌ഘാടനചടങ്ങില്‍ പങ്കെടുത്തു. ഇടുക്കിയുടെ പ്രവേശന കവാടമായ തൊടുപുഴയില്‍ രുചിയുടെ വ്യത്യസ്‌തതകള്‍ ഒരുക്കിക്കൊണ്ടാണ് ജോആന്‍സ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സെലിബ്രിറ്റി സ്യൂട്ട്, എക്‌സിക്യുട്ടീവ് ഡീലക്‌സ് ആന്റ് ഡീലക്‌സ് മുറികള്‍, ബങ്കറ്റ് ഹാള്‍, നന്മ മള്‍ട്ടികസിന്‍ റെസ്റ്റോറന്റ്, മേന്മ എക്‌സിക്യുട്ടീവ് ഈറ്ററി തുടങ്ങി വിവിധ നിലകളിലായി വിവിധ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആധുനിക സംവിധാനങ്ങളോടെയുള്ള അടുക്കളയും ജോആന്‍സ് റീജന്‍സിയുടെ സവിശേഷതയാണ്. ജില്‍മോന്‍ ജോണ്‍ മഠത്തിലാണ് മാനേജിംഗ് ഡയറക്‌ടര്‍.
ജോആന്‍സ് റീജന്‍സി
കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപം
തൊടുപുഴ ഫോണ്‍: 226166, 226167, 226168
ജോആന്‍സ് റീജന്‍സി
കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപം
തൊടുപുഴ ഫോണ്‍: 226166, 226167, 226168
ജോബിന്‍ ജോസിന്റെസംസ്‌കാരം നടത്തി
ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ നെയ്യശ്ശേരി വയലില്‍ ജോബിന്‍ ജോസിന്റെ സംസ്‌കാരം നടത്തി. ചൊവ്വാഴ്‌ച രാവിലെ 10 വരെ നെയ്യശ്ശേരിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചു. നാട്ടുകാരും സുഹൃത്തുക്കളുമായി വന്‍ ജനാവലി ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ആരക്കുഴയിലെ തറവാട്ട്‌വസതിയില്‍ എത്തിച്ചശേഷം ഉച്ചകഴിഞ്ഞ് ആരക്കുഴ പള്ളിയില്‍ സംസ്‌കാരം നടത്തി.
വടംവലി മത്സരം നടത്തി
അറക്കുളം മൂന്നുങ്കവയല്‍ ആല്‍ഫാ യൂത്ത് ക്ലബിന്റെ നേതൃത്വത്തില്‍അഖിലകേരള വടംവലി മത്സരം നടത്തി. 33 ഓളം ടീമുകള്‍ പങ്കെടുത്തു. കാഞ്ഞാര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എ സി ചെറിയാന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഓമന ജോണ്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് കരിമ്പന്‍, സുധീര്‍ ശങ്കര്‍, ദിലീപ്‌കുമാര്‍, റിജോ തോമസ്, ജോജോ തെക്കേല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെവന്‍സ് മീനച്ചില്‍, ഉരുളിക്കുന്നം ടീം, വള്ളിച്ചിറ ടീം എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ മൂന്ന് വരെ സമ്മാനങ്ങള്‍ നേടി.
ബെസ്റ്റ് ബിസിനസ് അച്ചീവര്‍ അവാര്‍ഡ് പുളിമൂട്ടില്‍ സില്‍ക്‌സിന്
വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിറ്റ്‌സര്‍ലന്റ് പ്രൊവിന്‍സ് ബെസ്റ്റ് ബിസിനസ് അച്ചീവര്‍ അവാര്‍ഡ് പുളിമൂട്ടില്‍ സില്‍ക്‌സിന് ലഭിച്ചു. സ്വിറ്റ്‌സര്‍ലന്റിലെ സൂറച്ചില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം സുരേഷ്‌ഗോപിയില്‍ നിന്നും പുളിമൂട്ടില്‍ സില്‍ക്‌സ് മാനേജിംഗ് പാര്‍ട്‌ണര്‍ റോജര്‍ ജോണും രഞ്‌ജിത റോജറും ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു
ഒഐസിസി ഓസ്‌ട്രേലിയായും വാസന്‍ ഐകെയറും സംയുക്തമായി സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി.
ഒഐസിസി ഓസ്‌ട്രേലിയായും വാസന്‍ ഐകെയറും സംയുക്തമായി വണ്ണപ്പുറം എസ്‌എന്‍എം സ്‌കൂളില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി. ക്യാമ്പ് ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദു സുധാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെപി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജോണ്‍ നെടിയപാല, സിബി ജോസഫ്, അനീഷ് കിഴക്കേല്‍, ദിലീപ്, ബിനീഷ് ലാല്‍, അജ്‌മല്‍ മുഹമ്മദ്, ലൈല രമേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്‌എന്‍എം സ്‌കൂള്‍ കായികാദ്ധ്യാപകനായ തോമസ് മാഷും കായികതാരങ്ങളും ക്യാമ്പിന് നേതൃത്വം നല്‍കി. കണ്ണും കണ്ണടയും പദ്ധതി പ്രകാരം നിര്‍ദ്ധനരായ ആയിരം പേര്‍ക്ക് സൗജന്യമായി കണ്ണടകള്‍ ലഭ്യമാക്കുമെന്ന് ഒഐസിസി കോ ഓര്‍ഡിനേറ്റര്‍ ജിന്‍സി ഷിജോ പറഞ്ഞു.
തൊടുപുഴയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മദ്രാസ്സില്‍ കണ്ടെത്തി
ആശ്വാസം കാണാതായ തൊടുപുഴയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മദ്രാസ്സില്‍ കണ്ടെത്തി .ഇന്ന് ഉച്ചയോടെ കുട്ടി വീട്ടിലെക്കു വിളിക്കുകയായിരുന്നു .വീട്ടില്‍ പുരണ ഗ്രന്ഥങ്ങളും മനശാസ്ത്ര ഗ്രന്ഥങ്ങളും ധാരാളം ഉണ്ടത്രേ .ഇതെല്ലം വായിച്ചു സത്യാന്വേഷണത്തിന് ഇറങ്ങി പുറപ്പെട്ടതാനത്രേഈഈ പതിനാറുകാരി .എന്തായാലും കഴുകന്‍ മാരുടെ കെണിയില്‍ പെടാതെ കുട്ടിയെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ്വീട്ടുകാരും നാട്ടുകാരും .പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും നാടിനു വേണ്ടി ഒരു ഉപകാരം ചെയ്യാവുന്നതാണ് .കുട്ടികളെ കാണാതാകുമ്പോള്‍ അപ്പോള്‍ തന്നെ ഫോട്ടോ വച്ച് അറിയിപ്പ് കൊടുത്താല്‍ കുറെ പേരെ രക്ഷിക്കനാകും .അതിനും പരസ്യം പോലെ കാശ് വേണമെന്ന നയം മാറ്റുക .ഇപ്പോള്‍ ദുര്‍ ദര്‍ശന്‍ മാത്രമാണ് ഇത്തരം വാര്‍ത്ത നല്‍കുന്നത് .ഇന്നലെ ഉച്ചക്ക് പോലീസില്‍ പരാതി നല്‍കിയിരുന്നു .അപ്പോള്‍ തന്നെ ചാനലുകള്‍ ഇക്കാര്യം കൊടുത്തിരുന്നെങ്കില്‍ എറണാകുലതോ കോട്ടയതോ വച്ച് ഈഈ കുട്ടിയെ കണ്ടെതമായിരുന്നു .കാണാതെ പോയവരെ പറ്റി പരമ്പരയുംകണ്ണീര്‍ ഫീച്ചറുകളും നല്‍കുന്നവര്‍ ഇതേ കുറിച്ച് ആലോചിക്കുക
2011, നവംബർ 20, ഞായറാഴ്‌ച
തൊടുപുഴ ഈസ്റ്റ് വിജ്ഞാനമത പള്ളി വൈദിക മന്ദിരം വെഞ്ചിരിച്ചു
തൊടുപുഴ ഈസ്റ്റ് വിജ്ഞാനമത പള്ളി വൈദിക മന്ദിരം വെഞ്ചിരിച്ചു .കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വെഞ്ചിരിപ്പ് നിര്‍വഹിച്ചു .വികാരി ഫാദര്‍ മാത്യു കാക്കനാട്ട് ,ഫാദര്‍ മാനുവല്‍ പിച്ചളക്കട്ടു,സമീപ ഇടവക വികാരിമാര്‍ തുടങ്ങിയവര്‍ പങ്കെടുത് .കോണ്ട്രാക്ടര്‍ ബിജു പുരയിടത്തില്‍ ,ആര്‍ക്കിറെക്റ്റ് ബെന്നി എന്നിവര്‍ക്ക് ബിഷപ് ഉപഹാരം കൈമാറി .
2011, നവംബർ 19, ശനിയാഴ്‌ച
സൗജന്യ സൂപ്പര്‍സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി
എറണാകുളം അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെയും തൊടുപുഴ റോട്ടറി ക്ലബിന്റെയും കുടയത്തൂര്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ സൂപ്പര്‍സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി. കുടയത്തൂര്‍ സെന്റ് അഗസ്റ്റിന്‍സ് പാരീഷ് ഹാളില്‍ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അലക്‌സ് കോഴിമല ഉദ്‌ഘാടനം ചെയ്‌തു. റോട്ടറി ക്ലബ് പ്രസിഡന്റ് പി അശോക് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിബി ദാമോദരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ മുരളീധരന്‍, ഡോ. ബിജു ജെ ചെമ്പരത്തി, ജനപ്രതിനിധികളായ പുഷ്‌പ വിജയന്‍, എം മോനിച്ചന്‍, ഉഷ വിജയന്‍, പ്രസാദ് രാമകൃഷ്‌ണന്‍,തങ്കച്ചന്‍ കോട്ടയ്‌ക്കകത്ത്, ജനറല്‍ കണ്‍വീനര്‍ ടി സി ചെറിയാന്‍, പ്രസിഡന്റ് ഡോ. തോംസണ്‍ ജോസഫ്, സെക്രട്ടറി എം വി മനോജ്, എം എസ് സുരേഷ്‌ബാബു, എസ് എന്‍ മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ വിഭാഗങ്ങളിലായി മുപ്പതോളം ഡോക്‌ടര്‍മാരും എഴുപത്തഞ്ചോളം മെഡിക്കല്‍ ടീം അംഗങ്ങളുംക്യാമ്പിന് നേതൃത്വം നല്‍കി
2011, നവംബർ 18, വെള്ളിയാഴ്‌ച
തോമസ് ജെ കട്ടക്കയം (58) നിര്യാതനായി.
തൊടുപുഴ : മുന്‍ പഞ്ചായത്ത് മെമ്പര്‍ കുടയത്തൂര്‍ കട്ടക്കയത്ത് തോമസ് ജെ കട്ടക്കയം (58) നിര്യാതനായി. സംസ്‌കാരം നവംബര്‍ 19 ശനിയാഴ്‌ച വൈകുന്നേരം 4.30 ന് കുടയത്തൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ ജെസ്സി ആരക്കുഴ മാതേക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അനു (എം.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി, കോയമ്പത്തൂര്‍), അരുണ്‍ (വിദ്യാര്‍ത്ഥി, വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്, വാഴക്കുളം)
2011, നവംബർ 17, വ്യാഴാഴ്‌ച
ജോബിന്റെ മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിക്കും
ജോസ് എം ജോര്‍ജ്ജ്
തൊടുപുഴ : ഓസ്‌ട്രേലിയയില്‍ ബുധനാഴ്‌ച വാഹനാപകടത്തില്‍ മരണമടഞ്ഞ നഴ്‌സിംഗ് വിദ്യാര്‍ത്ഥി ജോബിന്‍ ജോസിന്റെ (25) മൃതദേഹം തിങ്കളാഴ്‌ച രാത്രി 10.30 ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വഴി നെടുമ്പാശ്ശേരിയില്‍ എത്തിക്കും. കോറോണര്‍ ഓഫീസിലെയും കോണ്‍സല്‍ ജനറല്‍ ഓഫീസിലെയും നടപടികള്‍ വളരെ ദ്രുതഗതിയില്‍ തന്നെ പൂര്‍ത്തിയാക്കി. വെള്ളിയാഴ്‌ച നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും മൃതദേഹം കാണുവാനും ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുവാനും വൈകിട്ട് അഞ്ച് മണി മുതല്‍ ആറ് വരെ ക്യൂന്‍സ് ഫോര്‍സ് റെയില്‍വേ ടെറസ്സില്‍ അവസരം ഒരുക്കിയിരുന്നു. ഒഐസിസി പ്രസിഡന്റ് ജോസ് എം ജോര്‍ജ്ജ് അറിയിച്ചതനുസരിച്ച് ഇടുക്കി എം പി അഡ്വ. പി ടി തോമസ് പ്രവാസി കാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടത്. നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുവാന്‍ സഹായകമായി. കോണ്‍സല്‍ ഗൗതം റോയിയും സിഡ്‌നിയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും വളരെ സജീവമായി ഇടപെട്ടു.
തൊടുപുഴ നെയ്യശ്ശേരി വയലില്‍ ജോസിന്റെയും സൂസിയുടെയും ഏകമകനാണ് ജോബിന്‍. മംഗലാപുരത്ത് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി മൂന്ന് മാസത്തെ അഡാപ്‌റ്റേഷന്‍ കോഴ്‌സിനായി ഒക്‌ടോബര്‍ 23 നാണ് മെല്‍ബണിലെ ഇടിഎ കോളേജില്‍പ്രവേശിച്ചത്. പഠനത്തോടൊപ്പമുള്ള ഫ്‌ളേഡ്‌മെന്റിനായി സിഡ്‌നിയിലെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. സിഡ്‌നിയില്‍ നിന്നും 60 കിലോമീറ്റീര്‍ അകലെ പെന്‍റിത്തിലെ നെപ്പീയന്‍ പ്രൈവറ്റ് ഹോസ്‌പിറ്റലിലാണ് ഫ്‌ളേഡ്‌മെന്റ് നടന്നിരുന്നത്. തൊട്ടടുത്തുള്ള താമസസ്ഥലത്തേക്കുള്ള റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ജോബിന്റെ മാതൃസഹോദരന്‍ നെയ്യശ്ശേരി സ്വദേശി ടോമി മാണിക്കുന്നേലും കുടുംബവും എംബാം ചെയ്‌ത മൃതശരീരത്തോടൊപ്പം തിങ്കളാഴ്‌ച യാത്ര തിരിക്കും. സംസ്‌കാരം നെയ്യശ്ശേരിയിലോ പിതാവിന്റെ സ്വദേശമായ ആരക്കുഴ പള്ളിയിലോ ആയിരിക്കും നടക്കുക.
മെല്‍ബണിലെ ജോബിന്‍ താമസിച്ചിരുന്ന ഗ്ലാന്‍റോയിലെ സുഹൃത്തുക്കളുടെ നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല. സഹതാമസക്കാരായ അനു പറയന്നിലം, ബാസ്റ്റിന്‍ ജോര്‍ജ്ജ്, ഉല്ലാസ് രാംദാസ് എന്നിവര്‍ തങ്ങളുടെ കൂട്ടുകാരന്റെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാവുന്നില്ല. ഹൈഡല്‍ബര്‍ഗിലെ ഇ.ടി.എയിലെ ഭൂരിഭാഗം വരുന്ന മലയാളികളും ജോബിന്റെ അപകടത്തില്‍ ദുഃഖിതരാണ്.
പി.ഡി. ജോസ് (62) നിര്യാതനായി
തൊടുപുഴ : ജ്യോതി ബസാറിന് എതിര്‍വശമുള്ള ടാക്‌സി സ്റ്റാന്റില്‍ കാര്‍ ഡ്രൈവറായിരുന്ന കരിമണ്ണൂര്‍ പുത്തന്‍പുരയ്‌ക്കല്‍ പി.ഡി. ജോസ് (62) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് 2.30ന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ ചിന്നമ്മ പള്ളിക്കാമുറി കൊടുവേലി കുടുംബാംഗമാണ്. മക്കള്‍ : സിജോ, സിജു (കെ.എസ്.എ.), ആന്‍സി (വിദ്യാര്‍ത്ഥിനി ഗവ. എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാര്‍).
2011, നവംബർ 16, ബുധനാഴ്‌ച
മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു.
മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു. തൊടുപുഴ നെയ്യശേരി സ്വദേശി വയലില്‍ ജോസിന്റെ മകന്‍ ജോബിന്‍ (25) ആണ് മരിച്ചത്. പ്രാദേശിക സമയം ബുധനാഴ്‌ച ഉച്ചക്ക് മൂന്നിന് സിഡ്‌നിയിലാണ് അപകടം. സുഹൃത്തുക്കളായ മറ്റ് മൂന്നുപേര്‍ക്കൊപ്പം സിഡ്‌നിയിലെ പെന്‍റിത്തില്‍ ബാര്‍ബര്‍ അവന്യൂ റോഡ് മുറിച്ചു കടക്കവെ അതിവേഗത്തിലെത്തിയ വാഹനം ജോബിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ജോബിന്‍ മരണമടഞ്ഞു.നാല് ആഴ്‌ച മുന്‍പു മാത്രമാണ് ജോബിന്‍ അഡോപ്‌റ്റേഷന്‍ കോഴ്‌സിന് ഓസ്‌ട്രേലിയയില്‍ എത്തിയത്. മെല്‍ബണിലെ ഇ.റ്റി.എയില്‍ മൂന്നുമാസത്തെ കോഴ്‌സാണ് ജോബിന്‍ ചെയ്‌തുകൊണ്‌ടിരുന്നത്. കോഴ്‌സ് കഴിഞ്ഞ് ജോലി നേടുന്നതിന്റെ ഭാഗമായി ജോബിനും മൂന്നു സുഹൃത്തുക്കളും സിഡ്‌നി പെന്‍റിത്തിലെ നെപ്പീയര്‍ പ്രൈവറ്റ് ആശുപത്രിയില്‍ പരിശീലനത്തിനെത്തിയതായിരുന്നു.ജോബിന്റെ മാതൃസഹോദരന്‍ ടോമി മാണിക്കുന്നേലും കുടുംബവും സിഡ്‌നിയിലുണ്‌ട്. ഇവര്‍ ആശുപത്രിയിലെത്തിയിട്ടുണ്‌ട്. ജോബിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി ഒഐസിസി പ്രസിഡന്റ് ജോസ് എം. ജോര്‍ജ്, ഇടുക്കി എംപി പി.ടി. തോമസുമായി ബന്ധപ്പെട്ട് നടപടികള്‍ ചെയ്‌തുവരുന്നുണ്‌ട്.തൊടുപുഴ നെയ്യശേരി വയലില്‍ ജോസിന്റെ ഏകമകനാണ് ജോബിന്‍.
2011, നവംബർ 15, ചൊവ്വാഴ്ച
ഏലിയാമ്മ (61) നിര്യാതയായി
തൊടുപുഴ : തുടങ്ങനാട് കുളത്തിങ്കല്‍ കെ.റ്റി. തോമസിന്റെ (പാപ്പച്ചന്‍) ഭാര്യ ഏലിയാമ്മ (61) നിര്യാതയായി. സംസ്‌കാരം നവംബര്‍ 17 വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടിന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. നെടിയശാല കക്കാട്ടുപിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: റോഷന്‍, സോണിയ (അയര്‍ലന്റ്), സജീവ്. മരുമക്കള്‍: സജി പാമ്പാറയില്‍ (കയ്യൂര്‍), ഷിബു മങ്ങാട്ടുകട്ടയില്‍ (അയര്‍ലന്റ്), രമ്യ ആറക്കാട്ട് (കഞ്ഞിക്കുഴി).
റൂസോ നമ്പ്യാപറമ്പില്‍ (49) നിര്യാതനായി
തൊടുപുഴ : പരേതനായ നമ്പ്യാപറമ്പില്‍ അഡ്വ. എന്‍. ജെ. മാത്യുവിന്റെ മകന്‍ റൂസോ (49) നിര്യാതനായി. സംസ്‌കാരം നവംബര്‍ 16 ബുധനാഴ്‌ച രാവിലെ 10.30ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ ജെസ്സി അതിരമ്പുഴ പീടികയ്‌ക്കല്‍ കുടുംബാംഗം. മക്കള്‍: മാത്യു ജോസഫ് (ഐ.എച്ച്.ആര്‍.ഡി. മുട്ടം), നിമ്മി ജോസഫ് (ജയ്‌റാണി പബ്ലിക് സ്‌കൂള്‍ തൊടുപുഴ).
മോഡേണ്‍ മെഷീന്‍ ടൂള്‍സ് ഷോറൂം
മോഡേണ്‍ മെഷീന്‍ ടൂള്‍സ് ഷോറൂം തൊടുപുഴ കെഎസ്‌ആര്‍ടിസി - പ്രൈവറ്റ് ബസ് സ്റ്റാന്റ് റോഡില്‍ ചന്ദ്രപ്പിള്ളില്‍ മൗണ്ടില്‍ പ്രവര്‍ത്തനം തുടങ്ങി. കരിങ്കുന്നം സെന്റ് അഗസ്‌റ്റിന്‍സ് പള്ളി വികാരി ഫാ. ജേക്കബ് കുറുപ്പിനകത്ത് ആശീര്‍വാദം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ് ഉദ്‌ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. ജോസഫ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജയിംസ് മേക്കര സിഎംഐ ചടങ്ങില്‍ പങ്കെടുത്തു. ഇടുക്കി റോഡില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ടൂള്‍സിന്റെ സഹോദരസ്ഥാപനമാണ്. എല്ലാവിധ ഉപകരണങ്ങളുടെയും വില്‍പനയും വില്‍പനനാന്തര സേവനവും ഇവിടെ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്‌ടര്‍ ഫിലിപ്പ് ചന്ദ്രപ്പിള്ളില്‍ അറിയിച്ചു.
ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ പ്ലേ സ്‌കൂളില്‍ ശിശുദിനാഘോഷം
തൊടുപുഴ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ പ്ലേ സ്‌കൂളില്‍ ശിശുദിനാഘോഷം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും ഇന്ദിരാഗാന്ധിയുടെയും വേഷത്തില്‍ എത്തിയ കുട്ടികളും ആഘോഷത്തിന് കൊഴുപ്പേകി.
2011, നവംബർ 14, തിങ്കളാഴ്‌ച
58-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാ തല ഉദ്‌ഘാടനം തൊടുപുഴയില്‍ നടന്നു. അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അലക്‌സ് കോഴിമല ഉദ്‌ഘാടനം ചെയ്‌തു. സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ റോയി കെ പൗലോസ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി വി മത്തായി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിബി ദാമോദരന്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി സഞ്‌ജയ്‌കുമാര്‍, സഹകരണ സംഘം ജോയിന്റ് രജിസ്‌ട്രാര്‍മാരായ സി. സി തോമസ്, കെ സുഭദ്ര, ദേവികുളം സര്‍ക്കിള്‍- സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി എന്‍ കുമാരന്‍, സഹകാരികളായ ടി എം സലിം, തോമസ് മാത്യു കക്കുഴി, എ രാധാകൃഷ്‌ണന്‍, പ്രഫ. കെ ഐ ആന്റണി, വര്‍ക്കി മാങ്കൂട്ടം, സി പി കൃഷ്‌ണന്‍, ബ്ലെയ്‌സ് ജി വാഴയില്‍, തോമസ് പയറ്റനാല്‍, എം ടി ജോണി, അസിസ്റ്റന്റ് രജിസ്‌ട്രാര്‍ എസ് ശ്രീജയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
2011, നവംബർ 13, ഞായറാഴ്‌ച
ദുരൂഹ സാഹചര്യത്തില്‍ വീടിന് തീപിടിച്ച് വൃദ്ധ വെന്തുമരിച്ചു
ദുരൂഹ സാഹചര്യത്തില്‍ വീടിന് തീപിടിച്ച് വൃദ്ധ വെന്തുമരിച്ചു
തൊടുപുഴ : ദുരൂഹ സാഹചര്യത്തില്‍ വീടിന് തീപിടിച്ച് വൃദ്ധ വെന്തുമരിച്ചു. പടിഞ്ഞാറെ കോടിക്കുളം ചാത്താനിക്കല്‍ പരേതനായ ചന്ദ്രന്‍നായരുടെ ഭാര്യ കാര്‍ത്ത്യായനിയമ്മ (70) ആണ് ദാരുണമായി മരിച്ചത്. തീപിടുത്തത്തില്‍ കോണ്‍ക്രീറ്റ് വീടിനുള്ളിലെ ഉപകരണങ്ങള്‍ മുഴുവന്‍ കത്തിനശിച്ചു.
മാനസിക വിഭ്രാന്തിയുള്ള കാര്‍ത്ത്യായനിയമ്മ ആത്മഹത്യ ചെയ്‌തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൂടെതാമസിക്കുന്ന മകന്‍ സജീവനും കുടുംബവും പുറത്ത് പോയ സമയത്താണ് സംഭവം. വീടിനുള്ളില്‍ റബ്ബര്‍ഷീറ്റ് സൂക്ഷിച്ചിരുന്ന മുറിയിലാണ് ആദ്യം നാട്ടുകാര്‍ തീ കണ്ടത്. ആളിപടര്‍ന്ന തീ വീടിനുള്ളില്‍ മുഴുവന്‍ പടരുകയായിരുന്നു. വീട് പൂട്ടിയിട്ടിരുന്നതിനാല്‍ ഓടിയെത്തിയ നാട്ടുകാര്‍ക്ക് ഉള്ളില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും എത്തിയാണ് വീടിനുള്ളില്‍ പ്രവേശിച്ച് നാട്ടുകാരുടെ സഹായത്തോടെ തീ അണയ്‌ക്കുകയായിരുന്നു. അപ്പോഴേയ്‌ക്കും കാര്‍ത്ത്യായനിയമ്മ വെന്തുമരിച്ചിരുന്നു. ഗ്യാസ് ലീക്കോ, ഷോര്‍ട്ട് സര്‍ക്യൂട്ടോ തീ പിടുത്തത്തിന് കാരണമായിട്ടുണ്ടോയെന്നതിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
2011, നവംബർ 12, ശനിയാഴ്‌ച
ചവണിയാങ്കല്‍ മാത്യു തോമസ് (82) നിര്യാതനായി
തൊടുപുഴ : കരിമണ്ണൂര്‍ അറയ്‌ക്കല്‍ ചവണിയാങ്കല്‍ മാത്യു തോമസ് (മത്തക്കുട്ടി -82) നിര്യാതനായി. സംസ്‌കാരം നവംബര്‍ 13ന് ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടിന് കരിമണ്ണൂര്‍ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ ഏലിക്കുട്ടി മാനത്തൂര്‍ എലിപ്പുലിക്കാട്ട് കുടുംബാംഗം. മക്കള്‍: എല്‍സമ്മ, തോമസ് ചാലാശ്ശേരി, മാത്യു ചെപ്പുകുളം, ജോസ് (ടീച്ചര്‍, സെന്റ് ജോര്‍ജ്ജ് യു പി സ്‌കൂള്‍ മൂലമറ്റം), മേരി (ടീച്ചര്‍, ലിറ്റില്‍ ഫ്‌ളവര്‍ യുപിഎസ് മുണ്ടാങ്കല്‍), കൊച്ചുറാണി, ജോ( ടീച്ചര്‍, സെന്റ് ജോസഫ് എച്ച് എസ് എസ് കരിമണ്ണൂര്‍). മരുമക്കള്‍: പി സി വര്‍ഗീസ് പീടിയ്‌ക്കപ്പാറയില്‍ (കരിങ്കുന്നം), ആലീസ് ചാമക്കാലായില്‍(മുട്ടം), ബോനമ്മ ചാമക്കാലായില്‍ (പ്രവിത്താനം), ബ്ലെസ്സി പുതുമനത്തൊട്ടിയില്‍ (തൊടുപുഴ), സജീവ് പാറേക്കണ്ടത്തില്‍ (വള്ളിച്ചിറ), പരേതനായ ബെന്നി കോലത്ത് (അന്തീനാട്), ഐബി ആന്തോത്ത് (പിഴക്, ടീച്ചര്‍ സെന്റ് ജോര്‍ജ്ജ് എച്ച് എസ് ഉടുമ്പന്നൂര്‍)
ബര്‍ണാഡ് ജോസഫ് (പൈനാല്‍ കൊച്ചുകുട്ടി - 71) നിര്യാതനായി
തൊടുപുഴ : റിട്ട. എ എസ്‌ഐ കരിങ്കുന്നം മുങ്ങോലിപുത്തന്‍പുരയില്‍ ബര്‍ണാഡ് ജോസഫ് (പൈനാല്‍ കൊച്ചുകുട്ടി - 71) നിര്യാതനായി. സംസ്‌കാരം നവംബര്‍ 13ന് ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടിന് നെടിയകാട് ലിസ്യു പള്ളിയില്‍. ഭാര്യ അന്നക്കുട്ടി വാഴക്കുളം കളപ്പുരയ്‌ക്കല്‍ (ചൊള്ളാമഠത്തില്‍) കുടുംബാംഗം. മക്കള്‍ ടെലക്‌സ്‌മോന്‍ (പോലീസ്, കൊച്ചി), ടാജ്‌മോന്‍ (അയര്‍ലന്റ്). മരുമക്കള്‍: ജെസ്സി ചെറുതോട്ടുപുറം (വടയാര്‍), ജോളി വട്ടക്കനാല്‍ (കുരുവിനാല്‍,പാല)
മേരി (65) നിര്യാതയായി
തൊടുപുഴ : കുറുമ്പാലമറ്റം ഇടമനപ്പറമ്പില്‍ പരേതനായ മാത്യുവിന്റെ ഭാര്യ മേരി (65) നിര്യാതയായി. സംസ്‌കാരം നവംബര്‍ 13ന് ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടിന് കരിമണ്ണൂര്‍ സെന്റ് മേരീസ് പള്ളിയില്‍. തൊടുപുഴ വടക്കേക്കര കുടുംബാംഗമാണ്. മക്കള്‍: റെജി (കോട്ടയം), സജി (പൂന), ജിജി (ഇടമന അഡൈ്വര്‍ടൈസേഴ്‌സ്), വിജി (തട്ടക്കുഴ), ജോജി (ഇടമന അഡൈ്വര്‍ടൈസേഴ്‌സ്, കരിമണ്ണൂര്‍). മരുമക്കള്‍ : മാത്യു അറപ്പുരയില്‍ (കോട്ടയം), അനില്‍ (പൂന), ജിജിമോള്‍ കൂട്ടിയാനിക്കല്‍ (മറ്റത്തിപ്പാറ), ബിന്ദു പൂക്കുളത്തേല്‍ (മാനത്തൂര്‍), ജയന്‍ കാക്കുച്ചിറ പുത്തന്‍പുര (തട്ടക്കുഴ)
വിനോദയാത്രാ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ബസുകളുടെ ഡ്രൈവര്‍മാര്‍ മദ്യപിച്ചിരുന്നു
തൊടുപുഴ : കമ്പംമേട്ടിന് സമീപം ശനിയാഴ്‌ച പുലര്‍ച്ചെ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥി മരിക്കുകയും 14ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവം ടൂറിസ്റ്റ് ബസുകളിലെ ഡ്രൈവര്‍മാരുടെ മദ്യപാനം മൂലമാണെന്ന് സൂചന. മണക്കാട് എന്‍.എസ്.എസ്. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അജ്‌മല്‍ (16) ആണ് ദാരുണമായി മരിച്ചത്. വ്യാഴാഴ്‌ചയാണ് തൊടുപുഴയിലുള്ള യാത്രാ കമ്പനിയുടെ രണ്ട് ബസുകളില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കൊടൈക്കനാലിന് വിനോദയാത്ര പോയത്. വെള്ളിയാഴ്‌ച രാത്രിയില്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പ് ഫയര്‍ നടത്തിയ സമയത്ത് സമീപത്തുള്ള കെട്ടിടത്തിലിരുന്ന് ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ചതായാണ് സൂചന. വിദ്യാര്‍ത്ഥികള്‍ ഇത് കണ്ടെത്തുകയും അദ്ധ്യാപകരെ വിവരം ധരിപ്പിക്കുകയും ചെയ്‌തു. ഇതേ കുറിച്ച് ചോദിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്‌തു. ഇവരുടെ സമീപനത്തില്‍ പന്തികേട് തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഒറ്റയ്‌ക്ക് ബസില്‍ കയറരുതെന്ന നിര്‍ദ്ദേശവും അദ്ധ്യാപകര്‍ നല്‍കിയിരുന്നു. അദ്ധ്യാപികമാരോടും വിദ്യാര്‍ത്ഥിനികളോടും അപമര്യാദയായി പെരുമാറിയതായും ആരോപണമുണ്ട്. വെള്ളിയാഴ്‌ച മടക്കയാത്രയ്‌ക്കിടയില്‍ അപപകടത്തില്‍പ്പെട്ട ബസ് ഓടിച്ചിരുന്നത് ബിജു എന്ന ഡ്രൈവറായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇടിക്കുവാന്‍ തുടങ്ങി. പിന്നീട് ഒരു പാറയിലും തട്ടി. ഇവിടെ നിന്നും പിന്നോട്ട് എടുത്ത ശേഷമാണ് യാത്ര തുടര്‍ന്നത്. കമ്പംമേട് ചെക്ക്‌പോസ്റ്റില്‍ നിര്‍ത്തിയപ്പോള്‍ ബിജുവിന് പകരം അര്‍ഷാദ് എന്ന ഡ്രൈവറാണ് ബസ് ഓടിച്ചത്. അല്‍പ്പസമയത്തിനകം ഒരു വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം പാടത്തേക്ക് മറിയുകയായിരുന്നു. ക്യാബിനില്‍ കുടുങ്ങി പോയ ഡ്രൈവറെ നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് പുറത്തെത്തിച്ചത്. പുറത്തിറങ്ങിയ ഉടന്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ആശുപത്രികളിലെത്തിച്ച ശേഷം വൈകിയാണ് ബസിനടിയില്‍ അജ്‌മല്‍ കുടുങ്ങിയ വിവരം അറിയുന്നത്. പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തൊടുപുഴ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് ബസുകളില്‍ പലതിലും വേണ്ടത്ര ഡ്രൈവിംഗ് വൈദഗ്‌ധ്യമില്ലാത്തവരാണ് പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. അതുപോലെ രേഖകള്‍ കൃത്യമായിട്ടില്ലാത്ത ബസുകളും ഓടുന്നുണ്ട്. അന്യ സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ പെര്‍മിറ്റ് പോലും എടുക്കാതെ പോകുന്ന ടൂറിസ്റ്റ് ബസ് സര്‍വ്വീസുകളും തൊടുപുഴയിലുണ്ട്. ഒരു മാസം മുമ്പ് മൈസൂരിന് വിനോദയാത്ര പോയ സംഘത്തെ മൈസൂരില്‍ വഴിയില്‍ ഇറക്കി വിട്ട സംഭവുമുണ്ടായി. കര്‍ണ്ണാടക പെര്‍മിറ്റ് എടുക്കാതെ പോയ ബസിനെ അവിടുത്തെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടുമെന്ന് പറഞ്ഞ് വിനോദസഞ്ചാരികളോട് വേറെ വാഹനം സംഘടിപ്പിച്ച് വൃന്ദാവന്‍ കാണുവാന്‍ ബസ് ജീവനക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പലപ്പോഴും ഇവര്‍ക്കെതിരെ പരാതി നല്‍കിയാലും നടപടി ഉണ്ടാകാത്തതിനാല്‍ ഇവര്‍ക്ക് തോന്നും വിധമാണ് ടൂറിസ്റ്റ് ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ഒരു നമ്പറില്‍ പല ടൂറിസ്റ്റ് ബസുകള്‍ ഓടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ബന്ധപ്പെട്ടവരെ വേണ്ടരീതിയില്‍ കാണുന്നതിനാല്‍ ടൂറിസ്റ്റ് ബസിന്റെ മറവില്‍ എന്ത് നിമയലംഘനം വേണമെങ്കിലും നടത്താവുന്ന സ്ഥിതിയാണ്.
2011, നവംബർ 11, വെള്ളിയാഴ്‌ച
തൊടുപുഴ കാര്‍ഷിക മേള ഡിസംബറില്‍
തൊടുപുഴ കാര്‍ഷിക മേള ഡിസംബറില്‍ നടത്തുമെന്ന് മന്ത്രി പി ജെ ജോസഫ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
2011, നവംബർ 10, വ്യാഴാഴ്‌ച
2011, നവംബർ 9, ബുധനാഴ്‌ച
കാന്‍സര്‍ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു
എനിക്ക് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. ഞാന്‍ കൂലിപ്പണിക്കാരനാണ്. എന്റെ ഭാര്യ അജിത(38)യ്‌ക്ക് അണ്‌ഡാശയത്തിലും ഗര്‍ഭാശയത്തിലും കാന്‍സര്‍ മൂലം എട്ട്‌മാസമായി ചികിത്സയിലാണ്. ഇതുവരെ രണ്ട് ഓപ്പറേഷനും ആറ് കീമോതെറാപ്പിയും ചെയ്‌തു. ആദ്യ ഓപ്പറേഷന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലായിരുന്നു. അതിന് ശേഷം എറണാകുളം വെല്‍കെയര്‍ ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. ഇപ്പോള്‍ രണ്ട് ലക്ഷം രൂപയ്‌ക്കു മുകളില്‍ ചിലവായി കഴിഞ്ഞു. ഇനിയും റേഡിയേഷന്‍ ചെയ്യുവാന്‍ ഡോ. ഗംഗാധരന്‍ കുറിച്ചു തന്നു. ഇരുപത് റേഡിയേഷന്‍ ചെയ്യണം. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് റേഡിയേഷന്‍ ചെയ്യേണ്ടത്. ഞങ്ങള്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. മൂത്തയാള്‍ പ്ലസ്‌വണ്ണിനും ഇളയയാള്‍ ആറാംക്ലാസിലും പഠിക്കുന്നു. ഇതുവരെയുള്ള ചികിത്സയ്‌ക്ക് മൂന്ന് ലക്ഷം രൂപയ്‌ക്ക്‌അടുത്തായി. ഇനി മുന്നോട്ടുള്ള ചികിത്സയ്‌ക്ക് സാമ്പത്തികം ഇല്ലാത്തതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ്. ഇതുവരെ ഞാന്‍ പണിയെടുത്ത കാശും നാട്ടുകാരുടെ സഹായവും പലരുടെ കൈയില്‍ നിന്നും കടം വാങ്ങിയുമാണ് ചികിത്സ നടന്നു വന്നത്. ഭാര്യയുടെ രോഗാവസ്ഥ മൂലം എനിക്ക് ദിവസവും പണിക്കു പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്. എറണാകുളം ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തിയതിന്റെ ചെലവിലേക്ക് ഇനിയും ഇരുപത്തയ്യായിരത്തോളം രൂപ അടയ്‌ക്കുവാനുണ്ട്. പണമില്ലാത്തതിനാല്‍ 2011 ഒക്‌ടോബര്‍ 12 ന് റേഡിയേഷനായി കുറിച്ചുതന്നതാണെങ്കിലും നടന്നില്ല. തുടര്‍ ചികിത്സയ്‌ക്ക് പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് ഞങ്ങള്‍. സന്മനസ്സുള്ളവര്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍
സി.എന്‍ പ്രകാശ്
ചിറയില്‍പറമ്പില്‍ വീട്
കാളിയാര്‍ പി.ഒ
36 ജംഗ്‌ഷന്‍, വണ്ണപ്പുറം- തൊടുപുഴ
ഫോണ്‍: 9746428769.
2011, നവംബർ 4, വെള്ളിയാഴ്‌ച
തൊടുപുഴ അര്‍ബന്‍ സഹകരണബാങ്കിന്റെ പ്രഭാത സായാഹ്നശാഖ
തൊടുപുഴ അര്‍ബന്‍ സഹകരണബാങ്കിന്റെ പ്രഭാത സായാഹ്നശാഖ നവീകരിച്ചമന്ദിരത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ബാങ്ക് ചെയര്‍മാന്‍ എ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ജനറല്‍മാനേജര്‍ ജേക്കബ് മാത്യു, ഭരണസമിതി അംഗങ്ങളായ വി വി മത്തായി, അജിത്‌കുമാര്‍, ടി ആര്‍ സോമന്‍, തുടങ്ങിയവര്‍ പങ്കെടുത്തു
2011, നവംബർ 2, ബുധനാഴ്‌ച
തൊടുപുഴ അര്‍ബന്‍ ബാങ്ക് ആധുനിക സംവിധാനത്തില്‍
തൊടുപുഴ അര്‍ബന്‍ സഹകരണബാങ്കിന്റെ പ്രഭാത സായാഹ്നശാഖയ്‌ക്ക് പുതിയ ഓഫീസ് മന്ദിരം ഒരുങ്ങി. ഇടപാടുകാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുകയാണ് നവീകരിച്ച ഓഫീസിലൂടെ എന്ന് ബാങ്ക് ചെയര്‍മാന്‍ എ രാധാകൃഷ്‌ണന്‍, ജനറല്‍ മാനേജര്‍ ജേക്കബ് മാത്യു എന്നിവര്‍ പറഞ്ഞു.
വനിതകള്‍ കള്ള് കുടിച്ചാല്‍ ഇങ്ങനെ....
കേരളം മദ്യവിപത്തിലേക്ക് നീങ്ങുന്നുവോ? മദ്യപാനരംഗത്ത് പുരുഷന്മാര്‍ക്കൊപ്പം തങ്ങള്‍ക്കും എത്താനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ദൃശ്യത്തില്‍ കാണുന്ന യുവതി. തൊടുപുഴയിലെ ഒരു ബാര്‍ ഹോട്ടലിന് മുന്നിലാണ് മദ്യലഹരിയില്‍ യുവതിയുടെ പ്രകടനം. ഒടുവില്‍ വനിതാപോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാളിയാറിലെ റബര്‍ കര്‍ഷകര്‍ ജൂബിലി നിറവില്‍
തൊടുപുഴ : വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ കാളിയാര്‍ പ്ലാന്റേഷനില്‍ കര്‍ഷകരെത്തിയിട്ട് അന്‍പത് വര്‍ഷം പൂര്‍ത്തിയാകുന്നു. കേരള ഗവണ്‍മെന്റ് എയ്‌ഡഡ് റബര്‍ പ്ലാന്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നവംബര്‍ ആറിന് ജൂബിലി ആഘോഷിക്കുമെന്ന് പ്രസിഡന്റ് അഗസ്റ്റിന്‍ വട്ടക്കുന്നേല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്‌ച വൈകുന്നേരം നാലിന് വെട്ടുകല്ലുംപുറത്ത് എം. തോമസിന്റെ ഭവനാങ്കണത്തില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ മന്ത്രി പി ജെ ജോസഫ് ഉദ്‌ഘാടനം ചെയ്യും. പി ടി തോമസ് എം പി, ഫാ. ജോര്‍ജ്ജ് നെടുങ്കല്ലേല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഹയറുന്നിസ ജാഫര്‍, സണ്ണി കളപ്പുര, അഡ്വ. സാബു എബ്രഹാം, ലൈല രമേശ്, കെ എം സോമന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ എ അവിരാച്ചന്‍, എം തോമസ്, ജോസ് കുളക്കുടിയില്‍, ജോസ് മാത്യു കുന്നത്തുശ്ശേരില്‍ എന്നിവരും പങ്കെടുത്തു. 1960-ല്‍ പട്ടംതാണുപിള്ളയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ഐക്യകക്ഷി മന്ത്രിസഭ എടുത്ത തീരുമാനപ്രകാരം സര്‍ക്കാരിന്റെ റബ്ബര്‍ പ്ലാന്റേഷന്‍ സ്‌കീം അനുസരിച്ച് കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട തൊഴില്‍രഹിതരായ അഭ്യസ്‌തവിദ്യര്‍ക്ക് 3 1/2 ഏക്കര്‍ സ്ഥലം വീതം റബ്ബര്‍ കൃഷി നടത്തുന്നതിന് അനുവദിച്ചുകൊടുത്തു. അതനുസരിച്ച് എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുമുള്ള 235 ആളുകള്‍ കാളിയാര്‍ റബ്ബര്‍ പ്ലാന്റേഷനില്‍ വന്ന് സ്ഥലം ഏറ്റെടുത്ത് റബ്ബര്‍ കൃഷി ചെയ്‌തു തുടങ്ങിയിട്ട് 50 വര്‍ഷങ്ങളായി. ഇത്തരുണത്തില്‍ ആദ്യകാല കാര്യങ്ങള്‍ അനുസ്‌മരിക്കുന്നതിനും അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുന്നതിനുമാണ് അസോസിയേഷന്‍ അലോട്ടിസിന്റെ കുടുംബക്കൂട്ടായ്‌മ നടത്തുന്നത്. കേരള ഗവ. എയിഡഡ് റബ്ബര്‍ പ്ലാന്റേഷന്‍ അസോസിയേഷന്‍ കാളിയാര്‍ പി.ഒ., വണ്ണപ്പുറം എന്ന ശാഖയുടെ ആരംഭം മുതലുള്ള പ്രസിഡന്റ് അഗസ്റ്റിന്‍ വട്ടക്കുന്നേലും അലോട്ടികളായ കെ.എ. അവിരാച്ചന്‍, വി.റ്റി. അഗസ്റ്റിന്‍, വി.എ. പീതാംബരന്‍, എം. തോമസ് എന്നിവരും അലോട്ടികളുടെ മക്കളായ ജോസ് വര്‍ക്കി കുളക്കുടിയില്‍, ജോസ് മാത്യു കുന്നത്തുശ്ശേരില്‍, ലാലു ജോസഫ് കണ്ണികുളം, സണ്ണി മാവറ എന്നിവരും ഉള്‍പ്പെട്ട കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു. രാഷ്‌ട്രീയ രംഗത്തും, ബിസിനസ്സ് രംഗത്തും, സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ എന്നിവയില്‍ ധാരാളം ആളുകള്‍ ജോലിചെയ്യുന്നവരായി ഈ കുടുംബക്കൂട്ടായ്‌മയിലുണ്ട്. സബ് കളക്‌ടറായി റിട്ടയര്‍ ചെയ്‌ത ജോസഫ് ആന്റണി, ഫോറസ്റ്റ് റെയിഞ്ചോഫീസറായി റിട്ടയര്‍ ചെയ്‌ത ജോസ് മാത്യു എന്നിവരും നിലവില്‍ സര്‍ക്കാര്‍ സേവനം നടത്തുന്ന അബു എബ്രഹാം (സി.ഐ. എക്‌സൈസ്), കെ.വി. ദേവസ്യ (സംസ്ഥാന അവാര്‍ഡ് ജേതാവ്), പി.കെ. നൂര്‍ജഹാന്‍ (റബ്ബര്‍ ബോര്‍ഡ്), ഫെഡറല്‍ ബാങ്ക് മാനേജര്‍ ജോസ് അഗസ്റ്റിന്‍, പഞ്ചായത്ത് മെമ്പര്‍ അഡ്വ. സാബു എബ്രഹാം, ജോസണ്‍ വലിയകാക്കനാട്ട് (ആകാശവാണി) ഉള്‍പ്പെടെ സര്‍ക്കാര്‍ രംഗത്തും സാമൂഹ്യ രംഗത്തുമുള്ള മറ്റനവധി ആളുകള്‍ ഈ കൂട്ടായ്‌മയിലുണ്ട്. സംഘടനയുടെ കേരളാ പ്രദേശ് പ്രസിഡന്റായിരുന്ന പി.കെ. വാസുദേവന്‍ നായരെയും അന്നത്തെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെയും കൃഷി ഡയറക്‌ടറായിരുന്ന എം.എസ്. നായരേയും നിറഞ്ഞ ഹൃദയത്തോടെ ഇവര്‍ അനുസ്‌മരിക്കുന്നു. വണ്ണപ്പുറത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലായിരുന്നു കാളിയാര്‍ റബ്ബര്‍ പ്ലാന്റേഷന്‍. കാളിയാര്‍ മുതല്‍ കരിമണ്ണൂര്‍ പഞ്ചായത്തിലെ തൊമ്മന്‍കുത്തുവരെ നിറഞ്ഞു പരന്നു കിടക്കുന്ന റബ്ബര്‍ മേഖല ഈ നാടിന്റെ സാമ്പത്തിക ഉറവിടമാണ്. പള്ളികള്‍, സ്‌ക്കൂള്‍, അമ്പലങ്ങള്‍ എന്നിവ ഇതിന്റെ ഉള്ളിലായി സ്ഥിതി ചെയ്യുന്നുണ്ട്. പ്രകൃതി രമണീയമായ തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം ഇതിന്റെ അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം ടൂറിസ്റ്റുകള്‍ ഇവിടെ വന്ന് പ്രകൃതിയുടെ രൂപഭംഗി ആസ്വദിച്ച് പോകുന്നുണ്ട്. നൂറ്‌്‌ശതമാനം സാക്ഷരതയുള്ളവരും വിദേശത്തും സ്വദേശത്തുമായി ജോലി ചെയ്യുന്ന അനവധി ആളുകള്‍ ഈ കുടുംബക്കൂട്ടായ്‌മയിലുണ്ട്. എ.ഡി തൊമ്മി അമ്പഴക്കാട്ട്, കെ. സി മാത്യു കുന്നത്തുശ്ശേരി, കെ. വി വര്‍ക്കി കൊല്ലറയ്‌ക്കല്‍, സി. കെ ദിവാകരന്‍, ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ അസോസിയേഷന്റെ ആദ്യകാല ഭാരവാഹികളായിരുന്നു. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളും നാടിന് ആവശ്യമായിട്ടുണ്ട്. വണ്ണപ്പുറത്തുനിന്നും കരിമണ്ണൂരില്‍ നിന്നും എത്തിപ്പെടാതെ ഒറ്റപ്പെട്ടുകിടന്ന പ്രദേശമായിരുന്നു റബ്ബര്‍ പ്ലാന്റേഷന്‍. എം.എല്‍.എ. എന്ന നിലയില്‍ പി.ജെ. ജോസഫ് മുഖാന്തിരമാണ് തൊമ്മന്‍കുത്തില്‍ പാലവും, വണ്ണപ്പുറം തൊമ്മന്‍കുത്ത് റോഡും യാഥാര്‍ത്ഥ്യമായത്. അന്നും ഇന്നും കാട്ടുമൃഗങ്ങളുടെ ഉപദ്രവങ്ങള്‍ മൂലം കുറുംകൂപ്പ് കൃഷികളും മറ്റും നടത്താന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയുമുണ്ട്. ഈ ജൂബിലി ആഘോഷ വേളയില്‍ ഈ നിയോജകമണ്‌ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ. എന്ന നിലയില്‍ പി.ജെ. ജോസഫും എം.പി. എന്ന നിലയില്‍ പി.റ്റി. തോമസും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിത്തരുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. ഞാറക്കാടു മുതല്‍ തൊമ്മന്‍കുത്ത് വരെയുള്ള റോഡ് ടൂറിസം വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുപണി നടത്തിത്തരുവാന്‍ ശ്രമിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)