2011, നവംബർ 9, ബുധനാഴ്‌ച

കാന്‍സര്‍ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു


എനിക്ക്‌ ഭാര്യയും രണ്ട്‌ പെണ്‍മക്കളുമുണ്ട്‌. ഞാന്‍ കൂലിപ്പണിക്കാരനാണ്‌. എന്റെ ഭാര്യ അജിത(38)യ്‌ക്ക്‌ അണ്‌ഡാശയത്തിലും ഗര്‍ഭാശയത്തിലും കാന്‍സര്‍ മൂലം എട്ട്‌മാസമായി ചികിത്സയിലാണ്‌. ഇതുവരെ രണ്ട്‌ ഓപ്പറേഷനും ആറ്‌ കീമോതെറാപ്പിയും ചെയ്‌തു. ആദ്യ ഓപ്പറേഷന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലായിരുന്നു. അതിന്‌ ശേഷം എറണാകുളം വെല്‍കെയര്‍ ആശുപത്രിയിലാണ്‌ ചികിത്സ നടക്കുന്നത്‌. ഇപ്പോള്‍ രണ്ട്‌ ലക്ഷം രൂപയ്‌ക്കു മുകളില്‍ ചിലവായി കഴിഞ്ഞു. ഇനിയും റേഡിയേഷന്‍ ചെയ്യുവാന്‍ ഡോ. ഗംഗാധരന്‍ കുറിച്ചു തന്നു. ഇരുപത്‌ റേഡിയേഷന്‍ ചെയ്യണം. കോട്ടയം കാരിത്താസ്‌ ആശുപത്രിയിലാണ്‌ റേഡിയേഷന്‍ ചെയ്യേണ്ടത്‌. ഞങ്ങള്‍ക്ക്‌ രണ്ട്‌ കുട്ടികളാണുള്ളത്‌. മൂത്തയാള്‍ പ്ലസ്‌വണ്ണിനും ഇളയയാള്‍ ആറാംക്ലാസിലും പഠിക്കുന്നു. ഇതുവരെയുള്ള ചികിത്സയ്‌ക്ക്‌ മൂന്ന്‌ ലക്ഷം രൂപയ്‌ക്ക്‌അടുത്തായി. ഇനി മുന്നോട്ടുള്ള ചികിത്സയ്‌ക്ക്‌ സാമ്പത്തികം ഇല്ലാത്തതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ്‌. ഇതുവരെ ഞാന്‍ പണിയെടുത്ത കാശും നാട്ടുകാരുടെ സഹായവും പലരുടെ കൈയില്‍ നിന്നും കടം വാങ്ങിയുമാണ്‌ ചികിത്സ നടന്നു വന്നത്‌. ഭാര്യയുടെ രോഗാവസ്ഥ മൂലം എനിക്ക്‌ ദിവസവും പണിക്കു പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്‌. എറണാകുളം ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തിയതിന്റെ ചെലവിലേക്ക്‌ ഇനിയും ഇരുപത്തയ്യായിരത്തോളം രൂപ അടയ്‌ക്കുവാനുണ്ട്‌. പണമില്ലാത്തതിനാല്‍ 2011 ഒക്‌ടോബര്‍ 12 ന്‌ റേഡിയേഷനായി കുറിച്ചുതന്നതാണെങ്കിലും നടന്നില്ല. തുടര്‍ ചികിത്സയ്‌ക്ക്‌ പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ്‌ ഞങ്ങള്‍. സന്മനസ്സുള്ളവര്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍
സി.എന്‍ പ്രകാശ്‌
ചിറയില്‍പറമ്പില്‍ വീട്‌
കാളിയാര്‍ പി.ഒ
36 ജംഗ്‌ഷന്‍, വണ്ണപ്പുറം- തൊടുപുഴ
ഫോണ്‍: 9746428769.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ