2011, നവംബർ 16, ബുധനാഴ്‌ച
മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു.
മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു. തൊടുപുഴ നെയ്യശേരി സ്വദേശി വയലില്‍ ജോസിന്റെ മകന്‍ ജോബിന്‍ (25) ആണ് മരിച്ചത്. പ്രാദേശിക സമയം ബുധനാഴ്‌ച ഉച്ചക്ക് മൂന്നിന് സിഡ്‌നിയിലാണ് അപകടം. സുഹൃത്തുക്കളായ മറ്റ് മൂന്നുപേര്‍ക്കൊപ്പം സിഡ്‌നിയിലെ പെന്‍റിത്തില്‍ ബാര്‍ബര്‍ അവന്യൂ റോഡ് മുറിച്ചു കടക്കവെ അതിവേഗത്തിലെത്തിയ വാഹനം ജോബിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ജോബിന്‍ മരണമടഞ്ഞു.നാല് ആഴ്‌ച മുന്‍പു മാത്രമാണ് ജോബിന്‍ അഡോപ്‌റ്റേഷന്‍ കോഴ്‌സിന് ഓസ്‌ട്രേലിയയില്‍ എത്തിയത്. മെല്‍ബണിലെ ഇ.റ്റി.എയില്‍ മൂന്നുമാസത്തെ കോഴ്‌സാണ് ജോബിന്‍ ചെയ്‌തുകൊണ്‌ടിരുന്നത്. കോഴ്‌സ് കഴിഞ്ഞ് ജോലി നേടുന്നതിന്റെ ഭാഗമായി ജോബിനും മൂന്നു സുഹൃത്തുക്കളും സിഡ്‌നി പെന്‍റിത്തിലെ നെപ്പീയര്‍ പ്രൈവറ്റ് ആശുപത്രിയില്‍ പരിശീലനത്തിനെത്തിയതായിരുന്നു.ജോബിന്റെ മാതൃസഹോദരന്‍ ടോമി മാണിക്കുന്നേലും കുടുംബവും സിഡ്‌നിയിലുണ്‌ട്. ഇവര്‍ ആശുപത്രിയിലെത്തിയിട്ടുണ്‌ട്. ജോബിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി ഒഐസിസി പ്രസിഡന്റ് ജോസ് എം. ജോര്‍ജ്, ഇടുക്കി എംപി പി.ടി. തോമസുമായി ബന്ധപ്പെട്ട് നടപടികള്‍ ചെയ്‌തുവരുന്നുണ്‌ട്.തൊടുപുഴ നെയ്യശേരി വയലില്‍ ജോസിന്റെ ഏകമകനാണ് ജോബിന്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ