2011, നവംബർ 14, തിങ്കളാഴ്‌ച


58-ാമത്‌ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാ തല ഉദ്‌ഘാടനം തൊടുപുഴയില്‍ നടന്നു. അര്‍ബന്‍ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. അലക്‌സ്‌ കോഴിമല ഉദ്‌ഘാടനം ചെയ്‌തു. സ്‌പൈസസ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ റോയി കെ പൗലോസ്‌, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി വി മത്തായി, ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി ദാമോദരന്‍, തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി സഞ്‌ജയ്‌കുമാര്‍, സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍മാരായ സി. സി തോമസ്‌, കെ സുഭദ്ര, ദേവികുളം സര്‍ക്കിള്‍- സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി എന്‍ കുമാരന്‍, സഹകാരികളായ ടി എം സലിം, തോമസ്‌ മാത്യു കക്കുഴി, എ രാധാകൃഷ്‌ണന്‍, പ്രഫ. കെ ഐ ആന്റണി, വര്‍ക്കി മാങ്കൂട്ടം, സി പി കൃഷ്‌ണന്‍, ബ്ലെയ്‌സ്‌ ജി വാഴയില്‍, തോമസ്‌ പയറ്റനാല്‍, എം ടി ജോണി, അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ എസ്‌ ശ്രീജയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ