2011, നവംബർ 19, ശനിയാഴ്‌ച

സൗജന്യ സൂപ്പര്‍സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്‌ നടത്തി

എറണാകുളം അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിന്റെയും തൊടുപുഴ റോട്ടറി ക്ലബിന്റെയും കുടയത്തൂര്‍ ഡവലപ്‌മെന്റ്‌ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ സൂപ്പര്‍സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്‌ നടത്തി. കുടയത്തൂര്‍ സെന്റ്‌ അഗസ്റ്റിന്‍സ്‌ പാരീഷ്‌ ഹാളില്‍ നടന്ന ക്യാമ്പ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. അലക്‌സ്‌ കോഴിമല ഉദ്‌ഘാടനം ചെയ്‌തു. റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ പി അശോക്‌ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി ദാമോദരന്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ മുരളീധരന്‍, ഡോ. ബിജു ജെ ചെമ്പരത്തി, ജനപ്രതിനിധികളായ പുഷ്‌പ വിജയന്‍, എം മോനിച്ചന്‍, ഉഷ വിജയന്‍, പ്രസാദ്‌ രാമകൃഷ്‌ണന്‍,തങ്കച്ചന്‍ കോട്ടയ്‌ക്കകത്ത്‌, ജനറല്‍ കണ്‍വീനര്‍ ടി സി ചെറിയാന്‍, പ്രസിഡന്റ്‌ ഡോ. തോംസണ്‍ ജോസഫ്‌, സെക്രട്ടറി എം വി മനോജ്‌, എം എസ്‌ സുരേഷ്‌ബാബു, എസ്‌ എന്‍ മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ വിഭാഗങ്ങളിലായി മുപ്പതോളം ഡോക്‌ടര്‍മാരും എഴുപത്തഞ്ചോളം മെഡിക്കല്‍ ടീം അംഗങ്ങളുംക്യാമ്പിന്‌ നേതൃത്വം നല്‍കി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ