2011, നവംബർ 30, ബുധനാഴ്‌ച
നാലുകാശ് കൂടുതല്‍ ഓഫര്‍ ചെയ്‌തപ്പോള്‍ മാധ്യമം ഒഴികെയുള്ള മാധ്യമങ്ങള്‍ മുല്ലപ്പെരിയാറിനെ മുക്കിക്കൊന്നു
നാല് കാശ് കിട്ടാമെന്നു വച്ചപ്പോള്‍ മലയാളമാധ്യമങ്ങള്‍ മുല്ലപ്പെരിയാറിനെ ഒന്നാം പേജില്‍ നിന്നും മൂന്നാം പേജിലേക്ക് മാറ്റി മുക്കിക്കൊന്നു. കേരളത്തിലെ ജനങ്ങളുടെ ആധി മനസ്സിലാക്കുന്നവരെന്ന് ധാര്‍ഷ്‌ട്യം പ്രകടിപ്പിച്ചിരുന്നവരുടെ ഉള്ളിലിരുപ്പാണ് 2011 ഡിസംബര്‍ ഒന്നാം തീയതിയിലെ പത്രങ്ങള്‍ പ്രകടിപ്പിച്ചത്. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുഴുനീള പരസ്യം ഒന്നാം പേജില്‍ ലഭിച്ചപ്പോള്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ മാധ്യമങ്ങള്‍ മറന്നു. ഒന്നാം പേജില്‍ പരസ്യവും മൂന്നാം പേജില്‍ ഒന്നാം പേജ് സൃഷ്‌ടിക്കുകയുമായിരുന്നു. മാധ്യമം ദിനപ്പത്രം മാത്രം എന്തായാലും ഒന്നാം പേജ് നിലനിര്‍ത്തി മുല്ലപ്പെരിയാര്‍ വാര്‍ത്ത നന്നായി നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍! യഥാര്‍ത്ഥത്തില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെയാണ് മലയാളമാധ്യമഉടമകള്‍ മുല്ലപ്പെരിയാറിനു വേണ്ടി അച്ചുനിരത്തുന്നത്. തമിഴ്‌നാട്ടിലെ പത്രമുതലാളിമാരെ ഇവര്‍ കണ്ടുപഠിക്കട്ടെ. കേരളത്തില്‍ ഉയരുന്ന മുല്ലപ്പെരിയാര്‍ സമരത്തിന്റെ ഒരു വാര്‍ത്ത പോലും നല്‍കാതെ തങ്ങളുടെ സംസ്ഥാനത്തോടുള്ള കൂറ് ഇവര്‍ പ്രഖ്യാപിക്കുന്നു. അക്കാര്യത്തില്‍ ജയലളിതയെന്നോ കരുണാനിധിയെന്നോ വ്യത്യാസമില്ല. കേരളത്തിലാകട്ടെ യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഞെളിയാന്‍ ഭരണ - പ്രതിപക്ഷ നേതാക്കള്‍ തിരക്കുകൂട്ടുന്ന കാഴ്‌ചയാണ്. അഞ്ച് വര്‍ഷം ഭരിച്ചിട്ടും ഒന്നും ചെയ്യാതെ ഇപ്പോള്‍ പ്രതിപക്ഷനേതാവായപ്പോള്‍ ഡാം കെട്ടാമെന്ന് പറയുന്ന വി എസ് അച്യുതാനന്ദന്‍ കേരളത്തിലെ ജനങ്ങളെ പരിഹസിക്കുകയും ക്ഷമ പരീക്ഷിക്കുകയുമാണ്. അച്യുതാനന്ദനും ചെന്നിത്തലയും സുധീരനും കാര്‍ത്തികേയനും പി ജെ ജോസഫും കെ എം മാണിയും മുല്ലപ്പെരിയാറിനു മുകളിലൂടെ നടന്നാല്‍ പ്രശ്‌നപരിഹാരമാവില്ല. ആത്മാര്‍ത്ഥതയോടെ പ്രശ്‌നത്തില്‍ ഇടപെടണം. ഏതെങ്കിലും കാരണവശാല്‍ പുതിയ ഡാം നിര്‍മ്മിക്കാനായാല്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാനാണല്ലോ ഇവിടുത്തെ രാഷ്‌ട്രീയക്കാര്‍ മത്സരിക്കുന്നത്. അരനൂറ്റാണ്ടായി, കോട്ടയത്തു നിന്നും തിരുവനന്തപുരത്തിന് എം സി റോഡിലൂടെ എത്തിച്ചേരുവാന്‍ നാല് മണിക്കൂറോളം വേണ്ടി വരും. ഇത്രയും നേതാക്കള്‍ നമ്മെ ഭരിച്ചിട്ടും തലസ്ഥാനനഗരിയിലേക്കുള്ള റോഡ് പോലും വീതി കൂട്ടി നിര്‍മ്മിക്കാന്‍ സാധിക്കാത്ത ഇവര്‍ നമ്മെ എങ്ങനെ പുരോഗതിയിലേക്കു നയിക്കും. ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശെരിയാണ്.കണ്ടപ്പോള്‍ വേദന തോന്നി.
മറുപടിഇല്ലാതാക്കൂthank u
മറുപടിഇല്ലാതാക്കൂ