2011, നവംബർ 13, ഞായറാഴ്‌ച

ദുരൂഹ സാഹചര്യത്തില്‍ വീടിന്‌ തീപിടിച്ച്‌ വൃദ്ധ വെന്തുമരിച്ചു





ദുരൂഹ സാഹചര്യത്തില്‍ വീടിന്‌ തീപിടിച്ച്‌ വൃദ്ധ വെന്തുമരിച്ചു
തൊടുപുഴ : ദുരൂഹ സാഹചര്യത്തില്‍ വീടിന്‌ തീപിടിച്ച്‌ വൃദ്ധ വെന്തുമരിച്ചു. പടിഞ്ഞാറെ കോടിക്കുളം ചാത്താനിക്കല്‍ പരേതനായ ചന്ദ്രന്‍നായരുടെ ഭാര്യ കാര്‍ത്ത്യായനിയമ്മ (70) ആണ്‌ ദാരുണമായി മരിച്ചത്‌. തീപിടുത്തത്തില്‍ കോണ്‍ക്രീറ്റ്‌ വീടിനുള്ളിലെ ഉപകരണങ്ങള്‍ മുഴുവന്‍ കത്തിനശിച്ചു.
മാനസിക വിഭ്രാന്തിയുള്ള കാര്‍ത്ത്യായനിയമ്മ ആത്മഹത്യ ചെയ്‌തതാണെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട്‌ മൂന്ന്‌ മണിയോടെയാണ്‌ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്‌. കൂടെതാമസിക്കുന്ന മകന്‍ സജീവനും കുടുംബവും പുറത്ത്‌ പോയ സമയത്താണ്‌ സംഭവം. വീടിനുള്ളില്‍ റബ്ബര്‍ഷീറ്റ്‌ സൂക്ഷിച്ചിരുന്ന മുറിയിലാണ്‌ ആദ്യം നാട്ടുകാര്‍ തീ കണ്ടത്‌. ആളിപടര്‍ന്ന തീ വീടിനുള്ളില്‍ മുഴുവന്‍ പടരുകയായിരുന്നു. വീട്‌ പൂട്ടിയിട്ടിരുന്നതിനാല്‍ ഓടിയെത്തിയ നാട്ടുകാര്‍ക്ക്‌ ഉള്ളില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ തൊടുപുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും എത്തിയാണ്‌ വീടിനുള്ളില്‍ പ്രവേശിച്ച്‌ നാട്ടുകാരുടെ സഹായത്തോടെ തീ അണയ്‌ക്കുകയായിരുന്നു. അപ്പോഴേയ്‌ക്കും കാര്‍ത്ത്യായനിയമ്മ വെന്തുമരിച്ചിരുന്നു. ഗ്യാസ്‌ ലീക്കോ, ഷോര്‍ട്ട്‌ സര്‍ക്യൂട്ടോ തീ പിടുത്തത്തിന്‌ കാരണമായിട്ടുണ്ടോയെന്നതിനെ കുറിച്ച്‌ പൊലീസ്‌ അന്വേഷിക്കുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തൊടുപുഴ താലൂക്ക്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ