2011, നവംബർ 22, ചൊവ്വാഴ്ച

ഒഐസിസി ഓസ്‌ട്രേലിയായും വാസന്‍ ഐകെയറും സംയുക്തമായി സൗജന്യ നേത്രചികിത്സാ ക്യാമ്പ്‌ നടത്തി.

ഒഐസിസി ഓസ്‌ട്രേലിയായും വാസന്‍ ഐകെയറും സംയുക്തമായി വണ്ണപ്പുറം എസ്‌എന്‍എം സ്‌കൂളില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ്‌ നടത്തി. ക്യാമ്പ്‌ ഇടുക്കി ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെപി വര്‍ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു. ജോണ്‍ നെടിയപാല, സിബി ജോസഫ്‌, അനീഷ്‌ കിഴക്കേല്‍, ദിലീപ്‌, ബിനീഷ്‌ ലാല്‍, അജ്‌മല്‍ മുഹമ്മദ്‌, ലൈല രമേശ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്‌എന്‍എം സ്‌കൂള്‍ കായികാദ്ധ്യാപകനായ തോമസ്‌ മാഷും കായികതാരങ്ങളും ക്യാമ്പിന്‌ നേതൃത്വം നല്‍കി. കണ്ണും കണ്ണടയും പദ്ധതി പ്രകാരം നിര്‍ദ്ധനരായ ആയിരം പേര്‍ക്ക്‌ സൗജന്യമായി കണ്ണടകള്‍ ലഭ്യമാക്കുമെന്ന്‌ ഒഐസിസി കോ ഓര്‍ഡിനേറ്റര്‍ ജിന്‍സി ഷിജോ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ