2011, നവംബർ 22, ചൊവ്വാഴ്ച

വടംവലി മത്സരം നടത്തി

അറക്കുളം മൂന്നുങ്കവയല്‍ ആല്‍ഫാ യൂത്ത്‌ ക്ലബിന്റെ നേതൃത്വത്തില്‍അഖിലകേരള വടംവലി മത്സരം നടത്തി. 33 ഓളം ടീമുകള്‍ പങ്കെടുത്തു. കാഞ്ഞാര്‍ പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എ സി ചെറിയാന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ ഓമന ജോണ്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. ജേക്കബ്‌ കരിമ്പന്‍, സുധീര്‍ ശങ്കര്‍, ദിലീപ്‌കുമാര്‍, റിജോ തോമസ്‌, ജോജോ തെക്കേല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെവന്‍സ്‌ മീനച്ചില്‍, ഉരുളിക്കുന്നം ടീം, വള്ളിച്ചിറ ടീം എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ മൂന്ന്‌ വരെ സമ്മാനങ്ങള്‍ നേടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ