2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

പുനര്‍ നിര്‍മ്മിച്ച മൂന്നാര്‍ മസ്‌ജിദിന്‍റ ഉല്‍ഘാടനം 29ന്‌


പുനര്‍ നിര്‍മ്മിച്ച മൂന്നാര്‍ മസ്‌ജിദിന്‍റ ഉല്‍ഘാടനം 29ന്‌
മൂന്നാര്‍ : പുനര്‍ നിര്‍മ്മിച്ച മൂന്നാര്‍ മുസ്ലിം ജൂംആ മസ്‌ജിദ്‌ 29ന്‌ നമസ്‌കാരത്തിനായി തുറന്ന്‌ കൊടുക്കും. ഉച്ചക്കുള്ള ളുഹര്‍ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കി പാണക്കാട്‌ സെയ്യദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉല്‍ഘാടനം നിര്‍വഹിക്കും. ഉല്‍ഘാടനത്തോടനുബന്ധിച്ച്‌ ചേരുന്ന മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌, പെരിയകുളം എം.പി ജെ.എം.ഹാറൂണ്‍,എസ്‌.രാജേന്ദ്രന്‍ എം.എല്‍.എ,കണ്ണന്‍ ദേവന്‍ കമ്പനി മാനേജിംഗ്‌ ഡയറടക്‌ടര്‍ ടി.വി.അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.29ന്‌ വൈകിട്ട്‌ സേലം മുഹമ്മദ്‌ അബു താഹിറും 30ന്‌ ശിഹാബുദ്ദീന്‍ ഫൈസിയും (പെരുമ്പാവൂര്‍) മത പ്രഭാഷണം നടത്തും. മൂന്നാറില്‍ വ്യവസായിക അടിസ്‌ഥാനത്തില്‍ തേയില കൃഷി ആരംഭിച്ച കാലഘട്ടത്തില്‍ തന്നെ മൂന്നാറില്‍ മുസ്ലിം പള്ളിയും സ്‌ഥാപിക്കപ്പെട്ടിരുന്നു.മതസൗഹാര്‍ദ്ദത്തിന്‍െറ പ്രതീകമായി മൂന്നാര്‍ ടൗണിലെ മൂന്ന്‌ മലകളിലായാണ്‌ മൂന്ന്‌ ദേവാലയങ്ങളും സ്‌ഥാപിക്കപ്പെട്ടത്‌.ആദ്യകാലത്ത്‌ തകര ഷീറ്റുകള്‍ ഉപയോഗിച്ച്‌ താല്‍ക്കാലിക പള്ളിയാണ്‌ നിര്‍മ്മിച്ചിരുന്നത്‌.1924ലെ കുടത്ത പ്രളയത്തില്‍ അന്നത്തെ ടൗണ്‍ഷിപ്പടക്കം ഒലിച്ച്‌ പോയതിനെ തുടര്‍ന്ന്‌ എച്ച്‌.ഒ.എല്‍.മരിക്കാരുടെ നേതൃത്വത്തില്‍ ടൗണ്‍ പുനര്‍ നിര്‍മ്മിച്ചതിനൊപ്പം പള്ളിയും പണിതു.പിന്നിട്‌ മൂന്നാര്‍ വളര്‍ന്നതിനൊപ്പം പള്ളിയും വികസിച്ചു. 2007ലാണ്‌ ഇപ്പോഴത്തെ നിലയില്‍ പള്ളി പുതുക്കി പണിയാന്‍ തീരുമാനിച്ചതെന്ന്‌ മുസ്ലിം ജമാഅത്ത്‌ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.മുന്നാര്‍ സന്ദര്‍ശനത്തിന്‌ എത്തിയ സ്വദേശികളും വിദേശികളുമായ വിവിധ മതവിശ്വാസികളുടെ സഹായത്തോടെയാണ്‌ പുനര്‍നിര്‍മ്മാണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ