2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

പൈങ്ങോട്ടൂരില്‍ സേവ്യേഴ്‌സ്‌ അവന്യൂ പ്രവര്‍ത്തനം തുടങ്ങി


മൂവാറ്റുപുഴ: പൈങ്ങോട്ടൂരില്‍ സേവ്യേഴ്‌സ്‌ അവന്യൂ പ്രവര്‍ത്തനം തുടങ്ങി. മന്ത്രി കെ.ബാബു ഉദ്‌ഘാടനം നിര്‍വഹിച്ചു. ജോസഫ്‌ വാഴയ്‌ക്കന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ടി.യുകുരുവിള എംഎല്‍എ, എറണാകുളം ജില്ലാ പ്രസിഡന്റ്‌ അഡ്വ. എല്‍ദോസ്‌ കുന്നപ്പിള്ളി, കോതമംഗലം ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ഐ ജേക്കബ്‌, കോതമംഗലം നഗരസഭാ ചെയര്‍മാന്‍ കെ.പി ബാബു, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി കുരുവിള, പോത്താനിക്കാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി എബ്രഹാം, വി ജെ പൗലോസ്‌ എക്‌സ്‌ എംഎല്‍എ, കണ്‍സ്യൂമര്‍ ഫെഡ്‌ ചെയര്‍മാന്‍ അഡ്വ. ജോയി തോമസ്‌, പി സി തോമസ്‌ എക്‌സ്‌ എം.പി, കെ ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌ എക്‌സ്‌ എംപി, മുന്‍ എംഎല്‍എമാരായ എം.വി മാണി, പി സി ജോസഫ്‌, ഗോപി കോട്ടമുറിക്കല്‍, ഇ.എം ആഗസ്‌തി, ബാബു പോള്‍, ജോണി നെല്ലൂര്‍, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ എല്‍ പോള്‍, എസ്‌എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ്‌ അഡ്വ. സി കെ വിദ്യാസാഗര്‍, ഇന്‍ഫാം ദേശീയ ട്രസ്റ്റി ഡോ. എം. സി ജോര്‍ജ്ജ്‌, സണ്ണി മണ്ണത്തൂക്കാരന്‍, കെഎഫ്‌സി തൊടുപുഴ മാനേജര്‍ അനില്‍ ജോണ്‍ എബ്രഹാം, സൗത്ത്‌ ഇന്‍ഡ്യന്‍ ബാങ്ക്‌ കലൂര്‍ ശാഖാ മാനേജര്‍ ടി ജെ മാത്യു, ജോര്‍ജ്ജ്‌ ജോണ്‍ തെങ്ങുംകുടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാനേജിംഗ്‌ ഡയറക്‌ടര്‍ ജോയി ജോണ്‍ തെങ്ങുംകുടിയില്‍ സ്വാഗതവും ഡയറക്‌ടര്‍ ജോളി ജോണ്‍ തെങ്ങുംകുടിയില്‍ നന്ദിയും പറഞ്ഞു. ട്രാവന്‍കൂര്‍ കോണ്‍ഫറന്‍സ്‌ ഹാള്‍, കാളിയാര്‍ കല്യാണമണ്‌ഡപം, കോന്നി എ.സി റെസ്റ്റോറന്റ്‌, റാന്നി ഫാമിലി റസ്റ്റോറന്റ്‌, മൂന്നാര്‍ ബോര്‍ഡ്‌ റൂം, വയനാടന്‍ സ്‌പെഷ്യാലിറ്റി റസ്റ്റോറന്റ്‌, പ്രകൃതി സൗഹൃദ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ തുടങ്ങി നിരവധി പ്രത്യേകതകള്‍ ഇവിടെയുണ്ട്‌. കോതമംഗലത്തു നിന്നും മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരമാണിവിടേക്ക്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ