2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

വീട്ടമ്മമാരുടെ മനം കവര്‍ന്ന്‌ സബര്‍മതി ഉല്‍പ്പന്നങ്ങള്‍

തൊടുപുഴ : ഓണവിപണിയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യം ഉറപ്പിച്ചുകൊണ്ട്‌ സബര്‍മതി ഫുഡ്‌ പ്രൊഡ്‌ക്‌ട്‌സ്‌ മുന്നേറുന്നു. കുട്ടംതടം ട്രേഡ്‌ ലിങ്ക്‌സ്‌ കേരളത്തില്‍ വിപണനം ചെയ്യുന്ന സബര്‍മതി ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട്‌ അടുക്കളയുടെ പ്രിയ കൂട്ടുകാരിയായി മാറിയിരിക്കുകയാണ്‌. ഉപ്പുപൊടിയുമായാണ്‌ സബര്‍മതി കേരള വിപണിയിലെത്തിയത്‌. ചുരുങ്ങിയ കാലം കൊണ്ട്‌ ഉപ്പുവിപണിയില്‍ സബര്‍മതി സാന്നിദ്ധ്യം ഉറപ്പിച്ചു.
തുടര്‍ന്നാണ്‌ വിവിധയിനം പൊടികള്‍ വിപണിയിലിറക്കിയത്‌. അപ്പം, ഇടിയപ്പം, പത്തിരി പൊടികള്‍, ആട്ട, വറുത്ത റവ, പുട്ട്‌പൊടി, അവല്‍, ഗോതമ്പ്‌ നുറുക്ക്‌, ഇഡ്ഡലി പൊടി, റാഗി പൊടി, ദോശ പൊടി, സൂചി ഗോതമ്പ്‌ നുറുക്ക്‌, അവലോസ്‌ പൊടി തുടങ്ങി എല്ലായിനം പൊടികളും സബര്‍മതി മാര്‍ക്കറ്റിലെത്തിച്ചിട്ടുണ്ട്‌. കൂടാതെ വെളിച്ചെണ്ണ, ചായപ്പൊടി എന്നിവയുമുണ്ട്‌.
ഗുണമേന്മയ്‌ക്ക്‌ പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന സബര്‍മതി ഉല്‍പ്പന്നങ്ങള്‍ക്ക്‌ കേരള വിപണിയില്‍ നല്ല സ്വീകരണമാണ്‌ ലഭിച്ചതെന്ന്‌ കുട്ടന്തടം ട്രേഡ്‌ ലിങ്ക്‌സ്‌ മാനേജിംഗ്‌ ഡയറക്‌ടറും കോണ്‍ഗ്രസ്‌ നേതാവുമായ ജോര്‍ജ്ജ്‌കുട്ടി കുട്ടന്തടം പറഞ്ഞു. വിലാസം : കുട്ടന്തടം ട്രേഡ്‌ ലിങ്ക്‌സ്‌, വ്യാപാര ഭവന്‍, കൊച്ചി - 20
ഫോണ്‍ : 9447220383

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ