2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

കുട്ടിച്ചാത്തന്‍ കണ്ണാടി പിടിച്ചെടുക്കുന്നു; രോഗങ്ങള്‍ പകരാന്‍ സാദ്ധ്യത


തൊടുപുഴ : ത്രീഡി സിനിമ കണ്ട്‌ മടങ്ങുന്ന കാണികളില്‍ നിന്നും തീയേറ്റര്‍ ജീവനക്കാര്‍ കണ്ണാടി പിടിച്ച്‌ വാങ്ങുന്നതായി പരാതി. മൈഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമ കാണാന്‍ എത്തുന്ന കുട്ടികളാണ്‌ പരാതിക്കാര്‍. ടിക്കറ്റ്‌ ചാര്‍ജ്ജ്‌ 50 രൂപയും കണ്ണാടിയുടെ വിലയായി 15 രൂപയുമാണ്‌ ഇവിടുത്തെ തീയേറ്ററില്‍ ഈടാക്കുന്നത്‌. സിനിമ തുടങ്ങി 15 മിനിറ്റ്‌ കഴിയുമ്പോഴാണ്‌ കണ്ണാടി വിതരണം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്‌. സിനിമ കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ കണ്ണാടി തിരികെ വാങ്ങുകയാണത്രേ. വാടകയിനത്തിലാണ്‌ 15 രൂപ വാങ്ങുന്നതെന്നാണ്‌ ജീവനക്കാരുടെ വിശദീകരണം. കണ്ണാടി വച്ച്‌ സന്തോഷത്തോടെ പുറത്തിറങ്ങുന്ന കുട്ടികള്‍ ഒടുവില്‍ കരഞ്ഞാണ്‌ വീടുകളിലേക്ക്‌ മടങ്ങുന്നത്‌. ഇതിനിടെ ഒരു കണ്ണാടി പലര്‌ ഉപയോഗിക്കുന്നത്‌ കണ്ണുരോഗം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ പകരുവാന്‍ കാരണമാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പും ശ്രദ്ധിക്കണമെന്ന്‌ സിനിമാ ആസ്വാദകര്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ