2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

ഹൃദയാരോഗ്യം

രോഗം വരാതെ നോക്കുക. പരമമായി രോഗങ്ങളെ പ്രതിരോധിക്കാന്‍ ഉദ്യമിക്കുക. ഹൃദ്രോഗത്തിന്റെ കാര്യത്തിലും അതു സാധ്യമാണ്‌. അതാണു പ്രഥമവും പ്രധാന വുമായ ചികിത്സ. ഒരു ലോകം, ഒരു വീട്‌, ഒരു ഹൃദയം ഈ വര്‍ഷത്തെ സന്ദേശം. ഇതിലൂടെ വേള്‍ഡ്‌ ഹാര്‍ട്ട്‌ ഫെഡറേഷന്‍, ഓരോ വീടുകളിലും താമസിക്കുന്നവരുടെ ഹൃദയാരോഗ്യം കാത്തു പരിപാലിക്കേണ്ടതിന്റെ പ്രാധാന്യമാണ്‌ സൂചിപ്പിക്കുന്നത്‌. ആരോഗ്യ പൂര്‍ണമാ യ ആഹാരത്തിനു മുന്‍തൂക്കം കൊടുത്തുകൊണ്ടും വ്യായാമശീലം വളര്‍ത്തിക്കൊണ്ടും പുകവലിയോടു വിടപറഞ്ഞുകൊണ്ടും ഓരോ ഗൃഹത്തിലെയും അന്തേവാസിക ളുടെ ഹൃദയാരോഗ്യം പരിരക്ഷിക്കണമെന്ന്‌ ഈ ദിനം ആഹ്വാനം ചെയ്യുന്നു.ഏറെ സവിശേഷതകളുമായിട്ടാണ്‌ ഈ വര്‍ഷം ലോക ഹൃദയാരോഗ്യദിനം ആചരിക്കുന്നത്‌. രോഗപ്രതിരോധത്തിനു പ്രാധാന്യം നല്‍കു ന്ന വിഷയങ്ങള്‍ മാത്രമാണ്‌ ഓരോ വര്‍ഷവും ലോകഹൃദയാരോഗ്യ ദിനസന്ദേശ ങ്ങളായി തെരഞ്ഞെടുക്കുന്നത്‌. ഹൃദ്രോഗ ബാധയില്‍ നിന്നു പരിരക്ഷിക്കുവാനുതകുന്ന നാനാവിധ പ്രതിരോധമാര്‍ഗങ്ങള്‍ക്കാണു പ്രാധാന്യമെന്നു ഈ ഹൃദയദിനവും അടിവരയിടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ