2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

വിവാഹ തട്ടിപ്പ്‌ കേസില്‍ യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു

വിവാഹ തട്ടിപ്പ്‌ കേസില്‍ യുവാവിനെ
പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു
തൊടുപുഴ: വിവാഹ തട്ടിപ്പ്‌ കേസില്‍ യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മൊബൈല്‍ഫോണിലൂടെ പെണ്‍കുട്ടിയെ വശീകരിച്ച്‌ ഗര്‍ഭിണിയാക്കി എട്ട്‌ പവനോളം സ്വര്‍ണ്ണം കവര്‍ന്ന്‌ വഴിയില്‍ ഉപേക്ഷിച്ച കോന്നി സീതത്തോട്‌ തട്ടുപാറയ്‌ക്കല്‍ സുനില്‍ (32) നെയാണ്‌ തൊടുപുഴ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 2010 ജൂണിലാണ്‌ മൊബൈല്‍ഫോണില്‍ മിസ്‌ഡ്‌ കോളിലൂടെ യുവതിയുമായി ബന്ധം സ്ഥാപിച്ചത്‌. ഓഗസ്റ്റ്‌ 17 ന്‌ ഇരുവരും ചേര്‍ന്ന്‌ മുബൈയിലേക്ക്‌ പോയി. തുടര്‍ന്ന്‌ സ്വര്‍ണ്ണവും പണവും ചെലവഴിച്ച ശേഷം പീഡിപ്പിക്കുകയും ഗര്‍ഭിണിയായ യുവതിയെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച്‌ സുനില്‍ മുങ്ങുകയായിരുന്നു. പിന്നീട്‌ യുവതി സുനിലിന്റെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ പ്രതികരിച്ചിരുന്നില്ല. തൊടുപുഴ സ്വദേശിയായ യുവതിയുടെ പരാതിയിലാണ്‌ സുനിലിനെ അറസ്റ്റ്‌ ചെയ്‌തത്‌. ഇപ്പോള്‍ യുവതി എട്ട്‌ മാസം ഗര്‍ഭിണിയാണ്‌. സുനിലിന്‌ കോന്നിയില്‍ ഭാര്യയും ഒരു കുട്ടിയുമുണ്ട്‌. തൊടുപുഴ സിഐ സജി മര്‍ക്കോസ്‌, എസ്‌ ഐ ക്ലീറ്റസ്‌ കെ ജോസഫ്‌, എഎസ്‌ഐ മാരായ പ്രദീപ്‌, ഡെന്നി, സാജന്‍ തുടങ്ങിയവരാണ്‌ കേസന്വേഷിച്ച്‌ പ്രതിയെ കോന്നിയില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌തത്‌. മുട്ടം കോടതിയില്‍ ഹാജരാക്കിയ സുനിലിനെ റിമാന്റ്‌ ചെയ്‌തു.

1 അഭിപ്രായം:

  1. എന്ത് പറയാനാ...ഇത്ര കേട്ടിട്ടും പെണ്‍ കുട്ടികള്‍ പഠിക്കുന്നില്ലല്ലോ...കഷ്ട്ടം..!!

    www.ettavattam.blogspot.com

    മറുപടിഇല്ലാതാക്കൂ