2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

മുതലക്കോടം ഹോളിഫാമിലി ഹോസ്‌പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗം


തൊടുപുഴ : മുതലക്കോടം ഹോളിഫാമിലി ഹോസ്‌പിറ്റല്‍ വളര്‍ച്ചയുടെ പാതയില്‍. ഇവിടെ കാര്‍ഡിയോളജി വിഭാഗത്തിന്റെ ഉദ്‌ഘാടനം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ മന്ത്രി പി ജെ ജോസഫ്‌ നിര്‍വഹിക്കും. ഈശോയുടെ തിരുഹൃദയ സന്യാസിനി സഭയുടെ നേതൃത്വത്തില്‍ 1971 ല്‍ ചെറിയ തോതില്‍ ആരംഭിച്ച ആശുപത്രിയാണ്‌ ഇന്ന്‌ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലായി വളര്‍ന്നിരിക്കുന്നത്‌. 400 ലധികം ബെഡുകളുള്ള ഇവിടെ 15 സ്‌പെഷ്യാലിറ്റികളിലും അഞ്ച്‌ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളിലുമായി 31 ഓളം ഡോക്‌ടര്‍മാര്‍ പ്രവര്‍ത്തിച്ചു വരുന്നു. ആശുപത്രിയോടനുബന്ധിച്ച്‌ ജനറല്‍നഴ്‌സിംഗ്‌ സ്‌കൂള്‍, കോളേജ്‌ ഓഫ്‌ നഴ്‌സിംഗ്‌, ഇതര ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ പ്രവര്‍ത്തിച്ചു വരുന്നു.
എമര്‍ജന്‍സി ആന്റ്‌ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്‌, ജനറല്‍ മെഡിസിന്‍, ജനറല്‍ ആന്റ്‌ ലാപ്രോസ്‌കോപിക്‌ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌, ഓര്‍ത്തോപീഡിക്‌, സ്‌പൈന്‍ ആന്റ്‌ ജോയിന്റ്‌സ്‌, ഫിസിയോ തെറാപ്പി, ഡയബറ്റോളജി, കാര്‍ഡിയോളജി ആന്റ്‌ ഐസിയു, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ആന്റ്‌ കാത്ത്‌ ലാബ്‌, ന്യൂറോ സര്‍ജറി, യൂറോളജി, ആന്‍ഡ്രോളജി, ഇ.എന്‍.ടി, ഓഡിയോളജി ആന്റ്‌ സ്‌പീച്ച്‌ തെറാപ്പി, ഒഫ്‌താല്‍മോളജി ആന്റ്‌ ഫാക്കോ സര്‍ജറി, ഒപ്‌റ്റോമെട്രി, ഡെര്‍മറ്റോളജി ആന്റ്‌ വെനറോളജി, അനസ്‌തേഷ്യോളജി, റേഡിയോ ഡയഗ്നോസിസ്‌, ഡന്റിസ്‌ട്രി, ഓറല്‍ ആന്റ്‌ മാക്‌സിലോഫേഷ്യല്‍ സര്‍ജറി, ഇംപ്ലാന്റോളജി, ദന്തല്‍ ഇംപ്ലാന്റ്‌, ക്ലിനിക്കല്‍ സൈക്കോളജി, പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ കെയര്‍, ബയോ കെമിസ്‌ട്രി, മൈക്രോ ബയോളജി, ബ്ലഡ്‌ ബാങ്ക്‌ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുള്ളതായി ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി കുര്യന്‍, ചീഫ്‌ ഫിസിഷ്യല്‍ ഡോ. ഇ.വി ജോര്‍ജ്ജ്‌, കാര്‍ഡിയോളജിസ്റ്റ്‌ ഡോ. ഷാനവാസ്‌ഖാന്‍, അസിസ്റ്റന്റ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേരി ടോം എന്നിവര്‍ പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ന്യൂറോട്രോമ സെന്റര്‍, ഹോള്‍ബോഡി സ്‌പൈറല്‍ സി.ടി സ്‌കാന്‍, കോറോണറി ഐസിയു, പീഡിയാട്രിക്‌ ഐസിയു, കളര്‍ ഡോപ്‌ളര്‍, എക്കോ കാര്‍ഡിയോഗ്രാഫി, കമ്പ്യൂട്ടറൈസ്‌ഡ്‌ ട്രെഡ്‌മില്‍, കമ്പ്യൂട്ടറൈസ്‌ഡ്‌ റേഡിയോഗ്രഫി തുടങ്ങി എല്ലാവിധ ആധുനിക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. വിശാലമായ ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സും സജ്ജീകരിച്ചിട്ടുണ്ട്‌.
ജനറല്‍ മെഡിസിനില്‍ ഡോ. ഇ. വി ജോര്‍ജ്ജ്‌, ഡോ. എം. ജയപ്രകാശ്‌, ഡോ. ബി. ഗിരീഷ്‌കുമാര്‍, ഡോ. റ്റീന അന്നമ്മ സക്കറിയ, ജനറല്‍ സര്‍ജറിയില്‍ ഡോ. അരുണ്‍ എസ്‌. നായര്‍, ന്യൂറോ സര്‍ജറിയില്‍ ഡോ. ജോളി ജോര്‍ജ്ജ്‌, കാര്‍ഡിയോളജിയില്‍ ഡോ. എസ്‌. ഷാനവാസ്‌ഖാന്‍, യൂറോളജിയില്‍ ഡോ. സുന്ദര്‍ലാല്‍ ബാബു, ഡോ. മയൂര്‍ വി പാട്ടീല്‍, ഗൈനക്കോളജിയില്‍ ഡോ. റ്റി. ആര്‍ ഭവാനി, ഡോ. ടാജീമോള്‍ ജോളി, പീഡിയാട്രിക്‌സ്‌ വിഭാഗത്തില്‍ ഡോ. പി ആര്‍ രാജ്‌കുമാര്‍, ഡോ. എ.കെ മുരളീധരന്‍, ഒപ്‌തമോളജിയില്‍ ഡോ. ആലീസ്‌ ഡൊമിനിക്‌, ഡോ. മാനുവല്‍ ജോണ്‍, ഓര്‍ത്തോപീഡിയ സര്‍ജറിയില്‍ ഡോ. റ്റി. അജയകുമാര്‍, ഇഎന്‍ടിയില്‍ ഡോ. പോള്‍ കെ എബ്രഹാം, റേഡിയോളജിയില്‍ ഡോ. മേഘരഞ്‌ജിനി മയൂര്‍ പാട്ടീല്‍, ദന്തവിഭാഗത്തില്‍ സിസ്റ്റര്‍ ഡോ. ജോണ്‍സി, ഡോ. വര്‍ഗീസ്‌ മാത്യു, ഡോ. ജൂലി സൂസന്‍ വര്‍ഗീസ്‌., ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോ. സിസ്റ്റര്‍ ഷാലു കോയിക്കര, അനസ്‌തേഷ്യോളജിയില്‍ ഡോ. എം. എം തോമസ്‌. ഡോ. ഉഷ ജേക്കബ്‌, ഡെര്‍മറ്റോളജിയില്‍ ഡോ. പീറ്റര്‍ മാത്യു, കാഷ്വാല്‍റ്റിയില്‍ ഡോ. ഗിരിജ തങ്കപ്പന്‍, ഡോ. സിബി പള്ളിപ്പാടന്‍, ഡോ.യൂജിന്‍ പൈലി, ഡോ. പിങ്കി ഫിറോസ്‌ഖാന്‍, മെഡിക്കല്‍ ലീഗലില്‍ ഡോ. ആര്‍. ചന്ദ്രശേഖരന്‍, ഡോ. എസ്‌. അശ്വിനികുമാരി തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ചേരുന്ന യോഗത്തില്‍ കോതമംഗലം ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. ഡോ. പ്രതാപ്‌കുമാര്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി കുര്യന്‍, സിസ്റ്റര്‍ പ്രൊവിന്‍ഷ്യാല്‍ ഡോ. ക്രിസ്റ്റി അറയ്‌ക്കത്തോട്ടം, മുന്‍ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ്‌, ഡോ. ഇ. വി ജോര്‍ജ്ജ്‌., റവ. ഡോ. ജോര്‍ജ്ജ്‌ ഒലിയപ്പുറം, ഡോ. അലോഷ്യസ്‌, ഡോ. അബ്‌ദുള്‍ഖാദര്‍, ഡോ. റെജി ജോസ്‌, ജോര്‍ജ്ജ്‌ താന്നിക്കല്‍, ഫാ. ചാക്കോ പുതിയിടത്ത്‌, ഫാ. സോണി തെക്കേക്കര, കെസിഎസ്‌ നായര്‍, ഹരീഷ്‌ ഗുലാര്‍, ഡോ. ഷാനവാസ്‌ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ