2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

സിന്‍ഡിക്കേറ്റ്‌ ബാങ്കിന്റെ തൊടുപുഴ ശാഖയില്‍ അഗ്നിബാധ

സിന്‍ഡിക്കേറ്റ്‌ ബാങ്കിന്റെ തൊടുപുഴ ശാഖയില്‍ അഗ്നിബാധ. ഓണാവധി കഴിഞ്ഞ ശനിയാഴ്‌ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ്‌ സംഭവം അറിയുന്നത്‌. ബാങ്കിനുള്ളിലെ പ്രിന്ററില്‍ നിന്നാണ്‌ തീ ഉയര്‍ന്നതെന്ന്‌ സംശയിക്കുന്ന്‌. ഉപകരണങ്ങള്‍ കത്തി പുക തങ്ങി നിന്നതു മൂലം ബാങ്കിന്റെ ഉള്‍വശം പുക പടര്‍ന്ന നിലയിലാണ്‌. സ്‌ട്രോംഗ്‌ റൂം ഉള്‍പ്പെടെ ബാങ്ക്‌ സംവിധാനങ്ങള്‍ എല്ലാ സുരക്ഷിതമാണ്‌. വൈദ്യുതി ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ കാരണമെന്ന്‌ സംശയിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ