2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

അസറുദ്ദീന്റെ മകന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്‌

അസറുദ്ദീന്റെ മകന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്‌


ഹൈദരാബാദ്: കോണ്‍ഗ്രസ് എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസറുദ്ദീന്റെ മകന്‍ മുഹമ്മദ് അയാസുദ്ദീന് വാഹനാപകടത്തില്‍ ഗുരുതരപരിക്ക്. ബൈക്കില്‍ ഒപ്പം യാത്ര ചെയ്‌തിരുന്ന അസറുദ്ദീന്റെ മരുമകന്‍ അജ്മല്‍ ഉര്‍ റഹ്‌മാന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.


അപ്പോളോ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അയാസുദ്ദിന്റെ നില ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനര്‍ത്തുന്നത്. ഹൈദരാബാദില ഔട്ടര്‍ റിങ് റോഡില്‍ പൊപ്പലഗുഡയില്‍ വെച്ചാണ് അപകടമുണ്ടായത്.


ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അസറുദ്ദീന്റെയും ആദ്യഭാര്യ നൗറീന്റെ രണ്ടാമത്തെ മകനാണ് ക്രിക്കറ്റ് താരം കൂടിയായ അയാസുദ്ദീന്‍. സെന്റ് മേരീസ് കോളേജിലെ രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ഥിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ