2011, ജൂൺ 10, വെള്ളിയാഴ്‌ച
എലിപ്പനി ബാധിച്ച് മരണമടഞ്ഞു
എലിപ്പനി ബാധിച്ച് മരണമടഞ്ഞു
തൊടുപുഴ : ഓള്‍ കേരള പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അംഗവും വാഴക്കുളത്തെ പൈനാപ്പിള്‍ വ്യാപാരിയുമായ ജോര്‍ജ്ജ് ചൊള്ളമ്പേല്‍ (കൊറ്റാലി ജോര്‍ജ്ജ് - 55) എലിപ്പനി ബാധിച്ച് മരണമടഞ്ഞു. കടുത്ത പനിയെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജോര്‍ജ്ജിനെ നില വഷളായതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വാഴക്കുളം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍. ഭാര്യ ലൂസി കാരാംകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍ : മിഥുന്‍, മീനു (സെന്റ് ലിറ്റില്‍ തെരേസാസ് വിദ്യാര്‍ത്ഥികള്‍)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ