2011, ജൂൺ 25, ശനിയാഴ്‌ച

വചനവേദിയില്‍ നിന്നും റാങ്കിന്റെ പൊന്‍തിളക്കവുമായി മിനു






തൊടുപുഴ: വചനവേദിയില്‍നിന്നും റാങ്കിന്റെ പൊന്‍തിളക്കവുമായി മിനു. എംജി യൂണിവഴ്‌സിറ്റി ബിഎസ്‌്‌സി മാത്‌്‌സില്‍ ഒന്നാം റാങ്ക്‌ നേടിയ ന്യൂമാന്‍ കോളജ്‌ വിദ്യാര്‍ഥിനി മിനു മേരി ജോ ജീവിതത്തിലെ കൂടുതല്‍ സമയവും വചനശുശ്രൂഷാവേദിയിലാണ്‌. ചേച്ചിയുടെ ഭര്‍ത്താവും മികച്ച വചനപ്രഘോഷകനുമായ സന്തോഷ്‌ കരിമത്രയോടൊപ്പം ശുശ്രൂഷ ചെയ്‌തുവരുന്നതിനിടയിലാണ്‌ റാങ്ക്‌ ലഭിച്ച വിവരം മിനു അറിയുന്നത്‌. ദൈവകൃപകൊണ്ടുമാത്രമാണ്‌ റാങ്ക്‌ ലഭിച്ചതെന്നു മിനു പറഞ്ഞു. വചനപ്രഘോഷണവേദിയില്‍നിന്നാണ്‌ പരീക്ഷയെഴുതാന്‍ പോയത്‌. ബിഎസ്‌്‌സി രണ്ടാംവര്‍ഷ പരീക്ഷയില്‍ മികച്ച മാര്‍ക്ക്‌ ലഭിച്ചതിനാല്‍ റാങ്ക്‌ പ്രതീക്ഷയുണ്ടായിരുന്നു. കാഞ്ഞാര്‍ സൗത്ത്‌ ഇന്ത്യന്‍ ബാങ്കില്‍ ക്ലര്‍ക്കായ നെടിയശാല പാലംകുന്നേല്‍ മാത്യുവിന്റേയും ന്യൂമാന്‍ കോളജ്‌ മാത്തമാറ്റിക്‌സ്‌ വിഭാഗം ലക്‌്‌ചറര്‍ റാണി ജോണിന്റേയും രണ്‌ടാമത്തെ മകളാണ്‌ മിനു. റാങ്ക്‌ നേടിയ മിനുവിനെ കോളജ്‌ പ്രിന്‍സിപ്പല്‍ പ്രഫ. ടി.എം. ജോസഫ്‌, ബര്‍സാര്‍ റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട്‌ എന്നിവര്‍ അനുമോദിച്ചു. കഠിനാധ്വാനത്തിന്റെയും ദൈവാശ്രയബോധത്തിന്റെയും ഉത്തമ മാതൃകയായ മിനു മേരിയുടെ വിജയം കോളേജ്‌ സമൂഹത്തിനാകെ അഭിമാനം പകര്‍ന്നിരിക്കുകയാണെന്ന്‌ പ്രിന്‍സിപ്പല്‍ ഡോ. ടിഎം ജോസഫ്‌ പറഞ്ഞു. മാത്തമാറ്റിക്‌സ്‌ ഡിപ്പാര്‍ട്ടുമെന്റിന്‌ ഇത്‌ തുടര്‍ച്ചയായ മൂന്നാമത്തെ നേട്ടമാണ്‌. കഴിഞ്ഞ വര്‍ഷങ്ങളിലും റാങ്കുകള്‍ ഗണിത ശാസ്‌ത്ര വിദ്യാര്‍ത്ഥികളെ തേടിയെത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ