2011, ജൂൺ 21, ചൊവ്വാഴ്ച
യുവതി ആക്രമിക്കപ്പെട്ട സംഭവം: മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കൊച്ചി: കാക്കനാട്ട് ഇന്‍ഫോ പാര്‍ക്കിന് സമീപം ഐ.ടി. സ്ഥാപനത്തില്‍ ജോലി ചെയ്ത് മടങ്ങുകയായിരുന്നു യുവതിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഞായറാഴ്ച്ച രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന തസ്‌നിബാനു എന്ന യുവതിയെയാണ് ഒരു സംഘം തടഞ്ഞുനിര്‍ത്തി തെറി വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
'സദാചാര പോലീസ്' ചമഞ്ഞ് അശ്ലീലവും തെറിയും പറഞ്ഞായിരുന്നു സംഘത്തിന്റെ ആക്രമണമെന്ന് യുവതി പറയുന്നു. പരിക്കേറ്റ തസ്‌നിബാനുവിനെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ട് രണ്ട് ദിവസമായിട്ടും പോലീസ് നടപടിയെടുക്കാതിരുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ