2011, ജൂൺ 10, വെള്ളിയാഴ്‌ച
തൊടുപുഴയാറ്റില്‍ കാണാതായ എട്ടുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
തൊടുപുഴയാറ്റില്‍ കാണാതായ എട്ടുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
തൊടുപുഴ : കഴിഞ്ഞ ദിവസം തൊടുപുഴയാറില്‍ കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട എട്ടുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ കാവത്തുകുന്നത്ത് ജയന്റെ മകള്‍ ജെസ്റ്റീനയുടെ മൃതദേഹമാണ് വെള്ളിയാഴ്‌ച ഉച്ചയോടെ മടക്കത്താനം ഭാഗത്തുനിന്നും കണ്ടെത്തിയത്. വ്യാഴാഴ്‌ച രാവിലെയാണ് പാപ്പൂട്ടി ഹാളിന് സമീപത്തുനിന്നും ജസ്റ്റീനയും മാതാവ് ജാന്‍സിയും ഒഴുക്കില്‍പ്പെട്ടത്. മാതാവ് നീന്തി രക്ഷപ്പെട്ടു. രണ്ട് ദിവസമായി ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയായിരുന്നു. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12.30 ഓടെ കുട്ടിയുടെ മൃതദേഹം മടക്കത്താനം ഭാഗത്ത് കണ്ടെത്തിയതായി നാട്ടുകാര്‍ വാഴക്കുളം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് അനങ്ങിയില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഒന്നര മണിക്കൂറിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ