2011, ജൂൺ 25, ശനിയാഴ്‌ച

പവര്‍ ഹൗസിലെ പൊട്ടിത്തെറി; പൊള്ളലേറ്റ എഞ്ചിനീയര്‍ മരണമടഞ്ഞു.


തൊടുപുഴ : മൂലമറ്റം പവ്വര്‍ ഹൗസിലെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ പൊള്ളലേറ്റ്‌ എറണാകുളത്ത്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസിസ്റ്റന്റ്‌ എന്‍ജിനീയര്‍ മെറിന്‍ ഐസക്ക്‌ (27) നിര്യാതയായി.പൂമാല സി എസ്‌ ഐ പള്ളിയിലെ സഭാ ശുശ്രൂഷകന്‍ റ്റി ജെ ഐസക്കിന്റെ മകളാണ്‌.തിരുവനന്തപുരം എസ്‌ ബി റ്റി യിലെ പ്രൊബേഷനറി ഓഫീസര്‍ റോയിയാണ്‌ ഭര്‍ത്താവാണ്‌.മാതാവ്‌:മേരി ഐസക്ക്‌.സഹോദരി: ഗ്രീഷ്‌മ ഐസക്ക്‌. മെറിന്‍ ഐസകിന്റെ മൃതദേഹം ഇന്നലെ രാത്രിയില്‍ പൂമാലയിലെ വസതിയില്‍ കൊണ്ടുവന്നു. ഇന്ന്‌ മൂലമറ്റത്ത്‌ പവര്‍ ഹൗസില്‍ പൊതുദര്‍ശനത്തിന്‌ വെക്കും. ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ വാളകം സിഎസ്‌ഐ പള്ളിയില്‍ സംസ്‌കാരം നടത്തും.
ഒരു വര്‍ഷം മുമ്പാണു മെറിനു വൈദ്യുതി ബോര്‍ഡില്‍ ജോലി ലഭിച്ചത്‌. രണ്ടു മാസം മുമ്പായിരുന്നു വിവാഹം.? കഴിഞ്ഞ തിങ്കളാഴ്‌ചയാണു മൂലമറ്റം പവര്‍ ഹൗസില്‍ സ്‌ഫോടനം ഉണ്ടായത്‌. പവര്‍ഹൗസിലെ അഞ്ചാം നമ്പര്‍ ജനറേറ്ററിനോട്‌ ചേര്‍ന്നുള്ള 11 കെ വി വൈദ്യുതി പാനല്‍ പൊട്ടിത്തെറിക്കുകയായിരുന്നു.. അറ്റകുറ്റപണികള്‍ക്കു ശേഷം പരീക്ഷണാടിസ്‌ഥാനത്തില്‍ പ്രവര്‍ത്തനം പുനരാരംഭിച്ച അഞ്ചാം നമ്പര്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനിടെയാണ്‌ ഇരുവര്‍ക്കും പരുക്കേറ്റത്‌.85 ശതമാനത്തോളം പൊള്ളറ്റേ നിലയിലാണ്‌ മെറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്‌. ബേണ്‍സ്‌ ഐ. സിയുവില്‍ ഗുരുതരാവസ്ഥയിലായിരുന്നു മെറിന്‍ കഴിഞ്ഞിരുന്നത്‌. സബ്‌ എഞ്ചിനീയര്‍ ഇഞ്ചമൂല വെള്ളാരൂര്‍ ജലജ മന്ദിരത്തില്‍ കെ.എസ്‌.പ്രഭ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആസ്‌പത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്‌. ആറ്‌ ജനറേറ്ററുകളുള്ള പവര്‍ഹൗസിലെ അഞ്ചാംനമ്പര്‍ ജനറേറ്ററിന്റെ കണ്‍ട്രോള്‍ പാനലിലാണ്‌ തീപിടുത്തവും പൊട്ടിത്തെറിയുമുണ്ടായത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ