2012, ജൂലൈ 31, ചൊവ്വാഴ്ച

സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിയുടെ യൂണിറ്റ്‌ ഉദ്‌ഘാടനം

സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിയുടെ യൂണിറ്റ്‌ ഉദ്‌ഘാടനം കരിമണ്ണൂര്‍ സെന്റ്‌ ജോസഫ്‌സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി പി.ജെ ജോസഫ്‌ നിര്‍വഹിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ജോര്‍ജ്ജ്‌ വര്‍ഗീസ്‌, കോതമംഗലം കോര്‍പറേറ്റ്‌ വിദ്യാഭ്യാസ സെക്രട്ടറി ഫാ. കുര്യാക്കോസ്‌ കൊടകല്ലില്‍, സ്‌കൂള്‍മാനേജര്‍ റവ. ഡോ. സ്റ്റാന്‍ലി കുന്നേല്‍, പ്രിന്‍സിപ്പല്‍ മാത്യു സ്റ്റീഫന്‍, ഹെഡ്‌മാസ്റ്റര്‍ ജോസഫ്‌ ജോണ്‍, ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി ദാമോദരന്‍, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന ജോളി, ഡിവൈഎസ്‌പി യും എസ്‌.പി.സി നോഡല്‍ ഓഫീസറുമായ ആര്‍.ദത്തന്‍, ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വത്സമ്മ എബ്രഹാം, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പോള്‍ കുഴിപ്പിള്ളി, പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറും എസ്‌പിസി കണ്‍വീനറുമായ വി.എസ്‌ ഷാജു, തൊടുപുഴ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അബു എബ്രഹാം, തൊടുപുഴ ഫയര്‍ഫോഴ്‌സ്‌ അസിസ്റ്റന്റ്‌ സ്റ്റേഷന്‍ ഓഫീസര്‍ സി.വി രാജന്‍, തൊടുപുഴ ജോയിന്റ്‌ ആര്‍.ടി.ഒ വി.എം ജബ്ബാര്‍, കരിമണ്ണൂര്‍ എസ്‌.ജെ.എച്ച്‌.എസ്‌.എസ്‌ പ്രിന്‍സിപ്പല്‍ മാത്യു സ്റ്റീഫന്‍, കരിമണ്ണൂര്‍ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.കെ ജോസ്‌, എസ്‌പിസി അസിസ്റ്റന്റ്‌ നോഡല്‍ ഓഫീസര്‍ സുരേഷ്‌ ബാബു, പിടിഎ പ്രസിഡന്റ്‌ ജോളിഅഗസ്റ്റിന്‍, മുതലക്കോടം എസ്‌ജിഎച്ച്‌എസ്‌എസ്‌ അദ്ധ്യാപകനും സിപിഒയുമായ ബിജോയി മാത്യു, പിടിഎ വൈസ്‌ പ്രസിഡന്റ്‌ കെ.എന്‍ സണ്ണി, എംപിടിഎ പ്രസിഡന്റ്‌ ജയിന്‍ മാത്യു, സിപിഒ സജി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

തൊടുപുഴ ന്യൂമാന്‍ കോളേജ്‌ ഫോക്‌ലോര്‍ ക്ലബിന്റെ നേതൃത്വത്തില്‍ നാടോടി വിജ്ഞാനസദസ്സ്‌ നടത്തി

തൊടുപുഴ ന്യൂമാന്‍ കോളേജ്‌ ഫോക്‌ലോര്‍ ക്ലബിന്റെ നേതൃത്വത്തില്‍ നാടോടി വിജ്ഞാനസദസ്സ്‌ നടത്തി. വിവിധ കലാപരിപാടികള്‍ ഇതോടനുബന്ധിച്ച്‌ നടത്തി.

സ്‌കൂളുകളില്‍ ഖാദി പ്രചരിപ്പിക്കാന്‍ ഖാദി ബോര്‍ഡ്‌ മുന്‍കൈയ്യെടുക്കണം: പി.ടി. തോമസ്‌ എം.പി.

ഇടുക്കി : ഖാദിയുടെ പ്രചരണം കാര്യക്ഷമമാക്കാന്‍ ഖാദി ബോര്‍ഡ്‌ ദീര്‍ഘ വീക്ഷണത്തടെ പ്രവര്‍ത്തിക്കണമെന്ന്‌ പി.ടി.തോമസ്‌ എം.പി.. ഒരുമാസം നീണ്ടു നില്‍ക്കുന്ന ഖാദി ഓണം- റംസാന്‍ മേളയുടെ ജില്ലാ തല ഉദ്‌ഘാടനം തൊടുപുഴ ഖാദി സൗഭാഗ്യയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളില്‍ സൗജന്യ യൂണിഫോം പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്‌. ഇത്‌ ഖാദി വഴി നടപ്പിലാക്കുവാനുളള പ്രോജക്‌ട്‌ അടുത്ത സ്‌കൂള്‍ വര്‍ഷമെങ്കിലും ലക്ഷ്യമിട്ട്‌ തയ്യാറാക്കണമെന്നും അതിനുളള സഹായ സഹകരണങ്ങള്‍ തന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിരിക്കുമെന്നും എം.പി. പറഞ്ഞു. തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ റ്റി.ജെ. ജോസഫ്‌ അധ്യക്ഷനായിരിന്നു. സ്‌പൈസസ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ റോയ്‌ കെ. പൗലോസ്‌ ഖാദി വസ്‌ത്രങ്ങള്‍ അനില്‍ മേല്‍ക്കുന്നേലിന്‌ നല്‍കികൊണ്ട്‌ ആദ്യ വില്‌പന നിര്‍വഹിച്ചു. ഇന്ത്യന്‍ ജനതയുടെ ദേശീയബോധത്തിന്റെ ഭാഗമാണ്‌ ഖാദി എന്നും നിരവിധി കുടുംബങ്ങള്‍ ഖാദി വസ്‌ത്രനെയ്‌ത്തിലൂടെ തങ്ങളുടെ ജീവിതം കൂടിയാണ്‌ നെയ്‌തെടുക്കുന്നതെന്നും റോയ്‌ കെ. പൗലോസ്‌ പറഞ്ഞു. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഖാദി - റംസാന്‍ മേള ജില്ലയിലെ തൊടുപുഴയിലുളള രണ്ടു സെന്ററുകളിലും കട്ടപ്പനയിലെ ഖാദി സെന്ററിലുമായാണ്‌ നടക്കുക. ആഗസ്റ്റ്‌ അവസാനം മേള സമാപിക്കും.ചടങ്ങില്‍ തൊടുപുഴ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ പി.ജി. രാജശേഖരന്‍, എം.എ. അബ്‌ദുള്‍ കരീം ഹാജി, പ്രോജക്‌ട്‌ ഓഫീസര്‍ റ്റി.സി. മാധവന്‍ നമ്പൂതിരി, വി.ഐ.ഒ. കെ.എച്ച്‌. അബ്‌ദുള്‍ കരീം, ഖാദി ബോര്‍ഡ്‌ ഉദേ്യാഗസ്ഥര്‍, വിവിധ നെയ്‌തു കേന്ദ്രങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

തൊടുപുഴ മഡോണ ടെക്‌സ്റ്റയില്‍സ്‌ കാരുണ്യ ലോട്ടറി ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം

കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിന്റെ ഭാഗമായി തൊടുപുഴ മഡോണ ടെക്‌സ്റ്റയില്‍സ്‌ കാരുണ്യ ലോട്ടറി ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം തൊടുപുഴ തഹസില്‍ദാര്‍ സുരേഷ്‌ ജോസഫ്‌ നിര്‍വഹിച്ചു. മാനേജിംഗ്‌ പാര്‍ട്‌ണര്‍മാരായ എം.ഡി ദിലീപ്‌, എം.എസ്‌ ഷൈജു തുടങ്ങിയവര്‍ പങ്കെടുത്തു. മഡോണയില്‍ നിന്നും വാങ്ങുന്ന ഓരോ ആയിരം രൂപയുടെ തുണിത്തരങ്ങള്‍ക്കൊപ്പം ഒരുകാരുണ്യ ലോട്ടറി സൗജന്യമായി നല്‍കും. ലോട്ടറികള്‍ ഈ വിധം നല്‍കുന്നതിലൂടെ നല്ലൊരു തുക സര്‍ക്കാരിലേക്ക്‌ നല്‍കാനാവും. രണ്ട്‌ വര്‍ഷം മുമ്പ്‌ മഡോണ ടെക്‌സ്റ്റൈല്‍സിന്‌ ഐഎസ്‌ഒ അംഗീകാരം ലഭിച്ചിരുന്നു. ഈ വര്‍ഷം ജില്ലയിലെ മികച്ച ഉപഭോക്തൃസേവനത്തിന്‌ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള അവാര്‍ഡും ലഭിച്ചിരുന്നു. റംസാന്‍, ഓണം സീസണില്‍ ഓഗസ്റ്റ്‌ 30 വരെ മുഴുവന്‍ തുണിത്തരങ്ങള്‍ക്കും അഞ്ച്‌ ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഞായറാഴ്‌ചകളിലെ പര്‍ച്ചേസിംഗിന്‌ മുഴുവന്‍ തുണിത്തരങ്ങള്‍ക്കും 10 ശതമാനം ഡിസ്‌കൗണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

റംസാന്‍ ഓണച്ചന്ത ബാങ്ക്‌ ഹെഡ്‌ആഫീസിനു സമീപം പ്രവര്‍ത്തനം തുടങ്ങി

തൊടുപുഴ സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ റംസാന്‍ ഓണച്ചന്ത ബാങ്ക്‌ ഹെഡ്‌ആഫീസിനു സമീപം പ്രവര്‍ത്തനം തുടങ്ങി. ബാങ്ക്‌ പ്രസിഡന്റ്‌ കെ.എം ബാബു ഉദ്‌ഘാടനം നിര്‍വഹിച്ചു. ഡയറക്‌ടര്‍മാരായ കെ. സലിംകുമാര്‍, ആര്‍. ഹരി, സെക്രട്ടറി പി.ജെ ജയിംസ്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഇടുക്കി ലോക്‌സഭാ മണ്‌ഡലത്തിലെ കെഎസ്‌ആര്‍ടിസി ഓപ്പറേറ്റിംഗ്‌ സെന്ററുകളുടെ സമഗ്ര വികസനം നടപ്പാക്കും -പി ടി തോമസ്‌ എം.പി

തൊടുപുഴ : ഇടുക്കി ലോക്‌ സഭാ മണ്‌ഡലത്തില്‍ ഉള്‍പ്പെട്ട കെഎസ്‌ആര്‍ടിസി ഓപ്പറേറ്റിംഗ്‌ സെന്ററുകളുടെ സമഗ്രവികസനത്തിനായി തുക അനുവദിച്ചതായി പി.ടി തോമസ്‌ എം.പി പത്രസമ്മേളനത്തില്‍ അറിയിച്ചു. കോതമംഗലം, മൂവാറ്റുപുഴ, മൂലമറ്റം, മൂന്നാര്‍, കുമളി, കട്ടപ്പന, ഓപ്പറേറ്റിംഗ്‌ സെന്ററുകളിലാണ്‌ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. ഇതു സംബന്ധിച്ച്‌ ഗതാഗത മന്ത്രിആര്യാടന്‍ മുഹമ്മദുമായി ചര്‍ച്ച നടത്തിയിരുന്നു. എം.പി എന്ന നിലയില്‍ ഈ ഡിപ്പോകളുടെ വികസനത്തിനായി ചില പദ്ധതികള്‍ മുന്നോട്ടു വച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ മൂവാറ്റുപുഴയിലും തൊടുപുഴയിലും ആധുനിക ബസ്‌ സ്റ്റാന്റ്‌ കോംപ്ലക്‌സ്‌ നിര്‍മ്മിക്കുന്നത്‌. മൂലമറ്റം (36 ലക്ഷം രൂപ), കോതമംഗലം (46 ലക്ഷം രൂപ), മൂന്നാര്‍ (മൂന്നുകോടി 80 ലക്ഷം രൂപ), കട്ടപ്പന (58 ലക്ഷം രൂപ), കുമളി (21 ലക്ഷം രൂപ) ഇങ്ങനെയാണ്‌ തുക അനുവദിച്ചിരിക്കുന്നത്‌. കാലപ്പഴക്കം ചെന്ന ബസുകള്‍ മാറ്റി പുതിയവ നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്‌. പുതിയ സര്‍വ്വീസുകള്‍, സര്‍വ്വീസുകള്‍ പുനക്രമീകരണം, തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക്‌ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന്‌ നടപടി സ്വീകരിക്കും. ഇടുക്കി ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ കണ്‍സഷന്‍ നല്‍കാതിരിക്കുന്നതിന്‌ സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ ഫാസ്റ്റ്‌ പാസഞ്ചര്‍ ആക്കുന്ന പ്രവണത വര്‍ദ്ധിച്ചു വന്നിരിക്കുകയാണ്‌. ഇതുമൂലം കുട്ടികളെ ബസുകളില്‍ കയറ്റാത്ത സ്ഥിതിയാണ്‌. ഇത്‌ ഒഴിവാക്കുന്നതിനും നിയമനിര്‍മ്മാണം നടത്തുവാനും ആലോചനയുണ്ട്‌. ഇത്‌ മുന്‍കാലപ്രാബല്യത്തോടെയായിരിക്കും നടപ്പാക്കുക. കെഎസ്‌ആര്‍ടിസി ബസുകള്‍ ജില്ലയില്‍ ആവശ്യത്തിനില്ലാത്ത സാഹചര്യത്തില്‍ ഉള്ള ബസുകളില്‍ കണ്‍സഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ഗൗരവമായി ആലോചിക്കുന്നതായി ഗതാഗതമന്ത്രി അറിയിച്ചതായും എം.പി പറഞ്ഞു. പെയിന്റ്‌ പോലും മാറ്റാതെയാണ്‌ സ്വകാര്യബസുകള്‍ ഫാസ്റ്റ്‌ പാസഞ്ചറുകളാക്കി മാറ്റിയിരിക്കുന്നത്‌. കെഎസ്‌ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ വ്യാപകമായ കൈയ്യേറ്റങ്ങള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്‌. ഇതിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രിയോട്‌ ആവശ്യപ്പെട്ടതായി പി.ടി തോമസ്‌ പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥലങ്ങളും വ്യാപകമായി കൈയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്‌. കട്ടപ്പന ട്രൈബല്‍ ഹൈസ്‌കൂളിന്‌ അഞ്ചരയേക്കര്‍സ്ഥലമുള്ളതില്‍ രണ്ടേകാല്‍ ഏക്കറോളം കൈയ്യേറിയ സ്ഥിതിയാണ്‌. ഇത്തരം കൈയ്യേറ്റങ്ങള്‍ വീണ്ടെടുക്കുന്നതിന്‌ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്‌ നേതാക്കളായ കെ.വി സിദ്ധാര്‍ത്ഥന്‍, എന്‍.ഐ ബെന്നി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

2012, ജൂലൈ 30, തിങ്കളാഴ്‌ച

കെട്ടിടനിര്‍മ്മാണരംഗത്ത്‌ നൂതന സാങ്കേതിക ഉപകരണവുമായി തൊടുപുഴ പുരയിടത്തില്‍ കണ്‍സ്‌ട്രക്ഷന്‍സ്‌ നിര്‍മ്മാണ മേഖലയില്‍ മുന്നേറുന്നു

കെട്ടിടനിര്‍മ്മാണരംഗത്ത്‌ നൂതന സാങ്കേതിക ഉപകരണവുമായി തൊടുപുഴ പുരയിടത്തില്‍ കണ്‍സ്‌ട്രക്ഷന്‍സ്‌ നിര്‍മ്മാണ മേഖലയില്‍ മുന്നേറുന്നു. മൊബൈല്‍ടവര്‍ ക്രെയിനാണ്‌ നിര്‍മ്മാണ രംഗത്ത്‌ തൊടുപുഴയില്‍ ആദ്യമായി ഉപയോഗപ്പെടുത്തുന്നത്‌. ഏഴുനിലവരെയുള്ള കെട്ടിടങ്ങളുടെ ഓരോ നിലയുടെയും നിര്‍മ്മാണത്തിനാവശ്യമായ കോണ്‍ക്രീറ്റ്‌ എളുപ്പത്തില്‍ എത്തിക്കുവാന്‍ കഴിയുന്നു. വൈദ്യുതിയിലും ഇന്ധനത്തിലും പ്രവര്‍ത്തിപ്പിക്കാവുന്ന സൗകര്യമുണ്ട്‌. രണ്ടായിരം കിലോഗ്രാം വരെയുള്ള ഭാരം മുകള്‍നിലകളിലെത്തിക്കാന്‍ മൊബൈല്‍ ടവര്‍ ക്രെയിന്‍ ഉപയോഗപ്പെടുത്താം. ഇടുക്കിജില്ലയില്‍ ഇത്തരം സംവിധാനം ആദ്യമായി എത്തിച്ചത്‌ തൊടുപുഴ പുരയിടത്തില്‍ കണ്‍സ്‌ട്രക്ഷന്‍സാണ്‌

ജ്യോതിസ്‌ റസിഡന്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ തകര്‍ന്നു കിടന്ന നടപ്പാലം സഞ്ചാരയോഗ്യമാക്കി

കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെപാഴൂക്കര ജ്യോതിസ്‌ റസിഡന്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ തകര്‍ന്നു കിടന്ന നടപ്പാലം സഞ്ചാരയോഗ്യമാക്കി. സെന്റ്‌ ജോസഫ്‌സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ പിന്നിലുള്ള തോയല്‍ പാടത്തിലെ തോടിന്‌ കുറുകെ സ്ഥാപിച്ചിരുന്ന നടപ്പാലമാണ്‌ നന്നാക്കിയത്‌. ദിനംപ്രതി നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന നടപ്പാലം തകര്‍ന്നു കിടന്നിട്ടും നന്നാക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ്‌ റസിഡന്‍സ്‌ അസോസിയേഷന്‍ ശ്രമദാനത്തിന്‌ തയ്യാറായത്‌. പ്രസിഡന്റ്‌ ജോളി മുരിങ്ങമറ്റം, ജോസ്‌ മാറാട്ടില്‍, ഐപ്പ്‌ ഉന്നയ്‌ക്കപ്പടവില്‍, ടി.എ മനോജ്‌, ജിത്ത്‌, ജോബി, പീറ്റര്‍ താന്നിക്കല്‍, പ്രദീപ്‌, ദാസ്‌ തുടങ്ങിയവര്‍നേതൃത്വം നല്‍കി

അജ്ഞാതരോഗം ബാധിച്ച മധ്യവയസ്‌കന്‍ സുമനസ്സുകളുടെ സഹായം തേടുന്നു

അജ്ഞാതരോഗം ബാധിച്ച മധ്യവയസ്‌കന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. മണക്കാട്‌ കുന്നത്തുപാറ പെരിഞ്ചിറക്കുന്നേല്‍ ഉണ്ണിക്കൃഷ്‌ണനാണ്‌ അജ്ഞാതരോഗം മൂലം ദുരിതത്തിലായത്‌. 2007 ജൂണ്‍മാസത്തിലാണ്‌ രോഗലക്ഷണം കണ്ടത്‌. ഇടതുകാലിന്റെ പെരുവിരലില്‍ നിന്നും മരപ്പ്‌ കയറുകയായിരുന്നു. തൊടുപുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ശരീരത്തിലെ മസില്‍ ദ്രവിച്ചു പോകുന്ന രോഗമാണ്‌. ഒരുലക്ഷത്തില്‍ ഒരാള്‍ക്കുമാത്രം ഉണ്ടാകുന്ന അസുഖമാണെന്നും ഇതിന്‌ മരുന്ന്‌ കണ്ടുപിടിച്ചിട്ടില്ലെന്നുമാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. നീണ്ട ആശുപത്രി വാസത്തിനു ശേഷം ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ മെയ്‌ മാസത്തില്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക്‌ മാറ്റുകയായിരുന്നു. ഒട്ടെറെ ആരോഗ്യപ്രശ്‌നങ്ങളുള്ള ഉണ്ണികൃഷ്‌ണന്‌ വീട്ടില്‍ സ്വന്തമായി ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങിയാണ്‌ ശ്വാസോച്ഛ്വാസത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്‌. ദിവസവും ഒരു സിലിണ്ടര്‍ വേണ്ടി വരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു നല്‍കിയ സഹായമാണ്‌ ചികിത്സയ്‌ക്ക്‌ ഉപകരിച്ചത്‌. അഞ്ച്‌സെന്റ്‌ സ്ഥലവും പണിതീരാത്ത ഒരു വീടുമാണ്‌ ഇവര്‍ക്കുള്ളത്‌. തൊടുപുഴയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കു പോയിരുന്ന ഭാര്യ ബിന്ദുവിന്‌ ഇപ്പോള്‍ ജോലിക്കു പോകാനാവത്ത സ്ഥിതിയാണ്‌. വിദ്യാര്‍ത്ഥികളായ ഗിരീഷ്‌, ഗ്രീഷ്‌മ എന്നിവരുടെ പഠനവും ഉണ്ണികൃഷ്‌ണന്റെ ചികിത്സയും ഈ കുടുംബത്തെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്‌. ഉദാരമതികളുടെ സഹായം ഇവര്‍ക്ക്‌ ലഭ്യമാക്കണമെന്ന്‌ നാട്ടുകാര്‍ ചേര്‍ന്ന്‌ രൂപീകരിച്ച കുടുംബസഹായസമിതി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. യൂണിയന്‍ ബാങ്കിന്റെ തൊടുപുഴ ശാഖയില്‍ ഉണ്ണികൃഷ്‌ണന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള 338002010019363 അക്കൗണ്ടില്‍ സന്മനസ്സുള്ളവര്‍ക്ക്‌ സഹായം നല്‍കാവുന്നതാണ്‌.

മഡോണ ടെക്‌സ്റ്റയില്‍സ്‌ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും


തൊടുപുഴ : മഡോണ ടെക്‌സ്റ്റയില്‍സ്‌ കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്ന്‌ മാനേജിംഗ്‌ പാര്‍ട്‌ണര്‍മാരായ എം.ഡി ദിലീപ്‌, എം.എസ്‌ ഷൈജു, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്ന കാരുണ്യ ലോട്ടറി ഉപഭോക്താക്കള്‍ക്ക്‌ നല്‍കികൊണ്ടാണ്‌ ഈ സംരഭത്തില്‍ മഡോണ ടെക്‌സ്റ്റൈല്‍സ്‌ പങ്കാളിത്തം വഹിക്കുന്നത്‌. മഡോണയില്‍ നിന്നും വാങ്ങുന്ന ഓരോ ആയിരം രൂപയുടെ തുണിത്തരങ്ങള്‍ക്കൊപ്പം ഒരുകാരുണ്യ ലോട്ടറി സൗജന്യമായി നല്‍കും. ലോട്ടറികള്‍ ഈ വിധം നല്‍കുന്നതിലൂടെ നല്ലൊരു തുക സര്‍ക്കാരിലേക്ക്‌ നല്‍കാനാവും. പദ്ധതിയുടെ ഉദ്‌ഘാടനം ജൂലൈ 31 ന്‌ രാവിലെ 9.30 ന്‌ മഡോണ ടെക്‌സ്റ്റൈല്‍സില്‍ വച്ച്‌ തൊടുപുഴ തഹസില്‍ദാര്‍ സുരേഷ്‌ ജോസഫ്‌ നിര്‍വഹിക്കും. രണ്ട്‌ വര്‍ഷം മുമ്പ്‌ മഡോണ ടെക്‌സ്റ്റൈല്‍സിന്‌ ഐഎസ്‌ഒ അംഗീകാരം ലഭിച്ചിരുന്നു. ഈ വര്‍ഷം ജില്ലയിലെ മികച്ച ഉപഭോക്തൃസേവനത്തിന്‌ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള അവാര്‍ഡും ലഭിച്ചിരുന്നു. റംസാന്‍, ഓണം സീസണില്‍ ഓഗസ്റ്റ്‌ 30 വരെ മുഴുവന്‍ തുണിത്തരങ്ങള്‍ക്കും അഞ്ച്‌ ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഞായറാഴ്‌ചകളിലെ പര്‍ച്ചേസിംഗിന്‌ മുഴുവന്‍ തുണിത്തരങ്ങള്‍ക്കും 10 ശതമാനം ഡിസ്‌കൗണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

മണ്‌ഡലം കണ്‍വന്‍ഷനും ക്ഷേമനിധി പാസ്‌ ബുക്ക്‌ വിതരണവും നടന്നു

കേരള കര്‍ഷകതൊഴിലാളി കോണ്‍ഗ്രസ്‌ ഉടുമ്പന്നൂര്‍ മണ്‌ഡലം കണ്‍വന്‍ഷനും ക്ഷേമനിധി പാസ്‌ ബുക്ക്‌ വിതരണവും നടന്നു. സരസ്വതി യു പി സ്‌കൂളില്‍ നടന്ന സമ്മേളനം മന്ത്രി പി ജെ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. കേരള കോണ്‍ഗ്രസ്‌ മണ്‌ഡലം പ്രസിഡന്റ്‌ സി എ അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. ടോമി മുട്ടേത്താഴത്ത്‌, വര്‍ഗീസ്‌ വെട്ടിയാങ്കല്‍, പ്രഫ. എം.ജെ ജേക്കബ്‌, പ്രഫ. കെ.ഐ ആന്റണി, അഡ്വ. ജോസി ജേക്കബ്‌, ജോര്‍ജ്ജ്‌ അഗസ്റ്റിന്‍, മാത്യു കൈച്ചിറ, വി. മാനച്ചന്‍, ടോമി കാവാലം, എന്‍.ജെ മാമ്മച്ചന്‍, ടോമി കൈതവേലില്‍, ടി.എ പൗലോസ്‌, ബെന്നി എടാട്ട്‌, തോമസ്‌ വട്ടക്കുന്നേല്‍, ജോയി കൊട്ടാരത്തില്‍ ജോബിന്‍ ശാസ്‌താംകുന്നേല്‍, പി.ആര്‍ സി നായര്‍, ബേബി വെട്ടുകല്ലേല്‍, വത്സമ്മ കുഴിക്കാട്ട്‌, ഷീല സുരേന്ദ്രന്‍, രാജേഷ്‌ കുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

സ്വാഗതസംഘം രൂപീകരണയോഗം



തൊടുപുഴയില്‍ നടക്കുന്ന കൈരളി മെഗാസ്റ്റാര്‍ ഷോയുടെ സ്വാഗതസംഘം രൂപീകരണയോഗം തൊടുപുഴയില്‍ നടന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രഫ. കെ.ഐ ആന്റണി, പ്രഫ. എം.ജെ ജേക്കബ്‌, എ. രാധാകൃഷ്‌ണന്‍, ജോര്‍ജ്ജ്‌ അഗസ്റ്റിന്‍, സുബൈദ സെയ്‌തുമുഹമ്മദ്‌, ഫാ. ആല്‍ബര്‍ട്ട്‌ നമ്പ്യാപറമ്പില്‍, പി പി സാനു, കെ കെ കൃഷ്‌ണപിള്ള, പി പി ജോയി, വി വി മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.

ഹാവെല്‍സ്‌ ബിസിനസ്‌ മീറ്റ്‌

ഹാവെല്‍സ്‌ കമ്പനിയുടെ ഇടുക്കി ജില്ലാതല ബിസിനസ്‌ മീറ്റ്‌ തൊടുപുഴ മൂണ്‍ലിറ്റ്‌ റീജന്‍സിയില്‍ നടന്നു. കേരള റീജിയണല്‍ മാനേജര്‍ സുഭാഷ്‌, ഉയര്‍ന്ന ഉദ്യോഗസ്ഥരായ രാകേഷ്‌, ബ്രിജേഷ്‌, ഇടുക്കി ജില്ലാ ഡീലര്‍ റോണി ആര്‍എസ്‌സി തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ഇതോടനുബന്ധിച്ച്‌ നടന്നു. ഇടുക്കി ജില്ലയിലെ ഹാവെല്‍സ്‌ വിതരണക്കാര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂട്ടധര്‍ണ നടത്തി


വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരള എന്‍.ജി.ഒ. യൂണിയന്‍ നേതൃത്വത്തില്‍ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസിനു മുമ്പില്‍ കൂട്ടധര്‍ണ നടത്തി. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. ഹാജിറ ഉദ്‌ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ടി.എം ഗോപാലകൃഷ്‌ണന്‍, ജില്ലാ സെക്രട്ടറി എം.എന്‍ ശിവനുണ്ണി, ജില്ലാ പ്രസിഡന്റ്‌ എ.എന്‍. ചന്ദ്ര ബാബു, വൈസ്‌ പ്രസിഡന്റ്‌ പി.എസ്‌. വിനയന്‍ എന്നിവര്‍ സംസാരിച്ചു.

2012, ജൂലൈ 28, ശനിയാഴ്‌ച




തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ മലയാള മനോരമ വായന കളരി ആരംഭിച്ചു. ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ തൊടുപുഴയുടെ സഹകരണത്തോടെയാണ്‌പദ്ധതി ആരംഭിച്ചത്‌. ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്റ്‌ അഡ്വ. ജോ ജോസ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ ജയിംസ്‌ ടി.മാളിയേക്കല്‍, സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ്‌ മോനിപ്പിള്ളി, മലയാള മനോരമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

സിവില്‍ സര്‍വ്വീസ്‌ ബോധവത്‌കരണ ക്ലാസ്‌

തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ സിവില്‍ സര്‍വ്വീസ്‌ ബോധവത്‌കരണ ക്ലാസ്‌ നടത്തി. സ്‌കൂളിലെ മീഡിയ ക്ലബിന്റെ നേതൃത്വത്തില്‍ ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ തൊടുപുഴ എലൈറ്റിന്റെ സഹകരണത്തോടെയാണ്‌ ക്ലാസ്‌ നടത്തിയത്‌. ഇന്‍കംടാക്‌സ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ജ്യോതിസ്‌ മോഹന്‍ ക്ലാസ്‌ നയിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ്‌ മോനിപ്പിള്ളി, ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്റ്‌ റോയി ലൂക്ക്‌ പുത്തന്‍കുളം, ഹെഡ്‌മാസ്റ്റര്‍ ജയിംസ്‌ ടി. മാളിയേക്കല്‍, ക്ലബ്‌ ഇന്‍ചാര്‍ജ്ജ്‌ തോമസ്‌ ജോസഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. 

2012, ജൂലൈ 26, വ്യാഴാഴ്‌ച

കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ തൊടുപുഴയില്‍ ജില്ലാ മാര്‍ച്ചും ധര്‍ണയും നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ ജില്ലാ മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി. സതികുമാരി ഉദ്‌ഘാടനം നിര്‍വഹിച്ചു. എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എം.എന്‍ ശിവനുണ്ണി, കെഎസ്‌ടിഎ സംസ്ഥാന കമ്മറ്റിയംഗം വി.പി പുരുഷോത്തമന്‍, സി.ബി ഹരികൃഷ്‌ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ്‌ ഡോ. കെ. കെ ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം രാജേന്ദ്രപ്രസാദ്‌, സംസ്ഥാന കമ്മറ്റിയംഗം ജയന്‍ പി.വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

കാര്‍ഗില്‍ വിജയദിനാചരണത്തോടനുബന്ധിച്ച്‌ കല്ലൂര്‍ക്കാട്‌ ഒളിമ്പിക്‌ ദീപശിഖാ പ്രയാണം നടത്തി


നെഹ്‌റുയുവകേന്ദ്രയുടെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയദിനാചരണത്തോടനുബന്ധിച്ച്‌ കല്ലൂര്‍ക്കാട്‌ ഒളിമ്പിക്‌ ദീപശിഖാ പ്രയാണം നടത്തി. തുടര്‍ന്നു ചേര്‍ന്ന സമ്മേളനം പി.ടി തോമസ്‌ എം.പി ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ഫ്രാന്‍സിസ്‌ അദ്ധ്യക്ഷത വഹിച്ചു. നെഹ്‌റു യുവകേന്ദ്ര കോ ഓര്‍ഡിനേറ്റര്‍ ജയിന്‍ ജോര്‍ജ്ജ്‌, കോസ്‌മോപൊളിറ്റന്‍ ക്ലബ്‌ പ്രസിഡന്റ്‌ ബിജു ജോസഫ്‌, സെക്രട്ടറി ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌, നെഹ്‌റുയുവകേന്ദ്ര വൊളന്റിയര്‍ ഡോണ്‍ മാത്യൂസ്‌ ജോര്‍ജ്ജ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജയിസണ്‍ ജോര്‍ജ്ജ്‌ അനുസ്‌മരണം നടത്തി

കല്ലൂര്‍ക്കാട്‌ കോസ്‌മോ പൊളിറ്റന്‍ റീഡിംഗ്‌ക്ലബ്‌ ആന്റ്‌ ലൈബ്രറിയുടെ നേതൃത്വത്തില്‍ ജയിസണ്‍ ജോര്‍ജ്ജ്‌ അനുസ്‌മരണം നടത്തി. ലൈബ്രറിയുടെ മുന്‍ സെക്രട്ടറിയും കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളേജ്‌ ലക്‌ചററുമായിരുന്ന ജയ്‌സന്റെ സ്‌മരണയ്‌ക്കായുള്ള എന്‍ഡോവ്‌മെന്റ്‌ വിതരണവും സദ്‌വായന അവാര്‍ഡ്‌ വിതരണവും നടത്തി. കല്ലൂര്‍ക്കാട്‌ സെന്റ്‌ അഗസ്റ്റിന്‍സ്‌ സ്‌കൂളിലെ സയന്‍സ്‌ ഗ്രൂപ്പ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ മൂവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ്‌ പെരുമ്പള്ളിക്കുന്നേല്‍ എന്‍ഡോവ്‌മെന്റ്‌ വിതരണം ചെയ്‌തു. ലൈബ്രറി പ്രസിഡന്റ്‌ ബിജു ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ ജോളി ജോര്‍ജ്ജ്‌, കെ ജി രാധാകൃഷ്‌ണന്‍, ഗ്രാമപഞ്ചായത്തംഗം ടോമി ജോണ്‍, ലൈബ്രറി സെക്രട്ടറി ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌, വൈസ്‌ പ്രസിഡന്റ്‌ ജോളി ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാറും ബസും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; ബസിന്റെ ടയര്‍ കാലപ്പഴക്കം ചെന്നത്‌

തൊടുപുഴ: കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ കൂട്ടിയിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. ഇന്നലെ വൈകിട്ട്‌ നാല്‌ മണിക്ക്‌ കദളിക്കാട്‌ തെക്കുംമല കവലയിലാണ്‌ അപകടം. സാന്‍ട്രോ കാര്‍ ഓടിച്ചിരുന്ന ആലപ്പുഴ അഴിക്കപ്പറമ്പില്‍ സജിയാണ്‌ മരിച്ചത്‌. സജിയുടെ ഭാര്യാ പിതാവ്‌ ആലപ്പുഴ കപ്പമൂട്ടില്‍ സാബു, ഭാര്യ നസീമ, മക്കളായ സെവിത, മുനീര്‍ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുവാറ്റുപുഴയ്‌ക്ക്‌ പോവുകയായിരുന്ന ബസ്‌ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ അപകടം സംഭവിച്ചതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ സ്വകാര്യബസിന്റെ മുന്‍വശത്തെ ടയറുകള്‍ കട്ടതീര്‍ന്ന്‌ അപകടകരമായ നിലയിലായിരുന്നു. ഇതേ തുടര്‍ന്ന്‌ ക്ഷുഭിതരായ നാട്ടുകാര്‍ ബസിന്റെ ചില്ലുകള്‍ തകര്‍ത്തു. ടയറില്‍ കട്ടയില്ലാതെ നൂല്‌ എഴുന്ന്‌ നില്‍ക്കുന്ന നിലയിലായിരുന്നു.

2012, ജൂലൈ 23, തിങ്കളാഴ്‌ച

കൊടുവേലി സാന്‍ജോ സിഎംഐ പബ്ലിക്‌ സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌


കൊടുവേലി സാന്‍ജോ സിഎംഐ പബ്ലിക്‌ സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വിദ്യാര്‍ത്ഥികളില്‍ വ്യത്യസ്‌തമായ അനുഭവമായി. അദ്ധ്യാപികമാരായ എസ്‌.പുഷ്‌പവല്ലി, അനുപമ സി. രാജു എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളില്‍ പൗരബോധം വളര്‍ത്തുകയാണ്‌ ലക്ഷ്യമെന്ന്‌ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍സണ്‍ പാലപ്പിള്ളി പറഞ്ഞു.

ഡിപോള്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ 1976 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം തൊടുപുഴയില്‍ നടന്നു

തൊടുപുഴ ഡിപോള്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ 1976 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം തൊടുപുഴയില്‍ നടന്നു. 36 വര്‍ഷത്തിനുശേഷമാണ്‌ അന്‍പതോളം സഹപാഠികള്‍ കുടുംബാംഗങ്ങളോടൊപ്പം മാടപ്പറമ്പില്‍ റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംഗമത്തിനെത്തി. മുന്‍ ഹെഡ്‌മാസ്റ്റര്‍ ഫാ. ജോസഫ്‌ കരുമാത്തി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ അദ്ധ്യാപകരെ ആദരിച്ചു. അദ്ധ്യാപകരായ ഫാ. ജോസഫ്‌ കരുമാത്തി, ഫാ. ജേക്കബ്‌, ഫാ. ഹിലാരിയോസ്‌, പി.ടി തോമസ്‌, എ.ജെ മൈക്കിള്‍, പി.സി ജോസഫ്‌, ജോസഫ്‌ജോണ്‍, ജോസ്‌ പോളയ്‌ക്കല്‍, സിസ്റ്റര്‍ ബസാനിയോ, സിസ്റ്റര്‍ മോനിക്ക, സിസ്റ്റര്‍ ട്രീസ തുടങ്ങിയവരെ ആദരിച്ചു. തൊടുപുഴ സെന്റ്‌ മേരീസ്‌ ഹോസ്‌പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. മാത്യു എബ്രഹാം, മൂവാറ്റുപുഴ ഐശ്വര്യ ജൂവലറിയിലെ പി. സജീവ്‌, സരോപ്ലാസ്റ്റിലെ എച്ച്‌. രാജേഷ്‌, ഹൈക്കോടതി അഭിഭാഷകന്‍ രാജു കെ. മാത്യൂസ്‌, കെ.എസ്‌ ഷാജി അരിക്കുഴ, കാളകുത്തന്‍ മുഹമ്മദ്‌ നിസാര്‍, എസ്‌ബിടി ഓഫീസര്‍ ഇന്ദിര, എലിസബത്ത്‌ പൈലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഗ്രാമവാസികളുടെ കൂട്ടായ്‌മയില്‍ യാഥാര്‍ത്ഥ്യമായത്‌ ഹൈടെക്‌ അംഗന്‍വാടി


നാടിന്റെ വികസനത്തിന്‌ മാതൃകയായി ഗ്രാമവാസികളുടെ കൂട്ടായ്‌മയില്‍ യാഥാര്‍ത്ഥ്യമായത്‌ ഹൈടെക്‌ അംഗന്‍വാടി. കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ ഇടയാടി ഗ്രാമവാസികളാണ്‌ നാടിന്റെ വികസനത്തിന്‌ അത്യാന്താപേക്ഷിതമായ അംഗന്‍വാടി ഹൈടെക്‌ ആക്കാന്‍ മുന്‍കൈ എടുത്തത്‌.

മടക്കത്താനത്ത്‌ ബസ്‌ കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചു

വാഹനാപകടത്തില്‍ മരണമടഞ്ഞ കാനറാ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയന്‍ വൈസ്‌ ചെയര്‍മാന്‍ മേരി അഗസ്റ്റിന്റെയും ഭര്‍ത്താവ്‌ റ്റി.റ്റി സ്‌കറിയായുടെയും ഓര്‍മ്മയ്‌ക്കായി മടക്കത്താനത്ത്‌ ബസ്‌ കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചു. കാനറാ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയന്റെ നേതൃത്വത്തിലാണ്‌ കെട്ടിടം നിര്‍മ്മിച്ചത്‌. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റൂബി തോമസ്‌, ഉദ്‌ഘാടനം നിര്‍വഹിച്ചു. എ.കെബി.ഇഎഫ്‌ സംസ്ഥാനജനറല്‍ സെക്രട്ടറി സി.ഡി ജോസന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌. രാമകൃഷ്‌ണന്‍, ഡി.ഡി റുസ്‌തകി, ടോമി തന്നിട്ടാംമാക്കല്‍, സമീര്‍, പി.കെ ജോണ്‍, കെ.ഡി ബേബി, ക്ലാരമ്മ വില്‍സണ്‍, കെ.വി പൈലി, സനല്‍ബാബു, പി.കെ ജബ്ബാര്‍, റ്റി.എസ്‌ സണ്ണി, പി.എസ്‌ രവീന്ദ്രന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.

2012, ജൂലൈ 21, ശനിയാഴ്‌ച

തൊടുപുഴ കറന്റ്‌ ബുക്‌സ്‌ ശാഖയില്‍ പെന്‍ഗ്വിന്‍ ബുക്ക്‌ ഫെയര്‍ ആരംഭിച്ചു

തൊടുപുഴ കറന്റ്‌ ബുക്‌സ്‌ ശാഖയില്‍ പെന്‍ഗ്വിന്‍ ബുക്ക്‌ ഫെയര്‍ ആരംഭിച്ചു. വഴിത്തല ശാന്തിഗിരി കോളേജ്‌ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ പാറക്കാട്ടേല്‍ ദീപം തെളിയിച്ച്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. കരിയര്‍ വിദഗ്‌ധന്‍ ബാബു പള്ളിപ്പാട്ട്‌ പെന്‍ഗ്വിന്‍ ബുക്ക്‌ ഫെയറിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പ്രസംഗിച്ചു. സി.സി ബേബിച്ചന്‍, പ്രഫ. എം.റ്റി ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. കറന്റ്‌ ബുക്ക്‌സ്‌ മാനേജര്‍ രതീഷ്‌കുമാര്‍ സ്വാഗതവും ടോമി കുരുവിള നന്ദിയും പറഞ്ഞു.

2012, ജൂലൈ 20, വെള്ളിയാഴ്‌ച

സിപിഐ എം മുന്‍ കരിമണ്ണൂര്‍ ഏരിയ കമ്മറ്റിയംഗം റ്റി.വി ചന്ദ്രന്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.


സിപിഐ എം മുന്‍ കരിമണ്ണൂര്‍ ഏരിയ കമ്മറ്റിയംഗം റ്റി.വി ചന്ദ്രന്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി, ഡിവൈഎഫ്‌ഐ തൊടുപുഴ താലൂക്ക്‌ സെക്രട്ടറി, തൊടുപുഴ അര്‍ബന്‍ കോ ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഭരണസമിതിയംഗം, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തംഗം, ഗ്രന്ഥശാലാ സംഘം ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഉടുമ്പന്നൂര്‍ സപ്ലൈകോ ജീവനക്കാരി ലീലയാണ്‌ ഭാര്യ. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം കെ.പി മേരി, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി.വി വര്‍ഗീസ്‌, എ. രാധാകൃഷ്‌ണന്‍, ഡിസിസി പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആര്‍ സോമരാജന്‍, സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍, സിപിഐ എം ജില്ലാ കമ്മറ്റിയംഗം കെ.എം സോമന്‍, സിഐടിയു താലൂക്ക്‌ സെക്രട്ടറി കെ.എം ബാബു, സിപിഐ എം കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി കെ.ആര്‍ ഗോപാലന്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ ഉടുമ്പന്നൂര്‍ കുളപ്പാറയിലെ തടുത്തുക്കുടി വീട്ടിലെത്തിയിരുന്നു.

വി.എസ്സിനെതിരെ നടപടിയെടുക്കാന്‍ ശ്രമം-വി.എം.സുധീരന്‍


തൊടുപുഴ:ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിപ്പട്ടികയിലുള്ള പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച വി.എസ്.അച്യുതാനന്ദനെതിരെ നടപടിയെടുക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് വി.എം.സുധീരന്‍ പറഞ്ഞു.കൊലപാതക രാഷ്ട്രീയത്തിനെതിരെ, വെള്ളിയാഴ്ച തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചന്ദ്രശേഖരന്‍വധത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ആണയിടുകയും ബന്ധമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സി.പി.എം, പ്രതികളെ ജയിലില്‍പ്പോയി സന്ദര്‍ശിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നു. ചന്ദ്രശേഖരന്‍വധം സി.പി.എമ്മിനുള്ളില്‍ത്തന്നെ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. വി.എസ്.തന്നെ പല പ്രാവശ്യം അപലപിച്ചു. ആ വി.എസ്സിനെതിരെ നടപടിയെടുക്കാന്‍ ആലോചിക്കുന്നുവെന്നത് സി.പി.എമ്മിന്റെ മുഖം വ്യക്തമാക്കുന്നു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ.ജോസഫ്, പി.ടി.തോമസ് എം.പി, ഡി.സി.സി പ്രസിഡന്റ് റോയി കെ.പൗലോസ് ഭാരവാഹികളായ എന്‍.ഐ.ബെന്നി, ഡീന്‍ കുര്യാക്കോസ്, ഇന്ദു സുധാകരന്‍, സി.പി.മാത്യു, കെ.വി.സിദ്ധാര്‍ത്ഥന്‍, നിയാസ് കൂരാപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

കെഎസ്‌റ്റിഎ പ്രകടനം

തൊടുപുഴ ഡയറ്റ്‌ ലാബ്‌ സ്‌കൂള്‍ അദ്ധ്യാപകന്‍ ദാമോദരന്‍ മാസ്റ്ററുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ കെഎസ്‌റ്റിഎ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രകടനവും യോഗവും നടത്തി. ഡിഡി ഓഫീസിനു സമീപത്തു നിന്നാരംഭിച്ച പ്രകടനം തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു. വിവിധ നേതാക്കള്‍ പ്രസംഗിച്ചു. 


സെ്‌പെസസ്‌ ബോര്‍ഡ്‌ ടെലിമൊബൈല്‍ ശൃംഖല ഒരുക്കുന്നു

ശാസ്‌ത്രസാങ്കേതിക വിദ്യയുടെ പ്രയോജനം കര്‍ഷകര്‍ക്ക്‌ ലഭിക്കാനും ആവശ്യമായ വിവരങ്ങള്‍ നല്‍കാനും സെ്‌പെസസ്‌ ബോര്‍ഡ്‌, ഇഫ്‌കോ കിസാന്‍ സഞ്ചാര്‍ ലിമിറ്റഡുമായി ചേര്‍ന്ന്‌ ടെലിമൊബൈല്‍ ശൃംഖല ഒരുക്കുന്നു. ഇതിന്റെ ഭാഗമായി തൊടുപുഴ ഹോട്ടല്‍ മൂണ്‍ലിറ്റ്‌ റീജന്‍സിയില്‍ സുഗന്ധവ്യഞ്‌ജന കര്‍ഷകരുടെ പ്രാദേശിക കൂട്ടായ്‌മ സുഗന്ധസംഗമം നടത്തി. സ്‌പൈസസ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ.എ.ജയതിലക്‌ ഉദ്‌ഘാടനം ചെയ്‌തു. ബോര്‍ഡ്‌ മെമ്പര്‍ റോയി കെ. പൗലോസ്‌ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മാനേജര്‍ കെ.ജി ലൂക്ക്‌, ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. പി.എസ്‌ ശ്രീകാന്തന്‍ തമ്പി, എസ്‌.സിദ്ധാരാമപ്പ, വി.എം ശശികുമാര്‍, കെ.ജി ആന്റണി, തോമസ്‌ ചാക്കോ, എന്‍.എം കുര്യന്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍ പി.കെ സുരേഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

2012, ജൂലൈ 17, ചൊവ്വാഴ്ച

കിഴക്കനാട്ട്‌ ബാലന്‍പിള്ളയ്‌ക്ക്‌ ഒരു വീട്‌ വേണം; പക്ഷേ സ്ഥലം അനുവദിച്ച്‌ കിട്ടുന്നില്ല

തൊടുപുഴ : നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന കിഴക്കനാട്ട്‌ ബാലന്‍പിള്ള സ്വന്തമായി ഒരുവീട്‌ എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കണമെന്ന ആവശ്യവുമായി രംഗത്ത്‌. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ നിവേദനം നല്‍കിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നാണ്‌ ബാലന്‍പിള്ളയുടെ പരിഭവം. ആരോഗ്യപ്രശ്‌നങ്ങളെതുടര്‍ന്ന്‌ രണ്ട്‌ മാസം മുന്‍പ്‌ മുട്ടത്തുള്ള ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തിയ പഴയ ഈ സ്ഥാനാര്‍ത്ഥി ഇപ്പോഴും അവിടത്തന്നെ കഴിയുകയാണ്‌. രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാകാത്തതിനാലാണ്‌ ആശുപത്രിയില്‍ തന്നെ കഴിയുന്നത്‌. പുറത്തിറങ്ങിയാല്‍ താമസിക്കുവാന്‍ വീടില്ലയെന്നതും ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്ജ്‌ വാങ്ങാത്തതിന്‌ പിന്നിലുണ്ട്‌. പണ്ട്‌ കാലത്ത്‌ ഭൂസ്വത്തുള്ള കുടുംബത്ത്‌ ജനിച്ചതാണ്‌ ഈ വൃദ്ധന്‌ ഇപ്പോള്‍ പാരയായിരിക്കുന്നത്‌. സ്വന്തമായി ഒരു സെന്റ്‌ ഭൂമിപോലും ഇല്ലെങ്കിലും നിയമത്തിന്റെ നൂലിഴകള്‍ കീറിമുറിച്ച്‌ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ അപേക്ഷ തള്ളുകയാണെന്നും പറയപ്പെടുന്നു. ചിക്‌മംഗല്ലൂരില്‍ ഇന്ദിരാഗാന്ധിക്കെതിരേ പോലും മത്സരിക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ട ബാലന്‍പിള്ള ഇന്ന്‌ ശാരീരിക അവശതകളിലാണ്‌. എങ്കിലും നിലപാടില്‍ ഉറച്ചു തന്നെ. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ അപേക്ഷ നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ അതും തള്ളിക്കളഞ്ഞതായി ബാലന്‍പിള്ള പറയുന്നു. എന്തായാലും ഹോമിയോ ആശുപത്രിയിലെ ഒരു സ്ഥിരം രോഗിയായി ബാലന്‍പിള്ള ജീവിക്കുകയാണ്‌, എന്നെങ്കിലും സ്വന്തമായി ഒരു വീട്‌ എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുമെന്ന പ്രതീക്ഷയില്‍.

കേരളത്തിലാദ്യമായി വികലാംഗരായ വ്യക്തികള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്‌ത കോളേജ്‌ ബസിന്റെ ഉദ്‌ഘാടനം നടത്തി

കേരളത്തിലാദ്യമായി വികലാംഗരായ വ്യക്തികള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്‌ത കോളേജ്‌ ബസിന്റെ ഉദ്‌ഘാടനം വഴിത്തല ശാന്തിഗിരി കോളേജില്‍ നടത്തി. ശാന്തിഗിരി കോളേജ്‌ മാനേജര്‍ ഫാ. ജോണ്‍ ആനിക്കോട്ടില്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. കോളേജ്‌ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ പാറക്കാട്ടേല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോജക്‌ട്‌ ഓഫീസര്‍മാരായ ഒ.ജെ മാത്യു, ജോമറ്റ്‌ ജോര്‍ജ്ജ്‌, ബിബിന്‍ ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു. വീല്‍ചെയര്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക്‌ അനായാസേന ബസില്‍ പ്രവേശിക്കുന്നതിന്‌ വേണ്ടി ആധുനിക ലിഫ്‌റ്റും അനുബന്ധ സൗകര്യങ്ങളും ഈ ബസിന്റെ പ്രത്യേകതയാണ്‌. വികലാംഗക്ഷേമരംഗത്ത്‌ അനേകം പദ്ധതികള്‍ വിഭാവനം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന ശാന്തിഗിരി കോളേജിന്റെ നൂതന കാല്‍വെയ്‌പാണ്‌ പുതിയ ബസ്‌.

അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 ന്‌ ആരംഭിക്കും

ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 ന്‌ ആരംഭിക്കും. തിരുനാളിനോടനുബന്ധിച്ച്‌ പാല രൂപതയിലെ മാതൃജ്യോതി, ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭ, ചെറുപുഷ്‌പമിഷന്‍ ലീഗ്‌ എന്നീ സംഘടനകള്‍ തീര്‍ത്ഥാടനങ്ങള്‍ നടത്തി. 19 ന്‌ വ്യാഴാഴ്‌ച രാവിലെ 10.45 ന്‌ പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ കൊടിയേറ്റും. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ ഇരിങ്ങാലക്കുട രൂപത മുന്‍ മെത്രാന്‍ മാര്‍ ജയിംസ്‌ പഴയാറ്റില്‍, സീറോ മലബാര്‍ സഭയുടെ ശ്രേഷ്‌ഠമെത്രാപ്പൊലീത്ത മോറാന്‍, മോര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കത്തോലിക്കാ ബാവ, ഫരീദാബാദ്‌ മെത്രാപ്പൊലീത്ത മാര്‍ കുര്യാക്കോസ്‌ ഭരണികുളങ്ങര, കൊച്ചി രൂപത മെത്രാന്‍ റൈറ്റ്‌ റവ. ഡോ. ജോസഫ്‌ കരിയില്‍, സാഗര്‍ രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ ജോസഫ്‌ പാസ്റ്റര്‍ നീലങ്കാവില്‍, കാഞ്ഞിരപ്പിള്ളി രൂപത മെത്രാന്‍ മാര്‍ മാത്യു അറയ്‌ക്കല്‍, ബല്‍ത്തങ്ങാടി രൂപത മെത്രാന്‍ മാര്‍ ലോറന്‍സ്‌ മുക്കുഴി, പാലക്കാട്‌ രൂപത മെത്രാന്‍ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌, പാല രൂപത മുന്‍ മെത്രാന്‍ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ എന്നിവര്‍ തിരുനാള്‍ ദിവസങ്ങളില്‍ കുര്‍ബാനയര്‍പ്പിക്കും. തിരുനാള്‍ ദിവസങ്ങളില്‍ സമര്‍പ്പണം, കുമ്പസാരം, വിളക്കു നേര്‍ച്ച, തൊട്ടില്‍ നേര്‍ച്ച എന്നിവയ്‌ക്കു വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. തിരുനാളിന്റെ സമാപന ദിവസമായ 28 ന്‌ ശനിയാഴ്‌ച തുടര്‍ച്ചയായ കുര്‍ബാനയും നേര്‍ച്ചയപ്പ വിതരണവും നടത്തുമെന്ന്‌ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം റെക്‌ടര്‍ റവ. ഡോ. ജോസഫ്‌ തടത്തില്‍ പറഞ്ഞു.

2012, ജൂലൈ 16, തിങ്കളാഴ്‌ച

ഓട്ടോറിക്ഷകളുടെ അകമ്പടിയോടെ വരന്‍ വിവാഹവേദിയിലേക്കെത്തിയത്‌ കൗതുകമായി

ഓട്ടോറിക്ഷകളുടെ അകമ്പടിയോടെ വരന്‍ വിവാഹവേദിയിലേക്കെത്തിയത്‌ കൗതുകമായി. ഇളംദേശം തൊഴിപ്പറമ്പില്‍ മൈതീന്റെ മകന്‍ ഷമീറിന്റെ വിവാഹമാണ്‌ കൂട്ടുകാര്‍ ചേര്‍ന്ന്‌ വ്യത്യസ്‌തമാക്കിയത്‌. മലേപ്പറമ്പില്‍ സല്‍മയുടെ മകള്‍ ആദിലയാണ്‌ വധു. ഇളംദേശം ഓട്ടോറിക്ഷാ സ്റ്റാന്റിലെ ഡ്രൈവറായ ഷമീറിന്റെ കൂട്ടുകാരെല്ലാം വിവാഹത്തിന്‌ ഓട്ടോറിക്ഷയിലെത്തിയതോടെയാണ്‌ ആളുകളില്‍ കൗതുകം ജനിപ്പിച്ചത്‌.

പ്രവാസി മലയാളികള്‍ക്കായി കുടുംബസംഗമം

പ്രവാസി മലയാളികള്‍ക്കായി ആഗസ്റ്റ്‌ 10 മുതല്‍ 12 വരെ കുട്ടിക്കാനം മരിയന്‍ കോളേജില്‍ കുടുംബസംഗമം നടത്തുമെന്ന്‌ ഗ്ലോബല്‍ അഡൈ്വസറി ചെയര്‍മാന്‍ ഗോപാലപിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30 ല്‍ പരം രാജ്യങ്ങളിലായി 52 പ്രൊവിന്‍സുകളുള്ള വേള്‍ഡ്‌ മലയാളി കൗണ്‍സിലാണ്‌ സംഗമത്തിന്‌ നേതൃത്വം നല്‍കുന്നത്‌. മന്ത്രി പി.ജെ ജോസഫും കുടുംബവും നയിക്കുന്ന സംഗീത സന്ധ്യയും, സിനിമാതാരവും കേരള സംഗീതഅക്കാദമി മുന്‍ ചെയര്‍മാനുമായ മുകേഷിന്റെ നര്‍മ്മസല്ലാപവും എം.എ ബേബി, കെറ്റിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ്‌ എന്നിവരുമായുള്ള ചോദ്യോത്തരവേളയും സംഗമത്തിലുണ്ടാകും. മുന്‍ ഗ്ലോബല്‍ സെക്രട്ടറി അനൂപ്‌ ധന്വന്തരി, യൂറോപ്പ്‌ റീജിയണല്‍ ജനറല്‍ സെക്രട്ടറി മജു പേയ്‌ക്കല്‍, ഖത്തര്‍ പ്രൊവിന്‍സ്‌ പ്രസിഡന്റ്‌ ജോസ്‌ കോലോത്ത്‌, ഇടുക്കി ജില്ലാ സെക്രട്ടറി പോള്‍ ജോസ്‌ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കുടവിതരണം പഞ്ചായത്ത്‌ തല ഉദ്‌ഘാടനം

ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്തിന്റെ വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ അംഗവാടികുട്ടികള്‍ക്കുള്ള കുടവിതരണം പഞ്ചായത്ത്‌ തല ഉദ്‌ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന കാര്യസ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ എം.മോനിച്ചന്‍ നിര്‍വഹിച്ചു. കാഞ്ഞാര്‍ അംഗന്‍വാടിയില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക്‌ മെമ്പര്‍ ബിന്ദു ദിലീപ്‌ അദ്ധ്യക്ഷത വഹിച്ചു. വെള്ളിയാമറ്റം പഞ്ചായത്ത്‌ ക്ഷേമകാര്യസ്റ്റാന്റിംഗ്‌ കമ്മറ്റിചെയര്‍മാന്‍ അബ്‌ദുള്‍ നിസാര്‍ മുഖ്യപ്രഭാഷണം നടത്തി. ഐസിഡിഎസ്‌ സൂപ്പര്‍വൈസര്‍ കെ.എം കദീജ, അംഗന്‍വാടി ടീച്ചര്‍മാരായ പി.ജെ സരസമ്മ, ജമീല എന്നിവര്‍ പങ്കെടുത്തു.

ദീപിക ബാലസഖ്യം സംസ്ഥാന പ്രവര്‍ത്തനവര്‍ഷോദ്‌ഘാടനം തൊടുപുഴ ഡിപോള്‍ പബ്ലിക്‌ സ്‌കൂളില്‍ നടന്നു

ദീപിക ബാലസഖ്യം സംസ്ഥാന പ്രവര്‍ത്തനവര്‍ഷോദ്‌ഘാടനം തൊടുപുഴ ഡിപോള്‍ പബ്ലിക്‌ സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ്‌ ചേറ്റൂര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം രാഷ്‌ട്രദീപിക ചെയര്‍മാന്‍ മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി ഉദ്‌ഘാടനം ചെയ്‌തു. ഡിസിഎല്‍ സംസ്ഥാന പി.ആര്‍.ഒ ഫാ. പോള്‍ മണവാളന്‍ സന്ദേശം നല്‍കി. ഡിസിഎല്‍ കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ, വര്‍ഗീസ്‌ കൊച്ചുകുന്നേല്‍, എസ്‌. അബ്‌ദുള്‍ഖാദര്‍ കുഞ്ഞ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡിസിഎല്‍ കോട്ടയം പ്രവിശ്യാ കോ ഓര്‍ഡിനേറ്റര്‍ പി.ടി തോമസ്‌ സ്വാഗതവും തൊടുപുഴ മേഖലാ ഓര്‍ഗനൈസര്‍ തോമസ്‌ കുണിഞ്ഞി നന്ദിയും പറഞ്ഞു.

2012, ജൂലൈ 14, ശനിയാഴ്‌ച

ഫെഡറല്‍ ബാങ്കിന്റെ തൊടുപുഴയിലെ നാലാമത്തെ ശാഖ വെങ്ങല്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഫെഡറല്‍ ബാങ്കിന്റെ തൊടുപുഴയിലെ നാലാമത്തെ ശാഖ വെങ്ങല്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വെങ്ങല്ലൂര്‍ ആനിമൂട്ടില്‍ ബില്‍ഡിംഗില്‍ പുതിയ ശാഖയുടെ ഉദ്‌ഘാടനം മന്ത്രി പി.ജെ ജോസഫ്‌ നിര്‍വഹിച്ചു. അസി.ജനറല്‍ മാനേജര്‍ എ.ഒ പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഷര്‍ജ ജമാല്‍, സുധ സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ മാനേജര്‍ ജോണ്‍ ജോസഫ്‌ സ്വാഗതവും ബ്രാഞ്ച്‌ മാനേജര്‍ ഐസക്‌ കുര്യന്‍ നന്ദിയും പറഞ്ഞു. ഫെഡറല്‍ ബാങ്കിന്‌ തൊടുപുഴയിലെ പ്രധാനശാഖയ്‌ക്കു പുറമേ മങ്ങാട്ടുകവല, പുതിയ ബസ്‌ സ്റ്റാന്റ്‌, എന്നിവിടങ്ങളിലും ശാഖകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

പഴയരിക്കണ്ടത്ത്‌ വാഹനാപകടത്തില്‍ മരണമടഞ്ഞ മുട്ടം മ്ലാക്കുഴിയില്‍ ബിജു, ഭാര്യ ബിന്ദു, മക്കളായ ആന്‍ജോ, ആക്‌സ എന്നിവര്‍ക്ക്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വീട്ടിലും മുട്ടം സിബിഗിരി പള്ളിയിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. മന്ത്രിമാരായ കെ.എം മാണി, പി.ജെ ജോസഫ്‌, പിടി തോമസ്‌ എം.പി, തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌, വിവിധ രാഷ്‌ട്രീയ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചനം അറിയിച്ചു. നാലുപേരെയും ഒരു കല്ലറയിലാണ്‌ അടക്കിയത്‌.

2012, ജൂലൈ 13, വെള്ളിയാഴ്‌ച

ദുഃഖം സഹിക്കാന്‍ കഴിയാതെ ഒരു നാട്‌ മുഴുവന്‍

അപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ മുട്ടം മ്ലാക്കുഴിയില്‍ വീട്ടിലെത്തിച്ചപ്പോള്‍ ഒരു നാടുമുഴുവന്‍ അവിടെ എത്തിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ദുഃഖം സഹിക്കവയ്യാതെ പൊട്ടിക്കരയുന്ന കാഴ്‌ച എല്ലാവരെയും ദുഃഖത്തിലാഴ്‌ത്തി.

കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു

സഹപാഠികളുടെയും മാതാപിതാക്കളുടെയും ചേതനയറ്റ ശരീരങ്ങള്‍ പൊതുദര്‍ശനത്തിന്‌ വച്ചപ്പോള്‍ കുട്ടികളും അദ്ധ്യാപകരും കണ്ണീര്‍തൂകി. പഴയരിക്കണ്ടത്ത്‌ അപകടത്തില്‍ മരിച്ച ബിജു, ബിന്ദു, ആന്‍ജോ, ആക്‌സ ഫിലോ എന്നിവരുടെ മൃതദേഹങ്ങള്‍ മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക്‌ സ്‌കൂളില്‍ പൊതുദര്‍ശനത്തിന്‌ വച്ചു. ഇവിടുത്ത വിദ്യാര്‍ത്ഥികളായിരുന്നു ആന്‍ജോയും ആക്‌സയും. കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.

കാര്‍ തോട്ടിലേക്ക്‌ മറിഞ്ഞ്‌ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു


ഇടുക്കി പഴയരിക്കണ്ടത്ത്‌ കാര്‍ തോട്ടിലേക്ക്‌ മറിഞ്ഞ്‌ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തൊടുപുഴ മുട്ടം മ്ലാക്കുഴിയില്‍ ബിജു മൈക്കിള്‍, ഭാര്യ ബിന്ദു, മക്കളായ ആന്‍ജോ, ആക്‌സ ഫിലോ എന്നിവരാണ്‌ മരിച്ചത്‌. വെള്ളിയാഴ്‌ച രാവിലെ തോട്ടില്‍നിന്ന്‌ വെള്ളമെടുക്കാന്‍ എത്തിയവരാണ്‌ അപകടത്തില്‍പ്പെട്ട കാര്‍ കണ്ടത്‌.ക്രെയിന്‍ ഉപയോഗിച്ച്‌ കാര്‍ ഉയര്‍ത്തിയപ്പോള്‍ ഉള്ളില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടു. ചെറുതോണി പോലീസ്‌ മേല്‍ നടപടികള്‍ സ്വീകരിച്ചു. വ്യാഴാഴ്‌ച രാത്രിയാണ്‌ അപകടം നടന്നതെന്ന്‌ കരുതുന്നു. രാത്രി പത്തോടെ വലിയ ശബ്ദം നാട്ടുകാര്‍ കേട്ടിരുന്നു. ബിന്ദുവിന്റെ കട്ടപ്പനയിലുള്ള വീട്ടിലേക്ക്‌ പോകുംവഴിയാണ്‌ കുടുംബം അപകടത്തില്‍ പെട്ടത്‌. കട്ടപ്പനയിലേക്ക്‌ തിരിക്കുന്ന വിവരം ഇവര്‍ ബിന്ദുവിന്റെ വീട്ടില്‍ അറിയിച്ചിരുന്നു. രാത്രി വൈകിയും എത്താതിരുന്നതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു.വീട്ടുകാരും രാത്രിയില്‍ പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇടുക്കി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ വൈകുന്നേരത്തോടെ മുട്ടത്തുള്ള വസതിയിലെത്തിച്ചു. സംസ്‌കാരം ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ മുട്ടം സിബിഗിരി പള്ളിയില്‍ നടക്കും.

2012, ജൂലൈ 12, വ്യാഴാഴ്‌ച

എന്‍.ജി.ഒ യൂണിയന്‍ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാര്‍ തൊടുപുഴയില്‍ ജില്ലാ മാര്‍ച്ച്‌ നടത്തി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ എന്‍.ജി.ഒ യൂണിയന്‍ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാര്‍ തൊടുപുഴയില്‍ ജില്ലാ മാര്‍ച്ച്‌ നടത്തി. യൂണിയന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി.സി രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ടി.എം ഗോപാലകൃഷ്‌ണന്‍, പി.എം ഫിറോസ്‌, ടി.എം ഹാജറ, പി.ഡി അനില്‍കുമാര്‍, എം.എന്‍ ശിവനുണ്ണി, എ.എന്‍ ചന്ദ്രബാബു, പി.പി സൂര്യകുമാര്‍, എം.കെ സുമ, ടി.കെ സോമന്‍ കുഞ്ഞ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തൊടുപുഴ ജോആന്‍സ്‌ റീജന്‍സിയില്‍ ബിയര്‍ പാര്‍ലറും വൈന്‍ പാര്‍ലറും ആരംഭിച്ചു

തൊടുപുഴ ജോആന്‍സ്‌ റീജന്‍സിയില്‍ ബിയര്‍ പാര്‍ലറും വൈന്‍ പാര്‍ലറും ആരംഭിച്ചു. ആദ്യവില്‍പന ഹോട്ടല്‍ വ്യവസായിയായ എന്‍.വി വര്‍ക്കി നിരപ്പേല്‍ നിര്‍വഹിച്ചു. പ്രമുഖ കമ്പനികളുടെ ബിയറും വൈനും ഇവിടെ ലഭിക്കും. ഇടുക്കി ജില്ലയില്‍ ആദ്യമായാണ്‌ ബിയര്‍ പാര്‍ലര്‍ ആരംഭിക്കുന്നത്‌.

2012, ജൂലൈ 9, തിങ്കളാഴ്‌ച

ലയണ്‍സ്‌ ക്ലബ്‌ തൊടുപുഴ റിവര്‍വാലിയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണം

ലയണ്‍സ്‌ ക്ലബ്‌ തൊടുപുഴ റിവര്‍വാലിയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണം മൂണ്‍ലിറ്റ്‌ റീജന്‍സിയില്‍ നടന്നു. മുന്‍ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ കുര്യന്‍ജോണ്‍ നേതൃത്വം നല്‍കി. പ്രസിഡന്റായി വിന്‍സെന്റ്‌ തോമസും സെക്രട്ടറിയായി ജോണ്‍ കുര്യനും ട്രഷററായി ജോണ്‍സണ്‍ പാണങ്കാട്ടും ചുമതലയേറ്റു.

ലയണ്‍സ്‌ ക്ലബിന്റെ സര്‍വ്വീസ്‌പ്രോജക്‌ടുകളുടെ ഉദ്‌ഘാടനം

തൊടുപുഴ റിവര്‍വാലി ലയണ്‍സ്‌ ക്ലബിന്റെ സര്‍വ്വീസ്‌പ്രോജക്‌ടുകളുടെ ഉദ്‌ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌ നിര്‍വഹിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ വിന്‍സെന്റ്‌ തോമസ്‌ അദ്ധ്യക്ഷത വഹിച്ചു.

സുരക്ഷാ ഫിനാന്‍സ്‌ പ്രവര്‍ത്തനം തുടങ്ങി

തൊടുപുഴ മാതാ ഷോപ്പിംഗ്‌ ആര്‍ക്കേഡില്‍ സുരക്ഷാ ഫിനാന്‍സ്‌ പ്രവര്‍ത്തനം തുടങ്ങി. മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി.ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഗോള്‍ഡ്‌ ലോണ്‍, മണി ട്രാന്‍സ്‌ഫര്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭിക്കും. സജിത്ത്‌ വാച്ചാപ്പിള്ളില്‍, അനീഷ്‌ മഠത്തില്‍, എം.എസ്‌ ഷൈജു എന്നിവരാണ്‌ സുരക്ഷാ ഫിനാന്‍സിന്റെ മാനേജിംഗ്‌ പാര്‍ട്‌ണര്‍മാര്‍.

വാഴക്കുളത്ത്‌ പൂത്തുലഞ്ഞ അപൂര്‍വ്വയിനം പൂച്ചെടി വിസ്‌മയമാകുന്നു

വാഴക്കുളത്ത്‌ പൂത്തുലഞ്ഞ അപൂര്‍വ്വയിനം പൂച്ചെടി വിസ്‌മയമാകുന്നു. വാഴക്കുളം പാറത്താഴത്ത്‌ ജോര്‍ജ്ജ്‌ - മേരിക്കുഞ്ഞ്‌ ദമ്പതികള്‍ നട്ടുവളര്‍ത്തിയ അപൂര്‍വ്വയിനം പൂച്ചെടിയാണ്‌ കാണികള്‍ക്ക്‌ വിസ്‌മയമാകുന്നത്‌. കാഴ്‌ചയില്‍ കന്നാരയോട്‌ സാദൃശ്യം തോന്നുന്ന ചെടിയില്‍ ഒരു മീറ്ററോളം ഉയരത്തില്‍ മുട്ടപോലെ തോന്നിക്കുന്ന വെളുത്ത പൂക്കളാണ്‌ ആരിലും കൗതുകമുണര്‍ത്തുന്നത്‌. മുകളിലേക്ക്‌ ചെല്ലുംതോറും പുതിയ പൂക്കള്‍ക്കായി മൊട്ടുകള്‍ വളര്‍ന്നിട്ടുണ്ട്‌. വൈകുന്നേരത്തോടെ വിടരുന്ന പൂക്കള്‍ താഴേക്ക്‌ തൂങ്ങിയ രീതിയിലാണ്‌. പൂക്കള്‍ക്ക്‌ സുഗന്ധമില്ലെങ്കിലും തേനീച്ചകള്‍ കൂട്ടമായെത്തുന്നുണ്ടെന്ന്‌ ജോര്‍ജ്ജ്‌ - മേരിക്കുഞ്ഞ്‌ ദമ്പതികള്‍ പറഞ്ഞു. തൊടുപുഴയില്‍ നിന്നും രണ്ടുവര്‍ഷം മുന്‍പ്‌ കൊണ്ടുവന്ന പേരറിയാത്ത ഇനം ചെടി നട്ട്‌ ജൈവവളപ്രയോഗം നടത്തിയാണ്‌ പരിപാലിച്ചിരുന്നതെന്ന്‌ മേരിക്കുഞ്ഞ്‌ പറഞ്ഞു. ഒന്നരവര്‍ഷത്തെ വളര്‍ച്ച ശേഷമാണ്‌ പേരറിയാത്ത ഈ പൂച്ചെടി പുഷ്‌പിച്ചത്‌. അടുത്ത പ്രദേശത്തൊന്നും കാണാന്‍ കഴിയാത്ത ഈ പൂച്ചെടി കാണാന്‍ വാഴക്കുളം ടൗണില്‍ പോലീസ്‌ സ്റ്റേഷന്റെ മുന്‍വശത്തെ പാറത്താഴത്ത്‌ വീട്ടില്‍ അനവധി ആളുകളാണ്‌ എത്തുന്നത്‌.

2012, ജൂലൈ 7, ശനിയാഴ്‌ച

വെങ്ങല്ലൂരില്‍ സുലഭ മാര്‍ക്കറ്റ്‌ ഉദ്‌ഘാടനം ചെയ്‌ത്‌

താഴെത്തട്ടിലുളള ജനങ്ങളുടെ ആശ്വാസകേന്ദ്രങ്ങളായ സഹകരണ മേഖല നിലനിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും കക്ഷി രാഷ്‌ട്രീയഭേദമന്യേ എല്ലാവരും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ സഹകരണവകുപ്പ്‌ മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍ പറഞ്ഞു. തൊടുപുഴ മേഖലയിലെ വെങ്ങല്ലൂരില്‍ സുലഭ മാര്‍ക്കറ്റ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭം കൊയ്യുന്ന വലിയ വലിയ നിക്ഷേപങ്ങള്‍ക്കും നിക്ഷേപകര്‍ക്കുമിടയില്‍ പാവങ്ങളെ മറന്നുപോകരുത്‌. അതാണ്‌ പാവങ്ങളുടെ സാമ്പത്തിക മേഖലയായ സഹകരപ്രസ്ഥാനങ്ങളിലൂടെ ഗവണ്‍മെന്റ്‌ ലക്ഷ്യമിടുന്നത്‌. ജലവിഭവവവകുപ്പ്‌ മന്ത്രി പി.ജെ. ജോസഫ്‌ അദ്ധ്യക്ഷനായിരുന്നു. പച്ചക്കറി, പഴവര്‍ഗകൃഷിയില്‍ സ്വയം പര്യാപ്‌തമാകാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും ഇത്തരം സംരംഭങ്ങളില്‍ റസിഡന്റ്‌ അസോസിയേഷന്‍ പോലുളള ചെറുകൂട്ടായ്‌മകളുടെ പങ്ക്‌ വലുതാണെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
റീട്ടെയില്‍ മോഡലില്‍ ഒരു കുടുംബത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന തരത്തിലാണ്‌ 14,000 ചതുരശ്ര അടി വിസ്‌തൃതിയില്‍ സുലഭ മാര്‍ക്കറ്റ്‌ ക്രമീകരിച്ചിട്ടുളളത്‌. പി.ടി. തോമസ്‌ എം.പി. ആദ്യവില്‌പന നിര്‍വഹിച്ചു. ജോസഫ്‌ വാഴക്കന്‍ എം.എല്‍.എ., തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ജോസഫ്‌, പാലാ മാര്‍ക്കറ്റിങ്‌ സഹകരണസംഘം പ്രസിഡന്റ്‌ പ്രെഫ കെ.കെ. എബ്രാഹം, മുന്‍ എം.എല്‍.എ. ജോസ്‌ കുറ്റിയാനി, സില്‍ക്ക്‌ ചെയര്‍മാന്‍ പി.എം. സലിം, കാര്‍ഷിക വികസന ബാങ്ക്‌ പ്രസിഡന്റ്‌ പ്രൊഫ. കെ.ഐ. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

തൊടുപുഴ ഭീമയില്‍

ജന്മനക്ഷത്രക്കല്ലുകള്‍ വിദഗ്‌ധ ജ്യോത്സ്യന്റെ സഹായത്തോടെ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം തൊടുപുഴ ഭീമയില്‍ ഒരുക്കിയതായി മാനേജര്‍ പറഞ്ഞു. ജാതകമോ കൃത്യമായ ജനനസമയമോ അറിയിച്ചാല്‍ ജന്മനക്ഷത്രക്കല്ലുകള്‍ തെരഞ്ഞെടുക്കാനാകും. പ്രശസ്‌ത ജ്യോത്സ്യന്‍ ഡോ. പി. ബി രാജേഷാണ്‌ തൊടുപുഴ ഭീമയില്‍ സൗജന്യ സേവനം നല്‍കുന്നത്‌. ജന്മനക്ഷത്രക്കല്ലുകള്‍ ഒട്ടേറെ പ്രത്യേകതയുള്ളവയാണെന്ന്‌ ജ്യോത്സ്യന്‍ പി.ബി രാജേഷ്‌ പറഞ്ഞു.

വിവാഹം തൊടുപുഴ ടൗണ്‍ പള്ളിയില്‍ ഫാ. സണ്ണി നമ്പ്യാപറമ്പില്‍ ആശീര്‍വദിച്ചു

തൊടുപുഴ കാഞ്ഞിരമറ്റം മാറാട്ടുകളം ജോസഫ്‌ - ത്രേസ്യാ ദമ്പതികളുടെ മകനും മാധ്യമംഇടുക്കി ബ്യൂറോ ഉദ്യോഗസ്ഥനുമായ സന്തോഷ്‌ ജോസഫും ഈസ്റ്റ്‌ കലൂര്‍ പള്ളിത്താഴത്ത്‌ പരേതനായ ജോണ്‍ - ലൈസാമ്മ ദമ്പതികളുടെ മകള്‍ ജോസ്‌നയും തമ്മിലുള്ള വിവാഹം തൊടുപുഴ ടൗണ്‍ പള്ളിയില്‍ ഫാ. സണ്ണി നമ്പ്യാപറമ്പില്‍ ആശീര്‍വദിച്ചു

സിസിലായമ്മ പെരുമ്പനാനിയുടെ മിഷേലിന്റെ കഥ

തൊടുപുഴ ഉപാസനയില്‍ സിസിലായമ്മ പെരുമ്പനാനിയുടെ മിഷേലിന്റെ കഥ കുട്ടികളുടെ നോവല്‍ ഡോ. ജോഷി വര്‍ഗീസ്‌, റവ. ഡോ. ആല്‍ബര്‍ട്ട്‌ നമ്പ്യാപറമ്പിലിനു നല്‍കി പ്രകാശനം ചെയ്‌തു. അച്ചാമ്മ തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. ആരതി ഗോപാല്‍, ഇന്ദിരാ രവീന്ദ്രന്‍, കൃഷ്‌ണന്‍കുട്ടി തൊടുപുഴ, വില്‍സണ്‍ ജോസഫ്‌, രാജേന്ദ്രന്‍ പോത്തനാശ്ശേരില്‍, സുകുമാരന്‍ കോടിക്കുളം, എസ്‌.ബി പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അവാര്‍ഡ്‌ ഇടുക്കി വിഷനിലെ അനില്‍ ശിവറാമിന്‌ മന്ത്രി പി.ജെ ജോസഫ്‌ സമ്മാനിച്ചു

നേതാജി പീസ്‌ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലെ മികച്ചമാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡ്‌ ഇടുക്കി വിഷനിലെ അനില്‍ ശിവറാമിന്‌ മന്ത്രി പി.ജെ ജോസഫ്‌ സമ്മാനിച്ചു. ദീപിക പത്രാധിപ സമിതിയംഗമായിരുന്ന പി.പി സ്‌കറിയയുടെ സ്‌മരണാര്‍ത്ഥമാണ്‌ അവാര്‍ഡ്‌ നല്‍കിയത്‌. തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുര്യന്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിന്‍ എംഎല്‍എ, പ്രഫ. എം.ജെ മാത്യു, വി.റ്റി തോമസ്‌, കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌, പി.സി ജോസഫ്‌, ജോണി പൂമറ്റം, അഡ്വ. എം.എം മാത്യു, ഇ.പി മുക്കൂട്ടുതറ, റ്റി. ജെ ജേക്കബ്‌, ഒ.ജെ മാത്യു എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ്‌ ജേതാവ്‌ അനില്‍ കെ. ശിവറാം മറുപടി പറഞ്ഞു.

തൊടുപുഴ ജേസീസിന്റെ നേതൃത്വത്തില്‍ എച്ച്‌ആര്‍ഡി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

തൊടുപുഴ ജേസീസിന്റെ നേതൃത്വത്തില്‍ എച്ച്‌ആര്‍ഡി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ജേസീസ്‌ ഹാളില്‍ നടന്ന യോഗത്തില്‍ ദേശീയ പ്രസിഡന്റ്‌ ഡോ. നിലേഷ്‌ സാവര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. തൊടുപുഴ ജേസീസ്‌ പ്രസിഡന്റ്‌ ഡോ. ബോണി ജോസ്‌ ടോം, സെക്രട്ടറി ഫെബിന്‍ ലീ ജയിംസ്‌, മുന്‍ പ്രസിഡന്റ്‌ സജി സിറിയക്‌, സോണ്‍ പ്രസിഡന്റ്‌ ജോണ്‍ പോള്‍, വൈസ്‌ പ്രസിഡന്റ്‌ സുധിന്‍ അശോക്‌, തൊടുപുഴ ജേസീസ്‌ ഭാരവാഹികളായ ഡോ. ഷെറീജ്‌ ജോസ്‌, ഡാനി പുളിമൂട്ടില്‍,ജോണ്‍സണ്‍ പാണങ്കാട്ട്‌, അഡ്വ. എന്‍. വിജയമോഹന്‍, റെജിമോന്‍ ജേക്കബ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

കെഎസ്‌ടിഎ നേതൃത്വത്തില്‍ തൊടുപുഴയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തി.

പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ കെഎസ്‌ടിഎ നേതൃത്വത്തില്‍ തൊടുപുഴയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തി. സിപിഎം സംസ്ഥാന കമ്മറ്റിയംഗം കെ.പി മേരി ഉദ്‌ഘാടനം നിര്‍വഹിച്ചു. കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം പി.എന്‍ സജീവന്‍, ജില്ലാ പ്രസിഡന്റ്‌ ഇ.ജെ രാജന്‍, റ്റി.എം സുബൈര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വി.പി പുരുഷോത്തമന്‍, സി.യേശുദാസ്‌, ഷാമോന്‍ ലൂക്ക്‌, എ.എന്‍ ഷാജഹാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

തൊടുപുഴയില്‍ പ്രതിഭാ സംഗമം നടത്തി.

ഗാന്ധിജി സ്റ്റഡി സെന്റര്‍ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ പ്രതിഭാ സംഗമം നടത്തി. ചുങ്കം സെന്റ്‌ മേരീസ്‌ പാരീഷ്‌ ഹാളില്‍ ചേര്‍ന്ന സമ്മേളനം മന്ത്രി കെ.എം മാണി ഉദ്‌ഘാടനം ചെയ്‌തു. മന്ത്രിപി.ജെ ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ്‌ സി.ടി.രവികുമാര്‍ മുഖ്യഅതിഥി ആയി പങ്കെടുത്തു. പി.ടി.തോമസ്‌ എം.പി. മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എ.മാരായ കെ.കെ. ജയചന്ദ്രന്‍, ഇ.എസ്‌. ബിജിമോള്‍, റോഷി അഗസ്റ്റിന്‍, എസ്‌. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ടി. തോമസ്‌, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ.ജോസഫ്‌, അഡ്വ. കെ.ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എക്‌സ്‌. എം.പി., മൈക്രോസോഫ്‌റ്റ്‌ പ്രതിനിധി ജെയിംസ്‌ ജോസഫ്‌, പ്രൊഫ. പി.സി.തോമസ്‌ എഡ്യൂക്കേഷണലിസ്റ്റ്‌, ബി.എസ്‌. വാര്യര്‍, കണ്‍സ്യൂമര്‍ഫെഡ്‌ ചെയര്‍മാന്‍ അഡ്വ.ജോയി തോമസ്‌, കേരള ഫീഡ്‌സ്‌ ചെയര്‍മാന്‍ പി.സി.ജോസഫ്‌ എക്‌സ്‌. എം.എല്‍.എ., സ്‌പൈസസ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ റോയി കെ.പൗലോസ്‌, സില്‍ക്ക്‌ ചെയര്‍മാന്‍ ടി.എം.സലിം, കടാശ്വാസ കമ്മീഷന്‍ അംഗം പ്രൊഫ. എം.ജെ.ജേക്കബ്ബ്‌, ഫാ.ജോസഫ്‌ ഏഴാറത്ത്‌, ഫാ.ജോസഫ്‌ മോനിപ്പള്ളി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ അനില ജോര്‍ജ്‌, ന്യൂമാന്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ടി.എം.ജോസഫ്‌, ബര്‍സാര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്‌, കാര്‍ഷിക വികസന ബാങ്ക്‌ പ്രസിഡന്റ്‌ പ്രൊഫ. കെ.ഐ.ആന്റണി, വാര്‍ഡ്‌ കൗണ്‍സിലര്‍ എം.ജെ.ജോസ്‌, വിവിധ കക്ഷിനേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു. എല്ലാവിഷയത്തിനും എ പ്ലസ്‌ നേടിയ അറുനൂറോളം കുട്ടികളും രക്ഷിതാക്കളും നൂറ്‌ ശതമാനം വിജയം നേടിയ സ്‌കൂളുകളിലെ പ്രതിനിധികളും സംഗമത്തില്‍പങ്കെടുത്തു.

2012, ജൂലൈ 6, വെള്ളിയാഴ്‌ച

തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ ജൂനിയര്‍ ജേസീസ്‌ ശാഖ തുടങ്ങി.

തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ ജൂനിയര്‍ ജേസീസ്‌ ശാഖ തുടങ്ങി. ദേശീയ അധ്യക്ഷന്‍ ഡോ. നീലേശ്‌ സാവര്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ജൂനിയര്‍ ജേസീസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി സുള്‍ഫിയാന്‍ അലി സ്ഥാനമേറ്റു. ജൂനിയര്‍ ജേസീസ്‌ അധ്യക്ഷ അഞ്‌ജന ഏലിയാസ്‌ അധ്യക്ഷത വഹിച്ചു. തൊടുപുഴ ജേസീസ്‌ പ്രസിഡന്റ്‌ ഡോ. ബോണി ജോസ്‌ ടോം, സെക്രട്ടറി ഫെബിന്‍ ലീ ജെയിംസ്‌, ജേസീസ്‌ സോണ്‍ പ്രസിഡന്റ്‌ ജോണ്‍ പോള്‍ നെല്ലിശ്ശേരി, സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ജെയിംസ്‌ മാളിയേക്കല്‍,മാനേജര്‍ ഫാ. ജോസ്‌ മോനിപ്പിള്ളി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ തോമസ്‌ ജോസഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. പാഠ്യപാഠ്യേതര മേഖലയില്‍ മികവു തെളിയിച്ച കൃഷ്‌ണ അനിലിന്‌ ചടങ്ങില്‍ പ്രതിഭാ പുരസ്‌കാരം സമ്മാനിച്ചു.

തൊടുപുഴ ജേസീസിന്റെ ആഭിമുഖ്യത്തില്‍ എച്ച്‌.ആര്‍.ഡി സെന്റര്‍ ആരംഭിക്കുമെന്ന്‌

തൊടുപുഴ ജേസീസിന്റെ ആഭിമുഖ്യത്തില്‍ എച്ച്‌.ആര്‍.ഡി സെന്റര്‍ ആരംഭിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ ഏഴിന്‌ വൈകുന്നേരം ഏഴിന്‌ ജേസീസ്‌ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ദേശീയ പ്രസിഡന്റ്‌ ഡോ.നിലേഷ്‌ സാവര്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ ജൂനിയര്‍ ജേസീസ്‌ ശാഖയുടെ ഉദ്‌ഘാടനം ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ ദേശീയ പ്രസിഡന്റ്‌ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ്‌ ഡോ. ബോണി ജോസ്‌ ടോം, സെക്രട്ടറി ഫെബിന്‍ ലീ ജയിംസ്‌, ജയിംസ്‌ മാളിയേക്കല്‍, തോമസ്‌ ജോസഫ്‌ എന്നിവര്‍പങ്കെടുത്തു.

മികച്ച വിജയം നേടിയ മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ആദരിച്ചു

മികച്ച വിജയം നേടിയ മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പാരിഷ്‌ ഹാളില്‍ ചേര്‍ന്ന സമ്മേളനം പി.ടി തോമസ്‌ എം.പി ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോര്‍ജ്ജ്‌ ഒലിയപ്പുറം അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ്ജ്‌ താന്നിക്കല്‍, പിടിഎ പ്രസിഡന്റ്‌ ആമ്പല്‍ ജോര്‍ജ്ജ്‌, പ്രസ്‌ ക്ലബ്‌ സെക്രട്ടറി ജോണ്‍സണ്‍ വേങ്ങത്തടം, പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ്‌ ജോസഫ്‌ കേളകം, ജിസ്‌മി ജോണ്‍സണ്‍, ഹെഡ്‌മാസ്റ്റര്‍ ജോര്‍ജ്ജ്‌ ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ശിശുസൗഹൃദ ക്ലാസ്‌ മുറികളുടെ ജില്ലാതല ഉദ്‌ഘാടനം പടി.കോടിക്കുളം ഗവ. ഹൈസ്‌കൂളില്‍ പി.ടി തോമസ്‌ എം.പി നിര്‍വഹിച്ചു

ശിശുസൗഹൃദ ക്ലാസ്‌ മുറികളുടെ ജില്ലാതല ഉദ്‌ഘാടനം പടി.കോടിക്കുളം ഗവ. ഹൈസ്‌കൂളില്‍ പി.ടി തോമസ്‌ എം.പി നിര്‍വഹിച്ചു. വിദ്യാലയങ്ങള്‍ക്കുള്ള ചെക്കുകളുടെ വിതരണം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍ നിര്‍വഹിച്ചു. കോടിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ബി അരീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി ദാമോദരന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ അനില ജോര്‍ജ്ജ്‌, എസ്‌എസ്‌എ ജില്ലാ പ്രോജക്‌ട്‌ ഓഫീസര്‍ വി.എന്‍ ഷാജി, എഞ്ചിനീയര്‍ ജോസ്‌ മാത്യു, ഡയറ്റ്‌ പ്രിന്‍സിപ്പല്‍ ആര്‍. പ്രസന്നകുമാരന്‍ പിള്ള, വിവിധ ജനപ്രതിനിധികളായ ജോമിതോമസ്‌, ജോര്‍ലി റോബിന്‍, ബിന്ദു പ്രസന്നന്‍, സിജു ഭാസ്‌കരന്‍, അജീഷ്‌ നാരായണന്‍, ഡിഇഒ മരിയ മാത്യു, എഇഒ കെ.കെ രാജന്‍, ബിപിഒ ബിജു തങ്കപ്പന്‍, പിടിഎ പ്രസിഡന്റ്‌ കെ കെ ഷാജി, എം.പിടിഎ ചെയര്‍പേഴ്‌സണ്‍ സുജ സലിംകുമാര്‍, ഹെഡ്‌മിസ്‌ട്രസ്‌ പി.എം ലില്ലി, സ്റ്റാഫ്‌ സെക്രട്ടറി പി.കെ സുരേഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്ലാസ്‌ പ്രതിനിധികളും ചുമതലയേറ്റു

തൊടുപുഴ വിമല പബ്ലിക്‌ സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ വിജയിച്ച അലന്‍ സജി, ഹൃദ്യാ അന്ന ജയിംസ്‌, അംഗിതാ ടോം, ഫിയോണ ബെന്നി എന്നിവരും ക്ലാസ്‌ പ്രതിനിധികളും ചുമതലയേറ്റു. സി.എ അബ്‌ദുള്‍ കരിം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തൊടുപുഴ വിമല പബ്ലിക്‌ സ്‌കൂളില്‍ വര്‍ണോത്സവ്‌ 2012 കലാമാമാങ്കത്തിന്‌ തുടക്കമായി

തൊടുപുഴ വിമല പബ്ലിക്‌ സ്‌കൂളില്‍ വര്‍ണോത്സവ്‌ 2012 കലാമാമാങ്കത്തിന്‌ തുടക്കമായി. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന കലാപരിപാടികളുടെ ലോഗോ പ്രകാശനം പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബെന്നോ നിര്‍വഹിച്ചു. കലാപരിപാടികളുടെ ഉദ്‌ഘാടനം സിസ്റ്റര്‍ ഡിവോഷ്യ നിര്‍വഹിച്ചു. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജിന്‍സ്‌ ഗോപിനാഥ്‌ വിശിഷ്‌ടാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ്‌ തോമസ്‌കുട്ടി കുര്യന്‍, ആര്‍ട്‌സ്‌ ക്ലബ്‌ കോ ഓര്‍ഡിനേറ്റര്‍ ഷീന ആന്റണി, സ്റ്റാഫ്‌ സെക്രട്ടറി ഗിരീഷ്‌ ബാലന്‍, ആര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറി ഫിയോണ ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.

2012, ജൂലൈ 3, ചൊവ്വാഴ്ച

ഫിറ്റായാലും പോലീസ്‌ പിടിക്കില്ല..


ഫിറ്റായാലും പോലീസ്‌ പിടിക്കില്ല.... മദ്യപിച്ച ശേഷം വാഹനം ഓടിച്ചാല്‍ പോലീസ്‌ പിടിക്കും എന്നാല്‍ മദ്യപിച്ച ശേഷം കുതിരപ്പുറത്ത്‌ യാത്ര ചെയ്‌താല്‍ പോലീസിന്‌ ഒന്നും ചെയ്യാനാവില്ലല്ലോ? തൊടുപുഴയിലെ ബാര്‍ ഹോട്ടലില്‍ നിന്നും കുതിരപ്പുറത്ത്‌ ഇറങ്ങി വരുന്ന യുവാവ്‌ കാണികള്‍ക്ക്‌ കൗതുകമായി. ഫോട്ടോ: സാഗര്‍ വി.ബി.സി.

2012, ജൂലൈ 2, തിങ്കളാഴ്‌ച

വേണുഗോപാല്‍ കവിതകള്‍ പുറത്തിറങ്ങി



കാഞ്ഞാര്‍ സ്വദേശി വേണുഗോപാലിന്റെ കവിതാ സമാഹാരം വേണുഗോപാല്‍ കവിതകള്‍ പുറത്തിറങ്ങി. ഓഡിയോ സിഡിയുടെ പ്രകാശനം മന്ത്രി പി ജെ ജോസഫ്‌ നിര്‍വഹിച്ചു.

റോട്ടറി ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു



തൊടുപുഴ റോട്ടറി ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. റോട്ടറി ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ വേണുഗോപാലമേനോന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഞാറക്കുളത്ത്‌ എന്‍.എം മാത്യു, പ്രസിഡന്റായും കിഴക്കനാട്ട്‌ കെ.എസ്‌ ഹരികൃഷ്‌ണന്‍ സെക്രട്ടറിയായും ചുമതലയേറ്റു. പി അശോക്‌ കുമാര്‍, കെ ജയചന്ദ്രന്‍, ബെന്നി കെ ജോര്‍ജ്ജ്‌, ഡോ ബിജു ജെ ചെമ്പരത്തി തുടങ്ങിയവര്‌ പ്രസംഗിച്ചു.

ലയണ്‍സ്‌ ഭാരവാഹികള്‍ ചുമതലയേറ്റു



തൊടുപുഴ ലയണ്‍സ്‌ ക്ലബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. സര്‍വ്വീസ്‌ പ്രോജക്‌ടുകളുടെ ഉദ്‌ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ്‌ നിര്‍വഹിച്ചു. ലയണ്‍സ്‌ മുന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ റിയാസ്‌ അഹമ്മദ്‌ മുഖ്യാതിഥിയായി പങ്കെടുത്തു. അഡ്വ. ജോ ജോസ്‌ പ്രസിഡന്റ്‌, ശരത്‌ യു നായര്‍ (സെക്രട്ടറി), കെ രാമചന്ദ്രന്‍ ട്രഷറര്‍ എന്നിവരടങ്ങുന്നതാണ്‌ പുതിയ ഭരണസമിതി. മുന്‍ ഭാരവാഹികളായ ആര്‍. ജയശങ്കര്‍, സുനില്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നെല്ലും മീനും താറാവും കൃഷി വിജയത്തിലേക്ക്‌.



നെല്ലും മീനും താറാവും കൃഷി വിജയത്തിലേക്ക്‌. മുതലക്കോടം കുന്നക്കാട്ട്‌ പാടശേഖരത്തിലെ കൃഷിയുടെ വിളവെടുപ്പ്‌ നടന്നു. മന്ത്രി പി.ജെ ജോസഫ്‌, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡോക്‌ടേഴ്‌സ്‌ ദിനാചരണം



ഐഎംഎയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ ഡോക്‌ടേഴ്‌സ്‌ ദിനാചരണം നടത്തി. ഐഎംഎ പ്രസിഡന്റ്‌ ഡോ. ഇ.വി ജോര്‍ജ്ജ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഹൃദ്രോഗ വിദഗ്‌ധന്‍ ഡോ.ജോസ്‌ ചാക്കോ പെരിയപ്പുറം അവാര്‍ഡ്‌ ജേതാക്കളായ നഴ്‌സുമാരായ രാധാമണി, പി.ജെ ത്രേസ്യാമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഐഎംഎ സെക്രട്ടറി ഡോ. ദീപക്‌ ജോസഫ്‌ ചാഴികാടന്‍, ഡോ. റെജി ജോസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു

ഏലിക്കുട്ടി (93)

തൊടുപുഴ : ചാലാശേരി കൊടിയംപുരയിടത്തില്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. സംസ്‌കാരം നാളെ 10നു ചാലാശേരി വിശുദ്ധ പത്താംപിയൂസ്‌ പള്ളിയില്‍. പരേത നെടിയശാല നാക്കുഴിക്കാട്ട്‌ കുടുംബാംഗം. മക്കള്‍: അന്നക്കുട്ടി, ജോസഫ്‌ (റിട്ട. സെക്രട്ടറി, ആലക്കോട്‌ സഹകരണ ബാങ്ക്‌), മേരി, എല്‍സമ്മ, ത്രേസ്യാമ്മ, ജോര്‍ജ്‌ (റിട്ട. എക്‌സൈസ്‌ പുല്‍പ്പിള്ളി), സിസ്റ്റര്‍ ടെറസിന്‍ സിഎസ്‌എന്‍ (പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ അലഹബാദ്‌), ഇമ്മാനുവല്‍ (ഫെഡറല്‍ ബാങ്ക്‌ വഴിത്തല). മരുമക്കള്‍: പരേതനായ ജോസഫ്‌ മണ്ണാര്‍തോട്ടത്തില്‍ (പുല്‍പ്പിള്ളി), ത്രേസ്യാക്കുട്ടി ഉണ്ടശാംപറമ്പില്‍ (രാമപുരം), ആഗസ്‌തി തളിപ്പറമ്പില്‍ (ചേലച്ചുവട്‌), മാത്യു പുതുക്കള്ളില്‍ (ചിലവ്‌), ജോര്‍ജ്‌ ഓടയ്‌ക്കല്‍ (ചുരുളി), മേരി ഉണ്ടശാംപറമ്പില്‍ (പുല്‍പ്പള്ളി), ബ്രിജിറ്റ്‌ കളപ്പുരയ്‌ക്കല്‍ കോടിക്കുളം (ആലക്കോട്‌ സഹകരണ ബാങ്ക്‌).