സ്‌കൂളുകളില്‍ ഖാദി പ്രചരിപ്പിക്കാന്‍ ഖാദി ബോര്‍ഡ് മുന്‍കൈയ്യെടുക്കണം: പി.ടി. തോമസ് എം.പി.
ഇടുക്കി : ഖാദിയുടെ പ്രചരണം
കാര്യക്ഷമമാക്കാന്‍ ഖാദി ബോര്‍ഡ് ദീര്‍ഘ വീക്ഷണത്തടെ പ്രവര്‍ത്തിക്കണമെന്ന്
പി.ടി.തോമസ് എം.പി.. ഒരുമാസം നീണ്ടു നില്‍ക്കുന്ന ഖാദി ഓണം- റംസാന്‍ മേളയുടെ
ജില്ലാ തല ഉദ്‌ഘാടനം തൊടുപുഴ ഖാദി സൗഭാഗ്യയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു
അദ്ദേഹം. സ്‌കൂളുകളില്‍ സൗജന്യ യൂണിഫോം പദ്ധതി സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുണ്ട്. ഇത് ഖാദി വഴി നടപ്പിലാക്കുവാനുളള പ്രോജക്‌ട് അടുത്ത
സ്‌കൂള്‍ വര്‍ഷമെങ്കിലും ലക്ഷ്യമിട്ട് തയ്യാറാക്കണമെന്നും അതിനുളള സഹായ
സഹകരണങ്ങള്‍ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുമെന്നും എം.പി. പറഞ്ഞു. തൊടുപുഴ
മുന്‍സിപ്പല്‍ ചെയര്‍മാന്‍ റ്റി.ജെ. ജോസഫ് അധ്യക്ഷനായിരിന്നു. സ്‌പൈസസ് ബോര്‍ഡ്
വൈസ് ചെയര്‍മാന്‍ റോയ് കെ. പൗലോസ് ഖാദി വസ്‌ത്രങ്ങള്‍ അനില്‍ മേല്‍ക്കുന്നേലിന്
നല്‍കികൊണ്ട് ആദ്യ വില്‌പന നിര്‍വഹിച്ചു. ഇന്ത്യന്‍ ജനതയുടെ ദേശീയബോധത്തിന്റെ
ഭാഗമാണ് ഖാദി എന്നും നിരവിധി കുടുംബങ്ങള്‍ ഖാദി വസ്‌ത്രനെയ്‌ത്തിലൂടെ തങ്ങളുടെ
ജീവിതം കൂടിയാണ് നെയ്‌തെടുക്കുന്നതെന്നും റോയ് കെ. പൗലോസ് പറഞ്ഞു. ഒരു മാസം
നീണ്ടു നില്‍ക്കുന്ന ഖാദി - റംസാന്‍ മേള ജില്ലയിലെ തൊടുപുഴയിലുളള രണ്ടു
സെന്ററുകളിലും കട്ടപ്പനയിലെ ഖാദി സെന്ററിലുമായാണ് നടക്കുക. ആഗസ്റ്റ് അവസാനം മേള
സമാപിക്കും.ചടങ്ങില്‍ തൊടുപുഴ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ പി.ജി.
രാജശേഖരന്‍, എം.എ. അബ്‌ദുള്‍ കരീം ഹാജി, പ്രോജക്‌ട് ഓഫീസര്‍ റ്റി.സി. മാധവന്‍
നമ്പൂതിരി, വി.ഐ.ഒ. കെ.എച്ച്. അബ്‌ദുള്‍ കരീം, ഖാദി ബോര്‍ഡ് ഉദേ്യാഗസ്ഥര്‍, വിവിധ
നെയ്‌തു കേന്ദ്രങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ