ഡിപോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 1976 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം തൊടുപുഴയില്‍ നടന്നു
തൊടുപുഴ ഡിപോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 1976 ബാച്ചിലെ
പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം തൊടുപുഴയില്‍ നടന്നു. 36 വര്‍ഷത്തിനുശേഷമാണ്
അന്‍പതോളം സഹപാഠികള്‍ കുടുംബാംഗങ്ങളോടൊപ്പം മാടപ്പറമ്പില്‍ റിസോര്‍ട്ടില്‍
ഒത്തുചേര്‍ന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍
സംഗമത്തിനെത്തി. മുന്‍ ഹെഡ്‌മാസ്റ്റര്‍ ഫാ. ജോസഫ് കരുമാത്തി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ മുന്‍ അദ്ധ്യാപകരെ ആദരിച്ചു. അദ്ധ്യാപകരായ ഫാ. ജോസഫ് കരുമാത്തി, ഫാ.
ജേക്കബ്, ഫാ. ഹിലാരിയോസ്, പി.ടി തോമസ്, എ.ജെ മൈക്കിള്‍, പി.സി ജോസഫ്,
ജോസഫ്‌ജോണ്‍, ജോസ് പോളയ്‌ക്കല്‍, സിസ്റ്റര്‍ ബസാനിയോ, സിസ്റ്റര്‍ മോനിക്ക,
സിസ്റ്റര്‍ ട്രീസ തുടങ്ങിയവരെ ആദരിച്ചു. തൊടുപുഴ സെന്റ് മേരീസ് ഹോസ്‌പിറ്റലിലെ
കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. മാത്യു എബ്രഹാം, മൂവാറ്റുപുഴ ഐശ്വര്യ ജൂവലറിയിലെ
പി. സജീവ്, സരോപ്ലാസ്റ്റിലെ എച്ച്. രാജേഷ്, ഹൈക്കോടതി അഭിഭാഷകന്‍ രാജു കെ.
മാത്യൂസ്, കെ.എസ് ഷാജി അരിക്കുഴ, കാളകുത്തന്‍ മുഹമ്മദ് നിസാര്‍, എസ്‌ബിടി
ഓഫീസര്‍ ഇന്ദിര, എലിസബത്ത് പൈലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ