സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ യൂണിറ്റ് ഉദ്‌ഘാടനം
സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും
സംയുക്തമായി നടപ്പാക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ യൂണിറ്റ്
ഉദ്‌ഘാടനം കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി
പി.ജെ ജോസഫ് നിര്‍വഹിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദു
സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് ജോര്‍ജ്ജ് വര്‍ഗീസ്,
കോതമംഗലം കോര്‍പറേറ്റ് വിദ്യാഭ്യാസ സെക്രട്ടറി ഫാ. കുര്യാക്കോസ് കൊടകല്ലില്‍,
സ്‌കൂള്‍മാനേജര്‍ റവ. ഡോ. സ്റ്റാന്‍ലി കുന്നേല്‍, പ്രിന്‍സിപ്പല്‍ മാത്യു
സ്റ്റീഫന്‍, ഹെഡ്‌മാസ്റ്റര്‍ ജോസഫ് ജോണ്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് സിബി ദാമോദരന്‍, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജോളി,
ഡിവൈഎസ്‌പി യും എസ്.പി.സി നോഡല്‍ ഓഫീസറുമായ ആര്‍.ദത്തന്‍, ഇളംദേശം ബ്ലോക്ക്
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സമ്മ എബ്രഹാം, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ് പോള്‍ കുഴിപ്പിള്ളി, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറും
എസ്‌പിസി കണ്‍വീനറുമായ വി.എസ് ഷാജു, തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍
ഇന്‍സ്‌പെക്‌ടര്‍ അബു എബ്രഹാം, തൊടുപുഴ ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍
ഓഫീസര്‍ സി.വി രാജന്‍, തൊടുപുഴ ജോയിന്റ് ആര്‍.ടി.ഒ വി.എം ജബ്ബാര്‍, കരിമണ്ണൂര്‍
എസ്.ജെ.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ മാത്യു സ്റ്റീഫന്‍, കരിമണ്ണൂര്‍ പോലീസ്
സബ് ഇന്‍സ്‌പെക്‌ടര്‍ കെ.കെ ജോസ്, എസ്‌പിസി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സുരേഷ്
ബാബു, പിടിഎ പ്രസിഡന്റ് ജോളിഅഗസ്റ്റിന്‍, മുതലക്കോടം എസ്‌ജിഎച്ച്‌എസ്‌എസ്
അദ്ധ്യാപകനും സിപിഒയുമായ ബിജോയി മാത്യു, പിടിഎ വൈസ് പ്രസിഡന്റ് കെ.എന്‍ സണ്ണി,
എംപിടിഎ പ്രസിഡന്റ് ജയിന്‍ മാത്യു, സിപിഒ സജി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ