ഇടുക്കി പഴയരിക്കണ്ടത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തൊടുപുഴ മുട്ടം മ്ലാക്കുഴിയില്‍ ബിജു മൈക്കിള്‍, ഭാര്യ ബിന്ദു, മക്കളായ ആന്‍ജോ, ആക്‌സ ഫിലോ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച രാവിലെ തോട്ടില്‍നിന്ന് വെള്ളമെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ട കാര്‍ കണ്ടത്.ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്തിയപ്പോള്‍ ഉള്ളില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടു. ചെറുതോണി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. വ്യാഴാഴ്‌ച രാത്രിയാണ് അപകടം നടന്നതെന്ന് കരുതുന്നു. രാത്രി പത്തോടെ വലിയ ശബ്ദം നാട്ടുകാര്‍ കേട്ടിരുന്നു. ബിന്ദുവിന്റെ കട്ടപ്പനയിലുള്ള വീട്ടിലേക്ക് പോകുംവഴിയാണ് കുടുംബം അപകടത്തില്‍ പെട്ടത്. കട്ടപ്പനയിലേക്ക് തിരിക്കുന്ന വിവരം ഇവര്‍ ബിന്ദുവിന്റെ വീട്ടില്‍ അറിയിച്ചിരുന്നു. രാത്രി വൈകിയും എത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു.വീട്ടുകാരും രാത്രിയില്‍ പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇടുക്കി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ വൈകുന്നേരത്തോടെ മുട്ടത്തുള്ള വസതിയിലെത്തിച്ചു. സംസ്‌കാരം ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3.30 ന് മുട്ടം സിബിഗിരി പള്ളിയില്‍ നടക്കും.
2012, ജൂലൈ 13, വെള്ളിയാഴ്‌ച
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ