തൊടുപുഴ ജേസീസിന്റെ ആഭിമുഖ്യത്തില്‍ എച്ച്.ആര്‍.ഡി സെന്റര്‍ ആരംഭിക്കുമെന്ന്
തൊടുപുഴ ജേസീസിന്റെ ആഭിമുഖ്യത്തില്‍ എച്ച്.ആര്‍.ഡി
സെന്റര്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ
ഏഴിന് വൈകുന്നേരം ഏഴിന് ജേസീസ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ദേശീയ പ്രസിഡന്റ്
ഡോ.നിലേഷ് സാവര്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ്
ഹൈസ്‌കൂളില്‍ ജൂനിയര്‍ ജേസീസ് ശാഖയുടെ ഉദ്‌ഘാടനം ഉച്ചകഴിഞ്ഞ് രണ്ടിന് ദേശീയ
പ്രസിഡന്റ് നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. ബോണി ജോസ്
ടോം, സെക്രട്ടറി ഫെബിന്‍ ലീ ജയിംസ്, ജയിംസ് മാളിയേക്കല്‍, തോമസ് ജോസഫ്
എന്നിവര്‍പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ