ശാസ്‌ത്രസാങ്കേതിക വിദ്യയുടെ പ്രയോജനം കര്‍ഷകര്‍ക്ക്
ലഭിക്കാനും ആവശ്യമായ വിവരങ്ങള്‍ നല്‍കാനും സെ്‌പെസസ് ബോര്‍ഡ്, ഇഫ്‌കോ കിസാന്‍
സഞ്ചാര്‍ ലിമിറ്റഡുമായി ചേര്‍ന്ന് ടെലിമൊബൈല്‍ ശൃംഖല ഒരുക്കുന്നു. ഇതിന്റെ ഭാഗമായി
തൊടുപുഴ ഹോട്ടല്‍ മൂണ്‍ലിറ്റ് റീജന്‍സിയില്‍ സുഗന്ധവ്യഞ്‌ജന കര്‍ഷകരുടെ പ്രാദേശിക
കൂട്ടായ്‌മ സുഗന്ധസംഗമം നടത്തി. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എ.ജയതിലക്
ഉദ്‌ഘാടനം ചെയ്‌തു. ബോര്‍ഡ് മെമ്പര്‍ റോയി കെ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന മാനേജര്‍ കെ.ജി ലൂക്ക്, ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. പി.എസ് ശ്രീകാന്തന്‍
തമ്പി, എസ്.സിദ്ധാരാമപ്പ, വി.എം ശശികുമാര്‍, കെ.ജി ആന്റണി, തോമസ് ചാക്കോ, എന്‍.എം
കുര്യന്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍ പി.കെ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ