തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ ജൂനിയര്‍ ജേസീസ് ശാഖ തുടങ്ങി.
തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ ജൂനിയര്‍
ജേസീസ് ശാഖ തുടങ്ങി. ദേശീയ അധ്യക്ഷന്‍ ഡോ. നീലേശ് സാവര്‍ ഉദ്‌ഘാടനം
നിര്‍വ്വഹിച്ചു. ജൂനിയര്‍ ജേസീസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി
സുള്‍ഫിയാന്‍ അലി സ്ഥാനമേറ്റു. ജൂനിയര്‍ ജേസീസ് അധ്യക്ഷ അഞ്‌ജന ഏലിയാസ് അധ്യക്ഷത
വഹിച്ചു. തൊടുപുഴ ജേസീസ് പ്രസിഡന്റ് ഡോ. ബോണി ജോസ് ടോം, സെക്രട്ടറി ഫെബിന്‍ ലീ
ജെയിംസ്, ജേസീസ് സോണ്‍ പ്രസിഡന്റ് ജോണ്‍ പോള്‍ നെല്ലിശ്ശേരി, സ്‌കൂള്‍
ഹെഡ്‌മാസ്റ്റര്‍ ജെയിംസ് മാളിയേക്കല്‍,മാനേജര്‍ ഫാ. ജോസ് മോനിപ്പിള്ളി,
പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ തോമസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പാഠ്യപാഠ്യേതര മേഖലയില്‍ മികവു തെളിയിച്ച കൃഷ്‌ണ അനിലിന് ചടങ്ങില്‍ പ്രതിഭാ
പുരസ്‌കാരം സമ്മാനിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ