കല്ലൂര്‍ക്കാട് കോസ്‌മോ പൊളിറ്റന്‍ റീഡിംഗ്‌ക്ലബ് ആന്റ്
ലൈബ്രറിയുടെ നേതൃത്വത്തില്‍ ജയിസണ്‍ ജോര്‍ജ്ജ് അനുസ്‌മരണം നടത്തി. ലൈബ്രറിയുടെ
മുന്‍ സെക്രട്ടറിയും കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ലക്‌ചററുമായിരുന്ന ജയ്‌സന്റെ
സ്‌മരണയ്‌ക്കായുള്ള എന്‍ഡോവ്‌മെന്റ് വിതരണവും സദ്‌വായന അവാര്‍ഡ് വിതരണവും നടത്തി.
കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ സയന്‍സ് ഗ്രൂപ്പ്
വിദ്യാര്‍ത്ഥികള്‍ക്ക് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ്
പെരുമ്പള്ളിക്കുന്നേല്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്‌തു. ലൈബ്രറി പ്രസിഡന്റ് ബിജു
ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി ജോര്‍ജ്ജ്, കെ ജി
രാധാകൃഷ്‌ണന്‍, ഗ്രാമപഞ്ചായത്തംഗം ടോമി ജോണ്‍, ലൈബ്രറി സെക്രട്ടറി ഫ്രാന്‍സിസ്
ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് ജോളി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ