2011, ജൂലൈ 4, തിങ്കളാഴ്‌ച

അല്‍മായ സംഘടനകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; മാര്‍ ആലഞ്ചേരി


തൊടുപുഴ: അല്‍മായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരില്‍ പറഞ്ഞു. സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‌ ആശംസകള്‍ നേരുവാനും പ്രാര്‍ത്ഥനാ മംഗളങ്ങള്‍ നേരുവാനും എത്തിയ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ കേന്ദ്രകമ്മറ്റിയംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്‌നാനായ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങള്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായി കേന്ദ്രകമ്മറ്റിയംഗങ്ങള്‍ ചര്‍ച്ച ചെയ്‌തു. എ.കെ.സി.സി പ്രതിനിധി ജില്‍മോന്‍ മഠത്തിലിന്റെ നേതൃത്വത്തില്‍ പ്രഫ. ജോയി മുപ്രാപ്പള്ളില്‍, ഷൈജി ഓട്ടപ്പള്ളി, ബിനോയി ഇടയാടിയില്‍ എന്നിവരാണ്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായി ചര്‍ച്ച നടത്തിയത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ